Month: October 2023

  • NEWS

    ഇന്ത്യ ലോകകപ്പ് നേടില്ലെന്ന്  പാക്കിസ്ഥാൻ താരം അഫ്രീദി

    മുംബൈ: ഏകദിന ലോകകപ്പില്‍ ഇത്തവണ കപ്പുറപ്പിക്കുന്ന തരത്തിലാണ് ഇന്ത്യയുടെ വിജയക്കുതിപ്പ്. ആദ്യത്തെ ആറ് മത്സരവും ജയിച്ച ഇന്ത്യ ആതിഥേയരെന്ന നിലയില്‍ തട്ടകത്തിന്റെ ആധിപത്യം മുതലാക്കിയാണ് മുന്നോട്ട് പോകുന്നത്. 12 പോയിന്റുകളുമായി നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളതും ഇന്ത്യയാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളെല്ലാം മികച്ച ഫോമില്‍ കളിക്കുന്നുവെന്നത് ടീമിന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. അതേസമയം ഇത്തവണ കിരീട സാധ്യതയില്‍ ഇന്ത്യയാണ് മുന്നിലെങ്കിലും കപ്പുറപ്പിക്കാനാവില്ലെന്നാണ്  മുന്‍ പാകിസ്താന്‍ നായകനും  ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി പറയുന്നത്.ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതുകൊണ്ടു തന്നെ ഇത്തവണ ഇന്ത്യയാണ് ഫേവറേറ്റുകളെന്നും എന്നാൽ ഇന്ത്യ കപ്പടിക്കില്ലെന്നുമാണ് അഫ്രീദി അഭിപ്രായപ്പെടുന്നത്.അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നു. “ഇന്ത്യന്‍ ടീം മികച്ച അടിത്തറ സൃഷ്ടിച്ചാണ് മുന്നോട്ട് പോകുന്നത്. തങ്ങളുടെ കരുത്തില്‍ എങ്ങനെയാണ് ശ്രദ്ധ നല്‍കേണ്ടതെന്ന് അവര്‍ക്കറിയാം. ലോകകപ്പ് പോലൊരു വലിയ വേദിയില്‍ ആറില്‍ ആറ് മത്സരവും ജയിക്കുകയെന്നത് വളരെ പ്രയാസമുള്ളതാണ്. അതും നാട്ടിലെ സാഹചര്യത്തില്‍. മാനസികമായും ശാരീരികമായുമുള്ള ആരോഗ്യത്തില്‍ ഇന്ത്യ അത്രത്തോളം…

    Read More »
  • Kerala

    വാഹനങ്ങളിൽ നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധം

    തിരുവനന്തപുരം: ഹെവി വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കി. ഹെവി വാഹനങ്ങളുടെ ഡ്രൈവറും ഡ്രൈവറുടെ കൂടെ മുൻസീറ്റിൽ യാത്ര ചെയ്യുന്നവരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്നാണ് നിർദേശം. കേന്ദ്ര നിയമം ബാധകമാകുന്ന തരത്തിൽ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. ഡ്രൈവറുടെ കൂടെ മുൻനിരയിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. ക്യാമറകൾ അകത്തും പുറത്തും ഘടിപ്പിക്കണമെന്നും സംസ്ഥാന ഗതാഗത വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

    Read More »
  • Kerala

    സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കും

    തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നിര്‍ത്തി പണിമുടക്കും. ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെയാണ് സമരം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ അടുത്ത മാസം 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം സീറ്റ് ബെല്‍റ്റ് കേന്ദ്ര നിയമമാണെന്ന് പറഞ്ഞ ഗതാഗത മന്ത്രി ആന്റണി രാജു ബസുകളില്‍ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകള്‍ തന്നെ മുന്നോട്ട് വെച്ചതാണെന്നും ബസ് ജീവനക്കാരെ കേസുകളില്‍ പ്രതികളാക്കുന്നത് തടയാനും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനും ക്യാമറ വേണമെന്ന് പറഞ്ഞത് ബസുടമകള്‍ തന്നെയാണെന്നും വ്യക്തമാക്കി. നല്ല ഗുണനിലവാരമുള്ള ക്യാമറകള്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് സമയം മാസങ്ങളോളം നീട്ടി നല്‍കിയതാണെന്നും മന്ത്രി പറഞ്ഞു.

    Read More »
  • Crime

    കളമശേരി സ്ഫോടനം: മതസ്പർദ്ധയുണ്ടാക്കും വിധം പ്രസ്താവനകൾ നടത്തി; എംവി ഗോവിന്ദനടക്കം നാല് പേർക്കെതിരെ പൊലീസിൽ പരാതി നൽകി കെപിസിസി

    തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടന കേസിൽ വിവാദ പരമാർശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർക്കെതിരെ കെപിസിസി പരാതി നൽകി. ഡിജിപിക്കാണ് പരാതി നൽകിയത്. എംവി ഗോവിന്ദന് പുറമെ, മുൻ ഇടത് എംപി സെബാസ്റ്റ്യൻ പോൾ, ബിജെപി നേതാവ് സന്ദീപ് വാര്യർ, റിവ തോളൂർ ഫിലിപ്പ് എന്നിവർക്കെതിരെയാണ് പരാതി. എല്ലാവരും സ്ഫോടനവുമായി ബന്ധപ്പെട്ട് മതസ്പർദ്ധയുണ്ടാക്കും വിധം പ്രസ്താവനകൾ നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സമുദായങ്ങൾ തമ്മിലുള്ള സൗഹൃദം തകരാതിരിക്കാൻ ഇവർക്കെതിരെ നടപടി അത്യാവശ്യമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊതുപ്രവർത്തകർ സമൂഹത്തിന് നന്മയും നേരായ വഴിയും കാണിക്കേണ്ടവരാണ്. എന്നാൽ മനപ്പൂർവ്വവും ദുരുദ്ദേശപരവുമായി ഇരു മതവിഭാഗങ്ങൾ തമ്മിലുള്ള വെറുപ്പിനും സ്പർദ്ധയ്ക്കും കാരണമാകും വിധമായിരുന്നു ഇവരുടെ പ്രതികരണങ്ങൾ. രാഷ്ട്രീയ ലാഭം മുൻനിർത്തിയുള്ളതായിരുന്നു പ്രതികരണമെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു. ഐപിസി 153 എ വകുപ്പ് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ പി സരിനാണ് പരാതി നൽകിയത്.

    Read More »
  • Crime

    ആലുവയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവം: എറണാകുളം പോക്സോ കോടതി നവംബർ നാലിന് വിധി പറയും

    കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ കോടതി നവംബർ നാലിന് വിധി പറയും. എറണാകുളം പോക്സോ കോടതിയാണ് വിധി പറയുക. കേസിൽ 26 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. ജൂലൈ 28 നാണ് 5 വയസുകാരി കൊല്ലപ്പെട്ടത്. ഒക്ടോബർ 4 നാണ് കേസിൽ വിചാരണ തുടങ്ങിയത്. ബിഹാർ സ്വദേശി അസ്ഫാക് ആലമാണ് കേസിൽ പ്രതി. ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ ജൂലൈ 28 നാണ് തൊട്ടടുത്ത മുറിയിൽ പുതുതായി താമസിക്കാൻ വന്ന അസ്ഫാക് ആലം വിളിച്ചുകൊണ്ടുപോയത്. കുട്ടിയെ കാണാതായെന്ന വിവരം നടുക്കത്തോടെയാണ് കേരളം കേട്ടത്. സംസ്ഥാനത്തെമ്പാടും തിരച്ചിൽ ആരംഭിച്ച് വൈകാതെ തന്നെ അസ്ഫാക് ആലത്തെ പൊലീസ് പിടികൂടി. എന്നാൽ ഇയാൾ ലഹരിയുടെ സ്വാധീനത്തിലായിരുന്നു. രാവിലെ വരെ കാത്തിരുന്നിട്ടും പ്രതി ലഹരിയുടെ സ്വാധീനത്തിൽ നിന്ന് വിട്ടിരുന്നില്ല. അതിനിടയിലാണ് ജൂലൈ 29 ന് രാവിലെ ആലുവ മാർക്കറ്റ് പരിസരത്ത് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.…

    Read More »
  • Crime

    ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസിൽ കന്യാകുമാരി സ്വദേശിയായ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട കേസ്: മൂന്നു പ്രതികളും കുറ്റക്കാരെന്നു കോടതി, പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

    കൊച്ചി: ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസിൽ കന്യാകുമാരി സ്വദേശി അമൽരാജ് എന്ന മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട കേസിലെ മൂന്നു പ്രതികളും കുറ്റക്കാരെന്നു കോടതി. 26 മെയ് 2014ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികൾക്ക് കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. കൂടാതെ തെളിവ് നശിപ്പിച്ചതിന് ഒരുവർഷം വീതം തടവും അൻപതിനായിരം രൂപ വീതം പിഴയും മൊബൈൽ മോഷ്ടിച്ചതിനു മൂന്ന് മാസം വീതം തടവും പതിനായിരം രൂപവീതം പിഴയും ശിക്ഷ വിധിച്ചു. എറണാകുളം ആറാം ജില്ല അഡിഷണൽ സെഷൻസ് ജഡ്ജ് സി.കെ മധുസൂദനൻ ആണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. ഹിൽ പാലസ് സി ഐ ആയിരുന്ന സി.കെ. ഉത്തമൻ, സൗത്ത് റെയിൽവേ പൊലീസ് സി.ഐമാരായിരുന്ന എസ്. ജയകൃഷ്ണൻ, ജി.ജോൺസൺ, വി .റോയ് എന്നിവരാണ് കേസന്വേഷണം നടത്തിയത്. തുടർന്ന്, വി.റോയ് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.ടി.ജസ്റ്റിൻ,…

    Read More »
  • Crime

    കരുവാറ്റ സിബിഎൽ മത്സരത്തിനുശേഷം തുഴച്ചിൽക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

    ഹരിപ്പാട്: കരുവാറ്റ സിബിഎൽ മത്സരത്തിനുശേഷം തുഴച്ചിൽക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. പുറക്കാട് പുന്തല പുത്തൻപറമ്പ് വീട്ടിൽ വിഷ്ണു (21) ആണ് പിടിയിലായത്. കരുവാറ്റ ലീഡിങ് ചാനലിൽ ശനിയാഴ്ച നടന്ന മത്സര വള്ളംകളിക്ക് ശേഷമാണ് പ്രതികൾ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ തുഴച്ചിൽ ക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. വള്ളംകളിയുമായി ബന്ധപ്പെട്ട വാതുവയ്പാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. എസ് എൻ കടവിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ക്യാമ്പിലെ ഭക്ഷണവും മറ്റു സാധനസാമഗ്രികളും പ്രതികൾ നശിപ്പിക്കുകയും ചെയ്തു. 9 തുഴച്ചിൽകാർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം പിടിയിലായ കരുവാറ്റ സ്വദേശികളായ പരിത്തിക്കാട്ടിൽ ഹൗസിൽ അനൂപ് (36), പുത്തൻപറമ്പ് വീട്ടിൽ അനീഷ് (കൊച്ചുമോൻ), കൈതോട്ട് പറമ്പ് വീട്ടിൽ (പ്രശാന്ത്) എന്നീ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ശനിയാഴ്ച നടന്ന മത്സര വള്ളംകളിക്ക് ശേഷമാണ് നാട്ടുകാരും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ തുഴച്ചിൽ കാരുമായി സംഘർഷം ഉണ്ടായത്. വള്ളംകളി നടക്കുന്നതിനിടയിൽ ഇരു വിഭാഗവും തമ്മിൽ ചെറിയ തോതിൽ വാക്കേറ്റം…

    Read More »
  • Crime

    എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനിലെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്തെന്ന് പരാതി; യൂസര്‍ നെയിമും പാസ്‌വേർഡും ഇ-മെയില്‍ വിലാസങ്ങളും ഹാക്കര്‍മാര്‍ അങ്ങെടുത്തു!

    കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനിലെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്തെന്ന് പരാതി. കഴിഞ്ഞ മാസമായിരുന്നു സംഭവം. കംപ്യൂട്ടറിലെ എല്ലാ ആപ്പുകളുടെയും യൂസര്‍ നെയിമും പാസ്‌വേർഡും ഇ-മെയില്‍ വിലാസങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തി. സംഭവത്തിൽ നോർത്ത് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ കെ.ജി പ്രതാപ ചന്ദ്രന്‍റെ പരാതിയില്‍ ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്രിമിനലുകളുടെ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്ന ക്രൈം ഡ്രൈവ്, ജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള പോല്‍ ആപ്പ്, പൊലീസുകാരുടെ എല്ലാ വിവരങ്ങളും അടങ്ങിയ ഡയല്‍ എ കോപ് ആപ്പ് തുടങ്ങിയ ആപ്പുകളാണ് കമ്പൂട്ടറിലുണ്ടായിരുന്നത്. ഹാക്ക് ചെയ്യപ്പെട്ടതോടെ കമ്പൂട്ടറിലെ എല്ലാ ആപ്ലിക്കേഷനുകളുടെയും യൂസെര്‍ നെയിമും പാസ് വേര്‍ഡുകളും പൊലീസ് മാറ്റി.

    Read More »
  • LIFE

    തമന്നയുടെ സമ്മതം ലഭിച്ചില്ലായിരുന്നെങ്കിൽ ബാന്ദ്ര ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നു ദിലീപ്

    രാമലീലയ്ക്ക് ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ വരുന്ന ചിത്രം എന്നതാണ് ബാന്ദ്രയുടെ പ്രധാന യുഎസ്‍പി. താരസമ്പൂർണ്ണമായിരുന്നു കൊച്ചിയിൽ നടന്ന ചിത്രത്തിൻറെ ഓഡിയോ ലോഞ്ച്. നായകൻ ദിലീപ്, നായിക തമന്ന, ചിത്രത്തിന്റെ സംവിധായകൻ അരുൺ ഗോപി, ചിത്രത്തിന്റെ നിർമ്മാതാക്കൾ എന്നിവരെ കൂടാതെ സംവിധായകന്മാരായ ജോഷി, ഷാജി കൈലാസ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, നടന്മാരായ ജോജു ജോർജ്, സിജു വിൽസൺ എന്നിങ്ങനെ നിരവധി താരങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ഓഡിയോ ലോഞ്ച് നടത്തിയത്. മാസ്സ് ആക്ഷൻ ഗ്യാങ്സ്റ്റർ സിനിമയായിട്ടാണ് ചിത്രം എത്തുന്നെങ്കിലും കുടുംബ ബന്ധങ്ങളുടെ ആഴം സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ് ഇത്. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് മാസ് ലുക്കിൽ ഫൈറ്റും ഡാൻസും അടക്കം ചെയ്തിട്ടുള്ള സിനിമയുമായി ദിലീപ് പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നത്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ്…

    Read More »
  • Crime

    മകനെ ഉറക്കിക്കിടത്തി, കഴുത്തിൽ കുരുക്കിട്ട് മാതാവിന് സെൽഫി അയച്ചു; ഭർത്താവിന്റെ ഫോൺ വിളിയാണു മകളെ മരണത്തിലേക്കു നയിച്ചതെന്ന് യുവതിയുടെ പിതാവ്; 25 കാരിയുടെ ആത്മഹത്യയിൽ വിദേശത്തുള്ള ഭർത്താവിനെതിരെ കേസ്

    തൃശൂർ: പെരുമ്പിലാവ് കല്ലുംപുറത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. കല്ലുംപുറം സ്വദേശി പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സബീന (25)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സബീനയുടെ ഭർത്താവ് ആബിദ് മലേഷ്യയിലാണ്. ഇക്കഴിഞ്ഞ 25ന് രാവിലെ എട്ടിന് വീടിന്റെ അടുക്കളയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു വയസ്സുകാരനായ മൂത്ത മകനെ രാവിലെ മദ്രസയിൽ പറഞ്ഞയക്കുകയും രണ്ടു വയസ്സുകാരനായ മകനെ ഉറക്കി കിടത്തിയതിനുശേഷമാണ് യുവതി ആത്മഹത്യ ചെയ്തിട്ടുള്ളത്. മരിക്കുന്നതിന് മുമ്പ് സബീന കഴുത്തിൽ കുരുക്കിട്ട് നിൽക്കുന്ന സെൽഫി തന്‍റെ മാതാവിന് അയച്ച് കൊടുത്തിരുന്നു. യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കൾ നൽകിയ ഗാർഹിക പീഡന പരാതിയിലാണ് പൊലീസ് മരിച്ച യുവതിയുടെ ഭർത്താവിനെതിരെ കേസെടുത്തിട്ടുള്ളത്. യുവതി മരിച്ച അന്ന് തന്നെ മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഭർത്താവ് സൈനുൽ ആബിദിനെതിരെയാണ് കേസെടുത്തത്. സബീനയും ആറും രണ്ടും വയസ്സുള്ള മക്കളും മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്.…

    Read More »
Back to top button
error: