Month: October 2023

  • Kerala

    സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ കേസ്

    കൊച്ചി: സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷപ്രചാരണം നടത്തിയെന്ന പരാതിയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചി പൊലീസ് കേസെടുത്തു. സൈബര്‍ സെല്‍ എസ്‌ഐയുടെ പരാതിയിലാണ് കേസെടുത്തത്. കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റിട്ടത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഐപിസി 153 ( വിദ്വേഷം പ്രചരിപ്പിക്കുക), ഐപിസി 153 എ ( രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വര്‍ധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സ്ഫോടനത്തിന് പിന്നാലെ ഇട്ട ഫെയ്സ്ബുക്ക് കുറിപ്പില്‍ ഹമാസിനെ അടക്കം ബന്ധപ്പെടുത്തിയിരുന്നു. കേരളത്തിലെ ഇടതുമുന്നണിയും കോണ്‍ഗ്രസും നടത്തുന്ന വര്‍ഗീയ പ്രീണനം കൊണ്ടാണ് ജനങ്ങള്‍ക്ക് ഇത്തരത്തില്‍ ദുരിതം അനുഭവിക്കേണ്ടി വരുന്നതെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടിരുന്നു.  

    Read More »
  • NEWS

    പ്രവാസികൾക്ക് ഇരുട്ടടി;ദുബായില്‍ അപ്പാര്‍ട്ട്മെന്റുകളുടെ വാടക കുതിച്ചുയരുന്നു 

    ദുബായില്‍ താമസ കെട്ടിടങ്ങളുടെ വാടക നിരക്ക് വീണ്ടും കൂടിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 27.2 ശതമാനമാണ് വാടകയിനത്തിലുണ്ടായ വര്‍ദ്ധന. ദുബായില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ റെസിഡൻഷ്യല്‍ കെട്ടിട വാടക 27.2 ശതമാനം കൂടിയെന്നാണ് കണക്ക്. ഈ വര്‍ഷത്തെ രണ്ടാം പാദവുമായി താരതമ്യം ചെയ്താല്‍ 2.1 ശതമാനമാണ് വളര്‍ച്ച. പ്രമുഖ റിയല്‍ എസ്റ്റേറ്റ് മൂല്യനിര്‍ണയ ഏജൻസിയായ വാല്യൂസ്ട്രാറ്റിന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. വില്ലകളുടെ വാടകയില്‍ 38.7 ശതമാനം വര്‍ദ്ധനവുണ്ടായി. അപ്പാര്‍ട്ട്‌മെന്റിന്റെ വാടക 19.1 ശതമാനവും വര്‍ദ്ധിച്ചു. സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് പ്രതിവര്‍ഷം ശരാശരി വാടക 51,000 ദിര്‍ഹം, ഒരു കിടപ്പുമുറിക്ക് 75,000 ദിര്‍ഹം, രണ്ട് കിടപ്പുമുറികള്‍ 1,11,000 ദിര്‍ഹം, മൂന്ന് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 1,70,000 ദിര്‍ഹം എന്നിങ്ങനെയാണ് ശരാശരി വാടക. മൂന്ന് ബെഡ്‌റൂം വില്ലകളുടെ ശരാശരി വാര്‍ഷിക വാടക 3,12,000 ദിര്‍ഹവും നാല് ബെഡ്ഡുകള്‍ക്ക് 3,83,000 ദിര്‍ഹവും അഞ്ച് ബെഡ്‌റൂം വില്ലകള്‍ക്ക് 4,92,000 ദിര്‍ഹവുമാണ്. അതേസമയം വാടക തുക കുതിച്ചുയര്‍ന്നതോടെ…

    Read More »
  • Kerala

    കോഴിക്കോട് യുവാവ് വെടിയേറ്റ നിലയില്‍

    കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. ഗുരുതമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപത്തെ എന്‍സികെ ടൂറിസ്റ്റ് ഹോമിലാണ് യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. പേരാമ്ബ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് ലോഡ്ജിലെ മുറിയില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    ആധുനിക കാലത്തെ നാസികളാണ് ഹമാസെന്ന് ഇസ്രായേൽ

    ന്യൂയോര്‍ക്ക്: ആധുനിക കാലത്തെ നാസികളാണ് ഹമാസെന്ന് ഐക്യരാഷ്‌ട്രസഭയിൽ ഇസ്രായേൽ. ഇസ്രായേലിന്റെ  പ്രതിനിധി ഗിലാദ് എര്‍ദാൻ ആണ് ഐക്യരാഷ്ട്ര സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. സംഘര്‍ഷത്തിന് പരിഹാരം കാണാനല്ല ഹമാസ് ഭീകരര്‍ ശ്രമിക്കുന്നതെന്നും ജൂതന്മാരെ ഉന്മൂലനം ചെയ്യുകയാണ് അവരുടെ ലക്ഷ്യമെന്നും ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഗിലാദ് എര്‍ദാൻ പറഞ്ഞു. ഹമാസ് എന്നാല്‍ മോഡേണ്‍ ഡേ നാസികളാണ്. മനുഷ്യത്വരഹിതമായ ആക്രമണങ്ങളും വംശഹത്യ ലക്ഷ്യമിടുന്ന ആശയധാരയുമാണ് ഹമാസിന്റേത്. സംഘര്‍ഷത്തിന് പരിഹാരം കാണുകയെന്നത് ഒരിക്കലും ഹമാസിന്റെ ലക്ഷ്യങ്ങളില്‍ ഇല്ല. അവര്‍ ഒരിക്കലും ആശയവിനിമയത്തിലോ ചര്‍ച്ചയിലോ താത്പര്യപ്പെടുന്നില്ല. ഹമാസിന് താത്പര്യമുള്ള ഒരേയൊരു കാര്യം ജൂതരെ നാമാവശേഷമാക്കുകയെന്ന ചിന്ത മാത്രമാണ്. കഴിഞ്ഞ 16 വര്‍ഷമായി പാലസ്തീനികളെ ചൂഷണം ചെയ്യുകയാണ് ഹമാസ്. 2007ല്‍ ഗാസയുടെ അധികാരം പിടിച്ചെടുക്കുമ്ബോള്‍ ഹമാസ് കൊന്നൊടുക്കിയത് നൂറുകണക്കിന് പാലസ്തീനികളെയായിരുന്നുവെന്നും ഗിലാദ് എര്‍ദാൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 16 വര്‍ഷം ഗാസ ഭരിച്ചവരാണ് ഹമാസ് നാസികള്‍. പാലസ്തീനികളെ ചൂഷണം ചെയ്തും എതിര്‍ക്കുന്ന ഓരോരുത്തരെയും വെട്ടിയരിഞ്ഞും 16 വര്‍ഷം അവര്‍ ഗാസയില്‍…

    Read More »
  • NEWS

    ലങ്കയെയും വീഴ്ത്തി സെമി സാധ്യത സജീവമാക്കി അഫ്ഗാനിസ്ഥാന്‍; ജയം 7 വിക്കറ്റിന്

    പൂനെ: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്‍റെ അട്ടിമറികള്‍ അവസാനിക്കുന്നില്ല. ലോക ചാമ്ബ്യന്‍മാരായ ഇംഗ്ലണ്ടിനും മുന്‍ ചാമ്ബ്യന്‍മാരായ പാകിസ്ഥാനും പിന്നാലെ മറ്റൊരു മുന്‍ ചാമ്ബ്യന്‍മാരായ ശ്രീലങ്കയും അഫ്ഗാന്‍ കരുത്തിന് മുന്നില്‍ വീണു. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാന്‍ അടിച്ചെടുത്തത്. സ്കോര്‍ ശ്രീലങ്ക 49.3 ഓവറില്‍ 241ന് ഓള്‍ ഔട്ട്, അഫ്ഗാനിസ്ഥാന്‍ 45.2 ഓവറില്‍ 242-3. ജയത്തോടെ ആറ് കളികളില്‍ ആറു പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഓസ്ട്രേലിയക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും സെമി സാധ്യതകള്‍ സജീവമാക്കാനും അഫ്ഗാനായി.

    Read More »
  • Kerala

    തിരുവനന്തപുരം പെരുമാതുറയില്‍ ബോംബേറ്; 2 യുവാക്കള്‍ക്ക് പരിക്ക്

    തിരുവനന്തപുരം:പെരുമാതുറ മാടൻ വിളയില്‍ വീടുകള്‍ക്ക് നേരെയും യുവാക്കള്‍ക്ക് നേരെയും നാടൻ ബോംബെറിഞ്ഞു.സംഭവത്തിൽ രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. മാടൻവിള സ്വദേശികളായ അര്‍ഷിത്, ഹുസൈൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  മാരകായുധങ്ങളുമായി  കാറില്‍ എത്തിയ നാലംഗ സംഘമാണ്   ബോംബെറിഞ്ഞത്.സംഭവത്തിൽ  വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുണ്ടായിട്ടുണ്ട്. കഠിനംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    ലയണൽ മെസിക്ക് എട്ടാം തവണയും ബാലൻ ഡി ഓർ പുരസ്‌കാരം

    സൂറിച്ച്: എട്ടാം തവണയും ബാലൻ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി. മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാളണ്ട്, കെവിൻ ഡി ബ്രൂയ്ൻ, ഫ്രഞ്ച് താരം കിലിയൻ എംബാപെ എന്നിവരെ പിന്നിലാക്കിയാണ് മെസി പുരസ്‌കാരം നേടിയത്. ഖത്തർ ലോകകകപ്പിൽ അർജന്റീനയെ ചാമ്പ്യൻമാരാക്കിയ പ്രകടനമാണ് മെസിക്ക് എട്ടാം തവണയും ബാലൻ ഡി ഓർ പുരസ്‌കാരം നേടി കൊടുത്തത്. മികച്ച ഗോൾ കീപ്പർക്കുള്ള യാഷിൻ ട്രോഫി അർജന്റീനയുടെ എമിലിയാനോ മാർട്ടിനസിനാണ്. സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റിക്ക് വനിതാ ബാലൻ ഡി ഓർ സ്വന്തമാക്കി. ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ നേടിയ താരവും മെസി തന്നെയാണ്. അഞ്ച് തവണ നേടിയ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് രണ്ടാം സ്ഥാനത്ത്.

    Read More »
  • Kerala

    മാതാപിതാക്കൾ ആർക്കെങ്കിലും  ഭാരമാകുന്നെങ്കിൽ വിവരം പോലീസിനെ അറിയിക്കുക;മുതിർന്ന പൗരന്മാർക്കായി കേരള പോലീസിന്റെ  ‘പ്രശാന്തി’ ഹെൽപ്പ് ലൈൻ 

    വാർധക്യം എന്നത്‌ ചിലർക്കുമാത്രം വരുന്ന ഒരവസ്ഥയല്ല. ഈ ഭൂമിയിൽ പിറന്ന എല്ലാ മനുഷ്യരും നടന്നടുക്കുന്നത് അങ്ങോട്ടുതന്നെയാണ്.  കൂട്ടുകുടുംബ വ്യവസ്ഥകള്‍ അണുകുടുംബങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജീവിതം ഏറ്റവും ക്ലേശകരമായി തീര്‍ന്നിരിക്കുന്നത് സ്വാഭാവികമായും വൃദ്ധ ജനങ്ങള്‍ക്കാണ്. മക്കളായ നമ്മളോരോരുത്തരെയും കുറവ് നോക്കിയല്ല അവർ വളർത്തിയിട്ടുണ്ടാവുക, അവരുടെ ആവശ്യങ്ങൾ മാറ്റി വച്ചു നമുക്ക് വേണ്ടി ജീവിച്ചവരാണ്. അവരീ ഭൂമിയിൽ ആയിരിക്കുന്നേടത്തോളം കാലം അവരെ സ്നേഹിക്കാൻ മടി കാണിക്കരുത്. കണ്ണിരിക്കുമ്പോൾ കണ്ണിന്റെ വില തിരിച്ചറിയാറില്ല നമ്മളിൽ പലരും.   ഓർക്കുക:വാർദ്ധക്യം ഒരു ശാപമല്ല, ഏറ്റവും സ്നേഹിക്കപ്പെടേണ്ട, കരുതേണ്ടുന്ന കാലമാണ്. ഇനിയിപ്പോൾ മാതാപിതാക്കൾ ആർക്കെങ്കിലും ഒരു ഭാരമാകുന്നെങ്കിൽ വിവരം പോലീസിനെ അറിയിക്കുക. മുതിർന്ന പൗരന്മാർക്കായി കേരള പോലീസിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് ‘പ്രശാന്തി’ ഹെല്പ് ലൈൻ. മുതിർന്ന പൗരൻമാർക്ക് ഏതു സമയത്തും എന്തു സഹായത്തിനും ഈ ഹെല്പ് ലൈൻ നമ്പറിൽ വിളിക്കാം. പ്രശാന്തി ഹെല്പ് ലൈൻ – 9497900035, 9497900045 #keralapolice

    Read More »
  • Kerala

    പന്തളം അന്നപൂർണ്ണേശ്വരി ട്രാവൽസ് ഉടമ അന്തരിച്ചു

    പന്തളം:ബി.ജെ.പ്പി പെരുംപുളിക്കൽ മേഖലാ വൈസ് പ്രസിഡന്റ് പെരുംപുളിക്കൽ രതീഷ് ഭവനത്തിൽ ( അന്നപൂർണ്ണേശ്വരി ട്രാവൽസ്)  രവീന്ദ്രൻ നായർ കെ.ആർ (63) അന്തരിച്ചു.  ബി.എം.എസ് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു. അന്ത്യ കർമ്മങ്ങൾ  ഇന്ന് (ചൊവ്വാഴ്ച ) രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ.  കീരുകുഴി ആയത്തിരിക്കൽ കുടുംബാംഗം ഗിരിജാദേവിയാണ് ഭാര്യ. മക്കൾ രതീഷ് കുമാർ , ഗിരീഷ് കുമാർ. സഞ്ചയനം നവംബർ 5 ഞായറാഴ്ച രാവിലെ 8 മണിക്ക്.

    Read More »
  • Kerala

    സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി കേരളം; സന്ദർശകരുടെ എണ്ണത്തിൽ 20.1 ശതമാനം വര്‍ധനവ്

    കൊച്ചി:സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രായിടമായി കേരളം മാറുന്നു. ആഭ്യന്തരസഞ്ചാരികളുടെ കേരളത്തിലേക്കുള്ള എണ്ണത്തില്‍ വൻ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.  വിനോദസഞ്ചാരവകുപ്പിന്റെ ആറുമാസത്തെ കണക്കുകള്‍ പ്രകാരം 20.1 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 വര്‍ഷത്തെ ആദ്യ ആറുമാസത്തെ കണക്കുകളിലാണ് വര്‍ധനവ് പ്രകടമായിരിക്കുന്നത്. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍നിന്നും 1,06,83,643 ആഭ്യന്തര സഞ്ചാരികളാണ് ജനുവരി മുതല്‍ ജൂണ്‍ വരെ കേരളത്തിലേക്ക് ഒഴുകിയെത്തിയത്. 88,95,593 സഞ്ചാരികളാണ് കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ കേരളത്തിലേക്കെത്തിയത്. വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2023ലെ ആദ്യ പാദത്തില്‍ 2,87,730 പേരാണ് കേരളത്തിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 1,05,960 പേരായിരുന്നു കേരളത്തിലേക്ക് എത്തിയത്. 171.55 ശതമാനത്തിന്റെ വലിയ വര്‍ധനവാണ് പ്രകടമായിരിക്കുന്നത്. സഞ്ചാരികളോടൊപ്പം വിനോദസഞ്ചാരമേഖലയില്‍നിന്നുള്ള വരുമാനത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2022-ല്‍ 35,168.42 കോടി രൂപയായിരുന്നു വരുമാനം. 2021-ല്‍ ഇത് 12,285.91 കോടി രൂപയായിരുന്നു. എറണാകുളമാണ് ആഭ്യന്തര വിനോദസഞ്ചാരികളുടെ ഏറ്റവും ഇഷ്ടപ്പെട്ടയിടം. ഇടുക്കി, വയനാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളാണ് പിനീടുള്ള സ്ഥാനങ്ങളില്‍.

    Read More »
Back to top button
error: