Month: September 2023

  • Kerala

    താമരശ്ശേരി ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു

    കോഴിക്കോട്:താമരശ്ശേരി ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു.ബംഗളുരു നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന പാര്‍സല്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ചുരം ഒമ്ബതാം വളവില്‍ രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്.ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇവര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.കര്‍ണാടക സ്വദേശികളാണ് ഇവർ.

    Read More »
  • Kerala

    സാധാരണക്കാര്‍ക്ക് തിരിച്ചടി; മലബാര്‍ എക്സ്പ്രസില്‍ ഒരു സ്ലീപ്പര്‍ കോച്ച്‌ കൂടി കുറയും

    കണ്ണൂര്‍: ഇന്ന് മുതല്‍ മലബാര്‍ എക്സ്പ്രസില്‍ ഒരു സ്ലീപ്പര്‍ കോച്ച്‌ കൂടി കുറയും.കേരളത്തിലെ  ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറച്ച് കൂടുതൽ‌ എസി കോച്ചുകളാക്കാനുള്ള റെയില്‍വെ  തീരുമാനത്തെ തുടർന്നാണ് നടപടി. വന്ദേഭാരത് അടക്കമുളള പ്രീമിയം സര്‍വീസുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഈ റൂട്ടുകളില്‍ ലഭിച്ചത്.ഇതോടെ എല്ലാ വണ്ടികളിലും ഘട്ടം ഘട്ടമായി സ്ലീപ്പര്‍ കോച്ചിന്റെയും ജനറല്‍ കോച്ചിന്റെയും എണ്ണം കുറച്ച്‌ എസി കോച്ചുകളുടെ എണ്ണം കൂട്ടാൻ  റയിൽവേ തീരുമാനിക്കുകയായിരുന്നു.  യാത്രക്കാരേറെയുളള റൂട്ടുകളിലെ സാമ്ബത്തിക നേട്ടം മുന്നില്‍ കണ്ടാണ് റെയില്‍വേയുടെ ഈ നീക്കം. മിതമായ നിരക്കില്‍ യാത്ര ചെയ്യാവുന്ന സ്ലീപ്പര്‍ കോച്ചുകളെ ആശ്രയിക്കുന്നവര്‍ക്കാണ് ഈ തീരുമാനം ഇരുട്ടടിയാകുന്നത്. കേരളത്തിലെ നാല് ട്രെയിനുകളിലാണ് റെയില്‍വെ മാറ്റം വരുത്തിയത്.മാവേലി എക്സ്പ്രസ്, ചെന്നൈ മെയില്‍, വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകളില്‍ കോച്ചുകളുടെ മാറ്റം കഴിഞ്ഞ ആഴ്ച പ്രാബല്യത്തില്‍ വന്നിരുന്നു. മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസിലാണ് ഇന്നു മുതല്‍ ഒരു സ്ലീപ്പര്‍ കോച്ച്‌ എസി കോച്ചായി മാറുക. നിലവില്‍ 10 സ്ലീപ്പര്‍ കോച്ചുകളും 4 എസി…

    Read More »
  • Kerala

    പൊലീസ് പിന്തുടര്‍ന്നു; ബെക്ക് ടിപ്പറിലിടിച്ച്‌ യുവാവ് ‌മരിച്ചു

    കൊല്ലം:പൊലീസ് പിന്തുടരുന്നതിനിടെ ബൈക്ക് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടയ്ക്കല്‍ ഗോവിന്ദമംഗലം കുമ്ബളം ചരുവിള പുത്തൻ വീട്ടില്‍ ബാബു – സുധ ദമ്ബതികളുടെ ഏക മകൻ സുബിനാണ് (36) മരിച്ചത്. കഴി‌ഞ്ഞ 12ന് കടയ്ക്കല്‍ ആനപ്പാറ ജംഗ്ഷന് സമീപമായിരുന്നു അപകടം. സുഹൃത്തിനൊപ്പം കടയ്ക്കല്‍ ചന്തമുക്കില്‍ നിന്ന് ഗോവിന്ദമംഗലത്തേക്ക് പോവുകയായിരുന്ന സുബിനെ മദ്യം കെെവശമുള്ളതിന്റെ പേരിലാണ് പൊലീസ് പിന്തുടര്‍ന്നതെന്ന് പറയുന്നു. പൊലീസിനെ കണ്ടയുടനെ സുഹൃത്തിനെ വഴിയിലിറക്കിയ ശേഷം അമിതവേഗത്തില്‍ ഇടറോഡായ പുതുക്കോണം, കാട്ടുകുളങ്ങര വഴി ആനപ്പാറയിലേയ്ക്ക് പോകുന്നതിനിടെ കടയ്ക്കലേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.പ്ളംബിംഗ് വെല്‍ഡിംഗ് തൊഴിലാളിയാണ് സുബിൻ.

    Read More »
  • NEWS

    5000 ഡോളര്‍ സമ്മാനത്തുക സ്റ്റേഡിയത്തിലെ ജീവനക്കാര്‍ക്ക് സമര്‍പ്പിച്ച്‌ സിറാജ്

    കൊളംബോ:ഇന്നലെ നടന്ന ഏഷ്യാ കപ്പ് ഫൈനലിലെ ‘പ്ലെയര്‍ ഓഫ് ദി മാച്ച്‌ അവാര്‍ഡ്’ നേടിയ ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജ്, തനിക്ക് ലഭിച്ച സമ്മാനത്തുക ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് സമര്‍പ്പിച്ചു. 5,000 ഡോളര്‍ (ഏകദേശം 4.15 ലക്ഷം രൂപ) ആണ് അവാര്‍ഡിനുള്ള സമ്മാനത്തുക. കൊളോമ്ബോയിലെ അതിതീവ്ര മഴ കണക്കിലെടുത്ത് ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫ് 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നു. ‘അവരുടെ പ്രയത്‌നമില്ലാതെ ടൂര്‍ണമെന്റ് മുന്നോട്ട് പോകുമായിരുന്നില്ല. അവര്‍ വളരെയധികം ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു,’ അവാര്‍ഡ് സമര്‍പ്പിച്ചു കൊണ്ട് സിറാജ് പറഞ്ഞു. ഇന്നലെ നടന്ന ഏഷ്യ കപ്പ് ഫൈനലില്‍ 6/21 എന്ന റെക്കോര്‍ഡ് സ്‌പെല്ലിന് സിറാജിന് ‘മാൻ ഓഫ് ദ മാച്ച്‌’ ലഭിച്ചു.

    Read More »
  • Kerala

    മലപ്പുറത്തിന് ആശ്വാസം; ആറുപേരുടെ നിപ പരിശോധനാഫലം നെഗറ്റീവ്

    മലപ്പുറം: നിപ്പ പരിശോധന ഫലത്തില്‍ മലപ്പുറം ജില്ലക്ക് ആശ്വാസം. ജില്ലയിലെ ആറുപേരുടെ നിപ പരിശോധനാഫലം നെഗറ്റീവ് ആയി.അതേസമയം സമ്ബര്‍ക്കപട്ടികയില്‍ 12 പേര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമായി നടക്കുകയാണ്. മൊബൈല്‍ ടവര്‍ ലൊക്കേഷൻ നോക്കി പൊലീസിന്റെ സഹായത്തോടെ സമ്ബര്‍ക്കപ്പട്ടിക തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. നിപ രോഗി എത്തിയ സ്ഥലങ്ങളിലുള്ളവരോട് ക്വാറന്‍റൈനില്‍ പോവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടകര പഴയ ബസ് സ്റ്റാൻഡ് ന് സമീപമുള്ള ജുമാ മസ്ജിദില്‍ സെപ്റ്റംബര്‍ 8 ന് ഉച്ചക്ക് 12.30 മുതല്‍ 1.30 വരെ സന്ദര്‍ശിച്ചവര്‍, വടകര ജില്ലാ ആശുപത്രി അത്യാഹിത വിഭാഗം സെപ്റ്റംബര്‍ 10 രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെ സന്ദര്‍ച്ചവര്‍, കോഴിക്കോട് , കാരപറമ്ബ് റിലയൻസ് സ്മാര്‍ട് പോയിൻ്റ് സെപ്റ്റംബര്‍ 10 രാത്രി 09.30 മുതല്‍ 10 മണി വരെ സന്ദര്‍ശിച്ചവര്‍ എന്നിവരാണ് ക്വാറന്‍റൈനില്‍ പോകേണ്ടത്.

    Read More »
  • Local

    മാഹി പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ മയ്യഴിക്കൂട്ടം നിയമ പോരാട്ടത്തിനിറങ്ങുന്നു

    മാഹി: കാലപ്പഴക്കം കൊണ്ടു ജീര്‍ണിച്ചു അപകടാവസ്ഥയിലുള്ള മാഹി പാലം ശാസ്ത്രീയമായി അറ്റകുറ്റപ്പണി നടത്തണം എന്നാവശ്യപ്പെട്ട് മയ്യഴിക്കാരായ പ്രവാസികളുടെ കൂട്ടായ്മ ‘മയ്യഴിക്കൂട്ടം’ കേരള ഹൈക്കോടതിയില്‍ നിയമയുദ്ധം നടത്തും. ഇതിനായി ഈ മാസം 19-ന് ഹൈക്കോടതിയില്‍ ഹർജി നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാഹി പാലത്തിന്റെ മേല്‍ ഭാഗത്തിന്റെ മിക്കയിടങ്ങളും പൊട്ടിപൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങളും കുണ്ടും കുഴികളും നിറഞ്ഞതിനാല്‍ ഗതാഗതപ്രശ്‌നങ്ങള്‍ രൂക്ഷമായിട്ടും അധികൃതര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് മയ്യഴിക്കൂട്ടം ഭാരവാഹികള്‍ ആരോപിച്ചു. കണ്ണൂര്‍ – കോഴിക്കോട് ജില്ലകള്‍ക്കിടയിലെ അതിര്‍ത്തി പങ്കിടുന്നതാണ് ഒന്നര കിലോമീറ്റര്‍ നീളമുളള പ്രദേശമാണ് മാഹി ദേശീയപാത. കണ്ണൂര്‍ ജില്ലയുടെ പ്രവേശന കവാടത്തില്‍ മാഹിയോടു ചേര്‍ന്ന് കിടക്കുന്ന മാഹി പാലത്തോട് വര്‍ഷങ്ങളായി അധികൃതര്‍ അവഗണന കാണിക്കുകയാണ്. മഴക്കാലത്ത് മാഹി പാലത്തിലെ തകര്‍ച്ച രൂക്ഷമാകുകയും ഗതാഗതം തടസ്സപ്പെടുകയുമാണ് പതിവ്. പരാതികളും പരിദേവനങ്ങളും സമരങ്ങളും മാധ്യമ വാര്‍ത്തകളുമൊക്കെ അധികൃതര്‍ അവഗണിക്കുന്നു. സുപ്രീം കോടതി അഭിഭാഷകന്‍ മനോജ് വി. ജോര്‍ജ് മുഖേനയാന്ന് കേരള ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി ഫയല്‍…

    Read More »
  • NEWS

    സ്മാർട്ട് ഫോൺ റേഡിയേഷൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

    ഡിജിറ്റല്‍ യുഗത്തില്‍, സ്മാര്‍ട്ട്ഫോണുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ബോധവാൻമാരാണെങ്കിലും ഒന്നുംരണ്ടും മൊബൈൽ ഫോണുകൾ വരെ ഉപയോഗിക്കുന്നവരാണ് ഇന്ന് നമ്മൾ. കഴിഞ്ഞ ദിവസങ്ങളില്‍ അമിത റേഡിയേഷൻ പുറപ്പെടുവിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആപ്പിളിന്റെ ഐഫോണ്‍ 12 സീരീസ് ഫോണുകള്‍ക്കെതിരെ ഫ്രാൻസ് നടപടി സ്വീകരിച്ചിരുന്നു. ഐഫോണ്‍ 12 ഫ്രാൻസില്‍ വില്‍ക്കരുതെന്നും ഇതിനോടകം തന്നെ വിറ്റ ഫോണുകള്‍ ഉപഭോക്താക്കളില്‍ നിന്ന് തിരിച്ചെടുക്കണം എന്നുമായിരുന്നു ഫ്രാൻസ് ആപ്പിളിനോട് ആവിശ്യപ്പെട്ടിരുന്നത്. എന്താണ് മൊബൈൽ റേഡിയേഷൻ ? സ്മാര്‍ട്ട്‌ഫോണ്‍ റേഡിയേഷൻ എന്താണെന്നും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. സ്‌മാര്‍ട്ട്‌ഫോണുകള്‍ റേഡിയോ ഫ്രീക്വൻസി (RF) എന്ന് വിളിക്കുന്ന ഒരു പ്രത്യേക തരം അയോണൈസ് ചെയ്യാത്ത വികിരണം പുറപ്പെടുവിക്കുന്നുണ്ട്, ഇത് വൈ-ഫൈ റൂട്ടറുകള്‍, മൈക്രോവേവ്, മറ്റ് വയര്‍ലെസ് ഉപകരണങ്ങള്‍ എന്നിവ പുറപ്പെടുവിക്കുന്ന അതേ തരം റേഡിയേഷനാണ്. RF റേഡിയേഷൻ ദീര്‍ഘനേരം ഏൽക്കുന്നത്  കാൻസര്‍, ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്സ്, വന്ധ്യത,ഉദ്ദാരണക്കുറവ് തുടങ്ങി പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. ഇതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം…

    Read More »
  • Kerala

    കേരള ബ്ലാസ്റ്റേഴ്‌സ്  ഹോം ഗ്രൗണ്ട് ആയ കലൂർ സ്റ്റേഡിയത്തിലേക്ക് പത്തനംതിട്ടയിൽ നിന്നുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ

    പത്തനംതിട്ട: കേരള ബ്ലാസ്റ്റേഴ്‌സ്  ഹോം ഗ്രൗണ്ടായ കലൂരിലേക്ക്( Jawaharlal Nehru Stadium) പോകുവാനായി പത്തനംതിട്ടയിൽ നിന്നുമുള്ള എറണാകുളം ബസ്സുകളുടെ സമയ വിവരങ്ങൾ.⚽ ♻️പത്തനംതിട്ട – വൈറ്റില/എറണാകുളം KSRTC ബസ്സ് സമയ വിവരങ്ങൾ♻️ ★04.05AM പത്തനംതിട്ട – കോഴിക്കോട് സൂപ്പർ via: തിരുവല്ല,ആലപ്പുഴ,വൈറ്റില,തൃശ്ശൂർ വൈറ്റിലയിൽ നിന്നും മെട്രോ മാർഗം കലൂർ പോകാവുന്നതാണ്. ★04.10AM പത്തനംതിട്ട – എറണാകുളം ഫാസ്റ്റ് via: മുട്ടം,തൊടുപുഴ,മുവാറ്റുപുഴ,കലൂർ ★04.30AM കോന്നി – അമൃത ഫാസ്റ്റ് via:തിരുവല്ല,ആലപ്പുഴ, വൈറ്റില വൈറ്റിലയിൽ നിന്നും മെട്രോ മാർഗം കലൂർ പോകാവുന്നതാണ്. ★05.05AM ആങ്ങമൂഴി -എറണാകുളം via: തിരുവല്ല,കോട്ടയം,വൈറ്റില വൈറ്റിലയിൽ നിന്നും മെട്രോ മാർഗം കലൂർ പോകാവുന്നതാണ്. ★05.20AM പത്തനംതിട്ട – എറണാകുളം ഫാസ്റ്റ് via: ചേനപ്പാടി,പാലാ വൈറ്റിലയിൽ നിന്നും മെട്രോ മാർഗം കലൂർ പോകാവുന്നതാണ്. ★05.30AM പത്തനംതിട്ട – അമൃത ഫാസ്റ്റ് via:തിരുവല്ല, കോട്ടയം,വൈറ്റില വൈറ്റിലയിൽ നിന്നും മെട്രോ മാർഗം കലൂർ പോകാവുന്നതാണ്. ★05.35AM പത്തനാപുരം – അമൃത ഫാസ്റ്റ് via: തിരുവല്ല,ആലപ്പുഴ,വൈറ്റില…

    Read More »
  • Food

    കടയിൽ നിന്നും വാങ്ങുന്ന ചിക്കൻ ഫ്രഷാണോ എന്ന് എങ്ങനെ അറിയാം?

    ചിക്കൻ കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിലധികവും.മിക്കവാറും മാര്‍ക്കറ്റില്‍ നിന്നാകും ഇത്തരത്തിൽ ചിക്കൻ വാങ്ങിക്കുന്നതും.ഇതിൽ ഫ്രഷ് ചിക്കനുംം ഫ്രോസൺ ചിക്കനും വരാം.എന്നാൽ ഇത് ഫ്രഷ് ആണോ എന്ന് എങ്ങനെ അറിയാം? ഇതാ ഫ്രഷ് ചിക്കൻ അറിയാനുള്ള എളുപ്പവഴി.  ഫ്രഷ് ചിക്കന് നേരിയ പിങ്ക് നിറമായിരിക്കും ഉണ്ടാവുക. അതോടൊപ്പം തന്നെ നെയ്യിന്‍റെ വെളുത്ത നിറവും കാണാം. എന്നാലത് പഴകിയ ചിക്കനാണെങ്കില്‍ ഇതിനു പെട്ടെന്ന് തന്നെ ചാരനിറം കലരുന്നതായിരിക്കും. അല്‍പം മഞ്ഞ കളറായിട്ടുണ്ടെങ്കിലും അത് പഴകിയതാണെന്ന് മനസിലാക്കാം. രണ്ടാമത്തേത് ചിക്കന്‍റെ കഷ്ണങ്ങളുടെ ഘടനയാണ്. തൊടുമ്ബോള്‍ ‘സില്‍ക്കി’ ആയും മൃദുവായും ഇരിക്കുന്നതാണെങ്കില്‍ ചിക്കൻ ഫ്രഷ് ആണെന്ന് അറിയാനാകും. ഇനി തൊടുമ്ബോള്‍ ഒട്ടുന്നതായി തോന്നിയാൽ അത് പഴക്കം ചെന്നതാണെന്ന് മനസ്സിലാക്കാം. ചിക്കന്‍റെ ഗന്ധത്തിലും പഴക്കം ചെന്നാല്‍ വ്യത്യാസമുണ്ടായിരിക്കും. സാധാരണരീതിയില്‍ ഫ്രഷ് ചിക്കന് കുത്തുന്ന ഗന്ധമുണ്ടാകില്ല. എന്നാല്‍ പഴക്കം ചെന്നതാണെങ്കില്‍ രൂക്ഷമായ മാംസഗന്ധം ഉണ്ടാകാം. ചിക്കൻ വാങ്ങിക്കുമ്ബോള്‍ അതില്‍ ഐസിന്‍റെ അംശമുണ്ടോയെന്നും പരിശോധിക്കാവുന്നതാണ്. ഐസ് കാര്യമായി ഇട്ടതാണെങ്കില്‍ മാംസത്തിന് പഴക്കം വന്നതാണെന്ന് മനസിലാക്കാം.…

    Read More »
  • Kerala

    നറുക്കെടുപ്പ് മാറ്റില്ല;ഓണം ബമ്ബര്‍ നറുക്കെപ്പടുപ്പ് ബുധനാഴ്ച തന്നെ

    തിരുവനന്തപുരം:കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ഓണം ബമ്ബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വരുന്ന ബുധനാഴ്ച (സെപ്റ്റംബര്‍ 20) ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.keralalotteryresult.net/ , http://www.keralalotteries.com എന്നിവയിൽ ഫലം ലൈവായി ലഭ്യമാകും. നേരത്തെ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥിതിക്ക് ഓണം ബംബര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവയ്ക്കണമെന്ന് കോഴിക്കോട് ജില്ലയിലെ ലോട്ടറി തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു.ടിക്കറ്റുകള്‍ വില്‍ക്കാൻ പറ്റാത്ത സാഹചര്യത്തിലായിരുന്നു ആവശ്യം. 25 കോടിയാണ് ഓണം ബമ്പർ ഫസ്റ്റ് പ്രൈസ്. ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്.കഴിഞ്ഞ തവണത്തേക്കാള്‍  കൂടുതലാണിത്. ഇത്തവണ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞ വര്‍ഷം ഒരാള്‍ക്ക് 5 കോടിയായിരുന്നു രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്ബറുകള്‍ക്ക് നല്‍കും. കഴിഞ്ഞ തവണ ഒരു കോടി വീതം 10 പേര്‍ക്കാണ് മൂന്നാം സമ്മാനമായി നല്‍കിയത്. ഇത്തവണ…

    Read More »
Back to top button
error: