
മലപ്പുറം: നിപ്പ പരിശോധന ഫലത്തില്‍ മലപ്പുറം ജില്ലക്ക് ആശ്വാസം. ജില്ലയിലെ ആറുപേരുടെ നിപ പരിശോധനാഫലം നെഗറ്റീവ് ആയി.അതേസമയം സമ്ബര്‍ക്കപട്ടികയില്‍ 12 പേര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമായി നടക്കുകയാണ്. മൊബൈല്‍ ടവര്‍ ലൊക്കേഷൻ നോക്കി പൊലീസിന്റെ സഹായത്തോടെ സമ്ബര്‍ക്കപ്പട്ടിക തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. നിപ രോഗി എത്തിയ സ്ഥലങ്ങളിലുള്ളവരോട് ക്വാറന്‍റൈനില്‍ പോവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വടകര പഴയ ബസ് സ്റ്റാൻഡ് ന് സമീപമുള്ള ജുമാ മസ്ജിദില്‍ സെപ്റ്റംബര്‍ 8 ന് ഉച്ചക്ക് 12.30 മുതല്‍ 1.30 വരെ സന്ദര്‍ശിച്ചവര്‍, വടകര ജില്ലാ ആശുപത്രി അത്യാഹിത വിഭാഗം സെപ്റ്റംബര്‍ 10 രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെ സന്ദര്‍ച്ചവര്‍, കോഴിക്കോട് , കാരപറമ്ബ് റിലയൻസ് സ്മാര്‍ട് പോയിൻ്റ് സെപ്റ്റംബര്‍ 10 രാത്രി 09.30 മുതല്‍ 10 മണി വരെ സന്ദര്‍ശിച്ചവര്‍ എന്നിവരാണ് ക്വാറന്‍റൈനില്‍ പോകേണ്ടത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan