KeralaNEWS

വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ഒന്നാമതായി നിലമ്ബൂര്‍ സ്റ്റേഷൻ

പാലക്കാട്:ഷൊര്‍ണൂര്‍-നിലമ്ബൂര്‍ പാതയില്‍ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ഒന്നാമതായി നിലമ്ബൂര്‍ സ്റ്റേഷൻ.11 കോടിയിലധികം രൂപ നിലമ്ബൂരില്‍നിന്ന് മാത്രം റെയില്‍വേക്ക് ലഭിച്ചു.

 4.55 കോടി വരുമാനം ലഭിച്ച അങ്ങാടിപ്പുറത്തിനാണ് പാതയിലെ രണ്ടാം സ്ഥാനം.1.82 കോടി രൂപ വരുമാനവുമായി വാണിയമ്ബലം മൂന്നാം സ്ഥാനത്താണ്. ഹാള്‍ട്ട് സ്റ്റേഷനുകളായ മേലാറ്റൂര്‍ 64.49 ലക്ഷം, പട്ടിക്കാട് 40.95 ലക്ഷം, തുവ്വൂര്‍ 41.48 ലക്ഷം, ചെറുകര 25.28 ലക്ഷം, വല്ലപ്പുഴ 14.59 ലക്ഷം, വാടാനാംകുറിശ്ശി 13.57 ലക്ഷം, കുലുക്കല്ലൂര്‍ 10.44 ലക്ഷം, തൊടിയപ്പുലം 4.94 ലക്ഷം എന്നിങ്ങനെയാണ് വരുമാനം. 22.4 ലക്ഷമാണ് പാതയിലെ യാത്രക്കാരുടെ എണ്ണം.

Signature-ad

രാജ‍്യത്തെതന്നെ ഏറ്റവും നീളം കുറഞ്ഞ സിംഗിള്‍ ലൈൻ ബ്രോഡ്ഗേജ് പാത എന്ന പ്രത‍്യേകതയുള്ള നിലമ്ബൂര്‍-ഷൊര്‍ണൂര്‍ പാതക്ക് 66 കിലോമീറ്ററാണുള്ളത്.

Back to top button
error: