Month: October 2023
-
Kerala
സംസ്ഥാനത്തെ ഡീസല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഗതാഗത വകുപ്പ്
തിരുവനന്തപുരം:സംസ്ഥാനത്തെ ഡീസല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഗതാഗത വകുപ്പ്. ഡീസല്‍ ഓട്ടോറിക്ഷകള്‍ മറ്റ് ഹരിത ഇന്ധനങ്ങളിലേക്ക് മാറ്റാനുള്ള കാലപരിധിയാണ് ഗതാഗത വകുപ്പ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. നേരത്തെ 15 വര്‍ഷത്തിനുള്ളിലാണ് ഹരിത ഇന്ധനങ്ങളിലേക്ക് മാറ്റാനുള്ള കാലപരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഗതാഗത വകുപ്പിന്റെ ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച്, ഹരിത ഇന്ധനത്തിലേക്ക് മാറാൻ 22 വര്‍ഷത്തെ കാലപരിധിയാണുള്ളത്.
Read More » -
Kerala
കനത്ത മഴ; തൃശ്ശൂര്‍ – ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു
തൃശ്ശൂര്‍; കനത്ത മഴയില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം പിടന്നുവീണ് തൃശ്ശൂര്‍ – ഷൊര്‍ണൂര്‍ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.സംഭവത്തില്‍ റെയില്‍വേ ഇലക്‌ട്രിക് ലൈന്‍ പൊട്ടുകയും ചെയ്തിട്ടുണ്ട്. തൃശൂര്‍ ചേലക്കരയിലും വടക്കാഞ്ചേരിയിലും കനത്ത മഴയില്‍ നാശനഷ്ടമുണ്ടായി. പത്തിലധികം ആളുകള്‍ക്ക് മരം മറിഞ്ഞു വീണ് പരുക്കേറ്റതായി വിവരമുണ്ട്. സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം 11 പേരെ ആശുപത്രിയിലേക്ക് മാറ്റി. കനത്ത മഴയില്‍ ചേലക്കര നിയോജകമണ്ഡലത്തില്‍ വിവിധ ഇടങ്ങളില്‍ മരം വീണ് അപകടമുണ്ടായി. മുള്ളൂര്‍ക്കരയിലും പാഞ്ഞാളിലും ദേശമംഗലത്തും മരം കടപുഴകി വീണു. മുള്ളൂര്‍ക്കരയില്‍ രണ്ടു വീടുകള്‍ക്കും കടയ്ക്കും മുകളിലായി മരം വീണ് നിരവധി പേര്‍ക്ക് പരുക്കേറ്റു. വണ്ടിപറമ്ബ് പ്രദേശത്താണ് വൈകുന്നേരതോടെ പെയ്ത മഴയിലും കാറ്റിലും വലിയ ആല്‍മരം പതിച്ചത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള പുറമ്ബോക്ക് സ്ഥലത്തെ രണ്ടു വീടുകള്‍ക്ക് മുകളിലേക്ക് ആല്‍മരം കടപുഴകി വീഴുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Read More » -
Kerala
വനിതാ ടി.ടി.ഇയ്ക്ക് നേരെ ലൈംഗികാതിക്രമം : മദ്ധ്യവയസ്‌കൻ അറസ്റ്റില്‍
കോട്ടയം : വനിതാ ടി.ടി.ഇയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്ധ്യവയസ്‌കൻ അറസ്റ്റിൽ. തിരുവനന്തപുരം പൂവാര്‍ ചന്തവിളകം പൂവാര്‍ ജേസഡിമ മാനുവല്‍ (64) ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് സെക്കന്ദരാാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസിലാണ് സംഭവം. ട്രെയിൻ ചിങ്ങവനം അടുക്കാറായ സമയത്ത് റിസര്‍വേഷൻ കമ്ബാര്‍ട്ട്മെന്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ടി.ടി.ഇയുടെ നേരെയാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന കോട്ടയം റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഗോകുല്‍ തിലക് അറിയിച്ചതിനെതുടര്‍ന്ന് എസ്.എച്ച്.ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read More » -
Kerala
ശോഭയ്ക്ക് കിടപ്പാടം പോകില്ല; രവീന്ദ്രൻ മാസ്റ്ററിനായി ഒന്നിച്ച് സിനിമാപ്രവര്‍ത്തകര്‍
കടക്കെണിയില്‍പ്പെട്ട് കിടപ്പാടം നഷ്ടപ്പെടുമെന്ന അവസ്ഥയിലായിരുന്നു മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ ഭാര്യ ശോഭ. ഇപ്പോള്‍ ശോഭ രവീന്ദ്രന്റെ മുഴുവൻ ബാധ്യതയും തീര്‍ത്തിരിക്കുകയാണ് സിനിമാപ്രവര്‍ത്തകര്‍, സംഗീത രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെയുള്ള സിനിമാ പ്രവര്‍ത്തകരാണ് രവീന്ദ്രൻ മാഷിനു വേണ്ടി ഒന്നിച്ചത്. 12 ലക്ഷം രൂപയാണ് ബാധ്യതയായി ഉണ്ടായിരുന്നത്. ഈ തുക പൂര്‍ണമായും അടച്ചു തീര്‍ത്ത് ഫ്ലാറ്റിന്റെ ഡോക്യുമെന്റ് ശോഭ രവീന്ദ്രന് കൈമാറുകയായിരുന്നു. സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. ഇപ്പോള്‍ ശോഭ രവീന്ദ്രന്റെ മുഴുവൻ ബാധ്യതയും തീര്‍ത്തിരിക്കുകയാണ് സിനിമാപ്രവര്‍ത്തകര്‍, സംഗീത രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെയുള്ള സിനിമാ പ്രവര്‍ത്തകരാണ് രവീന്ദ്രൻ മാഷിനു വേണ്ടി ഒന്നിച്ചത്. 12 ലക്ഷം രൂപയാണ് ബാധ്യതയായി ഉണ്ടായിരുന്നത്. ഈ തുക പൂര്‍ണമായും അടച്ചു തീര്‍ത്ത് ഫ്ലാറ്റിന്റെ ഡോക്യുമെന്റ് ശോഭ രവീന്ദ്രന് കൈമാറുകയായിരുന്നു. സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്.
Read More » -
Kerala
കളമശ്ശേരി സ്ഫോടനം;ഷാജൻ സ്‌കറിയക്കെതിരെ പിവി അൻവര്‍ എംഎല്‍എ പരാതി നല്‍കി
മലപ്പുറം: കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ക്രിസ്ത്യൻ-മുസ്‌ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് കാണിച്ച് മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ സ്‌കറിയക്കെതിരെ പിവി അൻവര്‍ എംഎല്‍എ പരാതി നല്‍കി. കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എഡിജിപി(ലോ ആൻഡ് ഓര്‍ഡര്‍) എംആര്‍ അജിത് കുമാറിന് രേഖാമൂലം പരാതി നല്‍കിയതായി ഫേസ്ബുക്കിലൂടെയാണ് എംഎല്‍എ അറിയിച്ചത്. മറുനാടൻ മലയാളി യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ച ‘ഇസ്രായേലിനുള്ള തിരിച്ചടിയാണോ കളമശേരി? ഹമാസ് പ്രേമി പിണറായിക്ക് സുഖം തന്നെയല്ലേ? കളമശേരിയില്‍ നടന്നത് ഇസ്രായേല്‍ വിരുദ്ധ സ്‌ഫോടനമോ’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി നല്‍കിയതെന്നും പിവി അൻവര്‍ വ്യക്തമാക്കി. പരാതിയുടെ പകര്‍പ്പ് സഹിതമായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. വിഷയത്തില്‍ കേരളത്തിലെ മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു വീഡിയോയുടെ ലക്ഷ്യമെന്നും പിവി അൻവര്‍ കുറ്റപ്പെടുത്തി. മുസ്‌ലിം -ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുക, വെറുപ്പ് പ്രചരിപ്പിക്കുക, സമൂഹത്തിലെ സമാധാനവും സന്തുലിതാവസ്ഥയും തകര്‍ക്കുന്ന വിധത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ഈ വീഡിയോക്ക്…
Read More » -
Kerala
ഹമാസ് നേതാവിൻ്റെ പ്രസംഗത്തില്‍ കേസെടുക്കാൻ വകുപ്പില്ലെന്ന് കേരള പൊലീസ്
മലപ്പുറം: പലസ്തീൻ അനുകൂല പരിപാടിയില്‍ ഓണ്‍ലൈനായി പ്രസംഗിച്ച ഹമാസ് നേതാവ് ഖാലിദ് മിഷേലിൻ്റെ പ്രസംഗത്തില്‍ കേസെടുക്കാൻ വകുപ്പില്ലെന്ന് കേരള പൊലീസ്. ഹമാസിനെ ഭീകര സംഘടനയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. യുഎപ്പിഎ ഷെഡ്യൂള്‍ 1ലെ 42 ഭീകര സംഘടനകളില്‍ ഹമാസ് ഇല്ല. ഐക്യരാഷ്ട്ര സംഘടനയും ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. ഖാലിദ് മിഷേലിന്റെ പ്രസംഗത്തില്‍ ഇന്ത്യൻ ശിക്ഷാനിയമം 153 പ്രകാരം രാജ്യദ്രോഹ പരാമര്‍ശം ഇല്ലെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് യുവജന പ്രതിരോധം എന്ന പേരില്‍ ജമാഅത്ത് ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് മലപ്പുറത്ത് പരിപാടി സംഘടിപ്പിച്ചത്. ഈ പ്രസംഗത്തില്‍ ഓണ്‍ലൈനായി ഖാലിദ് മിഷേല്‍ സംസാരിക്കുകയായിരുന്നു. സംഘാടകര്‍ തന്നെ ഈ വിഡിയോ പുറത്തുവിടുകയും ചെയ്തു. ഗസ്സയിലെ നിങ്ങളുടെ പ്രിയപ്പെട്ട സഹോദരന്മാര്‍ കഴിഞ്ഞ ഒക്ടോബര്‍ 7 മുതല്‍ അഖ്സക്ക് വേണ്ടി പോരാടുകയാണ്. മൂന്നാഴ്ചകളായി സൈനിക രംഗത്ത് പരാജയപ്പെട്ടതിനു ശേഷം ഇന്ന് ഇസ്രായേല്‍ നമ്മുടെ ഗസ്സയിലെ നമ്മുടെ ആളുകളോട് പ്രതികാരം തീര്‍ക്കുകയാണ്.…
Read More » -
Food
നാരുകളാൽ സമ്പുഷ്ടം; ബീൻസ് വെറുമൊരു പച്ചക്കറിയല്ല !
അടുക്കളയിൽ സാധാരണയായി കാണുന്ന പച്ചക്കറിയാണ് ബീൻസ്. അതേസമയം വിറ്റാമിനുകളും പോഷകങ്ങളും ഉയർന്ന തോതിലുള്ള മാന്ത്രികഭക്ഷണമാണിതെന്ന് എത്രപേർക്കറിയാം. ബീൻസ് ഡയറ്റിൽ പതിവായി ഉൾപ്പെടുത്തേണ്ട പച്ചക്കറിയാണ്.കാരണം നാരുകളാൽ സമ്പന്നമാണിത്. ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇത് വിറ്റാമിൻ എ, സി, കെ, ബി 6, ഫോളിക് ആസിഡ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയവയുടെ കലവറയാണ്. ഫൈബറും ധാരാളം അടങ്ങിയ ഗ്രീൻ ബീൻസിൽ കലോറിയും കൊഴുപ്പും വളരെ കുറവാണ്. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഗ്രീൻ ബീൻസ് ചർമത്തിന്റെയും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിന് നല്ലതാണ്. തലമുടി കൊഴിച്ചിലുള്ളവർക്കും നഖം പൊട്ടിപ്പോകുന്ന പ്രശ്നമുള്ളവർക്കുമെല്ലാം ഇത് പതിവായി കഴിക്കുന്നത് ഗുണം ചെയ്യും. അയൺ ധാരാളം അടങ്ങിയ ഗ്രീൻ ബീൻസ് കഴിക്കുന്നത് വിളർച്ചയെ തടയാനും ശരീരത്തിന് വേണ്ട ഊർജം ലഭിക്കാനും സഹായിക്കും. നാരുകൾ ധാരാളമുള്ളതിനാൽ ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്കും ബീൻസ് കഴിക്കാം.നാരുകൾ ധാരാളമുള്ളതിനാൽ തന്നെ മലബന്ധത്തിനാൽ വിഷമിക്കുന്നവർ തീർച്ചയായും ദിവസേന ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം കലോറിയും കൊഴുപ്പും ധാരാളമായി അടങ്ങിയ ഭക്ഷണത്തിന്…
Read More » -
Kerala
ജനം ടിവി, ന്യൂസ് 18, കര്‍മ ന്യൂസ്, മറുനാടന്‍ മലയാളി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്
കോഴിക്കോട്:കളമശ്ശേരി സ്‌ഫോടനം നടന്ന പിന്നാലെ വ്യാജമായ വിവരങ്ങള്‍ പുറത്തുവിടുകയും വിദ്വേഷം പരത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് യൂത്ത് ലീഗ് നിയമ നടപടിക്ക്. ജനം ടിവി, ന്യൂസ് 18, കര്‍മ ന്യൂസ്, മറുനാടന്‍ മലയാളി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് ഡിജിപിക്ക് ഓണ്‍ലൈനായി പരാതി സമര്‍പ്പിച്ചിട്ടുള്ളത്. 153 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം നടപടി വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ടാം തിയ്യതി ഡിജിപിയെ നേരിട്ട് കാണും. എന്നിട്ടും നടപടിയില്ലെങ്കില്‍ പ്രത്യക്ഷമായ സമരത്തിലേക്ക് കടക്കുമെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും യൂത്ത് ലീഗ് നേതാവ് ഫിറോസ് ആവശ്യപ്പെട്ടു. ഒരു മാസത്തിനിടെ മൂന്നാമത്തെ വ്യാജ പ്രചാരണമാണ് ഒരു മത വിഭാഗത്തെ ലക്ഷ്യമിട്ട് നടക്കുന്നതെന്നും ഇതിനെതിര നടപടിയില്ലാത്തത് എന്താണെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ചോദിച്ചു. കളമശ്ശേരി സംഭവത്തില്‍ മാര്‍ട്ടിന് പകരം മുസ്ലിം പേരാണ് പ്രതിസ്ഥാനത്ത് വന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നും ഫിറോസ് ചോദിച്ചു.
Read More » -
NEWS
എമിറേറ്റ്‌സ് ഡ്രോയിൽ 28 ലക്ഷവും ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പിൽ 8 കോടിയും നേടി മലയാളികൾ
ദുബായ്:യുഎഇയിലെ എമിറേറ്റ്‌സ് ഡ്രോ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 125,000 ദിര്‍ഹം (28,38,743 രൂപ) സമ്മാനമായി ലഭിച്ചു. സൗദി അറേബ്യയിലെ ദമാമില്‍ താമസിക്കുന്ന മലയാളിയായ ജാക്‌സണ്‍ ജോസഫിനാണ് വന്‍ തുക സമ്മാനം സ്വന്തമാക്കിയത്. ലോജിസ്റ്റിക് മേഖലയിലാണ് ജാക്‌സണ്‍ ജോസഫ് ജോലി ചെയ്യുന്നത്. കഴിഞ്ഞയാഴ്ചയാണ് എമിറേറ്റ്‌സ് ഡ്രോ മെഗാ-7 പ്രൈസ് ലഭിച്ചത്. ഒറ്റനമ്ബറിന് ഇദ്ദേഹത്തിന് 100 മില്യണ്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസ് നഷ്ടമാവുകയും ചെയ്തു. അതേസമയം ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ 438ാമത് നറുക്കെടുപ്പില്‍ മറ്റൊരു മലയാളി എട്ട് കോടി രൂപ സ്വന്തമാക്കി. ദുബായില്‍ ജോലി ചെയ്തുവരുന്ന നമശിവായം ഹരിഹരന്‍ ആണ് 10 ലക്ഷം ഡോളര്‍ (8,31,70,050 രൂപ) ഭാഗ്യസമ്മാനത്തിന് അര്‍ഹനായത്. ഒക്‌ടോബര്‍ 25ന് നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ 438ാമത് നറുക്കെടുപ്പിലാണ് 40 കാരനായ ഹരിഹരനെ ഭാഗ്യം തേടിയെത്തിയത്. 2890 നമ്ബര്‍ ടിക്കറ്റ് നമ്ബറിനാണ് സമ്മാനം ലഭിച്ചത്. 26 വര്‍ഷമായി യുഎഇയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം സെര്‍കോ എന്ന…
Read More » -
Kerala
കളമശേരി സ്‌ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിൻ ഉപയോഗിച്ചത് 50 ഗുണ്ടുകൾ
കൊച്ചി: മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ കളമശേരി സാമ്രാ കണ്‍വന്‍ഷന്‍ സെന്‍ററിലെ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ സ്‌ഫോടനത്തിനായി ഉപയോഗിച്ചത് 50 ഗുണ്ടുകള്‍. ഇവ വാങ്ങിയത് തൃപ്പൂണിത്തുറയിലെ പടക്കക്കടയില്‍ നിന്നാണെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തിയതായി വിവരം.നേരത്തെ ബോംബ് സ്ഥാപിച്ചത് ടിഫിന്‍ ബോക്‌സിലാണെന്നായിരുന്നു വിവരങ്ങള്‍ പുറത്തുവന്നത്. പെട്രോള്‍ നിറച്ച പ്ലാസ്റ്റിക് ബാഗില്‍ റിമോട്ട് ഘടിപ്പിച്ചു. ബാറ്ററിയോട് ചേര്‍ത്തുവച്ച ഗുണ്ടാണ് റിമോട്ട് ഉപയോഗിച്ച് തീപ്പൊരി ഉണ്ടാക്കി പൊട്ടിച്ചത്. എട്ടു ലിറ്റര്‍ പെട്രോളാണ് കൃത്യത്തിനായി ഉപയോഗിച്ചത്. കൊച്ചിയിലെ വിവിധ പെട്രോള്‍ പമ്ബുകളില്‍ നിന്നായി ഏഴു തവണയാണ് പെട്രോള്‍ വാങ്ങിയത്. 3,000 രൂപയാണ് ബോംബ് നിര്‍മാണത്തനായി പ്രതി ചെലവാക്കിയതെന്നാണ് വിവരം. പ്രതിയെ എന്‍ഐഎയും ചോദ്യം ചെയ്യുന്നുണ്ട്.കളമശേരി എആര്‍ ക്യാമ്ബിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. സ്‌ഫോടനം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന മൊഴിയില്‍ പ്രതി ഉറച്ചുനില്‍ക്കുകയാണ്. ആസൂത്രണവും തന്‍റേത് മാത്രമാണെന്നാണ് ഇയാള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. ദുബായിയില്‍ ഫോര്‍മാനായി ജോലി ചെയ്തിരുന്ന ഡൊമിനിക് മാര്‍ട്ടിന്‍ രണ്ടുമാസം മുമ്ബാണ്…
Read More »