Month: September 2023

  • Crime

    ഗാർഹിക പീഡനത്തെത്തുടർന്ന് കോടതിയിൽനിന്ന് പ്രൊട്ടക്ഷൻ ഓർഡറിന് ശ്രമിച്ചു; ഉറങ്ങിക്കിടക്കവെ ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമം, അമ്മയ്ക്ക് രക്ഷകയായി മകള്‍; ഒടുവില്‍ അറസ്റ്റ്

    തിരുവനന്തപുരം: ഉറങ്ങിക്കിടക്കവേ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിലായി. ഇടവ കാപ്പിൽ എച്ച്.എസിന് സമീപം ഹരിദാസ് ഭവനിൽ ഷിബുവിനെയാണ് (47) അയിരൂർ പൊലീസ് അറസ്റ്റ്‌ ചെയ്‍തത്. സെപ്റ്റംബർ 28ന് രാത്രി 12.30 ഓടെയാണ് സംഭവം. ഇളയമകൾക്കൊപ്പം ഉറങ്ങിക്കിടന്ന ഭാര്യ ബീനയെ ഷിബു കട്ടിലിൽ നിന്നും വലിച്ചു നിലത്തിട്ടശേഷം മെത്തയ്ക്ക് അടിയിൽ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബീനയുടെ നിലവിളി കേട്ട് മൂത്തമകൾ മുറിയിലെത്തുകയും ബലപ്രയോഗത്തിനൊടുവിൽ അമ്മയും മകളും ചേർന്ന് കത്തി പിടിച്ചു വാങ്ങി ദൂരേക്ക് എറിയുകയുമായിരുന്നു. ബഹളം കേട്ട് ഉണർന്ന ഇളയ മകളെയും കൂട്ടി മൂത്തമകൾ മുറിക്ക് പുറത്തേയ്ക്ക് കടന്നപ്പോൾ ഷിബു മുറിയുടെ വാതിൽ കുറ്റിയിട്ട് ബീനയെ മർദ്ദിച്ചു. ബീനയെ കട്ടിലിൽ തള്ളിയിട്ടശേഷം അലമാരയിൽ നിന്നും ചെറിയ കത്രികയെടുത്തു മുതുകിലും നെഞ്ചിലും തോളിലും കുത്തി പരിക്കേൽപ്പിച്ചു. ബീനയുടെ ദേഹത്തുള്ള ഏഴോളം മുറിവുകൾ ആഴത്തിലുള്ളതായിരുന്നു. മക്കൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് സമീപവാസികൾ ഓടികൂടുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. അയിരൂർ പൊലീസ്…

    Read More »
  • Crime

    എഐ ടെക്നോളജി ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, ഭീഷണിപ്പെടുത്തി; 14 കാരൻ വയനാട് സൈബർ പൊലീസി​ന്റെ പിടിയിൽ

    വയനാട്: എഐ ടെക്നോളജി ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ 14 കാരനെ വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 14 കാരൻ വയനാട് സൈബർ പൊലീസിന്റെ പിടിയിലായത്. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ സംഘടിപ്പിച്ച് മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുകയും വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. കുട്ടിക്കെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. നിരവധി വിദ്യാർത്ഥിനികൾ 14 കാരൻറെ ഭീഷണിക്ക് ഇരയായതായി കണ്ടെത്തി. അന്വേഷണ ഏജൻസികളുടെ പിടിയിൽ പെടാതിരിക്കാൻ വിപിഎൻ സാങ്കേതിക വിദ്യയും ചാറ്റ്ബോട്ടുകളും ദുരുപയോഗം ചെയ്താണ് പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു 14-കാരൻ പ്രചരിപ്പിച്ചത്.

    Read More »
  • Crime

    ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, രണ്ടര പവന്റെ ആഭരണങ്ങളും 30,000 രൂപയും കവർന്ന കേസ്: ഒരാൾ പിടിയിൽ, മറ്റു പ്രതിക്കായി അന്വേഷണം തുടരുന്നു

    തിരുവനന്തപുരം: വൃദ്ധയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും രണ്ടര പവന്റെ ആഭരണങ്ങളും 30,000 രൂപയും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കാരോട്, മാറാടി ചെറുകുഴിക്കര വീട്ടിൽ ബൈജു (46) ആണ് അറസ്റ്റിലായത്. വൃദ്ധയും റിട്ട. അദ്ധ്യാപികയുമായ വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച് രണ്ടര പവന്റെ ആഭരണങ്ങളും 30,000 രൂപയും കവർന്ന കേസിൽ ആണ് ഇയാളെ പൊഴിയൂർ പോലീസ് അറസ്റ്റു ചെയ്തത്. ചെങ്കവിളയ്ക്ക് സമീപം മാറാടി ആർ.എസ് ഭവനിൽ ഒറ്റയ്ക്ക് താമസിക്കുന്ന സുകുമാരി അമ്മയ്ക്കാണ് (80) പണവും ആഭരണങ്ങളും നഷ്ടപ്പെട്ടത്. ഇവരുടെ മൂന്ന് മക്കളിൽ മൂത്തയാൾ നെയ്യാറ്റിൻകരയിലും മകൾ സമീപത്തും കുടുംബവുമൊത്ത് താമസിക്കുകയാണ്. കഴിഞ്ഞ 12 വർഷങ്ങൾക്ക് മുൻപ് രണ്ടാമത്തെ മകനെ കാണാതായതിനെത്തുടർന്ന് വീട്ടിൽ ഒറ്റയ്ക്കാണ് വൃദ്ധയായ അമ്മ കഴിയുന്നത്. കഴിഞ്ഞ 14ന് കട്ടിലിൽ കിടന്ന് ടിവി കണ്ടുകൊണ്ടിരിക്കെ രാത്രി എട്ട് മണിയോടെയാണ് മോഷണം നടന്നത്. മുൻവശത്തെ വാതിലിലൂടെ വീടിനുള്ളിൽ കടന്ന കള്ളൻ സുകുമാരിയമ്മയുടെ അടുത്തെത്തി കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.…

    Read More »
  • India

    വീരപ്പനെ പിടികൂടാൻ പോയ ദൗത്യസംഘം ബലാത്സംഗം ചെയ്ത 18 ഗോത്രവർഗ സ്ത്രീകൾക്കും  ഒടുവില്‍ നീതി കിട്ടി, 215 ഉദ്യോഗസ്ഥരും കുറ്റക്കാർ എന്ന് കോടതി

        കാട്ടുകൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ബലാത്സംഗത്തിരയാക്കപ്പെട്ട സ്ത്രീകള്‍ക്ക് ഒടുവില്‍ നീതി. വാചാതി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീല്‍ തള്ളിയ മദ്രാസ് ഹൈക്കോടതി പ്രതികളായ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് ഉത്തരവിട്ടു. നാല് ഐ.എഫ്.എസുകാരടക്കം വനംവകുപ്പിലെ 126 പേര്‍, പൊലീസിലെ 84, റവന്യൂ വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥരുമാണു കേസിലെ പ്രതികള്‍. പ്രതികള്‍ 2011 മുതല്‍ നല്‍കിയ അപ്പീലുകളാണ് വെള്ളിയാഴ്ച കോടതി തള്ളിയത്. ജസ്റ്റിസ് പി വേല്‍മുരുകനാണ് വിധി പ്രസ്താവിച്ചത്. എല്ലാ പ്രതികളുടെയും കസ്റ്റഡി അതിവേഗം ഉറപ്പാക്കാന്‍ സെഷന്‍സ് കോടതിക്കു ജഡ്ജ് നിര്‍ദ്ദേശം നല്‍കി. 1992 ജൂണിലാണ് 18 യുവതികള്‍ പീഡിപ്പിക്കപ്പെട്ടത്. ഇരകള്‍ക്കു നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മരിച്ച മൂന്നു സ്ത്രീകളുടെ കുടുംബങ്ങള്‍ക്ക് അധിക ധനസഹായം നല്‍കണമെന്നും കോടതി വ്യക്തമാക്കി. നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം പ്രതികളില്‍ നിന്നാണ് ഈടാക്കേണ്ടത്. ഇരകളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനും ജോലി അവസരങ്ങള്‍ക്കും, വാചാതി പ്രദേശത്തെ ഗോത്രവര്‍ഗക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താനും…

    Read More »
  • India

    അവിവാഹിതയായ 23കാരി ഗര്‍ഭിണിയായി, അമ്മയും സഹോദരനും ചേര്‍ന്ന് യുവതിയെ ജീവനോടെ കത്തിച്ചു

      ഗര്‍ഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് ജീവനോടെ കത്തിച്ചു. ഉത്തര്‍പ്രദേശിലെ ഹാപൂർ നവാദ ഖുര്‍ദ് ഗ്രാമത്തിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. അവിവാഹിതയായ 23 കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ യുവതിയുടെ അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് (ഹാപൂര്‍) രാജ്കുമാര്‍ അഗര്‍വാള്‍ പറയുന്നത് ഇങ്ങനെയാണ്: അവിവാഹിതയായ മകള്‍ ഗര്‍ഭിണിയായ വിവരം പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന നാണക്കേട് ഭയന്നാണ് വീട്ടുകാർ യുവതിയെ  കൊലപ്പെടുത്താൻ ശ്രമിച്ചത് എന്നാണ്. ഹാപൂരിലെ  നവാദ ഖുര്‍ദ് ഗ്രാമത്തിലെ ഒരു യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. ഇയാളില്‍ നിന്നാണ് യുവതി ഗര്‍ഭിണിയായത്. കഴിഞ്ഞ ദിവസം യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞു. പിന്നാലെ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുങ്ങി. വ്യാഴാഴ്ച അമ്മയും സഹോദരനും ചേര്‍ന്ന് യുവതിയെ അടുത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും സഹോദരനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.…

    Read More »
  • Kerala

    വൈദ്യുതി നിരക്ക് ഉടന്‍ വർദ്ധിപ്പിക്കില്ല, റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി  

        ഒക്ടോബർ 1 മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുന്നു എന്ന പ്രചരണങ്ങൾ തള്ളി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. നിലവിലെ വൈദ്യുതി നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്ന് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. നാളെ പഴയ നിരക്ക് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവിറക്കിയത്. നാലുവര്‍ഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരുന്നത്. റഗുലേറ്ററി കമ്മീഷന്‍ മേയ് 23 ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ജൂണില്‍ ഉത്തരവിറക്കാനിരിക്കെ ഹൈക്കോടതി സ്റ്റേ വന്നു. എന്നാല്‍ സ്റ്റേ പിന്നീട് നീങ്ങി. ഇതിനിടയിലാണ് നിലവിലെ നിരക്ക് അടുത്തമാസം 31 വരെ നീട്ടി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിവിധ കോണുകളില്‍ നിന്ന് വൈദ്യുതി നിരക്ക് ഉയര്‍ത്തരുതെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഇതും പരിഗണിച്ചാവണം തത്കാലം വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ടതില്ല എന്ന തീരുമാനത്തില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ എത്തിയത്. നിലവിലെ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് യൂണിറ്റിന് 41 പൈസ വരെ…

    Read More »
  • Kerala

    നബിദിനാഘോഷം: ഭക്ഷണവിതരണത്തിനിടയിൽ കോതമംഗലത്ത് കൂട്ടയടി

    കൊച്ചി: നബി ദിനാഘോഷത്തില്‍ ഭക്ഷണ വിതരണത്തിനിടെ കൂട്ടയടി.കോതമംഗലത്താണ് സംഭവം. മടിയൂര്‍ ജുമാ മസ്ജിദ് വളപ്പില്‍ പഴയ ഭരണസമിതിക്കാരും പുതിയ ഭരണസമിതിക്കാരും തമ്മിലാണ് അടിയുണ്ടായത്. ഭക്ഷണവിതരണം തുടങ്ങുന്ന ഘട്ടത്തിലാണ് സംഘര്‍ഷമുണ്ടായത്.പഴയ ഭരണ സമിതിയിലുള്ളവര്‍ ഇവിടേക്കെത്തി കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കാൻ ശ്രമിച്ചത് പുതിയ ഭരണ സമിതിക്കാര്‍ ചോദ്യംചെയ്തതോടെ വാക്കുതര്‍ക്കത്തിലേക്കും തുടര്‍ന്ന് കൂട്ടയടിയിലേക്കും നീങ്ങുകയായിരുന്നു.   സംഭവത്തില്‍ സ്വമേധയാ കേസെടുത്ത പോലീസ് പഴയ ഭരണസമിതിയുടെയും പുതിയ ഭരണസമിതിയിലേയും ആളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.പോത്താനിക്കാട് പോലീസാണ് കേസെടുത്തിട്ടുള്ളത്.

    Read More »
  • India

    ഡല്‍ഹിയില്‍ ദുരൂഹ സാഹചര്യത്തില്‍ മലയാളി മരിച്ച നിലയില്‍ 

    ന്യൂഡൽഹി:ദുരൂഹ സാഹചര്യത്തില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി ദ്വാരകയില്‍ താമസിക്കുന്ന തിരുവല്ല മേപ്രാൽ സ്വദേശിയായ സുജാതൻ പി.പി ആണ് മരിച്ചത്. എസ്‌എൻഡിപി ദ്വാരക സെക്രട്ടറിയാണ് സുജാതൻ. ദ്വാരക കക്രോള മോഡിന് സമീപമുള്ള പാര്‍ക്കിലാണ് ഷര്‍ട്ടില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ദേഹം മുഴുവൻ മുറിവേറ്റ പാടുകള്‍ ഉണ്ട്. മൃതദേഹം ഹരിനഗര്‍ ദീൻ ദയാല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി 22 വർഷമായി ദീർഘിപ്പിച്ചു

    തിരുവനന്തപുരം:സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി രണ്ടുവർഷം ദീർഘിപ്പിക്കും. ഇതുസംബന്ധിച്ച്‌ വിജ്ഞാപനമിറക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു നിർദേശം നൽകി. കോവിഡ് മഹാമാരിയുടെ കാലയളവിൽ പരിമിതമായി മാത്രം സർവീസ് നടത്താൻ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് കാലാവധി 20 വർഷത്തിൽ നിന്നും 22 വർഷമായി നീട്ടുന്നത്. കോവിഡ് കാലഘട്ടത്തിൽ സർവീസ് നടത്തിയിട്ടില്ലാത്തതിനാൽ വാഹനങ്ങളുടെ കാലാവധി രണ്ടു വർഷം വർധിപ്പിച്ച് നൽകണമെന്ന സ്വകാര്യ ബസ് മേഖലയിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

    Read More »
  • Kerala

    ഓണം ബമ്പറില്‍ ട്വിസ്റ്റ്! സമ്മാനമടിച്ചവര്‍ കുടുങ്ങുമോ?

    ചെന്നൈ: ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് തമിഴ്‍നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണെന്ന പരാതി ലോട്ടറി വകുപ്പ് അന്വേഷിക്കും. ജോയ്‍ന്‍റ് ഡയറക്ടറും ഫിനാൻസ് ഓഫീസറും അടങ്ങുന്ന ഏഴംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. കഴിഞ്ഞ ദിവസമാണ് സമ്മാനർഹർക്ക് പണം നൽകരുതെന്ന് കാണിച്ച് തമിഴ്നാട് സ്വദേശി ലോട്ടറി വകുപ്പിന് പരാതി നൽകിയത്. കേരളത്തിലെ ഏജൻസിയിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി തമിഴ്നാട്ടിൽ വിറ്റെന്നാണ് പരാതി. കേരള ലോട്ടറികൾ മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കാൻ നിയമപരമായി അനുമതിയില്ല. സാധാരണഗതിയിൽ ഇതരസംസ്ഥാനക്കാർക്ക് ലോട്ടറി അടിക്കുമ്പോഴും ഈ സമിതി അന്വേഷണം നടത്താറുണ്ട്. ഇത്തവണത്തെ കേരള സർക്കാരിന്റെ ഓണം ബമ്പർ അടിച്ചത് തമിഴ്നാട് സ്വദേശികളായ നാല് സുഹൃത്തുക്കൾക്കാണ്. 25 കോടിയുടെ ബമ്പർ അടിച്ചതിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് നാല് പേരും. അസുഖബാധിതനായി കിടക്കുന്ന ഒരു സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് വാളയാറിൽ നിന്ന് ഓണം ബമ്പർ ടിക്കറ്റ് എടുത്തതെന്നും അടിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും ഓണം ബമ്പർ ഭാഗ്യശാലികളിലൊരാളായ നടരാജൻ പറഞ്ഞു. ‘വയ്യാതെ കിടക്കുന്ന…

    Read More »
Back to top button
error: