ന്യൂഡൽഹി:ദുരൂഹ സാഹചര്യത്തില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി ദ്വാരകയില്‍ താമസിക്കുന്ന തിരുവല്ല മേപ്രാൽ സ്വദേശിയായ സുജാതൻ പി.പി ആണ് മരിച്ചത്.
എസ്എൻഡിപി ദ്വാരക സെക്രട്ടറിയാണ് സുജാതൻ. ദ്വാരക കക്രോള മോഡിന് സമീപമുള്ള പാര്‍ക്കിലാണ് ഷര്‍ട്ടില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ദേഹം മുഴുവൻ മുറിവേറ്റ പാടുകള്‍ ഉണ്ട്. മൃതദേഹം ഹരിനഗര്‍ ദീൻ ദയാല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.