കൊച്ചി: നബി ദിനാഘോഷത്തില്‍ ഭക്ഷണ വിതരണത്തിനിടെ കൂട്ടയടി.കോതമംഗലത്താണ് സംഭവം. മടിയൂര്‍ ജുമാ മസ്ജിദ് വളപ്പില്‍ പഴയ ഭരണസമിതിക്കാരും പുതിയ ഭരണസമിതിക്കാരും തമ്മിലാണ് അടിയുണ്ടായത്.
ഭക്ഷണവിതരണം തുടങ്ങുന്ന ഘട്ടത്തിലാണ് സംഘര്‍ഷമുണ്ടായത്.പഴയ ഭരണ സമിതിയിലുള്ളവര്‍ ഇവിടേക്കെത്തി കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കാൻ ശ്രമിച്ചത് പുതിയ ഭരണ സമിതിക്കാര്‍ ചോദ്യംചെയ്തതോടെ വാക്കുതര്‍ക്കത്തിലേക്കും തുടര്‍ന്ന് കൂട്ടയടിയിലേക്കും നീങ്ങുകയായിരുന്നു.
സംഭവത്തില്‍ സ്വമേധയാ കേസെടുത്ത പോലീസ് പഴയ ഭരണസമിതിയുടെയും പുതിയ ഭരണസമിതിയിലേയും ആളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.പോത്താനിക്കാ