Month: September 2023
-
Kerala
മഴക്കാലത്ത് റോഡ് അപടകടങ്ങൾക്കുള്ള സാധ്യത കൂടുതലാണ്;അല്‍പ്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാം
ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും ഈ സമയം യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും. റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം. **മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കണം**, മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല, കൂടാതെ മഴക്കാലത്ത് മുന്നിലെ…
Read More » -
Kerala
ശക്തമായ മഴയിൽ വീട് തകർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്ക്
ചാവക്കാട്: ശക്തമായ മഴയില്‍ വീട് തകര്‍ന്ന് വീട്ടമ്മയ്ക്ക് പരിക്കേറ്റു. തൊട്ടാപ്പ് ബദര്‍ പള്ളിക്കു കിഴക്കുവശം കുഞ്ഞാത്തൻ ശ്രീനിവാസന്റെ ഭാര്യ രമണി(60)ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം.ഓടുമേഞ്ഞ വീടിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്.ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീനിവാസനും മകൻ സന്തോഷ്, മകള്‍ ശ്രീജ, ശ്രീജയുടെ മകൻ അമര്‍നാഥ് എന്നിവരും വീട്ടിലുണ്ടായിരുന്നു.ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Read More » -
Kerala
സംസ്ഥാനത്ത് അതി തീവ്രമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്;പത്ത് ജില്ലകളില്‍ യെല്ലോ അലർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് പല ജില്ലകളിലും ഇന്നലെ രാവിലെ മുതല്‍ കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്.തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂന മര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.മധ്യ കിഴക്കൻ അറബിക്കടലില്‍ കൊങ്കണ്‍ – ഗോവ തീരത്തിന് സമീപത്തായാണ് ന്യൂന മര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്.അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും.തുടര്‍ന്ന് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിലേക്കാവും കാറ്റ് സഞ്ചരിക്കുക. വടക്ക് – കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ – കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച് വടക്ക് – പടിഞ്ഞാറ് ദിശയില്‍ കാറ്റ് സഞ്ചരിക്കും.പിന്നീട് വീണ്ടും ശക്തിപ്രാപിച്ച് ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലിനോടൊപ്പം മഴ തുടരാൻ സാധ്യതയുണ്ട്.സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ ഒറ്റപ്പെട്ട…
Read More » -
Kerala
മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
വടക്കഞ്ചേരി: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുന്നേങ്കാട് മനോജ്-അജിത ദമ്ബതികളുടെ മകൻ അയാനിക്കാണ് മരിച്ചത്. അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തെ വീട്ടില്‍വെച്ചാണ് സംഭവം. പാല്‍ കൊടുത്തതിനുശേഷം തൊട്ടിലില്‍ കിടത്തിയതായിരുന്നു. പിന്നീട് അനക്കമില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു മുലപ്പാല്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
Read More » -
Kerala
എന്താണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യം?
വിഴിഞ്ഞം വിഴിഞ്ഞം എന്ന് പറഞ്ഞ കേൾക്കുന്നതല്ലാതെ ആ തുറമുഖം കേരളത്തിനും ഇന്ത്യക്കും കൊണ്ടുവരാൻ പോകുന്ന മാറ്റത്തെ പറ്റി വടക്കേ ഇന്ത്യക്കാരൻ പോയിട്ട് മലയാളി പോലും ശരിക്കും മനസ്സിലാക്കിയിട്ടുണ്ടാവില്ല എന്നതാണ് വാസ്തവം. എന്താണ് ഈ തുറമുഖത്തിന് ഇത്ര പ്രാധാന്യം? നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ട് 76 വർഷമായി. നമുക്ക് നിരവധി തുറമുഖങ്ങളും ഉണ്ട്.എന്നാൽ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പ് ആയ എവർലോട്ട് അടുക്കാൻ പറ്റിയ തുറമുഖം ഇന്ത്യയിൽ ഇല്ല, അതുമാത്രമല്ല വലിയ മദർ ഷിപ്പുകൾ ഒന്നും തന്നെ ഇന്ത്യയിലെ തുറമുഖത്തടുക്കില്ല, എന്നാൽ നമ്മെക്കാൾ ചെറിയ രാജ്യമായ തൊട്ടടുത്ത ശ്രീലങ്കയിലെ തുറമുഖത്ത് ഈ കപ്പലുകൾ എല്ലാം അടുക്കും. കണ്ടെയ്നർഷിപ്പുകളുടെ വലിപ്പം പറയുന്നത് അതിന് എത്ര കണ്ടെയ്നറുകൾ ഉൾക്കൊള്ളാൻ കഴിയും എന്ന എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് .Twenty foot equivalent Units -TEU എന്ന് പറയും. അതായത് 20 അടി നീളമുള്ള എത്ര കണ്ടെയ്നറുകൾ ആ കപ്പലിൽ കയറ്റാൻ പറ്റും എന്നതാണ് അത് കൊണ്ട് അർത്ഥമാക്കുന്നത്.…
Read More » -
India
തിരുവല്ല സ്വദേശിയായ മലയാളി വ്യവസായിയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി, സംഭവം ഡൽഹിയിൽ
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായ തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി. സുജാതൻ (60) ആണു കൊല്ലപ്പെട്ടത്. ദ്വാരകയിൽ തിരുപ്പതി പബ്ലിക് സ്കൂളിനു സമീപം താമസിക്കുന്ന സുജാതൻ വ്യാഴം രാത്രി ഒൻപതു മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്കു പോകാൻ വീട്ടിൽ നിന്നിറങ്ങിയിരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിനു സമീപമുള്ള പാർക്കിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിൽ മുറിവുകളുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മരത്തിൽ കെട്ടിത്തൂക്കിയതെന്ന് പൊലീസ് അറിയിച്ചു. പഴ്സ്, മൊബൈൽ ഫോൺ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. സംസ്കാരം പിന്നീടു ഡൽഹിയിൽ നടക്കും. ഭാര്യ: പ്രീതി. മക്കൾ: ശാന്തിപ്രിയ, കോളജ് വിദ്യാർഥിയായ അമൽ.
Read More » -
Kerala
മാഹിയിലും കർണാടക അതിർത്തിയിലും ഇന്ധനത്തിന് 15 രൂപയോളം വിലക്കുറവ്, ഇന്ധനക്കടത്ത് വ്യാപകം; കണ്ണൂർ ജില്ലയിൽ ഇന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും
കണ്ണൂര്‍: ഇന്ധന കള്ളകടത്തിനെ തുടര്‍ന്ന് നട്ടൊല്ലൊടിഞ്ഞ കണ്ണൂരിലെ പെട്രോള്‍ പമ്പ് ഉടമകള്‍ പ്രക്ഷോഭമാരംഭിക്കുന്നു. അയല്‍പ്രദേശങ്ങളായ മാഹിയില്‍ നിന്നുംകര്‍ണാടകയില്‍ നിന്നും അതിര്‍ത്തിയിലൂടെയുളള ഇന്ധനക്കടത്ത് തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഡിസ്ട്രിക്റ്റ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ 200 ല്‍ പരം പമ്പുകള്‍ സെപ്തംബര്‍ മുപ്പതിന് രാവിലെ ആറ് മണിമുതല്‍ 24 മണിക്കൂര്‍ അടച്ചിട്ട് പ്രതിഷേധിക്കും. പമ്പുകള്‍ അടച്ചിടുന്നതോടൊപ്പം കമ്പനികളില്‍ നിന്ന് ഇന്ന് ഇന്ധനം ബഹിഷ്‌കരിക്കുകയും ചെയ്യും. അനധികൃത ഇന്ധനക്കടത്ത് തടയാന്‍ പൊലിസിനോ മറ്റുവകുപ്പുകള്‍ക്കോ കഴിയുന്നില്ല.രാത്രികാലങ്ങളിലാണ് അതിര്‍ത്തിവഴി മാഹിയില്‍ നിന്നും വന്‍തോതില്‍ ഇന്ധനമെത്തുന്നത്. സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കേണ്ട കോടികളാണ് ഇതുവഴി നഷ്ടമാകുന്നതെന്ന് പേട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ്‌ക്ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു റെയ്ഡ് നടത്താന്‍ ആള്‍ക്ഷാമമാണ് പൊലിസും ജി.എസ്.ടി വകുപ്പും ചൂണ്ടിക്കാട്ടുന്നത്. നിങ്ങള്‍ പിടിച്ചുതരൂ ഞങ്ങള്‍അറസ്റ്റു ചെയ്യാമെന്നാണ് അവര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ ഈ സംവിധാനങ്ങളുടെയൊന്നുംആവശ്യമില്ലല്ലോ…? അര്‍ധരാത്രിയില്‍ മാഹിയിലെ ചില പമ്പുകളില്‍ നിന്നും ടാങ്കര്‍ലോറിയില്‍ കളളക്കടത്തു നടത്തുന്നതിനായി ഇന്ധനം കയറ്റുന്നതിന്റെവീഡിയോയടക്കം…
Read More » -
Crime
കഞ്ഞിവെച്ചു കൊടുക്കാത്തതിന് ഭാര്യയെ ചവിട്ടിക്കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം തടവും അരലക്ഷം പിഴയും
വയനാട് : ഭാര്യയെ ചവിട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നൂല്‍പ്പുഴ ചീരാല്‍ വെണ്ടോല പണിയ കോളനിയിലെ വിആര്‍ കുട്ടപ്പനെ (39) യാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് വി അനസ് ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കുന്നതിന് വീഴ്ച വരുത്തിയാല്‍ അഞ്ചുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. അഭിലാഷ് ജോസഫ് ഹാജരായി. 2022 ഏപ്രില്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. വൈകിട്ട് കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്തിയ പ്രതിക്ക് കഞ്ഞിവെച്ചു കൊടുത്തില്ലെന്ന കാരണം പറഞ്ഞ് ഭാര്യ സീതയുടെ പുറത്തും കാലുകളിലും കാപ്പിവടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന്, രാത്രി 11:30ഓടെ ഹാളില്‍ കിടന്നുറങ്ങുകയായിരുന്ന സീതയെ കുട്ടപ്പന്‍ നെഞ്ചില്‍ ചവിട്ടിയതില്‍ നെഞ്ചിന്‍കൂട് തകര്‍ന്ന് ഹൃദയത്തില്‍ കയറി പെരികാര്‍ഡിയം സാക്കില്‍ രക്തം തളംകെട്ടിയാണ് സീത മരിച്ചത്. നൂല്‍പ്പുഴ എസ്എച്ച്ഒയായിരുന്ന ടി.സി മുരുകനാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
Read More » -
Crime
സ്‌നാപ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ചു; കടം തീര്‍ക്കാനെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയുടെ ആഭരണങ്ങള്‍ തട്ടി
ആലപ്പുഴ: സൗഹൃദം സ്ഥാപിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് സ്വര്‍ണാഭരണം തട്ടിയെടുത്ത രണ്ട് യുവാക്കള്‍ പിടിയില്‍. വയനാട് സ്വദേശികളായ മിഥുന്‍ദാസ് (19), അക്ഷയ് (21) എന്നിവരെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായി സ്‌നാപ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷമാണ് ആഭരണങ്ങള്‍ തട്ടിയെടുത്തത്. ചേപ്പാട് സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് തട്ടിപ്പിന് ഇരയായത്. വാഹനത്തിന്റെ ആര്‍സി ബുക്ക് പണയം വെച്ചത് തിരികെ എടുക്കാനാണന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. രണ്ട് പവന്‍ വരുന്ന സ്വര്‍ണ്ണകൊലുസ്സും, ഒന്നേമുക്കാല്‍ പവന്‍ വരുന്ന സ്വര്‍ണ്ണമാലയും ഉള്‍പ്പെടെ മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് കൈക്കലാക്കിയത്. തുടര്‍ന്ന് പ്രതികള്‍ മുഘ്ഘുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
പള്ളിക്കുന്ന് വനിതാ കോളേജില്‍ എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷം; ദേശീയപാതയും പോലീസ് സ്റ്റേഷനും ഉപരോധിച്ചു
കണ്ണൂര്‍: സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം പള്ളിക്കുന്ന് വനിതാ കോളേജില്‍ സംഘര്‍ഷം. കെഎസ്‌യു വനിതാ പ്രവര്‍ത്തകരെ പുറത്തുനിന്നുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായാണ് പരാതി. തങ്ങളെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു വിദ്യാര്‍ഥിനികള്‍ കോളേജിന് മുന്‍വശത്തുള്ള ദേശീയപാത ഉപരോധിച്ചു. തുടര്‍ന്ന് പോലീസ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്ക് പ്രവര്‍ത്തകരെ ബലംപ്രയോഗിച്ചു മാറ്റി. സമരം ശക്തമാക്കിയ പ്രവര്‍ത്തകര്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനും ഉപരോധിച്ചു. സ്റ്റേഷനു മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ചു മാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസുമായി ഉന്തുംതള്ളുമുണ്ടായി. തങ്ങളെ മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കാതെ പിന്‍തിരിഞ്ഞു പോകില്ലെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍. ഡിസിസി ഓഫീസില്‍നിന്നു കോണ്‍ഗ്രസ് നേതാക്കളെത്തിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, ജില്ലാ പ്രസിഡന്റ്കെപി അതുല്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളേജില്‍ കോളേജില്‍ കെഎസ്‌യു ചെയര്‍പേഴ്സണ്‍ ചരിത്രവിജയം നേടിയതിന്റെ അസഹിഷ്ണുതയാണ് അക്രമത്തിന് കാരണമെന്ന് കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ കെപി അതുല്‍…
Read More »