Social MediaTRENDING

എന്റെ വാഹനം വിറ്റു, പക്ഷെ വാങ്ങിയവർ പേര് മാറാതെ ഉപയോഗിക്കുന്നു. ഇപ്പോൾ ഇ -ചെല്ലാൻ മൊത്തം എന്റെ പേരിൽ വരുന്നു? എന്ത് ചെയ്യും സാറേ?

തിരുവനന്തപുരം: സ്വന്തം വാഹനം വിൽക്കുന്നവർ ആ സമയത്ത് തന്നെ സമീപത്തെ ആർടി ഓഫീസിൽ ഉടമസ്ഥാവകാശം മാറ്റാൻ അപേക്ഷിക്കണമെന്ന മുന്നറിയിപ്പ് ആവർത്തിച്ച് മോട്ടോർ വാഹനവകുപ്പ്. വാഹനം വിറ്റെങ്കിലും അത് വാങ്ങിയവർ പേര് മാറാതെ ഉപയോഗിക്കുന്നു. ഇ-ചെല്ലാൻ തന്റെ പേരിൽ വരുന്നുയെന്ന പരാതികൾ തുടരെ ഉയർന്ന സാഹചര്യത്തിലാണ് എംവിഡി ഇക്കാര്യം ആവർത്തിച്ചത്. വാഹനം വാങ്ങിയവരെ അറിയാമെങ്കിൽ അവരോട് തന്നെ ഉടമസ്ഥാവകാശം മാറ്റാൻ സഹകരിക്കണമെന്ന് ആവശ്യപ്പെടണം അല്ലെങ്കിൽ പൊലീസിൽ പരാതിപ്പെട്ട് തുടർനടപടികളുമായി മുന്നോട്ടുപോകാമെന്നും എംവിഡി അറിയിച്ചു. വാഹനം വാങ്ങിയ വ്യക്തിയെ അറിയില്ലെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനുള്ള മാർഗവും എംവിഡി പറയുന്നുണ്ട്.

എംവിഡിയുടെ കുറിപ്പ്:

Signature-ad

ചോദ്യം: എന്റെ വാഹനം വിറ്റു, പക്ഷെ വാങ്ങിയവർ പേര് മാറാതെ ഉപയോഗിക്കുന്നു. ഇപ്പോൾ ഇ -ചെല്ലാൻ മൊത്തം എന്റെ പേരിൽ വരുന്നു? എന്ത് ചെയ്യും സാറേ?

ഉത്തരം. 1. വാഹനം വാങ്ങിയവരെ അറിയാമെങ്കിൽ അവരോട് തന്നെ ഉടമസ്ഥാവകാശം മാറ്റാൻ സഹകരിക്കാൻ ആവശ്യപ്പെടുക.
2. പോലീസിൽ പരാതിപ്പെടുക. 3. വക്കീൽ നോട്ടിസ് അയക്കുക. 4.അതിനു ശേഷം ആർ ടി ഓഫീസിൽ പറഞ്ഞു വണ്ടി ബ്ലാക്ക് ലിസ്റ്റ് ചെയ്യിക്കുക.
5. കേസുമായി മുന്നോട്ടു പോകുക.

ചോദ്യം. വാഹനം വാങ്ങിയവരെ അറിയില്ല, പക്ഷേ ഇ-ചെല്ലാൻ നമ്മുടെ പേരിൽ വരുന്നു.

ഉത്തരം.1. ഇ-ചെല്ലാൻ ഒരു ഉദ്യോഗസ്ഥൻ നേരിട്ട് വണ്ടി നിർത്തിച്ചു എഴുതിയതാണെങ്കിൽ ഓടിച്ച ആളുടെ ഫോൺ നമ്പർ ആ ചലാനിൽ തന്നെ ഉണ്ടാകും അതുവഴി നിലവിൽ വാഹനം കൈവശം വച്ചിരിയ്ക്കുന്ന വ്യക്തിയെ ബന്ധപ്പെടാം.

2. RTO ഓഫീസുമായി ബന്ധപ്പെട്ടു, പുതിയ ആൾ ഇൻഷുറൻസ് പുതുക്കുകയോ, പുക സർട്ടിഫിക്കറ്റ് എടുക്കുകയോ ചെയ്തിട്ടുണ്ടോ? എന്ന് പരിശോധിക്കുക. അവിടെ നിന്ന് കോൺടാക്ട് ഫോൺ നമ്പർ വാങ്ങാം.

3. പോലിസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കുക.

4. മേൽ വിവരം RTO ഓഫീസിൽ അറിയിച്ചു വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുക.

പരിവാഹൻ സൈറ്റിൽ താങ്കളുടെ ഫോൺ നമ്പർ അപ്‌ഡേറ്റ് ചെയ്യുക. അധികാരപ്പെട്ട വാഹന പരിശോധകൻ ആ വാഹനം പരിശോധിക്കുന്നു എങ്കിൽ മേൽ ബ്ലാക്ക് ലിസ്റ്റ് കണ്ടു, അതിൽ പറഞ്ഞ നമ്പറിൽ നിങ്ങളെ വിളിക്കും. അത് വരെ ക്ഷമിക്കുക. അല്ലെങ്കിൽ സ്ഥിരം കേസ് വരുന്ന സ്ഥലവും സമയവും നോക്കി ആളെ നേരിട്ട് തന്നെ കണ്ടെത്താൻ ശ്രമിക്കുക. മേൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വാഹനം വിൽക്കുമ്പോൾ തന്നെ വിൽക്കുന്ന / വാങ്ങുന്ന ആളുടെ ഏരിയയിലെ ഞഠ ഓഫീസിൽ ഓൺലൈൻ ആയി ഉടമസ്ഥാവകാശം മാറ്റാൻ അപേക്ഷിക്കുക. രേഖകൾ അവിടെ ഏൽപ്പിക്കുക.

 

Back to top button
error: