Month: September 2023

  • India

    മധ്യപ്രദേശില്‍ 12കാരി ക്രൂരബലാത്സംഗത്തിനിരയായ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

    ഭോപ്പാൽ:മധ്യപ്രദേശിൽ 12കാരി ക്രൂരബലാത്സംഗത്തിനിരയായ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞദിവസമാണ് ഉജ്ജൈനിലെ ബദ്‌നഗര്‍ റോഡില്‍ ചോരയൊലിക്കുന്നനിലയില്‍ 12 വയസ്സുകാരിയെ കണ്ടെത്തിയത്. അര്‍ധനഗ്‌നയായനിലയില്‍ തെരുവിലൂടെ നടക്കുന്ന പെണ്‍കുട്ടി വീടുകള്‍തോറും കയറി സഹായം അഭ്യര്‍ഥിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍, പലരും കുട്ടിയെ ആട്ടിപ്പായിക്കുകയാണ് ചെയ്തത്. ഒടുവില്‍ ബോധരഹിതയായി വഴിയില്‍ കിടന്ന പെണ്‍കുട്ടിയെ ഏതോ പുരോഹിതനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പോലീസിനെ വിവരം അറിയിച്ചതും ഇദ്ദേഹം തന്നെയാണ്.ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിക്കുകയായിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വീടുകളില്‍ സഹായത്തിനായി അര്‍ധ നഗ്നയായി രണ്ട് മണിക്കൂറോളം യാചിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.സഹായത്തിനായിപെണ്‍കുട്ടി നടന്നത് എട്ട് കിലോമീറ്ററാണ്.ഒടുവില്‍ തളർന്നവൾ തെരുവില്‍ കുഴഞ്ഞുവീഴുകയായിരുന്നു.ഇതിന്റെ വീഡിയോ പുറത്തായതോടെയാണ് സംഭവം വാര്‍ത്തയായത്. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് 12കാരി ക്രൂരബലാത്സംഗത്തിനിരയായത്.ഹിന്ദുക്കളുടെ ഒരു വലിയ തീർത്ഥാടന കേന്ദ്രമാണ് ഈ സ്ഥലം.ഇവിടെയാണ് ഒരു 12വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായത്.ഇതേ സ്ഥലത്ത് നിങ്ങൾ ഒരു പശുവിനെയോ കാളയേയോ ഒരു പെട്ടി വണ്ടിയിൽ കയറ്റിക്കോണ്ട് പോയാൽ നിങ്ങളുടെ ശവം പോലും  ബാക്കി കിട്ടില്ല.ഇതാണ് ഇന്നത്തെ ഭാരതം…!

    Read More »
  • India

    ഇൻജക്ഷൻ മാറി; യുപിയിൽ 17കാരി മരിച്ചു, മൃതദേഹം ബൈക്കില്‍വെച്ച് ഡോക്ടര്‍ മുങ്ങി

    ലഖ്‌നൗ: ഉത്തർപ്രദേശിൽ ഇൻജക്ഷൻ മാറിനൽകിയതിനെത്തുടർന്ന് പതിനേഴുകാരി മരിച്ചു.പെൺകുട്ടി മരിച്ചുവെന്നറിഞ്ഞതോടെ മൃതദേഹം ബൈക്കിന്റെ മുകളില്‍ വെച്ചശേഷം ഡോക്ടറും മറ്റു ആശുപത്രി ജീവനക്കാരും സ്ഥലത്തുനിന്നും മുങ്ങി. യുപിയിലെ മെയിൻപുരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. മെയിൻപുരി സ്വദേശിനിയായ ഭാര്‍തിയാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പനിയെത്തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഗിരുരിലെ കര്‍ഹല്‍ റോഡിലെ രാധസ്വാമി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ബുധനാഴ്ച പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുവായ മനീഷ പറഞ്ഞു. കുട്ടിയുടെ ആരോ​ഗ്യനിലയിൽ പ്രശ്നമുണ്ടായിരുന്നില്ലെന്നും എന്നാൽ ഡോക്ടർ ഇൻജക്ഷൻ നൽകിയ ശേഷം നില വഷളാവുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് ഒന്നും ചെയ്യാനില്ലെന്നും പെണ്‍കുട്ടിയുടെ ആരോഗ്യനില  മോശമായികൊണ്ടിരിക്കുകയാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ഡോക്ടര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, ഇക്കാര്യം ഡോക്ടര്‍ അറിയിക്കുമ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ആശുപത്രിക്ക് മുന്നില്‍ നിർത്തിയിട്ടിരുന്ന ബൈക്കിൽ പെണ്‍കുട്ടിയുടെ മൃതദേഹം താങ്ങിവെച്ചിരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണുയരുന്നത്. പ്രതിഷേധം ഭയന്ന് ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരനും സ്ഥലം വിടുകയായിരുന്നു…

    Read More »
  • Kerala

    മലപ്പുറത്ത് ഗര്‍ഭിണിക്ക് രക്തം മാറി നല്‍കി; ഒ നെഗറ്റീവിന് പകരം ബി പോസിറ്റീവ്

    മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയതായി ആരോപണം. പാലപ്പെട്ടി സ്വദേശിനി റുക്സാനയ്ക്ക് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നല്‍കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിദഗ്ധ ചികിത്സയ്ക്കായി റുക്സാനയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റുക്സാനയെ ചില ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ കീഴിലുള്ള പൊന്നാനി മാതൃശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ മാറുന്നതിന് രക്തം നല്‍കാന്‍ തീരുമാനിച്ചു. റുക്സാനയുടേത് ഒ നെഗറ്റീവ് ഗ്രൂപ്പ് രക്തമാണ്. എന്നാല്‍ ബി പോസിറ്റീവ് രക്തമാണ് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രക്തം മാറിയെന്ന് മനസിലാക്കിയ ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചതായി ബന്ധുക്കള്‍ പറയുന്നു. നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് റുക്സാന. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പൊന്നാനി മാതൃശിശു ആശുപത്രിയിലേക്ക് പ്രതിഷേധവുമായി എത്തി.വീഴ്ച സംബന്ധിച്ച് അന്വേഷിക്കാമെന്ന് സൂപ്രണ്ട് പ്രതിഷേധക്കാരോട് പറഞ്ഞു. ആശുപത്രിയില്‍ നടന്ന സംഭവം മലപ്പുറം ഡിഎംഒയെ അറിയിച്ചു. സംഭവത്തില്‍…

    Read More »
  • Kerala

    വിറയല്‍ കാരണം ചോദ്യംചെയ്യല്‍ നിര്‍ത്തിവെച്ചന്ന് ഇ.ഡി; ആരോഗ്യപ്രശ്നങ്ങളില്ലെന്ന് എം.കെ കണ്ണന്‍

    കൊച്ചി: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യലിനിടെ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ. കണ്ണന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചോദ്യംചെയ്യല്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു. ചോദ്യംചെയ്യാനായി വീണ്ടും നോട്ടീസ് നല്‍കും. എം.കെ. കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സഹകരണ ബാങ്കില്‍, കരുവന്നൂര്‍ കള്ളപ്പണക്കേസിലെ മുഖ്യപ്രതിയായ പി. സതീഷ്‌കുമാറിന് വന്‍ നിക്ഷേപമുണ്ടെന്നും ആര്‍.ബി.ഐ. ചട്ടത്തിന് വിരുദ്ധമായി ഒരുദിവസം തന്നെ വലിയ തുകയുടെ ഇടപാട് നടത്തിയെന്നടക്കം ഇ.ഡി. പറയുന്നു. ഇതിന്റെയടക്കം വിവരങ്ങള്‍ ഇ.ഡി. കണ്ണനില്‍നിന്ന് തേടി. അഭിഭാഷകയ്ക്കൊപ്പമായിരുന്നു കണ്ണന്‍ ചോദ്യംചെയ്യലിന് ഹാജരായത്. അതേസമയം, തനിക്ക് നല്ല ആരോഗ്യമുണ്ടെന്നും യാതൊരു പ്രശ്നവുമില്ലെന്നും ചോദ്യംചെയ്യല്‍ അവസാനിപ്പിച്ച് ഇറങ്ങിയ കണ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ചോദ്യംചെയ്യല്‍ പൂര്‍ത്തികരിച്ചുവെന്ന് പറയാന്‍ കഴിയില്ലെന്നും എപ്പോള്‍ വിളിച്ചാലും വരണ്ടേയെന്നും അദ്ദേഹം ചോദിച്ചു. സതീഷ്‌കുമാറിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട ചോദ്യത്തോട്, അത്തരം വിവരങ്ങള്‍ താന്‍ പങ്കുവെക്കാനില്ലെന്നായിരുന്നു പ്രതികരണം. ”ചോദ്യംചെയ്യല്‍ വളരെ സൗഹാര്‍ദ്ദപരമായിരുന്നു. മുമ്പ് പറഞ്ഞ കാര്യം വിട്ട് തനിക്കൊന്നും പറയാനില്ല. എനിക്കൊരു അസുഖവുമില്ല പൊന്നുസുഹൃത്തേ. എന്റെ മക്കളേയും കുടുംബത്തേയും ഭയപ്പെടുത്താന്‍…

    Read More »
  • NEWS

    പാകിസ്ഥാനില്‍ നബിദിന റാലിക്കിടെ ചാവേര്‍ സ്ഫോടനം; 52 മരണം

    ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. 150 ലേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ബലൂചിസ്ഥാനിലെ മസ്തുങ് ജില്ലയിലെ മദീന മോസ്‌കിലാണ് സ്ഫോടനം നടന്നത്. പള്ളിയില്‍ നബിദിനാഘോഷം നടക്കുന്നതിനിടെ, ചാവേര്‍ പൊലീസ് വാഹനത്തിന് അടുത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മസ്തുങ് പൊലീസ് ഡിഎസ്പി നവാസ് ഗാഷ്‌കോരിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നബിദിന റാലിയുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതായിരുന്നു അദ്ദേഹം. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പാക് സര്‍ക്കാരിനെതിരെ ഏറെക്കാലമായി ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ബലൂചിസ്ഥാന്‍.  

    Read More »
  • Tech

    ഇനി മുതൽ ഫോണിൽ ഭൂകമ്പ മുന്നറിയിപ്പ് ലഭിക്കും! ഇന്ത്യയിലെ ആൻഡ്രോയിഡ് ഫോണുകളിലാണ് നിലവിൽ ഈ സംവിധാനം ലഭ്യം

    സൻഫ്രാൻസിസ്കോ: ഇനി മുതൽ ഫോണിൽ ഭൂകമ്പ മുന്നറിയിപ്പ് ലഭിക്കും. ഇന്ത്യയിലെ ആൻഡ്രോയിഡ് ഫോണുകളിലാണ് നിലവിൽ ഈ സംവിധാനം ലഭ്യമാകുന്നത്. ഫോണിലെ സെൻസറുകൾ ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന പുതിയ സംവിധാനം എൻഡിഎംഎ (നാഷനൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി), എൻഎസ്‌സി (നാഷനൽ സീസ്മോളജി സെന്റർ) എന്നിവയുമായി സഹകരിച്ചാണ് വികസിപ്പിച്ച് എടുത്തിരിക്കുന്നത്. കൂടാതെ ഭൂകമ്പ സാധ്യതയുള്ള മേഖലകളിൽ പ്രാദേശിക ഭാഷകളിൽ ഫോണിൽ മുന്നറിയിപ്പ് സന്ദേശം ലഭിക്കും. റിക്ടർ സ്കെയിലിൽ 4.5 നു മുകളിൽ തീവ്രതയുള്ള ഭൂകമ്പ സമയത്ത് ഫോണിൽ ജാ​ഗ്രതാ നിർദേശം ലഭിക്കും. കൂടാതെ സുരക്ഷയ്ക്കായി എന്താണ് ചെയ്യേണ്ടതെന്ന നിർദേശവും സ്ക്രീനിൽ പ്രത്യക്ഷപ്പെടും. ഫോൺ സൈലന്റ് മോഡിലാണെങ്കിലും ഉച്ചത്തിലുള്ള ശബ്ദവും സുരക്ഷാ നടപടികൾക്കുള്ള നിർദേശവും ഫോണിലൂടെ ലഭിക്കും. സെറ്റിങ്സിലെ സേഫ്റ്റി ആന്റ് എമർജൻസി ഓപ്ഷനിൽ നിന്ന് എർത്ത്ക്വെയ്ക് അലർട്സ് ഓൺ ചെയ്താൽ ഈ മുന്നറിയിപ്പ് സംവിധാനം പ്രവർത്തനക്ഷമമാക്കാം. ഭൂകമ്പ തരംഗങ്ങൾ ഭൂമിയിലൂടെ പ്രചരിക്കുന്നതിനേക്കാൾ വളരെ വേഗത്തിൽ ഇന്റർനെറ്റ് സിഗ്നലുകളിലൂടെ സഞ്ചരിക്കും. അതുകൊണ്ട് തന്നെ ശക്തമായ കുലുക്കത്തിന് ഏതാനും…

    Read More »
  • Movie

    ‘കണ്ണൂര്‍ സ്‌ക്വാഡ്’ തരംഗമാകുന്നു, ചിത്രം 160 തിയേറ്ററിൽ നിന്നും 250 ലേറെ തിയേറ്ററുകളിലേക്ക്; മമ്മൂട്ടിയുടെ ജോര്‍ജ് മാര്‍ട്ടിന്‍ പുതുമയും വ്യത്യസ്തയും നിറഞ്ഞ പൊലീസ് വേഷം

    മമ്മൂട്ടി കമ്പനി നിർമ്മിച്ച നാലാമത്തെ ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ തരംഗമായി മുന്നോട്ടു കുതിക്കുകയാണ്. ആദ്യ ദിനം ലഭിച്ച ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾ പരിഗണിച്ച് ഇന്ന് മുതൽ ചിത്രം കൂടുതൽ തിയേറ്ററുകളിലേക്ക് എത്തുന്നു. ആദ്യ ദിനം കേരളത്തിൽ 165 കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത ചിത്രം ഇന്ന് മുതൽ 250ൽ പരം തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. കേരളത്തിൽ മാത്രം ഒരു ദിനം ആയിരം ഷോസിലേക്ക് കുതിക്കുകയാണ് കണ്ണൂർ സ്‌ക്വാഡ്. റോബി വർഗീസ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പവർ പാക്ക്ഡ് പെർഫോമൻസ് ആണ് പ്രേക്ഷകന് ലഭിക്കുന്നത്. ‘റോഷാക്ക്’ ‘നൻപകൽ നേരത്തു മയക്കം’ എന്നീ ചിത്രങ്ങൾക്കു കിട്ടിയ മികച്ച പ്രതികരണങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച കണ്ണൂർ സ്‌ക്വാഡ് ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലർ ആണ്. കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ് തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. തന്റെ നാലാം ചിത്രത്തിലും ബാനറിന്‍റെ വിശ്വാസ്യത കാത്തിരിക്കുന്നു…

    Read More »
  • Kerala

    കൈയില്‍ 300 രൂപയുമായി തന്റെ ഇഷ്ട സ്ഥലമായ ഫ്‌ളോറിഡയിലേക്ക് പോകാൻ വീട് വിട്ടിറങ്ങിയ കാട്ടാക്കടയിലെ 13കാരന്‍ പോലീസിനോട് പറഞ്ഞത്…

    തിരുവനന്തപുരം: തന്റെ ഇഷ്ട സ്ഥലമായ ഫ്‌ളോറിഡയിലേക്ക് പോകാനാണ് താന്‍ വീട് വിട്ടിറങ്ങിയതെന്ന് കാട്ടാക്കടയിലെ 13കാരന്‍. കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ കൈവശം ഉണ്ടായിരുന്നത് 300 രൂപ മാത്രമാണ്. യൂണിഫോം കണ്ട് പേടിച്ചിരിക്കുന്നതിനാല്‍ കുട്ടി മറ്റൊന്നും പറയുന്നില്ലെന്നും വനിത ഉദ്യോഗസ്ഥയെ കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനാണ് ശ്രമമെന്നും പൊലീസ് പറഞ്ഞു. കാട്ടാക്കട ആനകോട് സ്വദേശിയായ 13കാരനെയാണ് ഇന്ന് പുലര്‍ച്ചെ കാണാതായത്. തന്റെ കളര്‍ പെന്‍സിലുകള്‍ സുഹൃത്തിന് നല്‍കണമെന്നും താന്‍ പോകുന്നുവെന്നുമാണ് കുട്ടി വീട്ടുകാര്‍ക്കെഴുതിയ കത്തില്‍ എഴുതിയിരുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാട്ടാക്കട പൊലീസ് അന്വേഷണം വ്യാപകമാക്കി. 5.30ന് പട്ടകുളം പ്രദേശത്തെ സിസി ടിവിയില്‍ കുട്ടി കുടയും ചൂടി നടന്നു പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് കണ്ടെത്തിയത്. ബസിലെ യാത്രക്കാരാണ് കുട്ടിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

    Read More »
  • Health

    കാലാവസ്ഥ മാറുന്നതനുസരിച്ച് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം; ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍…

    കാലാവസ്ഥ മാറുന്നതനുസരിച്ച് ശ്വാസകോശത്തിൻറെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ശ്വാസകോശത്തിനുണ്ടാകുന്ന അനാരോഗ്യം ചിലപ്പോഴൊക്കെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം. പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവുമാണ് ഇതിന് വില്ലനായി വരുന്നത്. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്താൽ തന്നെ ഒരു പരിധി വരെ ശ്വാസകോശത്തിൻറെ ആരോഗ്യം സംരക്ഷിക്കാൻ കഴിയും. ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ ഭക്ഷണത്തിൻറെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. ഇതിനായി ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും ഡിയും ഒമേഗ ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഭക്ഷണങ്ങൾ തെരഞ്ഞടുത്ത് കഴിക്കാം. അത്തരത്തിൽ ശ്വാസകോശത്തിൻറെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം… ഒന്ന്… തേനാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ധാരാളം പോഷകങ്ങളാൽ സമ്പന്നമാണ് തേൻ. വിറ്റാമിനുകൾ, ആൻറിഓക്സിഡൻറുകൾ, ധാതുക്കൾ, അമിനോ ആസിഡ്സ്, വിവിധ എൻസൈമുകൾ എന്നിങ്ങനെ ഒരുപാട് ഘടകങ്ങളുടെ സ്രോതസാണ് തേൻ. പ്രൃതിദത്തമായ എനർജി ബൂസ്റ്റർ അഥവാ ഉന്മേഷം പകരാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് തേൻ. ആൻറി ബാക്ടീരിയൽ, ആൻറി ഇൻഫ്ലമേറ്ററി…

    Read More »
  • LIFE

    അനൂപ് മേനോൻ നായകനാകുന്ന ഒരു ശ്രീലങ്കൻ സുന്ദരി ടീസര്‍ പുറത്തു; ഒക്ടോബര്‍ അവസാനം പ്രദര്‍ശനത്തിന് എത്തും

    അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രം ഒരു ശ്രീലങ്കൻ സുന്ദരി. സംവിധാനം കൃഷ്‍ണ പ്രിയദർശനാണ്. തിരക്കഥയും കൃഷ്‍ണ പ്രിയദർശനാണ് എഴുതുന്നത്. ‘ഒരു ശ്രീലങ്കൻ സുന്ദരി’യെന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നുവെന്നതാണ് പുതിയ റിപ്പോർട്ട്. ഒരു ശ്രീലങ്കൻ സുന്ദരി ഒക്ടോബർ അവസാനം പ്രദർശനത്തിന് എത്തും എന്നാണ് റിപ്പോർട്ട്. അനൂപ് മേനോനൊപ്പം പത്മരാജൻ രതീഷ്, രോഹിത് വേദ്, ശിവജി ഗുരുവായൂർ, ഡോ. അപർണ്ണ, കൃഷ്‍ണപ്രിയ, ആരാധ്യ, ശ്രേയ തൃശൂർ, ഡോക്ടർ രജിത് കുമാർ, എൽസി, ശാന്ത കുമാരി, ബേബി മേഘ്ന സുമേഷ് (ടോപ് സിംഗർ ഫെയിം), തുടങ്ങി നിരവധി താരങ്ങളാണ് ‘ഒരു ശ്രീലങ്കൻ സുന്ദരി’ യിൽ വേഷമിടുന്നത്. വിനീത് ശ്രീനിവാസനും മധു ബാലകൃഷ്‍ണനുമൊപ്പം ചിത്രത്തിനായി കൃഷ്‍ണദിയ, വൈഷ്‍ണവി, ഹരിണി, മേഘ്ന സുമേഷ് എന്നിവരും ഗാനങ്ങൾ ആലപിക്കുന്നു. ഛായാഗ്രാഹണം രജീഷ് രാമൻ. ഒരു ശ്രീലങ്കൻ സുന്ദരിയുടെ സംഗീത സംവിധാനം രഞ്ജിനി സുധീരനും സുരേഷ് എരുമേലിയുമാണ്. ചിത്രം മൻഹർ സിനിമാസിന്റെ ബാനറിലാണ്. ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രത്തിന്റെ…

    Read More »
Back to top button
error: