KeralaNEWS

സാധാരണക്കാര്‍ക്ക് തിരിച്ചടി; മലബാര്‍ എക്സ്പ്രസില്‍ ഒരു സ്ലീപ്പര്‍ കോച്ച്‌ കൂടി കുറയും

കണ്ണൂര്‍: ഇന്ന് മുതല്‍ മലബാര്‍ എക്സ്പ്രസില്‍ ഒരു സ്ലീപ്പര്‍ കോച്ച്‌ കൂടി കുറയും.കേരളത്തിലെ  ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറച്ച് കൂടുതൽ‌ എസി കോച്ചുകളാക്കാനുള്ള റെയില്‍വെ  തീരുമാനത്തെ തുടർന്നാണ് നടപടി.

വന്ദേഭാരത് അടക്കമുളള പ്രീമിയം സര്‍വീസുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഈ റൂട്ടുകളില്‍ ലഭിച്ചത്.ഇതോടെ എല്ലാ വണ്ടികളിലും ഘട്ടം ഘട്ടമായി സ്ലീപ്പര്‍ കോച്ചിന്റെയും ജനറല്‍ കോച്ചിന്റെയും എണ്ണം കുറച്ച്‌ എസി കോച്ചുകളുടെ എണ്ണം കൂട്ടാൻ  റയിൽവേ തീരുമാനിക്കുകയായിരുന്നു.

Signature-ad

 യാത്രക്കാരേറെയുളള റൂട്ടുകളിലെ സാമ്ബത്തിക നേട്ടം മുന്നില്‍ കണ്ടാണ് റെയില്‍വേയുടെ ഈ നീക്കം. മിതമായ നിരക്കില്‍ യാത്ര ചെയ്യാവുന്ന സ്ലീപ്പര്‍ കോച്ചുകളെ ആശ്രയിക്കുന്നവര്‍ക്കാണ് ഈ തീരുമാനം ഇരുട്ടടിയാകുന്നത്.

കേരളത്തിലെ നാല് ട്രെയിനുകളിലാണ് റെയില്‍വെ മാറ്റം വരുത്തിയത്.മാവേലി എക്സ്പ്രസ്, ചെന്നൈ മെയില്‍, വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകളില്‍ കോച്ചുകളുടെ മാറ്റം കഴിഞ്ഞ ആഴ്ച പ്രാബല്യത്തില്‍ വന്നിരുന്നു. മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസിലാണ് ഇന്നു മുതല്‍ ഒരു സ്ലീപ്പര്‍ കോച്ച്‌ എസി കോച്ചായി മാറുക. നിലവില്‍ 10 സ്ലീപ്പര്‍ കോച്ചുകളും 4 എസി ത്രീ ടയര്‍ കോച്ചുകളുമാണ് മലബാര്‍ എക്സ്പ്രസിലുളളത്. പുതിയ മാറ്റത്തോടെ 72 സീറ്റുകള്‍ എസി 3 ടയര്‍ കോച്ചിലേക്ക് മാറും.

Back to top button
error: