KeralaNEWS

കളമശേരി  സ്‌ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിൻ ഉപയോഗിച്ചത് 50 ഗുണ്ടുകൾ 

കൊച്ചി: മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ കളമശേരി സാമ്രാ കണ്‍വന്‍ഷന്‍ സെന്‍ററിലെ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ സ്‌ഫോടനത്തിനായി ഉപയോഗിച്ചത് 50 ഗുണ്ടുകള്‍.

ഇവ വാങ്ങിയത് തൃപ്പൂണിത്തുറയിലെ പടക്കക്കടയില്‍ നിന്നാണെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തിയതായി വിവരം.നേരത്തെ ബോംബ് സ്ഥാപിച്ചത് ടിഫിന്‍ ബോക്‌സിലാണെന്നായിരുന്നു വിവരങ്ങള്‍ പുറത്തുവന്നത്.

പെട്രോള്‍ നിറച്ച പ്ലാസ്റ്റിക് ബാഗില്‍ റിമോട്ട് ഘടിപ്പിച്ചു. ബാറ്ററിയോട് ചേര്‍ത്തുവച്ച ഗുണ്ടാണ് റിമോട്ട് ഉപയോഗിച്ച്‌ തീപ്പൊരി ഉണ്ടാക്കി പൊട്ടിച്ചത്. എട്ടു ലിറ്റര്‍ പെട്രോളാണ് കൃത്യത്തിനായി ഉപയോഗിച്ചത്. കൊച്ചിയിലെ വിവിധ പെട്രോള്‍ പമ്ബുകളില്‍ നിന്നായി ഏഴു തവണയാണ് പെട്രോള്‍ വാങ്ങിയത്.

Signature-ad

3,000 രൂപയാണ് ബോംബ് നിര്‍മാണത്തനായി പ്രതി ചെലവാക്കിയതെന്നാണ് വിവരം. പ്രതിയെ എന്‍ഐഎയും ചോദ്യം ചെയ്യുന്നുണ്ട്.കളമശേരി എആര്‍ ക്യാമ്ബിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.

സ്‌ഫോടനം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന മൊഴിയില്‍ പ്രതി ഉറച്ചുനില്‍ക്കുകയാണ്. ആസൂത്രണവും തന്‍റേത് മാത്രമാണെന്നാണ് ഇയാള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്.

ദുബായിയില്‍ ഫോര്‍മാനായി ജോലി ചെയ്തിരുന്ന ഡൊമിനിക് മാര്‍ട്ടിന്‍ രണ്ടുമാസം മുമ്ബാണ് കൊച്ചിയിലെത്തിയത്. യു ട്യൂബ് നോക്കിയാണ് താന്‍ ബോംബ് നിര്‍മിച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

ഏറെക്കാലം ദുബായിലുണ്ടായിരുന്ന ഡൊമിനിക് മാര്‍ട്ടിന്‍റെ അവിടത്തെ ബന്ധങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ദുബായില്‍നിന്ന് രണ്ടു മാസം മുമ്ബ് മടങ്ങിയെത്തിയ ഇയാള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനായി മറ്റെന്തിലും പ്രേരണ ഉണ്ടായിട്ടുണ്ടോയെന്നാണ് അന്വേഷണം നടക്കുന്നത്.

Back to top button
error: