CrimeNEWS

പോക്സോ കേസില്‍ 91 വര്‍ഷം കഠിനതടവും പിഴയും; സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ശിക്ഷ

തിരുവനന്തപുരം: പത്തു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ കുറ്റക്കാരന് 91 വര്‍ഷം കഠിനതടവ്. കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി ജഡ്ജി എസ്. രമേശ് കുമാറാണ് ശിക്ഷ വിധിച്ചത്. തിരുവല്ലം വില്ലേജില്‍ കോളിയൂര്‍ ചന്തയ്ക്ക് സമീപം മഹാത്മ അയ്യന്‍കാളി നഗറിലെ രതീഷി (36) നെയാണ് കോടതി ശിക്ഷിച്ചത്.

2,10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കേരളത്തില്‍ നിലവില്‍ പോക്സോ കേസില്‍ ഏറ്റവും വലിയ ശിക്ഷ നല്‍കിയ രണ്ടാമത്തെ കേസ് ആണിത്.

Signature-ad

2018ല്‍ മാര്‍ച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോണില്‍ ചിത്രങ്ങള്‍ കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി കുട്ടിയെ ദിവസങ്ങളോളം മൃഗീയമായി പീഡിപ്പിച്ചു എന്നാണ് കേസ്. പുറത്തുപറഞ്ഞാല്‍ വീണ്ടും ഉപദ്രവിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് കുട്ടി വിവരം മാതാവിനോട് പറയുകയും ഇവര്‍ ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ മലയിന്‍കീഴ് പോലീസില്‍ പരാതികൊടുക്കുകയും ചെയ്തു.

മലയിന്‍കീഴ് എസ്.എച്ച്.ഒ ആയ പി.ആര്‍. സന്തോഷ് ആണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഡി.ആര്‍ പ്രമോദ് ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകള്‍ ഹാജരാക്കി. പോക്സോ കേസില്‍ നിലവില്‍ വിധിച്ചിട്ടുള്ള ഏറ്റവും വലിയ ശിക്ഷ 110 വര്‍ഷം ആണ്.

Back to top button
error: