Month: September 2023
-
Crime
ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജലഹരി കേസിൽ കുടുക്കിയ സംഭവം: ബന്ധുവായ യുവതിയുടെ അറസ്റ്റ് തടഞ്ഞു ഹൈക്കോടതി
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധുവായ യുവതിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷീല സണ്ണിയുടെ മകൻറെ ഭാര്യയുടെ അനുജത്തി ലിവിയയാണ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഷീല സണ്ണിയെ കേസിൽ കുടുക്കിയ സംഭവത്തിൽ തനിക്കെതിരെ അന്വേഷണമുണ്ടെന്നും കളളക്കേസിൽപ്പെടുത്താൻ എക്സൈസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നെന്നുമാണ് ആരോപണം. ഹർജി തീർപ്പിക്കുംവരെ അറസ്റ്റ് പാടില്ലെന്ന് നിർദേശിച്ച കോടതി സർക്കാരിൻറെ വിശദീകരണം തേടി. സംഭവത്തിൽ മുൻകൂർ ജാമ്യ ഹർജിയുമായി ബന്ധുവായ യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ലഹരിമരുന്ന് കേസിൽ തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്ന് കാണിച്ചായിരുന്നു യുവതി മുൻകൂർ ജാമ്യ ഹർജി നൽകിയത്. അന്വേഷണ സംഘം രണ്ട് വട്ടം ചോദ്യം ചെയ്തെന്നും കേസിൽ പ്രതിയാക്കി ജയിലിലടക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും ഹർജിയിൽ ആരോപണമുണ്ടായിരുന്നു. കേസിൽ പ്രതിയാക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നുവെന്നും ഹർജിയിൽ യുവതി ആരോപിക്കുന്നു. എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം നിഷ്പക്ഷമല്ലെന്നും തന്നെ ബലിയാടാക്കാൻ എക്സൈസ് ശ്രമിക്കുന്നുവെന്നും യുവതി ആരോപിച്ചു. ഷീല സണ്ണിയ്ക്ക്…
Read More » -
Kerala
നിക്ഷേപിച്ച 94 ലക്ഷം രൂപ തിരികെ ലഭിക്കുന്നില്ല; കണ്ടല സഹകരണ ബാങ്കിനു മുന്നിൽ കിടപ്പുസമരവുമായി ഡയാലിസിസ് രോഗിയായ മുൻപ്രവാസി
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിൽനിന്ന് നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനാൽ ബാങ്കിനു മുന്നിൽ കിടന്ന് പ്രതിഷേധം. നെയ്യാറ്റിൻകര സ്വദേശി ചന്ദ്രശേഖരനാണ് ബാങ്കിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചത്. ചന്ദ്രശേഖരനും മകളും കൂടി 94 ലക്ഷം രൂപയാണ് ബാങ്കിൽ നിക്ഷേപിച്ചത്. ചന്ദ്രശേഖരന് ഒരു രൂപ പോലും തിരികെ ലഭിച്ചില്ല. ഇതോടെയാണ് ബാങ്കിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. പ്രവാസ ജീവിതത്തിൽ നിന്ന് താൻ സമ്പാദിച്ച തുകയാണ് ഇതെന്നും ഡയാലിസിസ് രോഗിയായ തനിക്ക് ചികിത്സയ്ക്ക് പോലും പണമില്ലാത്ത അവസ്ഥയാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു. ആദ്യം ബാങ്കിനുള്ളിൽ പ്രതിഷേധിച്ച് കിടന്ന ഇദ്ദേഹം പിന്നീട് പ്രതിഷേധം ബാങ്കിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില അവശമായതിനെ തുടർന്ന് ഇന്ന് വീണ്ടും എത്തുമെന്ന് പറഞ്ഞ് ചന്ദ്രശേഖരൻ മടങ്ങി. സഹകരണ വകുപ്പ് അന്വേഷണത്തിൽ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിൽ 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. പ്രധാന കമ്പ്യൂട്ടറും മറ്റ് രേഖകളും വിജിലൻസ് പരിശോധിച്ചിരുന്നു. സഹകരണ വകുപ്പ് 65 അന്വേഷണ റിപ്പോർട്ടിൽ 101 കോടി രൂപയുടെ ക്രമക്കേട്…
Read More » -
Careers
യുകെയിൽ നഴ്സുമാർക്ക് അവസരങ്ങളുമായി നോർക്കയുടെ റിക്രൂട്ട്മെന്റ് ഡ്രൈവ്; ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: യു.കെ (യുണൈറ്റഡ് കിംങ്ഡം)യിലെ വിവിധ എൻ.എച്ച്.എസ്സ് (NHS) ട്രസ്റ്റുകളിലേയ്ക്ക് നഴ്സുമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. 2023 ഒക്ടോബറിൽ മംഗളൂരുവിൽ നടക്കുന്ന റിക്രൂട്ട്മെന്റിലേയ്ക്ക് നഴ്സിങ് പ്രൊഫഷണലുകൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. കാലതാമസവും ഇടനിലക്കാരെയും ഒഴിവാക്കി ആരോഗ്യമേഖലയിലെ പ്രൊഫെഷനലുകൾക്ക് സുതാര്യമായ തൊഴിൽ കുടിയേറ്റത്തിനുള്ള അവസരമാണ് ഈ ഡ്രൈവ് ലക്ഷ്യമിടുന്നത്. നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യു.കെ സ്കോറും ഉളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നഴ്സുമാരുടെ അഭിമുഖം 2023 ഒക്ടോബര് 17, 18 ന് മംഗളൂരുവിലെ ഹോട്ടൽ-താജ് വിവാന്തയിൽ നടക്കും. ജനറൽ മെഡിക്കൽ & സർജിക്കൽ/ എമർജൻസി നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് പ്രസ്തുത ഡിപ്പാർട്ടുമെന്റിൽ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. തീയറ്റർ നഴ്സ് തസ്തികയിലേക്ക് കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും മെന്റൽ ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് സൈക്യാട്രി വാർഡിൽ കുറഞ്ഞത്…
Read More » -
Kerala
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച് സിപിഐ വനിതാ നേതാവിന്റെ പരാതി; പത്തനംതിട്ട ജില്ല സെക്രട്ടറി എപി ജയനോട് വിശദീകരണം തേടാൻ പാർട്ടി തീരുമാനം
പത്തനംതിട്ട: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ സിപിഐ പത്തനംതിട്ട ജില്ല സെക്രട്ടറി എ പി ജയനോട് വിശദീകരണം തേടാൻ പാർട്ടി തീരുമാനം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെതാണ് തീരുമാനം. പാർട്ടി കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. എ പി ജയന്റെ ഘടകമായ സംസ്ഥാന കൗൺസിലിൽ റിപ്പോർട്ട് ആവശ്യപ്പെടും. ഇന്നാണ് സംസ്ഥാന കൗൺസിൽ ചേരുക. ജയനെതിരെ സിപിഐ വനിതാ നേതാവ് നൽകിയ പരാതി എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്റഫിനെ നേതൃത്വത്തിലുള്ള കമ്മീഷൻ ആണ് അന്വേഷിച്ചത്. അതേസമയം, മുഖ്യമന്ത്രിക്കും സർക്കാരിനെതിരെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം. സർക്കാരിന്റെ മുൻഗണന മാറ്റണമെന്നും സംസ്ഥാന വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിയാണെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. മുമ്പ് പല മുഖ്യമന്ത്രിമാരും കേന്ദ്രത്തിനെതിരെ സമരം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തുകൊണ്ട് ഇതിന് തയാറാകുന്നില്ലെന്നാണ് എക്സിക്യൂട്ടീവിൽ ഉയർന്ന ചോദ്യം. പാർട്ടി ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നുവെന്നും കുറ്റപ്പെടുത്തലുണ്ടായി. സർക്കാരിൽ ധൂർത്തെന്നും എക്സിക്യൂട്ടിവ്…
Read More » -
Kerala
കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടി, പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നുവെന്നും കുറ്റപ്പെടുത്തൽ; മുഖ്യമന്ത്രിക്കും സർക്കാരിനെതിരെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനെതിരെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം. സർക്കാരിന്റെ മുൻഗണന മാറ്റണമെന്നും സംസ്ഥാന വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിയാണെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. മുമ്പ് പല മുഖ്യമന്ത്രിമാരും കേന്ദ്രത്തിനെതിരെ സമരം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തുകൊണ്ട് ഇതിന് തയാറാകുന്നില്ലെന്നാണ് എക്സിക്യൂട്ടീവിൽ ഉയർന്ന ചോദ്യം. പാർട്ടി ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നുവെന്നും കുറ്റപ്പെടുത്തലുണ്ടായി. സർക്കാരിൽ ധൂർത്തെന്നും എക്സിക്യൂട്ടിവ് അംഗങ്ങൾ വിമർശിച്ചു. സർക്കാരിന്റെ മുൻഗണന മാറ്റണാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഉയര്‍ന്നൊരു പ്രധാന നിര്‍ദ്ദേശം. ഇപ്പോഴത്തെ മുൻഗണന ഇടത് സർക്കാരിന് ചേർന്നതല്ല. തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടിയുള്ള പദ്ധതികൾക്ക് മുൻഗണന നൽകണം. അല്ലാത്തപക്ഷം വലിയ തിരിച്ചടി ഉണ്ടാകുമെന്നും സിപിഐയിൽ വിമർശനമുണ്ടായി. സംസ്ഥാനത്തെ സഹകരണ തട്ടിപ്പിനെ കുറിച്ചു സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനമുണ്ടായി. സഹകരണ മേഖലയിൽ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല. നിക്ഷേപകർക്ക് പണം മടക്കി കൊടുക്കാതെ എത്ര ജന സദസ് നടത്തിയിട്ടും കാര്യമില്ലെന്നായിരുന്നു എക്സിക്യൂട്ടിവിൽ ഉയർന്ന വിമർശനം.…
Read More » -
Crime
കരുവന്നൂര്‍ കള്ളപ്പണ കേസ്: സിപിഎം നേതാവ് എംകെ കണ്ണനെ ഇഡി ചോദ്യം ചെയ്തു; ഇഡി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചു, സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്നും കണ്ണൻ
കൊച്ചി: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കള്ളപ്പണ കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്തു. സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്നും ഇഡി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചുവെന്നും ചോദ്യം ചെയ്യലിന് ശേഷം എം കെ കണ്ണൻ പറഞ്ഞു. വെള്ളിയാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ് കൊടുത്തു. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന്‍റെ മറ്റൊരു സംസ്ഥാന നേതാവും ഇഡിക്ക് മുന്നിലെത്തി. ഏഴ് മണിക്കൂറാണ് സിപിഎം സംസ്ഥാന സമിതിയംഗവും തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എംകെ കണ്ണനെ ചോദ്യം ചെയ്തത്. കരുവന്നൂർ ബാങ്കിൽ നിന്ന് 27 കോടിയിലേറെ രൂപ ബെനാമി വായ്പയായി തട്ടിയ പി പി കിരണം സതീഷ് കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടിലാണ് എം കെ കണ്ണനെ ചോദ്യം ചെയ്തത്. എം കെ കണ്ണൻ അദ്ധ്യക്ഷനായ ബാങ്കിലെ സതീഷ് കുമാറിന്‍റെ ബിനാമി നിക്ഷേപത്തിൽ നിന്നും പിപി കിരണിന് വേണ്ടി…
Read More » -
LIFE
രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഇഞ്ചി വെള്ളം ഉത്തമം; പതിവായി ഇഞ്ചി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഇഞ്ചി. ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്‌സിഡൻറ് ഗുണങ്ങൾ അടങ്ങിയ ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ഇഞ്ചി വെള്ളം നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ്. പതിവായി ഇഞ്ചി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. അതുവഴി ശരീരത്തെ ബാക്ടീരിയ, വൈറൽ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. അതിനാൽ പതിവായി ഇഞ്ചി വെള്ളം ഡയറ്റിൽ ഉൾപ്പെടുത്താം. രണ്ട്… ദഹനം മെച്ചപ്പെടുത്താനും ഇഞ്ചി വെള്ളം പതിവാക്കുന്നത് നല്ലതാണ്. ഇഞ്ചിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ദഹനപ്രശ്‌നങ്ങൾ ലഘൂകരിക്കാൻ സഹായിക്കും.ദഹനപ്രക്രിയയെ വേഗത്തിലാക്കാൻ ജിഞ്ചറോളും സഹായിക്കും. മൂന്ന്… ഇഞ്ചി വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് തൊണ്ട വേദന, ചുമ എന്നിവയ്ക്ക് ആശ്വാസം നൽകാൻ സഹായിക്കും. നാല്… ഓക്കാനം ഛർദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനുള്ള മികച്ച…
Read More » -
Crime
പേരുകൾ അനവധി, മോഷണക്കേസുകൾ നിരവധി; ഒടുവില്‍ യുവതികള്‍ പൊലീസ് വലയില്‍
കൊച്ചി: നിരവധി മോഷണക്കേസുകളിൽ പ്രതികളായ രണ്ട് തമിഴ്നാട് സ്വദേശിനികളെ സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടി. തമിഴ്നാട് കോവിൽ സ്ട്രീറ്റ്, മാരിയമ്മൻ, തെന്നപാളയം, തിരുപ്പൂർ ആൻസിയ (43), തെന്നപാളയം തിരുപ്പൂർ സരിത (45) എന്നിവരെയാണ് നോർത്ത് പറവൂർ പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ പട്രോളിംഗിനിടെയാണ് ഇവർ പിടിയിലാകുന്നത്. പറവൂർ മുൻസിപ്പാലിറ്റി ജങ്ഷന് സമീപമുള്ള ഗവ. ബോയ്സ് സ്കൂൾ പരിസരത്ത് നിന്നാണ് സംശായസ്പദമായ സാഹചര്യത്തിൽ ഇവരെ കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിൽ ഇവർക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി വെളിവായിട്ടുണ്ട്. ഓരോ സ്ഥലത്തും വ്യത്യസ്ത പേരുകളിലാണ് ഇവർ അറിപ്പെടുന്നത്. ആസ്നിയക്ക് രാസാത്തി, ശാലിനി, ഇന്ദിര എന്നിങ്ങനയും സരിതയ്ക്ക് മുരുകമ്മ, കവിത, നിർമ്മല എന്നിങ്ങനെയും പേരുകളുണ്ട്. പിടികൂടുമ്പോൾ വ്യത്യസ്തങ്ങളായ പേരുകളാണ് ഇവർ പറയുന്നത്. ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐമാരായ പ്രശാന്ത് പി നായർ, ടി എസ് സനീഷ്, എസ്. സി.പി. ഒമാരായ കെ.എ ജസീന, എൻ.വി രാജേഷ്, എം. എസ്.…
Read More » -
Crime
കുമാരനല്ലൂരിൽ മാത്രമല്ല കല്ലമ്പലത്തും നായ്ക്കളെ മറയാക്കി കഞ്ചാവ് കച്ചവടം! വീട് വാടക്കെടുത്ത് വളർത്ത് പട്ടികളെ മറയാക്കിയായിരുന്നു ലഹരി കച്ചവടം, സംഘം പിടിയില്‍
തിരുവനന്തപുരം: കോട്ടയം കുമാരനെല്ലൂരിൽ നായ പരിശീലനത്തിൻറെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ സംഘത്തിൻറെ വാർത്ത പുറത്ത് വന്നതിന് പിന്നാലെ സമാനമായ മറ്റൊരു സംഘത്തിന്റെ വിവരങ്ങൾ കൂടി പുറത്ത്. തിരുവനന്തപുരം കല്ലമ്പലത്ത് പൊലീസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയ ലഹരി സംഘം പ്രവർത്തിച്ചതും വളർത്തുനായ്ക്കളെ മറയാക്കിയാണെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഓപ്പറേഷൻ ഡി ഹണ്ടിൻറെ ഭാഗമായി പട്ടി വളർത്തൽ കേന്ദ്രത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവും എംഡിഎംഎയും പിടികൂടിയത്. 9 പട്ടികളെയായിരുന്നു ഈ വീട്ടിൽ വളർത്തിയത്. കല്ലമ്പലം പ്രസിഡൻ്റ് ജംഗ്ഷനിൽ വീട് വാടക്കെടുത്ത് വളർത്ത് പട്ടികളെ മറയാക്കിയായിരുന്നു ലഹരി കച്ചവടം. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഈ വീട് ഡാൻസാഫ് സംഘം നിരീക്ഷിച്ചത്. കഞ്ചാവ് കച്ചവട കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്ന വിഷ്ണുവാണ് വീട് വാടക്കെടുത്തതെന്ന മനസിലാക്കി പൊലീസ് നിരീക്ഷിച്ചു തുടങ്ങി. പ്രായാധിക്യമുളള പട്ടികളെയാണ് സംഘം വാങ്ങിവീട്ടിൽ നിരത്തിയിരിക്കുന്നതെന്ന മനസിലാക്കി. പട്ടികൾ ആക്രമിക്കുകയാണെങ്കിൽ തടയാനുള്ള സന്നാഹങ്ങളോടെയാണ് ഡാൻസാഫ് വീട്ടിനുള്ളിൽ കയറിയത്. വീട്ടിനുള്ളിലുണ്ടായിരുന്ന വിഷ്ണുവിനെയും, ഷംനാദിനെയും,…
Read More » -
Crime
മയക്കുമരുന്ന് വാങ്ങാനെത്തുന്നത് നിരവധി കുട്ടികളും ചെറുപ്പക്കാരും; പോലീസ് വലവിരിച്ചു, കായംകുളത്ത് 4.5 ഗ്രാം എംഡിഎംഎയുമായി യുവാവ് കുടുങ്ങി
കായംകുളം: കായംകുളത്ത് 4.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. എരുവ കണ്ണാട്ട് കിഴക്കതിൽവീട്ടിൽ വിജിത് (23) ആണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥനത്തിൽ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സജിമോന്റെയും കായംകുളം ഡി.വൈ.എസ്.പി അജയ് നാഥിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കർണാടകയിൽ നിന്നും ട്രെയിൻ വഴി കായംകുളത്ത് എത്തിച്ചശേഷം ചെറിയ പൊതികളാക്കിയാണ് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. മാസങ്ങളായി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നെങ്കിലും ആദ്യമായാണ് വിജിത് പിടിയിലാകുന്നത്. കാർത്തികപ്പള്ളി, മുതുകുളം, ചിങ്ങോലി, എരുവ ഭാഗത്ത് ചെറുപ്പക്കാർക്കും കുട്ടികൾക്കും മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ വീട്ടിൽ നിന്ന് ധാരാളം കുട്ടികളും ചെറുപ്പക്കാരും മയക്കുമരുന്ന് വാങ്ങുന്നതായി പരാതിയുണ്ട്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും ബാംഗ്ലൂരിൽ നിന്നും നേരിട്ട് വാങ്ങി കായംകുളം, ഹരിപ്പാട്, തൃക്കുന്നപ്പുഴ മേഖലകളിൽ വിൽക്കാൻ കൊണ്ടുവന്നതാണെന്നും ഗ്രാമിന് മൂവായിരം മുതൽ അയ്യായ്യിരം രൂപയ്ക്കാണ് വിൽക്കുന്നതെന്നും പോലീസിനോട് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജില്ലാ ആന്റി നർക്കോട്ടിക്…
Read More »