Month: September 2023

  • Crime

    പോക്സോ കേസില്‍ 91 വര്‍ഷം കഠിനതടവും പിഴയും; സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ശിക്ഷ

    തിരുവനന്തപുരം: പത്തു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ കുറ്റക്കാരന് 91 വര്‍ഷം കഠിനതടവ്. കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി ജഡ്ജി എസ്. രമേശ് കുമാറാണ് ശിക്ഷ വിധിച്ചത്. തിരുവല്ലം വില്ലേജില്‍ കോളിയൂര്‍ ചന്തയ്ക്ക് സമീപം മഹാത്മ അയ്യന്‍കാളി നഗറിലെ രതീഷി (36) നെയാണ് കോടതി ശിക്ഷിച്ചത്. 2,10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കേരളത്തില്‍ നിലവില്‍ പോക്സോ കേസില്‍ ഏറ്റവും വലിയ ശിക്ഷ നല്‍കിയ രണ്ടാമത്തെ കേസ് ആണിത്. 2018ല്‍ മാര്‍ച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോണില്‍ ചിത്രങ്ങള്‍ കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി കുട്ടിയെ ദിവസങ്ങളോളം മൃഗീയമായി പീഡിപ്പിച്ചു എന്നാണ് കേസ്. പുറത്തുപറഞ്ഞാല്‍ വീണ്ടും ഉപദ്രവിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് കുട്ടി വിവരം മാതാവിനോട് പറയുകയും ഇവര്‍ ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ മലയിന്‍കീഴ് പോലീസില്‍ പരാതികൊടുക്കുകയും ചെയ്തു. മലയിന്‍കീഴ് എസ്.എച്ച്.ഒ ആയ പി.ആര്‍. സന്തോഷ് ആണ്…

    Read More »
  • Kerala

    മന്ത്രി റിയാസിനെ വിമര്‍ശിച്ചിട്ടില്ല; വിശദീകരണവുമായി യു.പ്രതിഭ

    ആലപ്പുഴ: വിനോദ സഞ്ചാര വകുപ്പിന് കായംകുളത്തോട് കടുത്ത അവഗണനയാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി യു.പ്രതിഭ എംഎല്‍എ. വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ വിമര്‍ശിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. വിമര്‍ശിച്ചത് വിനോദ സഞ്ചാര മേഖലയുടെ ജില്ലാ ഏകോപന സമിതിയെയാണ്. ഏകോപന സമിതിയിലുള്ള എംഎല്‍എമാരുള്‍പ്പടെയുള്ളവര്‍ക്ക് ജില്ലയെ പൊതുവായി പരിഗണിക്കാന്‍ കഴിയണമെന്നും പ്രതിഭ പറഞ്ഞു. പി.എ.മുഹമ്മദ് റിയാസടക്കമുള്ള മന്ത്രിമാരോട് താന്‍ കായകുളത്തെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിരുന്നു. എന്നാല്‍ ആരും തിരിഞ്ഞുനോക്കിയില്ല, അവഗണനയാണ് കായംകുളത്തോട് കാണിക്കുന്നതെന്നുമായിരുന്നു പ്രതിഭ കഴിഞ്ഞ ദിവസം പറഞ്ഞത്. വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് അടക്കം പല മന്ത്രിമാരെ സമീപിച്ചെങ്കിലും പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താനായില്ലെന്നും കായംകുളവും ആലപ്പുഴയുടെ ഭാഗമാണെന്നു ഭരണാധികാരികള്‍ ഓര്‍ക്കണമെന്നും പ്രതിഭ പറഞ്ഞു. പിന്നീട് ഇത് വാര്‍ത്തയാവുകയും സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാവുകയും ചെയ്തതോടെയാണ് പ്രതിഭ വിശദീകരണവുമായി രംഗത്തെത്തിയത്.  

    Read More »
  • LIFE

    ‘ചിന്താവിഷ്ടയായ ശ്യാമള’ ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക്… ‘ചാവേറി’ലെ ദേവിയായി തിരിച്ചുവരവ്

    കൊച്ചി: മലയാളികളുടെ മനസ്സിൽ അന്നും ഇന്നും എന്നും എപ്പോഴും ചിന്താവിഷ്ടയായ ശ്യാമളയാണ് നടി സംഗീത. അത്രമാത്രം ആ കഥാപാത്രം സിനിമാപ്രേമികൾ നെഞ്ചോടുചേർത്തുവെച്ചിട്ടുണ്ട്. സിനിമാലോകത്ത് ബാലതാരമായെത്തി നായികയായി ഉയർന്ന താരം ഇടക്കാലത്തുവെച്ച് സിനിമയിൽ സജീവമല്ലാതായത് സിനിമാലോകത്തിന് തന്നെ തീരാനഷ്ടമായിരുന്നു. ഇപ്പോഴിതാ നീണ്ട 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ചാവേറി’ലൂടെ ദേവി എന്ന ശക്തമായ കഥാപാത്രമായി സംഗീത വീണ്ടുമെത്തുകയാണ്. സംഗീതയുടെ ക്യാരക്ടർ പോസ്റ്റർ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ചോരയുടെ മണമുള്ള കഥയും കഥാപാത്രങ്ങളുമായി ഒരു ട്രാവൽ ത്രില്ലറായാണ് ‘ചാവേർ’ തിയേറ്ററുകളിലെത്താനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലർ ഇതിനകം 4 മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ആദ്യ രണ്ട് സിനിമകളും വൻ ഹിറ്റുകളാക്കി മാറ്റിയ സംവിധായകൻ ടിനു പാപ്പച്ചൻറെ മൂന്നാമത് ചിത്രമായെത്തുന്ന ‘ചാവേറി’നായി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതുമാണ് ട്രെയിലർ. ദേവിയായുള്ള സംഗീതയുടെ വേറിട്ട വേഷപ്പകർച്ചയും ട്രെയിലറിൽ കാണാനാവും. കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആൻറണി വ‍ർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ…

    Read More »
  • India

    ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കേണ്ടതില്ലെന്ന് നിയമകമ്മീഷന്‍ ശുപാര്‍ശ‌

    ദില്ലി: ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കേണ്ടതില്ലെന്ന് നിയമകമ്മീഷന്‍ ശുപാര്‍ശ‌. 16 മുതല്‍ 18 വരെ പ്രായപരിധിയുള്ളവര്‍ കുട്ടികളുടെ അവകാശങ്ങള്‍ ആസ്വദിക്കേണ്ടവരാണ്. പ്രായപരിധി കുറയ്ക്കാന്‍ നിയമപരമായി തീരുമാനിക്കുന്നത് ശൈശവ വിവാഹം തടയാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് നിയമകമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ 16 മുതല്‍ 18 വരെ വരുന്ന കേസുകളുടെ കാര്യത്തില്‍ അതിന്‍റെ സ്വഭാവം അനുസരിച്ച് കോടതിക്ക് വിവേചനപൂര്‍വം തീരുമാനമെടുക്കാമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. കുറ്റകൃത്യം ചെയ്യുന്ന കുട്ടികളെ മുതിര്‍ന്നവരായി പോക്സോ നിയമപ്രകാരം കണക്കാക്കുന്നുണ്ട്. ഈ ചട്ടം ജുവൈനൈല്‍ ജസ്റ്റീസ് കെയര്‍ ആന്‍റ് പ്രൊട്ടക്ഷന്‍ ആക്ടിലും കൊണ്ടുവരണമെന്നും ശുപാര്‍ശ ചെയ്യുന്നു. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇ-എഫ്ഐആറുകളുടെ രജിസ്ട്രേഷൻ ഘട്ടം ഘട്ടമായി നടപ്പിലാക്കനും നിയമകമ്മീഷന്‍ ശുപാർശ ചെയ്തു. ഇതിനായി ഒരു കേന്ദ്രീകൃത ദേശീയ പോർട്ടൽ സ്ഥാപിക്കാനും നിയമകമ്മീഷന്‍ നിർദ്ദേശിച്ചു.

    Read More »
  • Crime

    താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ സഹോദരൻ പീഡിപ്പിച്ചത് സുഹൃത്തുമായുള്ള ഫോൺ സംഭാഷണം അമ്മയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി

    കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ സഹോദരൻ പീഡിപ്പിച്ചത് സുഹൃത്തുമായുള്ള ഫോൺ സംഭാഷണം അമ്മയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിൽ വെച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പോക്സോ വകുപ്പുപ്രകാരം സഹോദരനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ട് വർഷത്തോളമായി സ്വന്തം വീട്ടിൽ വെച്ചാണ് പെൺകുട്ടി നിരന്തരം സഹോദരന്റെ പീഡനത്തിനിരയായത്. വയനാട് സ്വദേശികളായ ഇവർ ജോലി ആവശ്യത്തിനായെത്തി താമരശ്ശേരിയ്ക്ക് സമീപം വീട് വാടകയ്ക്കെടുത്ത് താമസിക്കുകയാണ്. വീട്ടുജോലിക്ക് പോവുന്ന അമ്മ സ്ഥലത്തില്ലാത്ത സമയം നോക്കിയായിരുന്നു 19 കാരനായ സഹോദരന്റെ അതിക്രമം. സുഹൃത്തുമായുള്ള ഫോൺ സംഭാഷണം അമ്മയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു 17 കാരിയെ നിരന്തരം പീഡനത്തിനിരയാക്കിയത്. ഈ വിവരം രണ്ട് ദിവസം മുമ്പ് പെൺകുട്ടി സ്കൂളിലെ കൂട്ടുകാരിയോട് പറയുകയായിരുന്നു. ഒറ്റമുറി വീട്ടിൽ സഹോദരനൊപ്പമാണ് കിടന്നിരുന്നതെന്നും ഭീഷണിപ്പെടുത്തിയതോടെ ഇക്കാര്യം പുറത്തുപറയാൻ പേടിയായെന്നും പെൺകുട്ടി കൂട്ടുകാരിയോട് പറഞ്ഞു. വിവരമറിഞ്ഞ സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. 15 വയസുമുതൽ നേരിട്ട പീഡനത്തെ കുറിച്ച്…

    Read More »
  • Sports

    കാര്യവട്ടത്ത് നടക്കേണ്ടിയിരുന്ന അഫ്ഗാന്‍-ദക്ഷിണാഫ്രിക്ക സന്നാഹത്തിന് ടിക്കറ്റെടുത്തവര്‍ നിരാശാരവേണ്ട! പണം തിരികെ കിട്ടാന്‍ ഇങ്ങനെ ചെയ്യൂ

    തിരുവനന്തപുരം: കാര്യവട്ടം, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്നലെ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാൻ – ദക്ഷിണാഫ്രിക്ക ലോകകപ്പ് സന്നാഹ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ ടിക്കറ്റെടുത്തിരുന്നത്. എന്നാൽ ടോസിടാൻ പോലും സാധിച്ചില്ല. ഇതോടെ ആരാധകരും നിരാശയിലായി. എന്നാൽ പണം നഷ്ടമായവർ നിരാശരാവേണ്ടതില്ലെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പറയുന്നത്. ടിക്കറ്റിനായി മുടക്കിയ പണം റീഫണ്ട് ചെയ്യുമെന്ന് കെസിഎ പ്രസ്താവനയിൽ വ്യക്തമാക്കി. ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 7-10 ദിവസത്തിനുള്ളിൽ ടിക്കറ്റ് തുക അക്കൗണ്ടിലെത്തും. ഓഫ്‌ലൈൻ വഴി ടിക്കറ്റെടുത്തവർക്കും പണം തിരികെ നൽകുന്നുണ്ട്. ടിക്കറ്റിന് കേടുപാടുകൾ കൂടാതെ എടുത്ത സെന്ററിൽ തന്നെ പോയി കാണിച്ചാൽ പണം തിരികെ നൽകുമെന്നും കെസിഎ വ്യക്തമാക്കി. ഇനി മൂന്ന് മത്സരങ്ങൾ കൂടി സ്‌റ്റേഡിയത്തിൽ അവശേഷിക്കുന്നുണ്ട്. നാളെ നെതർലൻഡ്‌സ്, ഓസ്‌ട്രേലിയക്കെതിരെ കളിക്കും. ഒക്ടോബർ രണ്ടിന് ന്യൂസിലൻഡ് – ദക്ഷിണാഫ്രിക്ക മത്സരവും ഗ്രീൻഫീൽഡിലാണ്. തൊട്ടടുത്ത ദിവസം ഇന്ത്യ, നെതർലൻഡ്‌സിനേയും നേരിടും. ഇന്നലെ നടന്ന…

    Read More »
  • Sports

    റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആഞ്ചലോട്ടിയുടെ പകരക്കാരനെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്!

    മാഡ്രിഡ്: സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആഞ്ചലോട്ടിയുടെ പകരക്കാരനെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ക്ലബിന്റെ മുന്‍താരം സാബി അലോന്‍സോ പുതിയ റയല്‍ കോച്ചാവുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുന്ന ജൂണില്‍ റയല്‍ മാഡ്രിഡുമായി കരാര്‍ അവസാനിക്കുന്ന നിലവിലെ കോച്ച് കാര്‍ലോ ആഞ്ചലോട്ടി ബ്രസീല്‍ ദേശീയ ടീമിന്‍റെ പുതിയ പരിശീലകന്‍ ആവുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടെയാണ് റയല്‍ മാഡ്രിഡ് പുതിയ പരിശീലനെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയത്. സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റയലിന്റെ മുന്‍താരം സാബി അലോന്‍സോ ആഞ്ചലോട്ടിയുടെ പകരക്കാരനാവും. റയലിന്റെയും ബയേണ്‍ മ്യൂണിക്കിന്റെയും മുന്‍താരമായിരുന്ന സാബി അലോന്‍സോ ഇപ്പോള്‍ ജര്‍മ്മന്‍ ക്ലബ് ബയര്‍ ലെവര്‍ക്യുസന്റെ പരിശീലകനാണ്. കഴിഞ്ഞ സീസണില്‍ തരം താഴ്ത്തലിന്റെ വക്കിലായിരുന്ന ലെവര്‍ക്യൂസനെ ആറാം സ്ഥാനത്തേക്കുയര്‍ത്തിയാണ് സാബി അലോന്‍സോ പരിശീലകനെന്ന നിലയില്‍ ശ്രദ്ധേയനായത്. ലെവര്‍കൂസനെ യുറോപ്പ ലീഗിന്റെ സെമി വരെ എത്തിക്കാനും സാബി അലോണ്‍സോയ്ക്ക് കഴിഞ്ഞു. സാബിക്ക് കീഴില്‍ ഈ സീസണിലും മികച്ച പ്രകടനമാണ് ലെവര്‍കൂസന്‍ നടത്തുന്നത്. ബുണ്ടസ്…

    Read More »
  • Crime

    തൃത്താലയിൽ അനധികൃത എഴുത്തു ലോട്ടറി ചൂതാട്ടം വ്യാപകം; രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ

    പാലക്കാട്: തൃത്താലയിൽ അനധികൃത എഴുത്തു ലോട്ടറി ചൂതാട്ടം വ്യാപകം. എഴുത്തു ലോട്ടറി വ്യാപകമാണെന്ന വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. സാധാരക്കാരൻ്റെ കൂലി പണം കവരുന്ന എഴുത്തു ലോട്ടറി കാരണം നിരവധി കുടുംബങ്ങൾ തകരുന്നു എന്ന പരാതികൾ വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡു നടന്നത്. ആനക്കര, കുമ്പിടി, പടിഞ്ഞാറങ്ങാടി, ആലൂർ മേഖലകളിലെ ലോട്ടറി കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് രണ്ട് സംഘങ്ങൾ ആയാണ് റെയ്ഡുകൾ നടന്നത്. റെയ്ഡിൽ എഴുത്തു ലോട്ടറി നടത്തുന്നുവെന്ന് ബോധ്യപ്പെട്ട ആനക്കരയിലെ ശ്രീലക്ഷ്മി ലോട്ടറി ഏജൻസിക്കെതിരെ പൊലീസ് കേസെടുത്തു. ശ്രീലക്ഷ്മി ലോട്ടറിക്കട ഉടമ ഷൺമുഖദാസ്, സഹായി മിതുൽ കൃഷ്ണ എന്ന മനു എന്നിവരാണ് പൊലീസ് പിടിയിലായത്. കേരളസംസ്ഥാന ലോട്ടറിയുടെ കച്ചവടത്തിൻ്റെ മറവിലാണ് പലരും ഇത്തരം ചൂതാട്ടത്തിന് മുതിരുന്നത്. സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പറുകൾ മുൻകൂട്ടി എഴുതി പണം കൊയ്യുന്നതാണ് എഴുത്ത് ലോട്ടറി. ഒരു തവണ മൂന്നക്ക നമ്പർ എഴുതാൻ 10 രൂപയാണ്…

    Read More »
  • LIFE

    അർജുൻ സർജയെ നായകനായെത്തുന്ന ബിഗ് ബജറ്റ് മലയാളം ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ വിരുന്നി​ന്റെ ടീസര്‍ പുറത്ത്

    അർജുൻ സർജയെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന ചിത്രത്തിൻറെ ടീസർ പുറത്തെത്തി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ എൻറർടെയ്നർ ചിത്രമാണിത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് റീച്ച് മ്യൂസിക് കരസ്ഥമാക്കിയത് നേരത്തെ വാർത്തയായിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ മ്യൂസിക് കമ്പനി ആദ്യമായാണ് മലയാളത്തിൽ നിന്നും മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കുന്നത്. വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ ആണ് നിർമ്മിക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് ആണ്. ചിത്രത്തിൽ അർജുൻ, നിക്കി ഗൽറാണി എന്നിവരെ കൂടാതെ മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു സന്തോഷ്‌, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോന നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, പൂജപ്പുര രാധാകൃഷ്ണൻ, വി കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്,…

    Read More »
  • Crime

    മുബൈയില്‍ ബ്യൂട്ടി പാര്‍ലറിലെ യുവതിയെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപം അതിക്രൂരമായി കൊല്ലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ; പണത്തിനുവേണ്ടിയാകാം കൃത്യം നടത്തിയതെന്ന് പോലീസ്

    ദില്ലി: പശ്ചിമ ബംഗാളിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം യുവതിയെ കഴുത്തറത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴുത്തറത്ത നിലയിലും മുഖം കത്തിച്ച നിലയിലും കൈയും കാലുകളും കെട്ടിയിട്ട നിലയിലുമായിരുന്നു യുവതിയുടെ മൃതദേഹം. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ സ്വരൂപ് നഗർ അതിർത്തി മേഖലയിലെ ഗുൺരാജ് പുർ ഗ്രാമത്തിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുബൈയിൽ ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശി യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ബംഗ്ലാദേശിലേക്ക് പോകുന്നതിനിടെയാണ് യുവതി കൊല്ലപ്പെട്ടതെന്നും പണത്തിനുവേണ്ടിയായിരിക്കാം കൃത്യം നടത്തിയതെന്നുമാണ് പ്രാഥമിക നിഗനമെന്നും ബാസിർഹട്ട് പൊലീസ് സൂപ്രണ്ട് ജോബി തോമസ് പറഞ്ഞു.നാട്ടിലേക്ക് പോകുമ്പോൾ സാധാരണയായി പണവും സ്വർണാഭരണങ്ങളും കൂടെ കൊണ്ടുപോകാറുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്നും ലഭിച്ച യുവതിയുടെ ബാഗിൽനിന്നും പണമോ മറ്റു വിലപ്പിടിപ്പുള്ള വസ്തുക്കളോ സ്വർണാഭരണങ്ങളൊ കണ്ടെത്താനായിരുന്നില്ല. അതിനാലാണ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയശേഷം കവർച്ച നടത്തിയിരിക്കാമെന്ന സംശയിക്കുന്നതെന്നും ജോബി തോമസ് പറഞ്ഞു. യുവതിയുടെ ബാഗിൽനിന്ന് ലഭിച്ച കണ്ണടയുടെ…

    Read More »
Back to top button
error: