Month: September 2023
-
Kerala
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഒന്‍പത് ബാങ്കുകളില്‍ ഇ.ഡി. റെയ്ഡ്
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് ഉള്‍പ്പെടെ തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ഒന്‍പത് ഇടങ്ങളില്‍ ഇ.ഡി. പരിശോധന. ഇന്നു പുലര്‍ച്ചെ കൊച്ചിയില്‍നിന്നുള്ള ഇ.ഡി.യുടെ നാല്‍പ്പതംഗ സംഘമാണ് വിവിധയിടങ്ങളിലെ സര്‍വീസ് സഹകരണ ബാങ്കുകളിലെത്തി പരിശോധന നടത്തുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകള്‍ നടന്നു എന്ന് ഇ.ഡി. കണ്ടെത്തിയതിന്റെ തുടര്‍ച്ചയായാണ് പുതിയ പരിശോധനകള്‍. കരുവന്നൂരിലെ തട്ടിപ്പുപണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി പ്രതികള്‍ മറ്റു സര്‍വീസ് സഹകരണ ബാങ്കുകളെ ആശ്രയിച്ചിരുന്നതായി ഇ.ഡി. കണ്ടെത്തിയിരുന്നു. എ.സി. മെയ്തീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വെളപ്പായ സതീശന്‍ എന്ന സതീഷ് കുമാര്‍ ഒന്നരക്കോടിയോളം രൂപ അയ്യന്തോള്‍ ബാങ്കുവഴി വെളുപ്പിച്ചതായാണ് വിവരം. ഭാര്യയുടെയും ബന്ധുക്കളുടെയുമെല്ലാം പേരുകളില്‍ അഞ്ച് അക്കൗണ്ടുകളിലായി ഇയാള്‍ പണം നിക്ഷേപിച്ചു. സതീഷ് കുമാറിനെ ചോദ്യം ചെയ്തതില്‍നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. നിലവില്‍ ഇ.ഡി. കസ്റ്റഡിയിലാണ് ഇയാള്‍. കൂടാതെ കൊച്ചിയിലെ ദീപക് എന്ന വ്യക്തി അഞ്ചരക്കോടി രൂപ വെളുപ്പിക്കുന്നതിനായി ഒന്‍പതോളം ഷെല്‍ കമ്പനികള്‍…
Read More » -
Kerala
20 രൂപയ്ക്ക് എസി യാത്ര: കെഎസ്ആര്‍ടിസി ജനത സര്‍വീസ് ഇന്നു മുതല്‍
തിരുവനന്തപുരം: കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് എസി ബസ് സൗകര്യം ഒരുക്കുന്ന കെഎസ്ആര്‍ടിസിയുടെ ലോ ഫ്‌ലോര്‍ എസി ബസ് ആയ ജനത സര്‍വീസ് ഇന്നു മുതല്‍ നിരത്തില്‍. രാവിലെ 7ന് കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഫ്ളാഗ് ഒഫ് ചെയ്യും. ജനത ബസിലെ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. തുടക്കത്തില്‍ കൊല്ലം-തിരുവനന്തപുരം, കൊട്ടാരക്കര-തിരുവനന്തപുരം റൂട്ടുകളിലായിരിക്കും കെഎസ്ആര്‍ടിസി ജനത ബസുകള്‍ സര്‍വീസ് നടത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ ആയിരിക്കും സര്‍വീസ്. പരീക്ഷണം വിജയകരമായാല്‍, സംസ്ഥാനത്ത് മറ്റിടങ്ങളിലും കെ എസ് ആര്‍ ടി സി ജനത സര്‍വീസ് ആരംഭിക്കും. ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് സര്‍വീസുകളുടെ സമയക്രമം. കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍നിന്ന് സെക്രട്ടേറിയറ്റ് വഴി തമ്പാനൂരില്‍ എത്തുംവിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ദിവസേന യാത്ര ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പടെ ലക്ഷ്യമിട്ടാണ് കെഎസ്ആര്‍ടിസി ജനത സര്‍വീസ് ആരംഭിക്കുന്നത്. കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍നിന്ന് 7.15നാണ് ജനത സര്‍വീസ് ആരംഭിക്കുന്നത്. ഈ രണ്ടു ബസുകളും രാവിലെ 9.30ഓടെ…
Read More » -
Crime
തുകയെച്ചൊല്ലി തര്‍ക്കം: മകന്റെ ബൈക്ക് കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മയെ അതേ സംഘം ആക്രമിച്ചു
മലപ്പുറം: മേലാറ്റൂരില്‍ മകന്റെ ബൈക്ക് കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ മാതാവിനെ അതേ ക്വട്ടേഷന്‍ സംഘം വീടുകയറി ആക്രമിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ മൂന്നുപേര്‍ അറസ്റ്റില്‍. കീഴാറ്റൂര്‍ മുള്ള്യാകുര്‍ശ്ശി കൂട്ടുമൂച്ചിക്കല്‍ കോളനിയിലെ തച്ചാംകുന്നേല്‍ നഫീസ(48) യെ വീട്ടില്‍ക്കയറി ആക്രമിക്കുകയും വീട് അടിച്ചുപൊളിക്കുകയും ചെയ്ത സംഭവത്തില്‍ തമിഴ്നാട് ഉക്കടം സ്വദേശി കാജ ഹുസൈന്‍ (39), മുള്ള്യാകുര്‍ശ്ശിയിലെ കീഴുവീട്ടില്‍ മെഹബൂബ് (58), പന്തലം ചേലി അബ്ദുള്‍ നാസര്‍ (പൂച്ച നാസര്‍-32) എന്നിവരെയാണ് മേലാറ്റൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ആര്‍. രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. നേരത്തേ വീട്ടമ്മ നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്ത് ഇവരുടെ മകന്റെ ബൈക്ക് കത്തിച്ച കേസില്‍ പിടിയിലായ പ്രതികളാണ് ഇവര്‍. ഈ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതികള്‍ അടുത്തിടെ ജാമ്യത്തിലിറങ്ങിയതായിരുന്നു. മകനുമായുള്ള പ്രശ്‌നത്തിന്റെ പേരിലാണ് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ബൈക്ക് കത്തിക്കാന്‍ നഫീസ ക്വട്ടേഷന്‍ നല്‍കിയത്. പറഞ്ഞുറപ്പിച്ച ക്വട്ടേഷന്‍ തുകയെച്ചൊല്ലി വീട്ടമ്മയും പ്രതികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ച…
Read More » -
Kerala
അയല്‍വാസിയുടെ വീടിന്റെ മതില്‍ ഇടിഞ്ഞു വീണ് ഒൻപതു വയസുകാരിക്ക് പരിക്ക്
കോഴിക്കോട്:അയല്‍വാസിയുടെ വീടിന്റെ മതില്‍ ഇടിഞ്ഞു വീണ് ഒൻപതു വയസുകാരിക്ക് പരിക്ക്. കോഴിക്കോട് കൊടുവള്ളിയില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയിലാണ് അപകടമുണ്ടായത്. പോങ്ങോട്ടൂരില്‍ വാടകക്ക് താമസിക്കുന്ന മടവൂര്‍ പുതുശ്ശേരിമ്മല്‍ ഷിജുവിന്റെ മകള്‍ അതുല്യയ്ക്കാണ് പരിക്കേറ്റത്.കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മതില്‍ ഇടിഞ്ഞു വീണ് ഷിജു ഓടിക്കുന്ന ഓട്ടോറിക്ഷയും തകര്‍ന്നു. പാലു വാങ്ങാനായി അതുല്യ അടുത്ത വീട്ടിലേക്ക് പോകുന്നതിനിടെയാണ് മതില്‍ ഇടിഞ്ഞുവീണത്. മതിലിനടിയില്‍ അകപ്പെട്ട കുട്ടിയെ നാട്ടുകാര്‍ ഓടിയെത്തിയാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
Read More » -
Kerala
കാല്‍നട യാത്രക്കാരുള്‍പ്പെടെയുള്ളവരെ ആക്രമിച്ച നായയെ മെമ്പർ തല്ലിക്കൊന്നു
കുന്ദമംഗലം : കാല്‍നട യാത്രക്കാരുള്‍പ്പെടെയുള്ളവരെ ആക്രമിച്ച നായയെ മെമ്പറുടെ നേതൃത്വത്തിൽ തല്ലിക്കൊന്നു. നായയുടെ കടിയേറ്റ് അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 8.30ഓടെ കുന്ദമംഗലം ആനപ്പാറ ഭാഗത്താണ് നായയുടെ ആക്രമണം ഉണ്ടായത്.പിന്നിലൂടെ ഓടി വന്ന് കാലിനാണ് പലരെയും കടിച്ചത്. നായ നിരവധിയാളുകളുടെ പിന്നാലെ ഓടിയെങ്കിലും ജനങ്ങള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന്, ഗ്രാമപഞ്ചായത്ത് അംഗം സി.എം. ബൈജുവിന്റെ നേതൃത്വത്തില്‍ പിന്നീട് നായയെ തല്ലിക്കൊല്ലുകയായിരുന്നു. പരിക്കേറ്റ അഞ്ചു പേരെയും ആദ്യം ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read More » -
NEWS
കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ മേഖല പൊന്നോണം 23 സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ്, അബ്ബാസിയ, ഫര്‍വാനിയ, സാല്‍മിയ, ഹസാവിയ യൂണിറ്റുകളുള്‍പ്പെട്ട അബ്ബാസിയ മേഖലയുടെ നേതൃത്വത്തില്‍ ‘പൊന്നോണം 23 ‘എന്ന പേരില്‍ സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച തിരുവോണാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ യൂണിറ്റ് കണ്‍വീനര്‍ ഷാജി ശാമുവലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സാംസ്‌കാരിക സമ്മേളനത്തില്‍, സമാജം പ്രസിഡന്റ് അലക്‌സ് മാത്യു ഉല്‍ഘാടനം നിര്‍വഹിച്ചു. ജന. സെക്രട്ടറി ബിനില്‍ റ്റി. ടി., ട്രെഷറര്‍ തമ്പി ലുക്കോസ്, ഫര്‍വാനിയ യൂണിറ്റ് കണ്‍വീനര്‍ വല്‍സരാജ്, സാല്‍മിയ യൂണിറ്റ് ജോ. കണ്‍വിനര്‍ അജയ് നായര്‍ വനിതാ വേദി ചെയര്‍ പേഴ്‌സണ്‍ രഞ്ജന ബിനില്‍, മെഗാഫെസ്റ്റ് കണ്‍വിനര്‍ ശശികര്‍ത്താ, മഹാബലി തമ്പുരാന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അബ്ബാസിയ യൂണിറ്റ് എക്‌സിക്യൂട്ടിവ് മെമ്പറും അബ്ബാസിയ മേഖല പൊന്നോണം 23 ഫുഡ് കണ്‍വീനറുമായ രാജുവര്‍ഗീസ് സ്വാഗതവും പ്രസിഡന്റ് നന്ദിയും പറഞ്ഞു. കുട്ടികളുടെയും മുതിര്‍ന്ന അംഗങ്ങളുടെയും നൃത്ത ഗാനങ്ങളും, ഷംന അല്‍ അമിന്റെ നേതൃത്വത്തില്‍ തിരുവാതിരയും,…
Read More » -
Health
അശാസ്ത്രീയമായ ചികിത്സാ രീതികള്‍ പ്രമേഹം ഗുരുതരമാക്കും, വര്‍ധിച്ചു വരുന്ന വൃക്ക രോഗികളുടെ പ്രധാന കാരണം പ്രമേഹം: വിദഗ്ധ ഡോക്ടർമാർ
അശാസ്ത്രീയമായ ചികിത്സാ രീതികള്‍ പ്രമേഹരോഗത്തെ ഗുരുതരമാക്കുകയും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലവുമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ണൂരിൽ നടന്ന പ്രമേഹരോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. പ്രമേഹ രോഗത്തെക്കുറിച്ചും അതിന്റെ ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ശാസ്ത്രീയമായി ബോധവല്‍ക്കരിക്കേണ്ടതുണ്ട്. രോഗികളുടെ അജ്ഞത ചൂഷണം ചെയ്തുകൊണ്ട് അശാസ്ത്രീയമായ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്ന രീതി അപകടകരമാണെന്ന് സമ്മേളനം വിലയിരുത്തി. വര്‍ധിച്ചു വരുന്ന പ്രമേഹത്തിന്റെ കാരണങ്ങളും അതിന്റെ ചികിത്സാരംഗത്തെ പ്രതിസന്ധികളും സമ്മേളനം വിശദമായി ചര്‍ച ചെയ്തു. 2045 ഓടെ ലോകത്തെ രോഗികളുടെ എണ്ണം 745 ദശ ലക്ഷം കടക്കും എന്ന് ഇന്റര്‍നാഷനല്‍ ഡയബെറ്റിക് ഫെഡറേഷന്‍ കണക്കാക്കുന്നു. ഇന്‍ഡ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹ ബാധിതര്‍ ഉള്ളത് കേരളത്തിലാണ്. 1970 കളില്‍ 2.5 ശതമാനം മാത്രം ഉണ്ടായിരുന്ന പ്രമേഹ രോഗികളുടെ എണ്ണം സംസ്ഥാനത്ത് 20 ശതമാനം ആയി വര്‍ധിച്ചു എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ചെയര്‍മാന്‍ ഡോ ജി വിജയകുമാര്‍ വ്യക്തമാക്കി. വര്‍ധിച്ചു വരുന്ന വൃക്ക രോഗികളുടെ പ്രധാന…
Read More » -
Kerala
വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ഒന്നാമതായി നിലമ്ബൂര്‍ സ്റ്റേഷൻ
പാലക്കാട്:ഷൊര്‍ണൂര്‍-നിലമ്ബൂര്‍ പാതയില്‍ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ഒന്നാമതായി നിലമ്ബൂര്‍ സ്റ്റേഷൻ.11 കോടിയിലധികം രൂപ നിലമ്ബൂരില്‍നിന്ന് മാത്രം റെയില്‍വേക്ക് ലഭിച്ചു. 4.55 കോടി വരുമാനം ലഭിച്ച അങ്ങാടിപ്പുറത്തിനാണ് പാതയിലെ രണ്ടാം സ്ഥാനം.1.82 കോടി രൂപ വരുമാനവുമായി വാണിയമ്ബലം മൂന്നാം സ്ഥാനത്താണ്. ഹാള്‍ട്ട് സ്റ്റേഷനുകളായ മേലാറ്റൂര്‍ 64.49 ലക്ഷം, പട്ടിക്കാട് 40.95 ലക്ഷം, തുവ്വൂര്‍ 41.48 ലക്ഷം, ചെറുകര 25.28 ലക്ഷം, വല്ലപ്പുഴ 14.59 ലക്ഷം, വാടാനാംകുറിശ്ശി 13.57 ലക്ഷം, കുലുക്കല്ലൂര്‍ 10.44 ലക്ഷം, തൊടിയപ്പുലം 4.94 ലക്ഷം എന്നിങ്ങനെയാണ് വരുമാനം. 22.4 ലക്ഷമാണ് പാതയിലെ യാത്രക്കാരുടെ എണ്ണം. രാജ‍്യത്തെതന്നെ ഏറ്റവും നീളം കുറഞ്ഞ സിംഗിള്‍ ലൈൻ ബ്രോഡ്ഗേജ് പാത എന്ന പ്രത‍്യേകതയുള്ള നിലമ്ബൂര്‍-ഷൊര്‍ണൂര്‍ പാതക്ക് 66 കിലോമീറ്ററാണുള്ളത്.
Read More » -
Kerala
വയനാട്ടിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
വയനാട്:സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു.അരപ്പറ്റ മഞ്ഞിനാൻകുടിയില്‍ കരുണാകരൻ-രജനി ദമ്ബതികളുടെ മകൻ ഉണ്ണികൃഷ്ണനാണ് (21) മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ ആറാംനമ്ബറിലെ എറാട്ടുപുഴയില്‍ അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ പുഴയില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
Kerala
വിവാദമായ പാലാരിവട്ടം, മാസപ്പടി കേസുകളിലെ ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ചനിലയിൽ
കൊച്ചി: പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍. ഗിരീഷ് ബാബുവിനെ കളമശേരിയിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നിരവധി കേസുകളില്‍ ഹര്‍ജിക്കാരനാണ് ഗിരീഷ് ബാബു. കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ വിജിലന്‍സിന് മുന്നില്‍ പരാതി എത്തിച്ചാണ് അദ്ദേഹം പൊതുപ്രവര്‍ത്തകനായി വളര്‍ന്നത്. മാസപ്പടി, പാലാരിവട്ടം അഴിമതി തുടങ്ങി വിവിധ കേസുകളില്‍ ഹര്‍ജിക്കാരനാണ് ഗിരീഷ് ബാബു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ ബ്ലോക്ക് ഉണ്ടായിരുന്നു. ഇതിന് ഗിരീഷ് ബാബു ചികിത്സ തേടിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ആകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം പൊലീസ് സ്ഥലെത്തെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. ഇന്ന് മസപ്പടി വിവാദത്തില്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ഹര്‍ജിക്കാരിന്റെ മരവിവരം പുറത്തുവരുന്നത്.
Read More »