
കൊല്ലം:പൊലീസ് പിന്തുടരുന്നതിനിടെ ബൈക്ക് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കടയ്ക്കല്‍ ഗോവിന്ദമംഗലം കുമ്ബളം ചരുവിള പുത്തൻ വീട്ടില്‍ ബാബു – സുധ ദമ്ബതികളുടെ ഏക മകൻ സുബിനാണ് (36) മരിച്ചത്.
കഴിഞ്ഞ 12ന് കടയ്ക്കല്‍ ആനപ്പാറ ജംഗ്ഷന് സമീപമായിരുന്നു അപകടം. സുഹൃത്തിനൊപ്പം കടയ്ക്കല്‍ ചന്തമുക്കില്‍ നിന്ന് ഗോവിന്ദമംഗലത്തേക്ക് പോവുകയായിരുന്ന സുബിനെ മദ്യം കെെവശമുള്ളതിന്റെ പേരിലാണ് പൊലീസ് പിന്തുടര്‍ന്നതെന്ന് പറയുന്നു.
പൊലീസിനെ കണ്ടയുടനെ സുഹൃത്തിനെ വഴിയിലിറക്കിയ ശേഷം അമിതവേഗത്തില്‍ ഇടറോഡായ പുതുക്കോണം, കാട്ടുകുളങ്ങര വഴി ആനപ്പാറയിലേയ്ക്ക് പോകുന്നതിനിടെ കടയ്ക്കലേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.പ്ളംബിംഗ് വെല്‍ഡിംഗ് തൊഴിലാളിയാണ് സുബിൻ.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan