ചെന്നൈ:ബി.ജെ.പിയുമായുള്ള ബന്ധം വിച്ഛേദിക്കാൻ എ.ഐ.എ.ഡി.എം.കെ തീരുമാനിച്ചതിനെ കുറിച്ച് ഒന്നും പ്രതികരിക്കാതെ പാർട്ടിയുടെ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ.
പാര്‍ട്ടി ദേശീയ നേതൃത്വം പ്രതികരിക്കും’ എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്ന് അണ്ണാമലൈ ഒഴിഞ്ഞുമാറുകയായിരുന്നു.
അതേസമയം പാർട്ടി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചാണ് എൻ.ഡി.എ ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനം എ.ഐ.എ.ഡി.എം.കെ നേതാക്കളും പ്രവര്‍ത്തകരും ആഘോഷിച്ചത്.2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രത്യേക മുന്നണിയായി നില്‍ക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി.
എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷൻ എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുമായുള്ള ബന്ധം വിഛേദിക്കാൻ തീരുമാനമെടുത്തത്.