കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ്, അബ്ബാസിയ, ഫര്‍വാനിയ, സാല്‍മിയ, ഹസാവിയ യൂണിറ്റുകളുള്‍പ്പെട്ട അബ്ബാസിയ മേഖലയുടെ നേതൃത്വത്തില്‍ ‘പൊന്നോണം 23 ‘എന്ന പേരില്‍ സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച തിരുവോണാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ യൂണിറ്റ് കണ്‍വീനര്‍ ഷാജി ശാമുവലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സാംസ്‌കാരിക സമ്മേളനത്തില്‍, സമാജം പ്രസിഡന്റ് അലക്‌സ് മാത്യു ഉല്‍ഘാടനം നിര്‍വഹിച്ചു.
ജന. സെക്രട്ടറി ബിനില്‍ റ്റി. ടി., ട്രെഷറര്‍ തമ്പി ലുക്കോസ്, ഫര്‍വാനിയ യൂണിറ്റ് കണ്‍വീനര്‍ വല്‍സരാജ്, സാല്‍മിയ യൂണിറ്റ് ജോ. കണ്‍വിനര്‍ അജയ് നായര്‍ വനിതാ വേദി ചെയര്‍ പേഴ്‌സണ്‍ രഞ്ജന ബിനില്‍, മെഗാഫെസ്റ്റ് കണ്‍വിനര്‍ ശശികര്‍ത്താ, മഹാബലി തമ്പുരാന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അബ്ബാസിയ യൂണിറ്റ് എക്‌സിക്യൂട്ടിവ് മെമ്പറും അബ്ബാസിയ മേഖല പൊന്നോണം 23 ഫുഡ് കണ്‍വീനറുമായ രാജുവര്‍ഗീസ് സ്വാഗതവും പ്രസിഡന്റ് നന്ദിയും പറഞ്ഞു. കുട്ടികളുടെയും മുതിര്‍ന്ന അംഗങ്ങളുടെയും നൃത്ത ഗാനങ്ങളും, ഷംന അല്‍ അമിന്റെ നേതൃത്വത്തില്‍ തിരുവാതിരയും, നാടന്‍ പാട്ടു സംഘം ജടായു ബീറ്റസ് മെഗാ ഷോ, ഷാജിശാമുവേലിന്റെ നേതൃത്വത്തില്‍ ഗാനമേള, ദേവിക വിജയകുമാര്‍, കൃപ ബിനോയ്, വിനായക് വര്‍മ്മ, ഏബല്‍ ഷാജി എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, സെക്രട്ടറി മാരായ ലിവിന്‍ വര്‍ഗീസ്, ഷാഹീദ് ലബ്ബ, പ്രമില്‍ പ്രഭാകരന്‍, ബൈജു മിഥുനം റെജി മത്തായി, മാത്യു യോഹന്നാന്‍, പ്രിന്‍സ് ഡാനിയല്‍, ജസ്റ്റിന്‍ സ്റ്റീഫന്‍, സജിമോന്‍, വിജി കുമാര്‍, റിനില്‍ രാജു, നോബിള്‍, റെജി മത്തായി, സജികുമാര്‍, ലാജി എബ്രഹാം, രാജി സുജിത്ത്, ഷിനി സന്ദീപ്, ലിജറെജി എന്നിവര്‍നേതൃത്വംനല്‍. രക്ഷാധികാരി ലാജി ജേക്കബ്, ഉപദേശക സമിതി അംഗം ജെയിംസ് പൂയപ്പള്ളി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.