Month: September 2023

  • India

    ഒരൊറ്റ പ്രസ്താവനയിലൂടെ തമിഴ്‌നാട്ടിൽ ബിജെപിയുടെ ചീട്ട് കീറി;ഉദയനിധിയാണ് താരം

    ചെന്നൈ: ഒരൊറ്റ പ്രസ്താവനയിലൂടെ തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം തകര്‍ത്ത ഉദയനിധി സ്റ്റാലിനാണിപ്പോള്‍ ‘ഇന്ത്യ’യിലെ താരം. തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ മര്‍മ്മം നോക്കിയായിരുന്നു സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യേണ്ടതാണെന്ന ഉദയനിധിയുടെ പ്രസ്താവന. ഉടന്‍ ബിജെപി ദേശീയ തലത്തില്‍തന്നെ പ്രസ്താവനയെ എതിര്‍ത്തു രംഗത്തുവന്നു. ഇതോടെ പ്രസ്താവന തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലായി അണ്ണാ ഡിഎംകെ.ഒടുവിൽ ബിജെപിയുമായുള്ള ബന്ധം തന്നെ അവർക്ക് അവസാനിപ്പിക്കേണ്ടി വന്നു. ‍തമിഴ്‌നാട്ടിൽ ബിജെപിയുടെ സഖ്യകക്ഷിയാണ് എഐഎഡിഎംകെ. ഒന്നാം മോദി സര്‍ക്കാരിന്‍റെ കാലത്ത് എന്‍ഡിഎയിലെ രണ്ടാമത് ഘടകകക്ഷിയായിരുന്നു അണ്ണാ ഡിഎംകെ.തമിഴ്‌നാട്ടില്‍ ബിജെപിയുടെ പ്രതീക്ഷയും എഐഎഡിഎംകെ ആയിരുന്നു. ആ സഖ്യമാണ് ഇപ്പോഴവര്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്. ഇതോടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 39 സീറ്റുകളും പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ അരക്കിട്ടുറപ്പിച്ചു എന്നുതന്നെ പറയാം. കേവല ഭൂരിപക്ഷമായ 272 ൽ നിന്നും  233 സീറ്റുകള്‍ എന്ന ലക്ഷ്യത്തിലേയ്ക്ക് പോരാട്ടം ലഘൂകരിക്കാന്‍ ‘ഇന്ത്യ’യ്ക്ക് കഴിഞ്ഞു എന്നതുകൊണ്ടുതന്നെ ഉദയനിധി സ്റ്റാലിനാണിപ്പോള്‍ ‘ഇന്ത്യ’യിലെ താരം എന്ന് നിസ്സംശയം പറയാം !

    Read More »
  • NEWS

    അടിതെറ്റിയാൽ അണ്ണാമലൈയും വീഴും

    ചെന്നൈ:ബി.ജെ.പിയുമായുള്ള ബന്ധം വിച്ഛേദിക്കാൻ എ.ഐ.എ.ഡി.എം.കെ തീരുമാനിച്ചതിനെ കുറിച്ച്‌ ഒന്നും പ്രതികരിക്കാതെ പാർട്ടിയുടെ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. പാര്‍ട്ടി ദേശീയ നേതൃത്വം പ്രതികരിക്കും’ എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്ന് അണ്ണാമലൈ ഒഴിഞ്ഞുമാറുകയായിരുന്നു. അതേസമയം ‍ പാർട്ടി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചാണ് എൻ.ഡി.എ ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനം എ.ഐ.എ.ഡി.എം.കെ നേതാക്കളും പ്രവര്‍ത്തകരും ആഘോഷിച്ചത്.2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രത്യേക മുന്നണിയായി നില്‍ക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി.  എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷൻ എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുമായുള്ള ബന്ധം വിഛേദിക്കാൻ തീരുമാനമെടുത്തത്.

    Read More »
  • NEWS

    ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ സ്വര്‍ണം ചൂടി ഇന്ത്യന്‍ വനിതകള്‍

    ബീജിംഗ്: ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റിന്റെ കലാശപ്പോരില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണം കരസ്ഥമാക്കി. ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച ഇന്ത്യന്‍ ടീം ലങ്കയെ 19 റണ്‍സിനാണ് തോല്‍പ്പിച്ചത്.  ഇതോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ സ്വര്‍ണസമ്പാദ്യം രണ്ടായി ഉയര്‍ന്നു. ഷൂട്ടിങ്ങിലായിരുന്നു ഇന്ത്യയുടെ ആദ്യ സ്വര്‍ണം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയും 116 റണ്‍സ് നേടുകയും ചെയ്തു. മറുപടി ബാറ്റിങ്ങില്‍ ലങ്കയ്ക്ക് 97 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. സ്മൃതി മന്ദാന 46ഉം ജമീമ റോഡ്രിഗസ് 42ഉം റണ്‍സെടുത്തു.

    Read More »
  • NEWS

    ഇന്ത്യ ആറാമത്; ഏഷ്യൻ ഗെയിംസ് മെഡൽ പട്ടിക ഇതുവരെ

    ഹാങ്‌ചൊ: ഏഷ്യന്‍ ഗെയിംസില്‍ 69 സ്വര്‍ണങ്ങള്‍ തീരുമാനിക്കപ്പെട്ടപ്പോള്‍ 39 സ്വര്‍ണവുമായി ചൈന മെഡല്‍ വേട്ടയില്‍ ഒന്നാം സ്ഥാനത്താണ്.21 വെള്ളിയും 9 വെങ്കലവുമടക്കം ആകെ 69 മെഡലുകളാണ് അവര്‍ക്കുള്ളത്. രണ്ടാമതുള്ള ദക്ഷിണ കൊറിയയ്‌ക്ക് 10 വീതം സ്വര്‍ണവും വെള്ളിയും 13 വെങ്കലവുമടക്കം 33 മെഡലുകളാണുള്ളത്. അഞ്ച് സ്വര്‍ണവും 14 വെള്ളിയും 13 വെങ്കലവുമടക്കം 31 മെഡലുകളുമായി ജപ്പാന്‍ മൂന്നാമതാണ്. മെഡല്‍ പട്ടിക രാജ്യം സ്വര്‍ണ്ണം വെള്ളി വെങ്കലം ആകെ 1. ചൈന 39 21 9 69 2. കൊറിയ 10 10 13 33 3. ജപ്പാന്‍ 5 14 13 31 4. ഉസ്‌ബെകിസ്ഥാന്‍ 4 4 6 14 5. ഹോങ്കോങ് 3 4 7 14 6. ഭാരതം 2 3 6 11 മത്സരങ്ങളില്‍ ഇന്ത്യ ഇന്ന് ഫെന്‍സിങ് : ഭവാനി ദേവി(രാവിലെ 6.30) പുരുഷ ഹോക്കി: ഭാരതം-സിംഗപ്പൂര്‍ (രാവിലെ 6.30) ഷൂട്ടിങ്: എയര്‍ റൈഫിള്‍ മിക്‌സഡ് ടീം: ദിവ്യാന്‍ഷ് സിങ്…

    Read More »
  • India

    ബിജെപി ബന്ധം ഉപേക്ഷിച്ച് എഐഎഡിഎംകെ; പുതിയ മുന്നണി രൂപീകരിക്കും

    ചെന്നൈ:ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈയുടെ പ്രസ്താവനകളില്‍ പരസ്യ എതിര്‍പ്പറിയിച്ച എഐഎഡിഎംകെ ഒടുവില്‍ സഖ്യംവിട്ടു. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന നേതൃയോഗത്തിലാണ് ബിജെപി ബന്ധം ഉപേക്ഷിക്കാനുള്ള ഔദ്യോഗിക തീരുമാനം. ബന്ധം ഉപേക്ഷിക്കാനുള്ള പ്രമേയം യോഗം ഐക്യകണ്ഠേന പാസ്സാക്കി. യോഗശേഷം പാര്‍ട്ടി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി മുനിസ്വാമിയാണ് ബിജെപി സഖ്യം വിടുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പുതിയ മുന്നണി രൂപീകരിച്ച് മല്‍സരിക്കാനും യോഗത്തില്‍ തീരുമാനമായി. ബിജെപി ബന്ധം ഉപേക്ഷിക്കുന്നതിനും പുതിയ മുന്നണി രൂപീകരിക്കാനുമുള്ള പ്രമേയത്തെ എംപിമാരും എംഎല്‍എമാരും ജില്ലാ നേതൃത്വങ്ങളിലുള്ളവരും പിന്തുണച്ചു. മുന്‍മുഖ്യമന്ത്രിയും പാര്‍ട്ടിനേതാവുമായ ജയലളിതയെ അടക്കം അവഹേളിച്ച അണ്ണാമലൈ ബിജെപി അധ്യക്ഷസ്ഥാനത്തിന് അര്‍ഹനല്ലെന്നും അയാളെ നീക്കാതെ പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്നും നേരത്തേ എഐഡിഎംകെ വ്യക്തമാക്കിയിരുന്നു.

    Read More »
  • Kerala

    അനുജൻ അത്തിക്കയം അന്തരിച്ചു, പൗരധ്വനി ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററായിരുന്നു

       പൗരധ്വനി ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റർ അനുജൻ അത്തിക്കയം (86) അന്തരിച്ചു. മൃതദേഹം സെപ്റ്റംബർ 27ന് ബുധനാഴ്ച രാവിലെ 9 മണിക്ക് കോട്ടയം വാരിശ്ശേരി ചാണ്ടീസ് ഫ്ളാറ്റിൽ പൊതു ദർശനത്തിന് വെക്കും. സംസ്കാരം 2.30ന് ഭവനത്തിലെ   ശുശ്രൂഷകൾക്ക് ശേഷം കോട്ടയം കല്ലുങ്കത്ര സെന്റ് ജോർജ് പള്ളിയിൽ പത്തനംതിട്ട ജില്ലയിൽ റാന്നി അത്തിക്കയം ഗ്രാമത്തിൽ പുത്തൻപുരയിൽ ശാമുലിന്റെയും അന്നമ്മയുടെയും മകനായി 1938 ജൂലൈ 30ന് ജനിച്ച പി.എസ് കുര്യനാണ് അനുജൻ അത്തിക്കയം എന്ന പേരിൽ മാധ്യമ രംഗത്ത് ശ്രദ്ധേയനായി മാറിയത്. 1960 കളിൽ കഥാപ്രസംഗരംഗത്ത് ശ്രദ്ധേയനായി.   കേരളത്തിലെ ആദ്യത്തെ വിദ്യാർത്ഥി പ്രസിദ്ധികരണം എന്ന് അവകാശപ്പെടാവുന്ന ബാലകേരളം കോട്ടയത്തുനിന്ന് പ്രസിദ്ധീകരിച്ചു കൊണ്ടാണ് ആദ്യം പത്രാധിപ സ്ഥാനത്ത് എത്തുന്നത്. 1970 ൽ കോട്ടയത്ത് നിന്ന് പൗരദ്ധ്വനി വാരികയും ’76 ൽ പൗരദ്ധ്വനി സായാഹ്നദിന പത്രവും ആരംഭിച്ചു. എന്നും സമകാലിക പ്രശ്നങ്ങളെ ശക്തമായി അവതരിപ്പിച്ച് അധികാര കേന്ദ്രങ്ങളുടെ മുന്നിൽ എത്തിച്ചു. അഴിമതിക്കെതിരെ സന്ധിയില്ലാത്ത  നിലപാട് മുഖമുദ്രയായിരുന്നു. ‘കേരള…

    Read More »
  • India

    കാവേരി നദീജല തർക്കം, ഇന്ന് ബെംഗളൂരു ബന്ദ്;  ഗതാഗതം തടസ്സപ്പെടും

       ബെംഗളൂരു: കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്ന വിഷയത്തില്‍ വിവിധ സംഘടനകള്‍ ആഹ്വാനംചെയ്ത ബെംഗളൂരു ബന്ദ് ചൊവ്വാഴ്ച. ബന്ദ് ജനജീവിതത്തെയും ഐ.ടി കമ്പനികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നാണ് കരുതുന്നത്. കെഎസ്ആര്‍ടിസി, ബിഎംടിസി ബസ് സര്‍വീസുകളടക്കം തടസപ്പെടും. ഓട്ടോ- ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടനകളും ഒല, യൂബര്‍ ഡ്രൈവര്‍മാരുടെയും ഉടമകളുടെയും സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നമ്മ മെട്രോ തീവണ്ടികള്‍ ഓടുമെന്നാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചിരിക്കുന്നത്. കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുകൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബന്ദ്. മഴ കുറവായതിനാല്‍ സംസ്ഥാനത്തെ 195 താലൂക്കുകള്‍ വരള്‍ച്ചാഭീഷണി നേരിടുകയാണെന്നും സംസ്ഥാനത്തെ ജലസംഭരണികളില്‍ ആവശ്യത്തിന് ജലം ലഭ്യമല്ലെന്നും കെഎസ്ആര്‍ടിസി സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. കാലാവസ്ഥാ പ്രവചനം അനുകൂലമല്ലാത്ത സാഹചര്യത്തില്‍ തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുക എന്നത് പ്രായോഗികമല്ലത്രേ. ഹര്‍ത്താൽ ആഹ്വാനത്തെത്തുടർന്ന് ബെംഗളൂരുവില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ അര്‍ധരാത്രിമുതല്‍ 24 മണിക്കൂറാണ് നിരോധനാജ്ഞ. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലാണിത്.…

    Read More »
  • Kerala

      ‘അന്വേഷണം സിബിഐ അട്ടിമറിച്ചു,’ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കി സോളര്‍ പീഡനക്കേസിലെ പരാതിക്കാരി

       സോളാര്‍ പീഡനക്കേസില്‍ അന്വേഷണ ഏജന്‍സിയായ സിബിഐക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ച് പരാതിക്കാരി. അന്വേഷണം സിബിഐ അട്ടിമറിച്ചതായി പരാതിക്കാരി അറിയിച്ചു. കേസില്‍ മുന്‍ സി ബി ഐ ഉദ്യോഗസ്ഥന്റെ ഇടപെടല്‍ അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. സാക്ഷികള്‍ക്ക് പണം നല്‍കിയത് സിബിഐ അന്വേഷിച്ചില്ല. പണം ലഭിച്ചതായി സാക്ഷി മൊഴി നല്‍കിയിട്ടും അവഗണിച്ചുവെന്നും പരാതിയില്‍ ആക്ഷേപമുണ്ട്. ഹൈബി ഈഡൻ ഉൾപ്പടെ പലരും  സോളാര്‍ പീഡന പരാതിയില്‍  കുറ്റവിമുക്തരായിട്ടുണ്ട്. കേസില്‍ തെളിവില്ലെന്ന സിബിഐ റിപ്പോര്ട്ട്‍ തിരുവനന്തപുരം സി ജെ എം കോടതി അംഗീകരിച്ചു. സിബിഐ റിപ്പോര്ട്ട്‍ അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹര്‍ജി തള്ളി. അടുത്തിടെ, സോളര്‍ പീഡനക്കേസില്‍ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്ട്ട്‍ പുറത്തുവന്നിരുന്നു. 2012 സെപ്റ്റംബര്‍ 19നു ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ആ ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടില്‍തന്നെ വ്യക്തമാക്കിയിരുന്നു. ആ നിലപാട് ശരിവയ്ക്കുക മാത്രമല്ല, കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ…

    Read More »
  • NEWS

    രോഗങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാം: സിലിക്കണ്‍ വാലിയില്‍ സ്റ്റാര്‍ട്ട് അപ് കമ്പനിയുമായി മലയാളി ശാസ്ത്രജ്ഞന്മാർ

        മലയാളികളായ ഒരു സംഘം ജനിതക ശാസ്ത്രജ്ഞന്‍മാരുടെ സ്റ്റാർട്ടപ് സംരംഭമായ ജീന്‍സ് ആന്‍ഡ് യു ബയോടെക്‌നോളജി കമ്പനിയുടെയും അനുബന്ധ സ്ഥാപനമായ ജീന്‍-എക്‌സല്‍ എഐയുടെയും പ്രവര്‍ത്തനം കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയില്‍ ആരംഭിച്ചു. പൂനയിലെ പ്രമുഖ ജനിതക ശാസ്ത്രജ്ഞനായ ഡോ. അമുല്‍ റൗട്ടിന്റെ നേതൃത്വത്തിലുള്ള കമ്പനിയുടെ ചെയര്‍മാന്‍ ഡോ. സുല്‍ഫികര്‍ അലിയും, മാനജിംഗ് ഡയറക്ടര്‍ ഡോ. സി പി ഹസീബുമാണ്. കമ്പനിയുടെ സിഇഒ യും ചീഫ് സ്ട്രാറ്റജിക് ഓഫീസറുമായ മുസ്തഫ സൈതലവിയാണ് കാലിഫോര്‍ണിയയില്‍ കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഉമിനീരില്‍ നിന്നുള്ള ജിനോം മാപ്പിംഗ് വഴി വിവിധ ശാരീരിക അവസ്ഥകളുടെയും രോഗസാധ്യതകളെയും മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കുന്ന ജീനോമിക്‌സ്’ എന്ന സങ്കേതം ഉപയോഗപ്പെടുത്തിയുള്ള ജീനോം കമ്പനിയായ ജീന്‍സ് ആന്‍ഡ് യു  സ്ഥാപിച്ചത് 2020 ലാണ്. ഇതിനകം തന്നെ ഹെല്‍ത്, വെല്‍നസ്, ഫാര്‍മകൊജീനോമിക്‌സ്, ന്യൂട്രി ജീനോമിക്‌സ്, ടാലന്റ് ജീനോമിക്‌സ്, കപ്പിള്‍ ജീനോമിക്‌സ് തുടങ്ങിയ മേഖലകളില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തിയാണ് ജീന്‍സ് ആന്‍ഡ് യു കമ്പനി ശ്രദ്ധേയമായത്. മുംബൈ…

    Read More »
  • Crime

    കളി കേരളാ പോലീസിനോട് വേണ്ട മോനേ… ഇന്ത്യയില്‍ ഉടനീളം തട്ടിപ്പ് നടത്തി പക്ഷേ കേരളത്തിലെ വീട്ടമ്മയുടെ 1.12 കോടി തട്ടിയപ്പോൾ കളിമാറി; തട്ടിപ്പ് നടത്തിയ ഉത്തരേന്ത്യക്കാരായ നാലു പേർ റാഞ്ചിയില്‍ പിടിയിൽ

    കൊച്ചി: എറണാകുളം സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് ഓൺലൈൻ ലോട്ടറിയുടെ പേരിൽ 1.12 കോടി രൂപ തട്ടിയെടുത്ത ഉത്തരേന്ത്യക്കാരായ നാലു പേരെ സംസ്ഥാന ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൻറെ പ്രത്യേക അന്വേഷണസംഘം റാഞ്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ ജ്യോതിഷ് കുമാർ, മോഹൻകുമാർ, അജിത് കുമാർ, റാഞ്ചി സ്വദേശിയായ നീരജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 28 മൊബൈൽ ഫോണുകൾ, 85 എടിഎം കാർഡുകൾ, 8 സിം കാർഡുകൾ, ലാപ്ടോപ്പ്, വിവിധ ബാങ്കുകളുടെ ചെക്കുകളും പാസ് ബുക്കുകളും എന്നിവ കൂടാതെ 1.25 ലക്ഷം രൂപയും കണ്ടെടുത്തു. പ്രതികളെ റാഞ്ചി കോടതിയിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കി എറണാകുളം കോടതിയിൽ എത്തിക്കും. സ്നാപ്ഡീലിൻറെ ഉപഭോക്താക്കൾക്കായി സ്നാപ്ഡീൽ ലക്കി ഡ്രോ എന്ന പേരിൽ നടത്തിയ നറുക്കെടുപ്പിൽ ഒന്നരക്കോടി രൂപ സമ്മാനം ലഭിച്ചതായി വീട്ടമ്മയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സമ്മാനത്തുക ലഭിക്കുന്നതിനായി സർവീസ് ചാർജ് എന്നപേരിൽ പലപ്പോഴായി പ്രതികൾ വീട്ടമ്മയിൽ നിന്ന് ഒരുകോടി 12 ലക്ഷം രൂപ…

    Read More »
Back to top button
error: