KeralaNEWS

വയനാട്ടിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

വയനാട്:സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു.അരപ്പറ്റ മഞ്ഞിനാൻകുടിയില്‍ കരുണാകരൻ-രജനി ദമ്ബതികളുടെ മകൻ ഉണ്ണികൃഷ്ണനാണ് (21) മരിച്ചത്.

കൂട്ടുകാര്‍ക്കൊപ്പം ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ ആറാംനമ്ബറിലെ എറാട്ടുപുഴയില്‍ അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ പുഴയില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: