Month: September 2023
-
Kerala
പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചു കയറി: ഡിവൈഎസ്പി മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍
പത്തനംതിട്ട: പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചു കയറി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനില്‍കുമാര്‍ സഞ്ചരിച്ച പൊലീസ് ജീപ്പാണ് മൈലപ്രയില്‍ അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ഡിവൈഎസ്പിയുടെ വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡിവൈഡറും തകര്‍ത്തുകൊണ്ടാണ് പൂട്ടിയിട്ടിരുന്ന കടയിലേക്ക് വാഹനം ഇടിച്ചു കയറിയത്. ഷട്ടറും തകര്‍ത്ത് ഇടിച്ചു കയറിയ നിലയിലായിരുന്നു. അപകടം സംഭവിച്ചതിനു പിന്നാലെ വാഹനത്തിലുണ്ടായിരുന്നവരെ മറ്റൊരു പൊലീസ് വാഹനം എത്തി മാറ്റി. അതിനിടെ, അപകട സമയത്ത് ഡിവൈഎസ്പി മദ്യലഹരിയിലായിരുന്നു എന്ന് ദൃക്സാക്ഷികളായ നാട്ടുകാര്‍ ആരോപിച്ചു. വാഹനം അമിതവേഗത്തിലായിരുന്നെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍, നാട്ടുകാരുടെ ആരോപണം പൊലീസ് തള്ളി. ബൈക്കിന് സൈഡ് കൊടുത്തപ്പോള്‍ വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയെന്നാണ് പൊലീസ് വ്യക്തമാക്കിയത്. മദ്യപിച്ചിരുന്നോ എന്നറിയാന്‍ വൈദ്യ പരിശോധനയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. കൊട്ടാരക്കര കോടതിയില്‍ പോകാനായി കാഞ്ഞിരപ്പള്ളിയില്‍ നിന്നും വരുമ്പോഴാണ് രാത്രി അപകടം ഉണ്ടായത്. നിസ്സാര പരിക്കേറ്റ അനില്‍കുമാര്‍ രാത്രി തന്നെ കൊട്ടാരക്കരയ്ക്ക് പോയി.
Read More » -
Movie
ആയിരം കോടിയിലേക്ക് കുതിച്ച് ജവാന്‍; ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
ബോക്‌സ് ഓഫീസില്‍ പുതിയ വിജയഗാഥ രചിക്കുകയാണ് അറ്റ്‌ലീ-ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടിലെത്തിയ ജവാന്‍. റിലീസ് ചെയ്ത് പത്ത് ദിവസമായ അവസരത്തില്‍ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കളായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. ചിത്രം ബോക്‌സ് ഓഫീസില്‍ ആയിരം കോടി എന്ന് കടക്കും എന്നുമാത്രമാണ് ആരാധകര്‍ക്ക് ഇനി അറിയാനുള്ളത്. ഈ മാസം ഏഴിനാണ് ജവാന്‍ തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോളതലത്തില്‍ ഇതുവരെ 797.50 കോടി രൂപയാണ് നേടിയതെന്നാണ് നിര്‍മാതാക്കള്‍ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചത്. 36 കോടി രൂപയാണ് ഞായറാഴ്ച ഇന്ത്യയില്‍ നിന്നുമാത്രം ചിത്രം നേടിയത്. ചിത്രം ഈയാഴ്ചതന്നെ ആയിരംകോടി കളക്ഷന്‍ സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ഷാരൂഖ് ഖാന്റെ കഴിഞ്ഞചിത്രമായ പഠാനും കളക്ഷനില്‍ 1000 കോടി എന്ന മാന്ത്രികസംഖ്യയിലെത്തിയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും സമ്മിശ്രപ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ഉത്തരേന്ത്യയില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം നേരത്തേ പൈറസി വെബ്‌സൈറ്റുകളില്‍ ചോര്‍ന്നിരുന്നു. എങ്കിലും തിയേറ്ററുകളില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ് ജവാന്‍. നയന്‍താര, വിജയ് സേതുപതി എന്നിവര്‍ മറ്റ്…
Read More » -
India
”നിര്‍ണായക തീരുമാനങ്ങളുണ്ടാകും; പഴയ തിന്മകളെ ഉപേക്ഷിച്ച് പുതിയ മന്ദിരത്തില്‍ പ്രവേശിക്കണം”
ന്യൂഡല്‍ഹി: ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹ്രസ്വമെങ്കിലും ചരിത്രപരമായ സമ്മേളനമാണ് നടക്കാന്‍ പോകുന്നത്. ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള നിര്‍ണായക തീരുമാനങ്ങള്‍ പുതിയ മന്ദിരത്തില്‍ വച്ചുണ്ടാകും. പുതിയ വിശ്വാസത്തോടെയും ഊര്‍ജത്തോടെയും പുതിയ മന്ദിരത്തിലേക്കു പ്രവേശിക്കും. പഴയ തിന്മകളെ ഉപേക്ഷിച്ചു പുതിയ മന്ദിരത്തില്‍ പ്രവേശിക്കണം. നാളെ ഗണേഷചതുര്‍ഥിയാണ്. ഇന്ത്യയുടെ വികസനയാത്രയ്ക്ക് ഇനി വിഘ്‌നങ്ങളുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ 5 ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്നു തുടക്കമാകുന്നതിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടി വലിയ വിജയമായിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമായി ഇന്ത്യ മാറി. ചന്ദ്രയാന്‍ 3 പദ്ധതിയെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇന്ത്യന്‍ പതാക ചന്ദ്രനില്‍ എത്തിയിരിക്കുന്നുവെന്ന് പറഞ്ഞു. ശാസ്ത്ര രംഗത്ത് അഭിമാനകരമായ നേട്ടങ്ങളാണ് രാജ്യം കൈവരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് പഴയ മന്ദിരത്തിലും ഗണേശ ചതുര്‍ഥി ദിനമായ നാളെ മുതല്‍ പുതിയ മന്ദിരത്തിലും സമ്മേളനം നടക്കും. ഇന്ന് പഴയ മന്ദിരത്തില്‍ പാര്‍ലമെന്റിന്റെ…
Read More » -
Crime
മറ്റൊരാളുമായി ബന്ധമെന്ന് സംശയം; പട്ടാപ്പകല്‍ അക്ഷയ കേന്ദ്രത്തില്‍ ഭാര്യയെ തീകൊളുത്തി കൊന്നു, ഭര്‍ത്താവ് ജീവനൊടുക്കി
കൊല്ലം: പാരിപ്പള്ളിയില്‍ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കര്‍ണാടക കൊടക് സ്വദേശി നാദിറയും ഭര്‍ത്താവ് റഹീമുമാണ് മരിച്ചത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പാരിപ്പള്ളിയില്‍ നിന്ന് പരവൂര്‍ റോഡിലേക്ക് തിരിയുന്ന ഭാഗത്തെ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയാണ് നാദിറ. നിരവധി കേസുകളിലെ പ്രതിയായ റഹീം ജയില്‍ ശിക്ഷ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തിറങ്ങിയത്. പട്ടാപ്പകല്‍ അക്ഷയ കേന്ദ്രത്തില്‍ ജോലിക്കെത്തിയ നാദിറയെ ഭര്‍ത്താവ് തീ കൊളുത്തി കൊല്ലുകയായിരുന്നു. നാദിറ തത്ക്ഷണം തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ സ്വയം കഴുത്തറുത്ത ശേഷം തൊട്ടടുത്തുള്ള കിണറ്റില്‍ ചാടി റഹീം ആത്മഹത്യ ചെയ്യുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് റഹീമിന്റെ മൃതദേഹം പുറത്തെടുത്തത്. പാരിപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
India
17 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ച് വീഴ്‌ത്തി യുപി പോലീസ്
ലക്നൗ:17 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ച് വീഴ്‌ത്തി യുപി പോലീസ്.ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡനശ്രമത്തിനിടെ അക്രമികള്‍ കൊലപ്പെടുത്തിയത്. അംബേദ്കര്‍ നഗര്‍ ജില്ലയിലെ ഹൻസ്വാര്‍ ഹിരാപൂര്‍ മാര്‍ക്കറ്റ് ഏരിയയിലാണ് സംഭവം. രാംരാജി ഇന്റര്‍ കോളേജില്‍ 12-ാം ക്ലാസില്‍ പഠിക്കുന്ന 17 വയസുകാരി വെള്ളിയാഴ്ച സ്കൂള്‍ കഴിഞ്ഞ് പതിവുപോലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ പ്രതികൾ പിന്നാലെ വന്ന് പിടിച്ചു വലിച്ചു കാറിൽ കയറ്റാൻ ശ്രമിച്ചു. എന്നാൽ കുതറിയോടാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി നടുറോഡില്‍ വീണ പെണ്‍കുട്ടിയുടെ ശരീരത്തിലൂടെ പിന്നാലെ വന്ന പ്രതികളിലൊരാൾ കാറോടിച്ചു കയറ്റുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസിന് നേരെ ഇവർ ആയുധങ്ങൾ എടുത്തതോടെ പോലീസ് ഇവരെ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു .മൂന്നാം പ്രതി ഓടുന്നതിനിടയില്‍ വീണ് കാലൊടിയുകയും ചെയ്തു. ഷെഹ്‌വാസ്, അര്‍ബാസ്, ഫൈസല്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
Read More » -
Kerala
കാറിൽ വെള്ളം തെറിച്ചു; സ്വകാര്യ ബസ് തടഞ്ഞ കാറുകാരന് 3000 രൂപ പിഴ
വർക്കല:വെള്ളം തെറിച്ചു എന്ന കാരണം പറഞ്ഞ് വർക്കല പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സ് വഴിയിൽ തടഞ്ഞിട്ട KL 27 B 7922 എന്ന കാറുകാരന് 3000 രൂപ പിഴ.പിഴത്തുക ബസ്സ് ഉടമയ്ക്ക് കൈമാറണം. കൂടാതെ കാറുകാരൻ ബസ് തടഞ്ഞ കാരണത്താൽ തങ്ങൾക്ക് നേരിട്ട ബുദ്ധിമുട്ടിന് തക്കതായ നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി യാത്രക്കാരിൽ ചിലരും പോലീസിനെ സമീപിച്ചിട്ടുണ്ട്.
Read More » -
NEWS
ശരിയായി പാകം ചെയ്യാത്ത തിലാപ്പിയയിലൂടെ അണുബാധ; യുവതിയുടെ കൈകാലുകള്‍ മുറിച്ചു മാറ്റി
സാന്‍ഫ്രാന്‍സിസ്‌കോ: ശരിയായ പാകം ചെയ്യാതെ തിലാപ്പിയ മത്സ്യം ഭക്ഷിച്ച യുവതിയുടെ കൈകാലുകള്‍ മുറിച്ചുമാറ്റി. ഭക്ഷണത്തിലൂടെ ശരീരത്തില്‍ കയറിയ ബാക്ടീരിയയിലൂടെയുണ്ടായ അണുബാധയാണ് കാലഫഫോര്‍ണിയ സ്വദേശിയായ ലോറ ബറാഗസ് (40) ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റുന്നതിലേക്ക് എത്തിച്ചതെന്നാണു റിപ്പോര്‍ട്ട്. ഒരു മാസം നീണ്ട ആശുപത്രിവാസത്തിന് ഒടുവില്‍ വ്യാഴാഴ്ചയാണ് ശസ്ത്രക്രിയയിലൂടെ ലോറയുടെ കൈകളും കാലുകളും മുറിച്ചുമാറ്റിയത്. വീടിനു സമീപമുള്ള സാന്‍ ജോസിലെ പ്രാദേശിക മാര്‍ക്കറ്റില്‍നിന്നു വാങ്ങിയ മീന്‍ കഴിച്ചതു മുതല്‍ ലോറയ്ക്ക് അസ്വസ്ഥ അനുഭവപ്പെട്ടു തുടങ്ങിയിരുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു. തുടര്‍ന്ന് ലോറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി പിന്നീട് ഗുരുതരമാകാന്‍ തുടങ്ങി. ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. വൈകാതെ തന്നെ ലോറ കോമയിലെത്തി. അവരുടെ വിരലുകളും കാല്‍പാദങ്ങളും കീഴ്ചുണ്ടും കറുത്തനിറമാകുകയും വൃക്കകള്‍ തകരാറിലാകുകയും ചെയ്തു. തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനുള്ള അവസാനശ്രമമെന്ന നിലയിലാണ് ശസ്ത്രക്രിയയിലൂടെ കൈകാലുകള്‍ മുറിച്ചുമാറ്റിയതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. കടല്‍വിഭവങ്ങളിലും സമുദ്രജലത്തിലും കാണപ്പെടുന്ന വിബ്രിയോ വല്‍നിഫിക്കസ് എന്ന ബാക്ട്രീരിയയാണ് ലോറയുടെ ശരീരത്തില്‍ പ്രവേശിച്ചതെന്നാണു വിവരം. ശരിയായ രീതിയില്‍ ഭക്ഷണം…
Read More » -
Crime
കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി; 16-കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: പ്രണയം നടിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പന്തളം കുളനട ഉളനാട് ചിറക്കരോട്ടു വീട്ടില്‍ അനന്തു അനിലിനെ(22) പന്തളം പോലീസ് അറസ്റ്റുചെയ്തു. എറണാകുളത്ത് ഒളിവില്‍കഴിഞ്ഞ പ്രതിയെ ശനിയാഴ്ച വൈകീട്ടാണ് പിടികൂടിയത്. ഫോണിലൂടെ ബന്ധം സ്ഥാപിച്ച് രണ്ടുവര്‍ഷമായി പരിചയത്തിലായിരുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചും കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തി യുവാവ് പലതവണ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡനവിവരം കുട്ടി അമ്മയെ അറിയിച്ചതിനെതുടര്‍ന്ന് വെള്ളിയാഴ്ചയാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തത്. അടൂര്‍ ഡിവൈ.എസ്.പി. ആര്‍.ജയരാജിന്റെ നിര്‍ദേശപ്രകാരം പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസാണ് അന്വേഷണവും അറസ്റ്റും നടത്തിയത്. പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസിലുള്‍പ്പെട്ടയാളാണ് അനന്തുവെന്നും അനന്തു മുമ്പ് ഇതേ പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയതിന് ഇയാള്‍ക്കെതിരേ പന്തളം സ്റ്റേഷനില്‍ പോക്സോ കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. എസ്.ഐ. അനില്‍കുമാര്‍, എ.എസ്.ഐ. മഞ്ജുമോള്‍, സി.പി.ഒമാരായ അന്‍വര്‍ഷാ, അമീഷ്, നാദിര്‍ഷാ, രഞ്ജിത്ത് അന്വേഷണത്തില്‍ പങ്കെടുത്തു.
Read More » -
NEWS
മതിയായ യോഗ്യതയില്ല;19 മലയാളി നഴ്സുമാര്‍ കുവൈറ്റിലെ ജയിലിൽ
കുവൈറ്റ് സിറ്റി:19 മലയാളി നഴ്സുമാര്‍ കുവൈറ്റിലെ ജയിലില്‍.കുവൈറ്റിലെ മാലിയയിലുള്ള സ്വകാര്യ ക്ലിനിക്കില്‍ ജോലി നോക്കിയിരുന്ന 19 മലയാളി നഴ്സുമാരാണു തടവറയിലായത്. താമസനിയമം ലംഘിച്ചെന്നും ലൈസൻസ് ഇല്ലെന്നും മതിയായ യോഗ്യത ഇല്ലാത്തവരെന്നും ആരോപിച്ച് ഇവരെ പിടികൂടിയത്. എന്നാല്‍, പിടിയിലായ മലയാളി നഴ്സുമാരെല്ലാം സ്ഥാപനത്തില്‍ നിയമാനുസൃതം ജോലി ചെയ്തിരുന്നവരാണെന്നു ബന്ധുക്കള്‍ പറയുന്നു. കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ ഉള്‍പ്പെടെയാണ് ദിവസങ്ങളായി കുവൈറ്റ് ജയിലില്‍ കഴിയുന്നത്. ഇറാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. നല്ല രീതിയില്‍ നടന്നിരുന്ന ആശുപത്രിയില്‍ അടുത്തിടെ സ്പോണ്‍സറും ആശുപത്രിയുടെ ഉടമയും തമ്മിലുണ്ടായ തര്‍ക്കമാണ് അറസ്റ്റിലേക്കു നയിച്ചതെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. എല്ലാവര്‍ക്കും കാലാവധിയുള്ള വീസയും സ്ഥാപനത്തിന്റെ സ്പോണ്‍സര്‍ഷിപ്പും ഉണ്ട്. പലരും 3 മുതല്‍ 10 വര്‍ഷം വരെയായി ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ്. താമസനിയമം ലംഘിച്ചു ജോലി ചെയ്തെന്ന പേരില്‍ 30 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 60 പേരെയാണ് കുവൈത്ത് മാനവശേഷി സമിതി പിടികൂടിയത്. ലൈസൻസ് ഇല്ലാത്തവരും മതിയായ യോഗ്യത ഇല്ലാത്തവരുമാണ് അറസ്റ്റിലായതെന്നാണു കുവൈറ്റ് ആഭ്യന്തര മന്ത്രാലയം…
Read More » -
Kerala
ഐജി പി വിജയന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണം; ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയില്‍
തിരുവനന്തപുരം: ഐജി പി വിജയന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് വീണ്ടും ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. സസ്പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുക്കുന്നത് വകുപ്പ് തല അന്വേഷണത്തിന് തടസ്സമാവില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് ഐജിയെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പരിഗണിക്കും. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്ര വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ചാണ് ഐജി പി വിജയനെ മെയ് 18ന് സസ്പെന്‍ഡ് ചെയ്യുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. രണ്ടുമാസത്തിന് ശേഷം നടന്ന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സസ്പെന്‍ഷന്‍ പുനപരിശോധന സമിതി പി വിജയനെ തിരികെയെടുക്കണമെന്ന് ശുപാര്‍ശ നല്‍കി. സസ്പെന്‍ഷന്‍ നീട്ടീകൊണ്ടുപോകാനുള്ള തെറ്റുകളില്ലെന്നും തിരികെയെടുത്ത് വകുപ്പതല അന്വേഷണം തുടരാമെന്നുമായിരുന്നു ശുപാര്‍ശ. എന്നാല്‍ പി വിജയന്റെ വിശദീകരത്തിന്മേല്‍ വീണ്ടും ഡിജിപിയുടെ വിശദീകരണം മുഖ്യമന്ത്രി തേടി. വിജയനെതിരായ എഡിജിപിയുടെ ആരോപണങ്ങള്‍ ശരിവച്ചും പി വിജയന്റെ വിശദീകരണം തള്ളിയുമായിരുന്നു ഡിജിപിയുടെ മറുപടി. ഈ…
Read More »