KeralaNEWS

കനത്ത മഴ; തൃശ്ശൂര്‍ – ഷൊര്‍ണൂര്‍ റൂട്ടില്‍  ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

തൃശ്ശൂര്‍; കനത്ത മഴയില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം പിടന്നുവീണ്  തൃശ്ശൂര്‍ – ഷൊര്‍ണൂര്‍ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.സംഭവത്തില്‍ റെയില്‍വേ ഇലക്‌ട്രിക് ലൈന്‍ പൊട്ടുകയും ചെയ്തിട്ടുണ്ട്.

തൃശൂര്‍ ചേലക്കരയിലും വടക്കാഞ്ചേരിയിലും കനത്ത മഴയില്‍ നാശനഷ്ടമുണ്ടായി. പത്തിലധികം ആളുകള്‍ക്ക് മരം മറിഞ്ഞു വീണ്  പരുക്കേറ്റതായി വിവരമുണ്ട്. സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം 11 പേരെ ആശുപത്രിയിലേക്ക് മാറ്റി.

കനത്ത മഴയില്‍ ചേലക്കര നിയോജകമണ്ഡലത്തില്‍ വിവിധ ഇടങ്ങളില്‍ മരം വീണ് അപകടമുണ്ടായി. മുള്ളൂര്‍ക്കരയിലും പാഞ്ഞാളിലും ദേശമംഗലത്തും മരം കടപുഴകി വീണു. മുള്ളൂര്‍ക്കരയില്‍ രണ്ടു വീടുകള്‍ക്കും കടയ്ക്കും മുകളിലായി മരം വീണ് നിരവധി പേര്‍ക്ക് പരുക്കേറ്റു.

Signature-ad

വണ്ടിപറമ്ബ് പ്രദേശത്താണ് വൈകുന്നേരതോടെ പെയ്ത മഴയിലും കാറ്റിലും വലിയ ആല്‍മരം പതിച്ചത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള പുറമ്ബോക്ക് സ്ഥലത്തെ രണ്ടു വീടുകള്‍ക്ക് മുകളിലേക്ക് ആല്‍മരം കടപുഴകി വീഴുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Back to top button
error: