മുംബൈ: വാങ്കഡെയിൽ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ വിരാട് കോലി നേടിയ സെഞ്ചുറി സവിശേഷതൾ നിറഞ്ഞതായിരുന്നു. തന്റെ ഏകദിന കരിയറിലെ 50-ാം സെഞ്ചുറിയാണ് കോലി പൂർത്തിയാക്കിയത്. ഇതോടെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് മറികടക്കാനും കോലിക്ക് സാധിച്ചു. 113 പന്തുകൾ നേരിട്ട കോലി രണ്ട് സിക്‌സിന്റേയും ഒമ്പത് ഫോറിന്റേയും അകമ്പടിയോടെയാണ് ഇത്രയും റൺസ് അടിച്ചുക്കൂട്ടിയത്.
സച്ചിനെ സാക്ഷിനിർത്തിയായിയിരുന്നു കോലിയുടെ പ്രകടനം. സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ കോലിക്ക് വേണ്ടി സച്ചിൻ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. കോലിയുടെ ഭാര്യ അനുഷ്‌ക ശർമ, മുൻ ഇംഗ്ലണ്ട് ഫുട്‌ബോൾ ഡേവിഡ് ബെക്കാം, പരിക്കിനെ തുടർന്ന് ലോകകപ്പ് നഷ്ടമായ ഹാർദിക് പാണ്ഡ്യ എന്നിവരെല്ലാം കോലിക്ക് വേണ്ടി കയ്യടിച്ചു. ഗ്യാലറിയിലിരുന്ന് അനുഷ്‌ക കോലിക്ക് ഫ്‌ളൈയിംഗ് കിസ് നൽകുന്നതത് വീഡിയോ ദൃശ്യങ്ങളിൽ കാണാം…
ന്യൂസിലൻഡിനെ 70 വിക്കറ്റിന് മറികടന്നാണ് ഇന്ത്യ ഫൈനലിൽ കടന്നത്. മുഹമ്മദ് ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി വിരാട് കോലിക്ക് പുറമെ ശ്രേയസ് അയ്യർ (105) സെഞ്ചുറി നേടിയിരുന്നു. ഇരുവരുടേയും ബാറ്റിംഗ് കരുത്തിൽ 397 റൺസാണ് ഇന്ത്യ നേടിയത്. ശുഭ്മാൻ ഗിൽ 80 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡിന് 48.5 ഓവറിൽ 327 എല്ലാവരും പുറത്തായി. ഡാരിൽ മിച്ചൽ (119 പന്തിൽ 134) വിജയപ്രതീക്ഷ നൽകിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
ഏകദിന ലോകകപ്പിൽ ഒരു ഇന്ത്യൻ താരം ഏഴ് വിക്കറ്റുകൾ വീഴ്ത്തുന്നത്. ഇതോടെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്താനും ഹാർദിക്കിന് സാധിച്ചിരുന്നു. നിലവിൽ 23 വിക്കറ്റാണ് ഷമിക്കുള്ളത്.