Month: September 2023
-
India
അഞ്ചു ദിവസത്തെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം, അജണ്ടയില്‍ എട്ടു ബില്ലുകള്‍
ന്യൂഡല്‍ഹി: അഞ്ചുദിവസം മാത്രം നീണ്ടുനില്‍ക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. പാര്‍ലമെന്റിന്റെ 75 വര്‍ഷം എന്ന വിഷയത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. ഗണേശ ചതുര്‍ത്ഥി ദിനമായ നാളെ പഴയ മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന പ്രത്യേക സമ്മേളനത്തിന് ശേഷം പുതിയ മന്ദിരത്തിലേക്ക് സമ്മേളന നടപടികള്‍ മാറ്റും. വിവാദമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന രീതി മാറ്റുന്ന ബില്‍, പോസ്റ്റ് ഓഫീസ് ബില്‍, പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്‍ തുടങ്ങിയവ ഉൾപ്പടെ 8 ബില്ലുകളാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ദേശീയ പതാക ഉയര്‍ത്തി. ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ വനിത സംവരണ ബില്‍ പാസാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പുതുക്കിയ അജണ്ടയിലെ എട്ടു ബില്ലുകളില്‍ വനിത സംവരണ ബില്ലില്ലെന്നത് ശ്രദ്ധേയമാണ്. മുപ്പത്തി നാല് പാര്‍ട്ടികള്‍ പങ്കെടുത്ത സര്‍വകക്ഷി യോഗത്തിലും പ്രധാന ആവശ്യമായി ഉയര്‍ന്നത് വനിത സംവരണ ബില്ലായിരുന്നു. യുപിഎ സര്‍ക്കാര്‍…
Read More » -
Health
ആൻജിയോ പ്ലാസ്റ്റിക്ക് മുന്നേ ഇൻഷ്വറൻസ് ഉള്ള സ്റ്റെൻഡ് ഉപയോഗിക്കാൻ ഡോക്ടറോട് പറയുക,ഇനി ചതി പറ്റരുത്
കലശലായ നെഞ്ചുവേദനയെ തുടർന്ന് നിങ്ങൾ ഉറ്റവരേയുമായി അടുത്തുള്ള മുന്തിയ സ്വകാര്യ ആശുപത്രിയിലേക്ക് പോയിട്ടുണ്ട്…..അവിടെ കാഷ്വാലിറ്റിയിലേക്ക് രോഗിയെ എത്തിച്ചിട്ട് പുറത്ത് ദൈവത്തെ വിളിച്ച് നിന്നിട്ടുമുണ്ട്…. അൽപം കഴിഞ്ഞ് ഡോക്ടർ നിങ്ങളെ വിളിച്ച് ആൻജിയോഗ്രാം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്…..എന്തു വേണേലും ചെയ്യൂ ഡോക്ടർ…. ഞങ്ങൾക്ക് ആളിനെ സുഖപ്പെടുത്തി കിട്ടിയാൽ മതി എന്ന് നിങ്ങൾ മൊഴിഞ്ഞിട്ടുണ്ടാകും…. കുറേ കഴിഞ്ഞ് ഒരു സിസ്റ്റർ വന്ന് നിങ്ങളിൽ ആരെയെങ്കിലും ഡോക്ടറുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോകും. ഡോക്ടർ-“മൂന്ന് ബ്ലോക്ക് ഉണ്ട്. എത്രയും വേഗം ആൻജിയോ പ്ലാസ്റ്റി ചെയ്യണം. ഒരു ബ്ലോക്കിന് 60000 വച്ച് 180000 രൂപയാകും. അത് അടയ്ക്കണം”. നിങ്ങൾ സമ്മതിച്ച് പുറത്ത് വന്ന് കാശ് അടയ്ക്കും.എല്ലാം കഴിഞ്ഞ് രോഗി വാർഡിലേക്ക്. നിങ്ങൾ നല്ല പോലെ സന്തോഷിക്കും. ആശുപത്രിയോടും ഡോക്ടറോടും നിങ്ങൾക്ക് എന്തെന്നില്ലാത്ത ഇഷ്ടം തോന്നും. ഒന്ന് ചോദിക്കട്ടെ…..? ആൻജിയോഗ്രാമിന്റേയും ആൻജിയോപ്ലാസ്റ്റിയുടേയും സി.ഡി നിങ്ങൾക്ക് തന്നോ? നിങ്ങൾ ചോദിച്ചോ? മൂന്നു ബ്ലോക്ക് ഉണ്ടെന്നും അത് നീക്കിയെന്നും പറഞ്ഞല്ലോ? ബ്ലോക്ക് നീക്കാൻ ചിത്രത്തിൽ…
Read More » -
NEWS
വെള്ളം കുടിക്കുന്ന ഈ 4 നിയമങ്ങൾ പാലിച്ചാൽ ജീവിതത്തിൽ ഒരു രോഗവും വരില്ല !!
അറിയാതെ പോകരുത്…!!! പശുവിന് പ്രഷറില്ല…. ! പോത്തിന് ഷുഗറില്ല…! കോഴിക്ക് ഗ്യാസില്ല…! പുലിക്ക് നടുവേദനയില്ല…! സിംഹത്തിന് മുട്ടുവേദനയില്ല…! കാരണം അവകളൊക്കെ ഭക്ഷണത്തിൽ സൂഷ്മത പുലർത്തുന്നു… നമ്മള്‍ സൂക്ഷ്മത പുലര്‍ത്തുന്നില്ല.അതുകൊണ്ടു തന്നെ നമുക്ക് ഇതെല്ലാം ഉണ്ട്…!!! വെള്ളം കുടിക്കുന്ന 4 നിയമങ്ങൾ പാലിച്ചാൽ ജീവിതത്തിൽ കുറഞ്ഞത് ഒരു 100 രോഗത്തിൽ നിന്നെങ്കിലും നിങ്ങൾക്ക് രക്ഷപ്പെടാം. നമ്മുടെ ശരീരത്തിലെ വാത, പിത്ത, കഫത്തിന്റെ അസന്തുലനമാണ് രോഗത്തിനുള്ള പ്രധാന കാരണം. ഈ വാത, പിത്ത, കഫത്തിനെ സംതുലിതമായി വെക്കാനുള്ള 4 നിയമത്തെപ്പറ്റിയാണ് ഇവിടെ പറയുന്നത്. *ഒന്നാമത്തെ നിയമം-* ഭക്ഷണം കഴിക്കുമ്പോഴും കഴിച്ച ഉടനെയും വെള്ളം കുടിക്കാതിരിക്കുക. ഭക്ഷണത്തിന് ശേഷം കുടിക്കുന്ന വെള്ളം വിഷം കുടിക്കുന്നതിനു തുല്യമാണ്.നാം ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ തന്നെ ആമാശയത്തിൽ അഗ്നി പ്രോജ്വലിക്കും. ഈ അഗ്നിയാണ് ഭക്ഷണത്തെ ദഹിപ്പിക്കുന്നത്. ഇംഗ്ലീഷിൽ ഇതിനെ digestion process എന്ന് പറയും. എങ്ങനെയാണോ അടുപ്പിൽ തീ കത്തിച്ചാൽ ഭക്ഷണം പാകമാവുന്നത്, അതുപോലെയാണ് ആമാശയത്തിൽ തീ കത്തുമ്പോൾ ഭക്ഷണം…
Read More » -
Kerala
മരണക്കയങ്ങൾ ഒളിപ്പിച്ചുവച്ച് ഒഴുകുന്ന പെരുന്തേനരുവി
മനസ്സു നിറയ്ക്കുന്ന മാദകസൗന്ദര്യവുമായി നുരഞ്ഞു പതഞ്ഞ് അലതല്ലിയൊഴുകുന്ന കാട്ടരുവി… പേരിനെ അന്വർഥമാക്കുന്ന പോലെ നയനമനോഹരമായ കാഴ്ചകൾക്കൊപ്പം, മരണക്കയങ്ങൾ കൂടി ഒളിപ്പിച്ചു വച്ചാണ് അരുവിയുടെ ഒഴുക്ക്.ഓരോ വർഷവും ഇവിടെ ജീവൻ നഷ്ടപ്പെടുത്തുന്നത് നിരവധി പേരാണ്. പത്തനംതിട്ട ജില്ലയിലെ റാന്നി വെച്ചൂച്ചിറയിലാണ് പെരുന്തേനരുവി വെള്ളച്ചാട്ടം.പശ്ചിമഘട്ടത്തിൽ നിന്നൊഴുകിയെത്തുന്ന പെരുന്തേനരുവി വെള്ളച്ചാട്ടം കാണാൻ ദിവസേന നൂറുകണക്കിന് ആളുകളാണ് ഇവിടേക്ക് എത്തുന്നത്.വെള്ളച്ചാട്ടത്തിന്‍റെ മായിക ദൃശ്യം വിനോദസഞ്ചാരികളെ ആകർഷിക്കുമെങ്കിലും അരുവിയിലെ നിലയില്ലാക്കയങ്ങളിൽ പൊലിഞ്ഞു പോയ ജീവനുകൾ നിരവധിയാണ്. പമ്പയുടെ പോഷകനദിയായ പെരുന്തേനരുവിയിലാണ് ഈ വെള്ളച്ചാട്ടം. പെരുന്തേനരുവിയ്ക്കു മുകൾ ഭാഗത്തായി പനംകുടുന്ത അരുവി, നാവീണരുവി എന്നീ വെള്ളച്ചാട്ടങ്ങളുമുണ്ട്.കോട്ടയം, എരുമേലി, വഴിയോ, റാന്നി, വെച്ചൂച്ചിറ ജംഗ്ഷൻ വഴിയോ പെരുന്തേനരുവിയിലെത്താം.വെള്ളച്ചാട്ടത്തിനൊപ്പം മനോഹരങ്ങളായ പാറക്കെട്ടുകളാണ് ഇവിടെയുള്ളത്. കാലാകാലങ്ങളായി വെള്ളം ശക്തിയായി വീണ് ഈ പാറക്കൂട്ടങ്ങളിൽ ഒരാൾ താഴ്ചയിലേറെ അള്ളുകൾ രൂപപ്പെട്ടിട്ടുണ്ട്.അറിയാതെ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങുന്നവർ ഇതിൽ പെട്ടാണ് മരണം വരിക്കുന്നത്. പെരുന്തേനരുവി വെള്ളച്ചാട്ടം കാണാന്‍ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വിനോദ സഞ്ചാര വകുപ്പിന്‍റെ വിവിധ സൗകര്യങ്ങളോടുകൂടിയ സമുച്ചയ…
Read More » -
Kerala
കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറെ ചവിട്ടിക്കൂട്ടി ബംഗാളികൾ; സംഭവം പോത്തൻകോട് ബസ് സ്റ്റാൻഡിൽ
തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറെ സ്റ്റാൻഡിലിട്ട് തല്ലിച്ചതച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍.പോത്തൻകോട് ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മര്‍ദ്ദനത്തില്‍ വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവര്‍ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാര്‍ (51)ന് ഗുരുതര പരിക്കേറ്റു.ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഹൈദര്‍ അലി (31), സമീര്‍ ദാസ് (22) മിഥുൻ ദാസ് (27) എന്നിവരാണ് പിടിയിലായത്. പോത്തൻകോടിനടുത്ത് പ്ലാമൂട് വച്ച് മദ്യലഹരിയില്‍ ആയിരുന്ന പ്രതികള്‍ റോഡിന്റെ മധ്യഭാഗത്ത് നിന്നുകൊണ്ട് ബസിന് കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ നിര്‍ത്താതെ പോകുകയായിരുന്നു.തുടര്‍ന്ന് പുറകില്‍ വന്ന മറ്റൊരു ബസ്സില്‍ കയറിയ സംഘം പോത്തൻകോട് കെഎസ്‌ആര്‍ടിസി ബസ്റ്റാൻഡിലെത്തി അവിടെ വച്ച് ഡ്രൈവറെ ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു. യാത്രക്കാര്‍ തടിച്ചുകൂടിയത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു.
Read More » -
India
ശിവക്ഷേത്രത്തിന് മുന്നിൽ നിസ്കരിച്ച സ്ത്രീയെയും മകളെയും കസ്റ്റഡിയിലെടുത്തു
ലക്നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ ശിവക്ഷേത്രത്തിന് മുന്നിൽ നിസ്കരിച്ച മുസ്ലിം സ്ത്രീയെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഉച്ചയോടെ ബറേലി ജില്ലയിലെ കേസര്‍പൂര്‍ ഗ്രാമത്തിലെ ശിവക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരോട് ക്ഷേത്രത്തില്‍ നിസ്കരിക്കാൻ നിര്‍ദ്ദേശിച്ച മൗലവിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നസീറ (38), മകള്‍ സബീന (19), എന്നിവരെയാണ് ഭൂട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസര്‍പൂര്‍ ഗ്രാമത്തലവൻ പ്രേം സിങ്ങിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഉച്ചയോടെ ശിവക്ഷേത്രത്തിലെത്തിയ നസീറയും മകളും ക്ഷേത്രപരിസരത്ത് നിസ്കരിക്കുകയാണ് ഉണ്ടായതെന്ന് പരാതിക്കാരൻ ഉന്നയിക്കുന്നു. ഗ്രാമവാസികള്‍ ഇരുവരേയും തടയാൻ ശ്രമിച്ചെങ്കിലും ഇവര്‍ നിസ്കാരം തുടരുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.
Read More » -
Kerala
പാലക്കാട് വെള്ളിനേഴിയില്‍ പേവിഷബാധയേറ്റ് സ്ത്രീ മരിച്ചു; പത്തനംതിട്ടയിൽ വീട്ടമ്മയെ കടിച്ച വളര്‍ത്തു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു
പാലക്കാട്:ചെര്‍പ്പുളശ്ശേരി വെള്ളിനേഴിയില്‍ പേവിഷബാധയേറ്റ് സ്ത്രീ മരിച്ചു.വടക്കൻ വെള്ളിനേഴി എര്‍ളയത്ത് ലതയാണ് ( 53) തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇവരുടെ വീട്ടില്‍ സ്ഥിരം എത്തുന്ന തെരുവ് നായ ലതയുടെ കൈയ്യിൽ കടിച്ചിരുന്നു.ആഗസ്റ്റ് 28ന് ഉത്രാടം ദിനത്തിലാണ് നായയുടെ കടിയേറ്റത്. എന്നാല്‍ ലത വാക്സിനേഷൻ എടുത്തിരുന്നില്ല. അതേസമയം പത്തനംതിട്ട പന്തളം പൂഴിക്കാട് വീട്ടമ്മയെ കടിച്ച വളര്‍ത്തു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. പൂഴിക്കാട് സ്വദേശി ശ്രീകലയെ വെള്ളിയാഴ്ച രാവിലെയാണ് തെരുവുനായ ആക്രമിച്ചത്. സമീപത്ത് ചുറ്റിത്തിരിഞ്ഞ നിരവധി നായകളെ കടിച്ച ശേഷം ഈ നായ ചത്തതോടെയാണ് പേവിഷബാധയെന്ന സംശയം ഉടലെടുത്തത്. മേഖലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
Read More » -
Kerala
‘ഞാന്‍ ജയിലില്‍ അല്ല, ദുബൈലാണ്’: വെല്ലുവിളിയുമായി നടൻ ഷിയാസ് കരിം, ജിം ട്രെയിനറായ യുവതിയെ പീഡിപ്പച്ച പരാതിക്കു പിന്നാലെ സ്വന്തം വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവച്ച് താരം
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ കേസെടുത്തത്. ഇപ്പോൾ അതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു താരം. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു പ്രതികരണം. താൻ ജയിലിൽ അല്ലെന്നും ദുബായിലാണ് എന്നുമാണ് ഷിയാസ് വിഡിയോയിൽ പറഞ്ഞത്. ‘എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലില്‍ അല്ല, ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്. നാട്ടിൽ ഞാൻ ഉടൻ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം.’ നടനും ബിഗ് ബോസ് താരവും ഫാഷൻ മോഡലുമായ ഷിയാസ് വിഡിയോയിൽ പറയുന്നു. മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെയും വിഡിയോയിൽ വിമർശനമുണ്ട്. വിവാഹബന്ധം വേർപിരിഞ്ഞ 32 വയസുകാരിയെ വിവാഹ വാദ്ഗാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചു എന്നാണ് ഷിയാസിനെതിരായ പരാതി. പല തവണകളായി 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.…
Read More » -
Crime
പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല കറിക്കാട്ടൂർ കൊന്നക്കുളം ഭാഗത്ത് കാളിയാനിൽ വീട്ടിൽ സിറിൻ സിബി (22) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ ട്രെയിനിയായിരുന്ന ഇയാൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പെൺകുട്ടി കൗൺസിലിങ്ങിനിടയിൽ ഈ വിവരം പറയുകയും ചൈൽഡ് ലൈൻ മുഖാന്തരം മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ഷാജിമോൻ, എസ്.ഐ സന്തോഷ് കുമാർ, സി.പി.ഓ മാരായ സിന്ധു, പ്രതാപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Read More » -
Kerala
വാഹനത്തിൽ നിന്ന് ഒരു കഞ്ചാവ് ബീഡി കണ്ടടുത്ത കേസിൽ 36,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു, 3 ഹൈവേ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തു; വകുപ്പുതല നടപടിക്കും ശുപാർശ
അടിമാലിയിൽ വാഹന പരിശോധനക്കിടെ ഒരു കഞ്ചാവ് ബീഡി കണ്ടെത്തിയ കേസ് ഒതുക്കി തീർക്കാൻ ഹൈവേ പോലീസ് വൻ തുക കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ മൂന്ന് ഹൈവേ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തു. വകുപ്പ് തല നടപടിക്കും ശുപാർശ. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ അടിമാലി എസ്.എച്ച്.ഒ. ക്ലീറ്റസ് ജോസഫാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് എസ്.പിക്ക് കൈമാറി. അടിമാലി സ്റ്റേഷന് കീഴിലെ ഹൈവേ പോലീസിൻ്റെ പ്രവർത്തിക്ക് എതിരെയാണ് അന്വേഷണം. മൂന്നാർ സന്ദർശനം കഴിഞ്ഞ് മടങ്ങിയ പെരുമ്പാവൂർ സ്വദേശികളായ ആറ് അംഗ സംഘത്തിൻ്റെ വാഹനം ഹൈവേ പോലീസ് വാളറ വെച്ച് പരിശോധിച്ചു. വാഹനത്തിൽ നിന്നും ഒരു കഞ്ചാവ് ബീഡിയും, മുന്തിയ ഇനം ഫോൺ, ടാബ് എന്നിവയും കണ്ടെത്തി. കഞ്ചാവ് ബീഡി കേസാകാതിരിക്കാൻ പോലീസ് 36,000 രൂപ ആവശ്യപ്പെട്ടു. പണം ഇല്ലാത്തതിനാൽ മൂന്ന് പേരെ പിടിച്ച് നിർത്തി മറ്റുള്ളവരെ ടാബ് വിറ്റ് പണം വാങ്ങി വരുവാൻ അടിമാലിക്ക്…
Read More »