KeralaNEWS

ജനം ടിവി, ന്യൂസ് 18, കര്‍മ ന്യൂസ്, മറുനാടന്‍ മലയാളി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് 

കോഴിക്കോട്:കളമശ്ശേരി സ്‌ഫോടനം നടന്ന പിന്നാലെ വ്യാജമായ വിവരങ്ങള്‍ പുറത്തുവിടുകയും വിദ്വേഷം പരത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ച്‌ യൂത്ത് ലീഗ് നിയമ നടപടിക്ക്.

ജനം ടിവി, ന്യൂസ് 18, കര്‍മ ന്യൂസ്, മറുനാടന്‍ മലയാളി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് ഡിജിപിക്ക് ഓണ്‍ലൈനായി പരാതി സമര്‍പ്പിച്ചിട്ടുള്ളത്.

153 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം നടപടി വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ടാം തിയ്യതി ഡിജിപിയെ നേരിട്ട് കാണും. എന്നിട്ടും നടപടിയില്ലെങ്കില്‍ പ്രത്യക്ഷമായ സമരത്തിലേക്ക് കടക്കുമെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും യൂത്ത് ലീഗ് നേതാവ് ഫിറോസ് ആവശ്യപ്പെട്ടു.

Signature-ad

ഒരു മാസത്തിനിടെ മൂന്നാമത്തെ വ്യാജ പ്രചാരണമാണ് ഒരു മത വിഭാഗത്തെ ലക്ഷ്യമിട്ട് നടക്കുന്നതെന്നും ഇതിനെതിര നടപടിയില്ലാത്തത് എന്താണെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ചോദിച്ചു. കളമശ്ശേരി സംഭവത്തില്‍ മാര്‍ട്ടിന് പകരം മുസ്ലിം പേരാണ് പ്രതിസ്ഥാനത്ത് വന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നും ഫിറോസ് ചോദിച്ചു.

Back to top button
error: