കോഴിക്കോട്:അയല്‍വാസിയുടെ വീടിന്റെ മതില്‍ ഇടിഞ്ഞു വീണ് ഒൻപതു വയസുകാരിക്ക് പരിക്ക്. കോഴിക്കോട് കൊടുവള്ളിയില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയിലാണ് അപകടമുണ്ടായത്.
പോങ്ങോട്ടൂരില്‍ വാടകക്ക് താമസിക്കുന്ന മടവൂര്‍ പുതുശ്ശേരിമ്മല്‍ ഷിജുവിന്റെ മകള്‍ അതുല്യയ്ക്കാണ് പരിക്കേറ്റത്.കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മതില്‍ ഇടിഞ്ഞു വീണ് ഷിജു ഓടിക്കുന്ന ഓട്ടോറിക്ഷയും തകര്‍ന്നു.
പാലു വാങ്ങാനായി അതുല്യ അടുത്ത വീട്ടിലേക്ക് പോകുന്നതിനിടെയാണ് മതില്‍ ഇടിഞ്ഞുവീണത്. മതിലിനടിയില്‍ അകപ്പെട്ട കുട്ടിയെ നാട്ടുകാര്‍ ഓടിയെത്തിയാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan