KeralaNEWS

20 രൂപയ്ക്ക് എസി യാത്ര: കെഎസ്ആര്‍ടിസി ജനത സര്‍വീസ് ഇന്നു മുതല്‍

തിരുവനന്തപുരം: കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് എസി ബസ് സൗകര്യം ഒരുക്കുന്ന കെഎസ്ആര്‍ടിസിയുടെ ലോ ഫ്‌ലോര്‍ എസി ബസ് ആയ ജനത സര്‍വീസ് ഇന്നു മുതല്‍ നിരത്തില്‍. രാവിലെ 7ന് കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഫ്ളാഗ് ഒഫ് ചെയ്യും. ജനത ബസിലെ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്.

തുടക്കത്തില്‍ കൊല്ലം-തിരുവനന്തപുരം, കൊട്ടാരക്കര-തിരുവനന്തപുരം റൂട്ടുകളിലായിരിക്കും കെഎസ്ആര്‍ടിസി ജനത ബസുകള്‍ സര്‍വീസ് നടത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ ആയിരിക്കും സര്‍വീസ്. പരീക്ഷണം വിജയകരമായാല്‍, സംസ്ഥാനത്ത് മറ്റിടങ്ങളിലും കെ എസ് ആര്‍ ടി സി ജനത സര്‍വീസ് ആരംഭിക്കും. ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് സര്‍വീസുകളുടെ സമയക്രമം.

കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍നിന്ന് സെക്രട്ടേറിയറ്റ് വഴി തമ്പാനൂരില്‍ എത്തുംവിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ദിവസേന യാത്ര ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പടെ ലക്ഷ്യമിട്ടാണ് കെഎസ്ആര്‍ടിസി ജനത സര്‍വീസ് ആരംഭിക്കുന്നത്. കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍നിന്ന് 7.15നാണ് ജനത സര്‍വീസ് ആരംഭിക്കുന്നത്. ഈ രണ്ടു ബസുകളും രാവിലെ 9.30ഓടെ സെക്രട്ടേറിയറ്റിന് സമീപത്ത് എത്തും.

മടക്കയാത്ര വൈകിട്ട് 4.45ന് തമ്പാനൂരില്‍നിന്ന് വിമെന്‍സ് കോളജ്, ബേക്കറി ജങ്ഷന്‍ വഴി സെക്രട്ടറിയറ്റിലെ കന്റോണ്‍മെന്റ് ഗേറ്റിന് അടുത്തെത്തും. ഇവിടെനിന്ന് അഞ്ച് മണിയോടെ കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക് പുറപ്പെടും. വൈകിട്ട് ഇരു ബസുകളും 7.15ന് കൊല്ലത്തും കൊട്ടാരക്കരയിലുമെത്തും. കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചറിന്റെ സ്റ്റോപ്പുകളെല്ലാം ജനത സര്‍വീസിനുമുണ്ടാകുമെന്നാണ് വിവരം.

സാധാരണ യാത്രക്കാര്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ എസി ബസില്‍ യാത്ര ചെയ്യാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള സര്‍വീസ്, ഫാസ്റ്റിനേക്കാള്‍ അല്പം കൂടിയ നിരക്കും സൂപ്പര്‍ ഫാസ്റ്റിനേക്കാള്‍ കുറഞ്ഞ നിരക്കുമാണ് ഇടാക്കുന്നത്. കുറഞ്ഞ നിരക്ക് 20 രൂപ മാത്രം ( സൂപ്പര്‍ ഫാസ്റ്റിന് 22 രൂപ) അധിക കിലോമീറ്ററിന് 108 പൈസ എന്ന നോണ്‍ എസി സൂപ്പര്‍ ഫാസ്റ്റ് നിരക്ക് തന്നെയാണ് ഈടാക്കുക.നിലവിലുള്ള ഓറഞ്ച് നിറത്തിലുള്ള ലോ ഫ്‌ലോര്‍ ബസുകള്‍ നിറം മാറ്റിയാണ് ജനത സര്‍വീസിന് ഉപയോഗിക്കുന്നത്. മുന്‍വശത്ത് ആകാശനീല നിറമാണ് നല്‍കിയിരിക്കുന്നത്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: