കുന്ദമംഗലം : കാല്‍നട യാത്രക്കാരുള്‍പ്പെടെയുള്ളവരെ ആക്രമിച്ച നായയെ മെമ്പറുടെ നേതൃത്വത്തിൽ തല്ലിക്കൊന്നു. നായയുടെ കടിയേറ്റ് അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 8.30ഓടെ കുന്ദമംഗലം ആനപ്പാറ ഭാഗത്താണ് നായയുടെ ആക്രമണം ഉണ്ടായത്.പിന്നിലൂടെ ഓടി വന്ന് കാലിനാണ് പലരെയും കടിച്ചത്. നായ നിരവധിയാളുകളുടെ പിന്നാലെ ഓടിയെങ്കിലും ജനങ്ങള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന്, ഗ്രാമപഞ്ചായത്ത് അംഗം സി.എം. ബൈജുവിന്റെ നേതൃത്വത്തില്‍ പിന്നീട് നായയെ തല്ലിക്കൊല്ലുകയായിരുന്നു. പരിക്കേറ്റ അഞ്ചു പേരെയും ആദ്യം ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan