ഖത്തറില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. ഒരു വര്‍ഷം മുമ്ബാണ് ഖത്തര്‍ ഇന്‍റലിജൻസ് ഇവരെ കസ്റ്റഡിയിലെടുത്തത്.ഇന്ത്യയുടെ യുദ്ധക്കപ്പല്‍ അടക്കം കമാൻഡ് ചെയ്തിരുന്ന ഉന്നത നാവിക ഉദ്യോഗസ്ഥരാണ് ഇവര്‍.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കു വേണ്ടിയും ഇസ്രയേലിന് വേണ്ടിയും ചാരപ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടെന്നാണ് പ്രധാന ആരോപണം.അതേസമയം വധശിക്ഷ വിധിച്ചു എന്നത് മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. എന്നത്തേക്കാണ് വധശിക്ഷ നടപ്പാക്കുക എന്നതൊന്നും അറിവായിട്ടില്ല.ഏത് സാഹചര്യത്തില്‍ എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇതെന്നതെന്നും വ്യക്തമല്ല. ഇക്കാര്യത്തില്‍ ഇന്ത്യൻ അധികൃതരെ യാതൊരു വിവരങ്ങളും അറിയിച്ചിട്ടില്ല. സാധാരണഗതിയില്‍ വിദേശപൗരന്മാരെ ശിക്ഷയ്ക്ക് വിധിക്കുമ്ബോള്‍ മാതൃരാജ്യത്തെ അറിയിക്കേണ്ടതാണ്.
അതേസമയം ഖത്തറിന്റേത് ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ പ്രതികരിച്ചു.ഖത്തറുമായി ഇക്കാര്യം സംസാരിക്കുമെന്നും തങ്ങൾക്ക് തെളിവുകൾ കൈമാറണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
‘ഖത്തര്‍ കോടതി വിധി ഞെട്ടിക്കുന്നതാണ് . പൗരന്‍മാരെ സംരക്ഷിക്കുന്നതിനുള്ള സാധ്യമായ എല്ലാ വഴികളും സ്വീകരിക്കും’. ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു.