FeatureNEWS

സ്മാർട്ട് ഫോൺ റേഡിയേഷൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഡിജിറ്റല്‍ യുഗത്തില്‍, സ്മാര്‍ട്ട്ഫോണുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.ഇതുണ്ടാക്കുന്ന ആരോഗ്യ
പ്രശ്നങ്ങളെക്കുറിച്ച് ബോധവാൻമാരാണെങ്കിലും ഒന്നുംരണ്ടും മൊബൈൽ ഫോണുകൾ വരെ ഉപയോഗിക്കുന്നവരാണ് ഇന്ന് നമ്മൾ.
കഴിഞ്ഞ ദിവസങ്ങളില്‍ അമിത റേഡിയേഷൻ പുറപ്പെടുവിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആപ്പിളിന്റെ ഐഫോണ്‍ 12 സീരീസ് ഫോണുകള്‍ക്കെതിരെ ഫ്രാൻസ് നടപടി സ്വീകരിച്ചിരുന്നു. ഐഫോണ്‍ 12 ഫ്രാൻസില്‍ വില്‍ക്കരുതെന്നും ഇതിനോടകം തന്നെ വിറ്റ ഫോണുകള്‍ ഉപഭോക്താക്കളില്‍ നിന്ന് തിരിച്ചെടുക്കണം എന്നുമായിരുന്നു ഫ്രാൻസ് ആപ്പിളിനോട് ആവിശ്യപ്പെട്ടിരുന്നത്.
എന്താണ് മൊബൈൽ റേഡിയേഷൻ ? സ്മാര്‍ട്ട്‌ഫോണ്‍ റേഡിയേഷൻ എന്താണെന്നും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. സ്‌മാര്‍ട്ട്‌ഫോണുകള്‍ റേഡിയോ ഫ്രീക്വൻസി (RF) എന്ന് വിളിക്കുന്ന ഒരു പ്രത്യേക തരം അയോണൈസ് ചെയ്യാത്ത വികിരണം പുറപ്പെടുവിക്കുന്നുണ്ട്, ഇത് വൈ-ഫൈ റൂട്ടറുകള്‍, മൈക്രോവേവ്, മറ്റ് വയര്‍ലെസ് ഉപകരണങ്ങള്‍ എന്നിവ പുറപ്പെടുവിക്കുന്ന അതേ തരം റേഡിയേഷനാണ്. RF റേഡിയേഷൻ ദീര്‍ഘനേരം ഏൽക്കുന്നത്  കാൻസര്‍, ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്സ്, വന്ധ്യത,ഉദ്ദാരണക്കുറവ് തുടങ്ങി പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും.
ഇതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം മൊബൈൽ ഫോണിന്റെ ഉപയോഗം കുറയ്ക്കുക എന്നുള്ളതാണ്.സ്‌മാര്‍ട്ട്‌ഫോണില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കുന്നതിലൂടെ, ഒരാള്‍ സ്വയമേവ RF റേഡിയേഷനുമായി സമ്ബര്‍ക്കം കുറയ്ക്കുന്നു. അത്യാവശ്യഘട്ടങ്ങളിൽ ഒഴികെ മൊബൈൽ ഫോൺ ഇടപെടലുകള്‍ അവസാനിപ്പിച്ച്, മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക വഴി ആരോഗ്യകരമായ ജീവിതം ‍ നിലനിര്‍ത്താൻ സാധിക്കും.
 മൊബൈൽ റേഡിയേഷൻ നേരിടാനുള്ള  ഫലപ്രദമായ മാര്‍ഗ്ഗങ്ങൾ

സ്പീക്കര്‍ഫോണോ ഹെഡ്സെറ്റുകളോ ഉപയോഗിക്കുക: ദീര്‍ഘനേരെ ഫോണ്‍ കോളിലൂടെ സംസാരിക്കുമ്ബോള്‍, നിങ്ങളുടെ ശരീരത്തില്‍ നിന്ന് ഫോണ്‍ അകലം പാലിക്കാൻ സ്പീക്കര്‍ഫോണോ വയര്‍ഡ് ഹെഡ്‌സെറ്റുകളോ ഉപയോഗിക്കുന്നതാണ് ഉചിതം ഇത് നേരിട്ട് ഫോണില്‍ നിന്ന് വരുന്ന RF എക്സ്പോഷര്‍ പരിമിതപ്പെടുത്താൻ സഹായിക്കും. എന്നിരുന്നാലും, വയര്‍ലെസ് ഹെഡ്‌സെറ്റുകള്‍ ഒഴിവാക്കാൻ ശ്രദ്ധിക്കണം.കാരണം അവയും RF സിഗ്നലുകള്‍ പുറപ്പെടുവിക്കുന്ന ഉപകരണം ആണ്.

മറ്റൊന്ന്, കുറഞ്ഞ സിഗ്നല്‍ ഏരിയകളില്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക എന്നതാണ്.നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ സിഗ്നല്‍ കണ്ടെത്താൻ പ്രയാസപ്പെടുമ്ബോള്‍ ഇവ പുറത്തു വിടുന്ന വികിരണം ഇരട്ടിയാകാറുണ്ട്. കാരണം, ഇത് ഒരു കണക്ഷൻ സ്ഥാപിക്കാൻ കൂടുതല്‍ കഠിനമായി പ്രവര്‍ത്തിക്കുന്നു, ആയതിനാല്‍ തന്നെ ഫോണിന്റെ RF പുറപ്പെടുവിക്കല്‍ ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, ബേസ്‌മെന്റുകള്‍, എലിവേറ്ററുകള്‍, വിദൂര ലൊക്കേഷനുകള്‍ എന്നിവ പോലുള്ള കുറഞ്ഞ സിഗ്നല്‍ ഏരിയകളില്‍ നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

Signature-ad

അതേപോലെ ബാറ്ററി ചാര്‍ജ് കുറയുമ്ബോള്‍ ഫോണ്‍ ഉപയോഗിക്കാതെ ഇരിക്കുക. ബാറ്ററി ചാര്‍ജ് 20 ശതമാനത്തില്‍ കുറവ് ഉള്ളപ്പോള്‍ ഫോണ്‍ ഉപയോഗിക്കാതെ ഇരിക്കാൻ ശ്രമിക്കുക. ബാറ്ററി ചാര്‍ജിന്റെ വാര്‍ണിംഗ് വന്നതിന് ശേഷം ഫോണ്‍ ഉപയോഗിക്കുമ്ബോള്‍ ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. ഇത് കൂടുതല്‍ റേഡിയേഷൻ പുറത്ത് വിടാൻ കാരണമായേക്കാം. മാത്രമല്ല ഫോണ്‍ കോളുകള്‍ നിയന്ത്രിച്ച്‌ മെസേജിലൂടെ സന്ദേശങ്ങള്‍ കൈമാറുന്നതും റേഡിയേഷൻ കുറയ്ക്കാൻ സഹായിക്കുന്ന പ്രവര്‍ത്തിയാണ്.

മൊബൈല്‍ ഫോണുകളുടെ ഉപയോഗം മൂലം പല തരത്തിലുള്ള രോഗങ്ങളും ഇന്ന് വളരെ വേഗത്തിൽ പടരുകയാണ്.ഇത് പ്രത്യക്ഷത്തിൽ നമുക്ക് അനുഭവപ്പെടുന്നില്ലെന്ന് മാത്രം. പലരും രാവും പകലുമെന്നില്ലാതെയാണ് ഫോണില്‍ ചിലവഴിക്കുന്നത്. രാത്രി വൈകുവോളം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും പിന്നീട് അത് തലയ്ക്ക് സമീപം വെച്ച്‌ ഉറങ്ങുകയും ചെയ്യുന്നത് പലതരം രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്.

 തലവേദന, കണ്ണിന് ആയാസം, ഉറക്കത്തിന്റെ അസ്വസ്ഥത എന്നിവയ്ക്കും ഇത് കാരണമാകും.രാത്രി വൈകിയും ഫോണ്‍ ഉപയോഗിക്കുന്നത് നമ്മുടെ സ്ട്രെസ് ഹോര്‍മോണുകളെ വര്‍ധിപ്പിക്കുകയും അത് രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഇതുമൂലം ശ്വസന പ്രശ്നങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയും വര്‍ധിക്കുന്നു.അതിലുപരിയാണ് റേഡിയേഷൻ മൂലമുള്ള പ്രശ്നങ്ങള്‍.

Back to top button
error: