Month: September 2023

  • India

    കർണാടകയിൽ ജെഡിഎസ് പിളർപ്പിലേക്ക്, വിമതനീക്കവുമായി സി എം ഇബ്രാഹിം

    ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മറവിൽ ബിജെപിയുമായി സഖ്യം തീരുമാനിച്ചതോടെ ജെഡിഎസ് പിളർപ്പിലേക്ക്.മുൻ മന്ത്രിയടക്കം നിരവധി  നേതാക്കൾ ജെഡിഎസിൽ നിന്നും രാജി വെച്ചു. മുൻ കേന്ദ്രമന്ത്രിയും ജെഡിഎസ് കർണാടക സംസ്ഥാന പ്രസിഡന്റുമായ സി എം ഇബ്രാഹിമിന്റെ നേതൃത്വത്തിലാണ് വിമതനീക്കം. ദാവണഗെരെ, മൈസൂരു, രാമനഗര, റായ്ച്ചൂർ, തുമക്കുരു ജില്ലകളിൽ നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ജെഡിഎസിൽ നിന്നും രാജിവെച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൈക്കൊള്ളേണ്ട തീരുമാനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ജെഡിഎസ് ന്യൂനപക്ഷ സെൽ നേതാക്കൾ ബംഗളൂരു കുമാരകൃപ ഗസ്റ്റ് ഹൗസിൽ യോഗം ചേർന്നു. മൈസൂരു, രാമനഗര, തുമക്കുരു, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനത്തിൽ യോഗത്തിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. നിലവിലെ തീരുമാനത്തോട് ചേർന്ന് പ്രവർത്തിക്കേണ്ടതില്ലെന്നാണ് യോഗ തീരുമാനം. മുസ്‌ലിം നേതാക്കൾ ഉൾപ്പെടെയുള്ളവര്‍ തങ്ങളുടെ രാജിക്കത്ത് കൈമാറി. മുൻമന്ത്രിയും ജെഡിഎസ് സംസ്ഥാന വർക്കിങ് പ്രസിഡന്റുമായ എൻ എ നബി, സീനിയർ വൈസ് പ്രസിഡന്റുമാരായ സയ്യിദ് ഷഫീയുള്ള ഖാൻ, സയ്യിദ് സമീർ, ഡൽഹി…

    Read More »
  • NEWS

    അടുക്കളമുറ്റത്തെ കോഴിവളര്‍ത്തലിന്റെ മേന്മകള്‍ 

    കുറഞ്ഞ ചെലവില്‍ പോഷകസമ്പുഷ്ടമായ ജന്തുജന്യ മാംസ്യം ലഭിക്കാനുള്ള എളുപ്പവഴിയാണ് അടുക്കളപ്പുറത്തെ കോഴിവളര്‍ത്തല്‍. പ്രായഭേദമെന്യേ ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന സംരംഭമാണിത്. കുറഞ്ഞ മുതല്‍മുടക്ക്, കുറഞ്ഞ സംരക്ഷണച്ചെലവ്, ഭക്ഷ്യാവശിഷ്ടങ്ങള്‍ തീറ്റയായി നല്‍കാമെന്നതിനാല്‍ കുറഞ്ഞ തീറ്റച്ചെലവ് എന്നിവയാണ് അടുക്കളമുറ്റത്തെ കോഴിവളര്‍ത്തലിന്റെ മേന്മകള്‍. വീട്ടിൽ10-12 കോഴികളെ വളര്‍ത്താന്‍ പ്രത്യേകിച്ച് അധ്വാനമൊന്നും ആവശ്യമില്ല.രാത്രി സംരക്ഷണത്തിന് ഒരു കൂട് വേണമെന്ന് മാത്രം. കുറഞ്ഞ ചെലവിലുള്ള കൂടുമതി.പുരയിടത്തില്‍ ഉദ്യാനം, കൃഷി എന്നിവയുള്ളവര്‍ക്ക് നെറ്റ് കെട്ടി കോഴികളുടെ ശല്യം ഒഴിവാക്കാവുന്നതേയുള്ളൂ. വര്‍ഷം 190-220 മുട്ടതരുന്ന സങ്കരയിനങ്ങളായ ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ, ഗ്രാമശ്രീ എന്നിവ സര്‍ക്കാര്‍ ഫാമുകളില്‍ ലഭ്യമാണ്.അഞ്ചു മാസമാകുമ്പോള്‍ മുട്ടയിട്ടു തുടങ്ങും. മുട്ടയ്ക്ക് തവിട്ടുനിറമായതിനാല്‍ വിപണിയില്‍ നല്ല വിലകിട്ടും. ഉയര്‍ന്ന രോഗപ്രതിരോധ ശേഷി, അടയിരിക്കുന്ന സ്വഭാവം ഇല്ല എന്നിയവയാണ് ഇവയുടെ സവിശേഷതകള്‍. ഒന്നരവര്‍ഷം കഴിഞ്ഞാല്‍ ഇറച്ചിക്കായി വില്‍ക്കുകയും ചെയ്യാം. കോഴി വളർത്തൽ തീർച്ചയായും ആദായകരമായ ഒരു ബിസിനസ് തന്നെയാണ്.പക്ഷേ ഏതൊരു ബിസിനസിനെയും പോലെ അത്യാവശ്യം കാര്യങ്ങൾ മനസ്സിലാക്കിയിട്ട് വേണം ഈ രംഗത്തേക്ക് കടന്നു വരാൻ എന്നുമാത്രം.…

    Read More »
  • Health

    പച്ചമുളക് നിറയെ കായകൾ ഉണ്ടാവാൻ ചാരവും മഞ്ഞള്‍പ്പൊടിയും മതി;മുളക് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലത്

    ഒരു ലിറ്റര്‍ വെള്ളത്തിലേക്ക് ഒരു ടീസ്പൂണ്‍ ചാരം, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവയിട്ട് നന്നായി ഇളക്കുക. വെള്ളത്തില്‍ രണ്ടും നന്നായി അലിഞ്ഞ ശേഷം അരിച്ചെടുത്ത് ഒരു സ്‌പ്രേയറില്‍ നിറയ്ക്കുക. കൃത്യമായി അരിച്ചെടുത്ത് വേണം ലായനി നിറയ്ക്കാന്‍, ഇല്ലെങ്കില്‍ ചാരത്തിലെ അവശിഷ്ടങ്ങള്‍ സ്‌പ്രേയറില്‍ കുടുങ്ങി  അതിൻറെ ഹോൾസ് അടയാൻ കാരണമാകും പച്ചമുളക് ചെടിയുടെ അടി മുതല്‍ മുടി വരെ ഈ ലായനില്‍ കുളിപ്പിക്കണം. ഇലകളിലും തടത്തിലും തണ്ടിലുമെല്ലാം ലായനി സ്േ്രപ ചെയ്യുക. മഴയുള്ള സമയത്തും നല്ല വെയിലത്തും പ്രയോഗിക്കരുത്. രാവിലെയും വൈകുന്നേരവും തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. മുളക് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? പതിവായി ചുവന്ന മുളക് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നുവെന്ന് പഠനം പറയുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷൻസ് അവതരിപ്പിച്ച ഒരു പ്രബന്ധത്തിലാണ് ഇങ്ങനെ പറയുന്നത്. പതിവായി മുളക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് കാൻസർ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തിൽ പറയുന്നത്. മുളകിൽ ആന്റിഓക്‌സിഡന്റുകൾ…

    Read More »
  • Kerala

    സഭ പുറത്താക്കിയതിൽ അത്ഭുതമില്ല; പണ്ട് ക്രിസ്തു ദേവന് സംഭവിച്ചതും ഇതുതന്നെ: ഫാ.മനോജ്

    ശബരിമലയിൽ ദർശനം നടത്തിയതിന്റെ പേരിൽ സഭയിൽ നിന്നും പുറത്താക്കിയതിൽ അത്ഭുതമില്ലെന്നും പണ്ട് ക്രിസ്തു ദേവന് സംഭവിച്ചതും ഇതുതന്നെയാണെന്നും ഫാദർ മനോജ്. “ഓരോ സഭയും ഓരോ നിയമാവലിയിലാണ് പ്രവർത്തിക്കുന്നതും നിലനില്ക്കുന്നതും. അതിനെ ലംഘിക്കുന്നവരെ സഭ പുറത്താക്കും.പണ്ട് ക്രിസ്തു ദേവനും സംഭവിച്ചത് അത് തന്നെ.അത് ആവർത്തിക്കുന്നു. അങ്ങനെയേ ഈ പ്രവർത്തിയെ കാണുന്നുള്ളു, ആരോടും പരിഭവമില്ല.” – ഫാ.മനോജ് പറഞ്ഞു. മണ്ഡല വൃതമെടുത്ത് മല ചവിട്ടി അയ്യപ്പ ദർശനം നടത്തി തത്വമസിയുടെ പൊരുളറിഞ്ഞ വൈദികനാണ് ഫാ.മനോജ്. “ക്രിസ്ത്യൻ മതത്തിൽ ആരും ഭക്തരെ ക്രിസ്തു എന്ന് വിളിക്കുന്നില്ല, മാലയിട്ട അന്ന് മുതൽ എന്നെ ഹിന്ദുക്കൾ വിളിച്ചിരുന്നത് അയ്യപ്പൻ എന്നായിരുന്നു,ക്രിസ്ത്യൻ വൈദീകൻ ആയിട്ടും എന്നെ ശബരിമലയിൽ മേൽ ശാന്തിയുടെ അടുത്തേക്ക് കൊണ്ടുപോയി ആദരവ് നല്കി. ഇതൊക്കെ ശബരിമല ദർശനത്തിന്റെ മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ്. ദേവസ്വം ബോർഡ് അം​ഗങ്ങളും, പൊലീസ് ഉഉദ്യോഗസ്ഥരും ഉൾപ്പെടെ നല്കിയ സ്നേഹവും, കരുതലും, ബഹുമാനവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.”-അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം സ്വദേശിയായ ഫാ.മനോജ് തിരുമല മഹാദേവക്ഷേത്രത്തില്‍ നിന്നുമാണ് മാലയണിഞ്ഞത്.ആചാര…

    Read More »
  • NEWS

    വാട്സാപ്പ് വില്ലൻ; അ‌നാവശ്യ ഫയലുകള്‍ ഡിലീറ്റ് ചെയ്യുക

    ഏതെങ്കകിലും ആപ്പ് ഓപ്പണ്‍ ചെയ്യുമ്ബോള്‍ ഒരുപാട് സമയമെടുക്കുക, പലപ്പോഴും സ്റ്റക്ക് ആയി നില്‍ക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ സ്മാര്‍ട്ട്ഫോണുകള്‍ ഉടമകളെ ഏറെ ബുദ്ധിമുട്ടിക്കുന്നത് നാം കാണാറുണ്ട്. പലപ്പോഴും ഫോണ്‍ സ്റ്റോറേജ് നിറഞ്ഞതുമൂലമാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.ഏറെ നാള്‍ മുൻപ് വാങ്ങിയതിനാല്‍ അ‌ന്ന് നിലവിലുണ്ടായിരുന്ന ഫീച്ചറുകളൊക്കെയായിട്ടായിരിക്കും മൊബൈൽ നമ്മുടെ കൈയ്യിൽ എത്തിയിട്ടുണ്ടാകുക.പണം കുറവായതിനാല്‍ കുറഞ്ഞ സ്റ്റോറേജ് മോഡല്‍ ആയിരിക്കാം നാം തെരഞ്ഞെടുത്തത്.അ‌ത് വളരെപ്പെട്ടെന്ന് നിറയും.അ‌തുപോലെ തന്നെ ഏറെ സ്റ്റോറേജ് ഉണ്ടെങ്കിലും ദീര്‍ഘനാളത്തെ ഉപയോഗത്തിനിടയ്ക്ക് ഫോണില്‍ വന്നുനിറഞ്ഞ ഫയലുകള്‍ മൂലം ഉണ്ടായിരുന്ന സ്റ്റോറേജ് പെട്ടെന്ന് തീരുകയും ചെയ്യും. അ‌നാവശ്യ ഫയലുകള്‍ ഡിലീറ്റ് ചെയ്യുക നമ്മൾ എടുക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ സൈസ് കൂടിയവയാണ്.ഇതൊക്കെ ഫോണിന്റെ സ്റ്റോറേജ് പെട്ടെന്ന് നിറയ്ക്കുന്നു.സ്റ്റോറേജ് നിറയുന്നത് ഫോണിന്റെ പെര്‍ഫോമൻസിനെ ദോഷകരമായി ബാധിക്കും.അ‌നാവശ്യ ഫയലുകള്‍ ഡിലീറ്റ് ചെയ്യുന്നതിലൂടെ ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാൻ നമുക്ക് സാധിക്കും. സിനിമയും ചിത്രങ്ങളുമൊന്നും ഇല്ലാത്ത ഫോണുകളിലും ഇതേ സ്റ്റോറേജ് പ്രശ്നം അ‌നുഭവപ്പെടാറുണ്ട്. വാട്സ്‌ആപ്പ് ആണ് ഇവിടെ വില്ലനാകുന്നത്. അ‌നാവശ്യ…

    Read More »
  • Kerala

    ലിംഗത്തിൽ ഉറുമ്പ് കയറിയതിനെ തുടർന്ന് ചൂണ്ടനൂൽ ഇട്ടു;യുവാവിന്റെ മൂത്ര സഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള നൂൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

    കൊച്ചി:യുവാവിന്റെ മൂത്ര സഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള ചൂണ്ട നൂൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. 30 വയസുള്ള ബിഹാർ സ്വദേശിക്കാണ് ശസ്ത്രക്രിയ നടത്തിയത്. മൂത്രമൊഴിക്കുമ്പോൾ വേദനയും രക്തത്തിന്റെ സാന്നിധ്യവും കണ്ടെത്തിയതിനെ തുടർന്നാണ് ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയത്. രാത്രിയിൽ ലിംഗത്തിൽ ഉറുമ്പ് കടന്നുപോയതായി തോന്നലുണ്ടായതിനെ തുടർന്ന് കയ്യിൽ കിട്ടിയ ചൂണ്ടനൂൽ കടത്തിവിടുകയായിരുന്നു. സിസ്റ്റോസ്‌കോപ്പിക് ഫോറിൻ ബോഡി റിമുവൽ എന്ന മൈക്രോസ്‌കോപ്പിക് കീ ഹോൾ സർജറി വഴിയാണ് പുറത്തെടുത്ത്.ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ യൂറിനറി ബ്ലാഡർ ഫോറിൻ ബോഡി റിമുവൽ ആണ് എറണാകുളം ജനറൽ ആശുപത്രിയിൽ നടന്നത്. ശസ്ത്രക്രിയക്ക് ഡോ. അനൂപ് കൃഷ്ണൻ നേതൃത്വം നൽകി.

    Read More »
  • Kerala

    ബ്ലാസ്റ്റേഴ്സിന് ഈ‌ സ്റ്റേഡിയം പോര; മഞ്ഞപ്പട ആരാധകരെ കണ്ട് ഞെട്ടി ഏഷ്യൻ ഫുട്ബോൾ ജനറൽ സെക്രട്ടറി

    കൊച്ചി: പത്താമത് ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ ബംഗളൂരു എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.മത്സരം കാണാൻ വൻ ആരാധക കൂട്ടമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ  കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എത്തിയത്. 35,000 ത്തോളം ആരാധകർ ഈ മത്സരം ആഘോഷമാക്കുകയായിരുന്നു. വിജയം നേടാൻ സാധിച്ചത് ആവേശം ഇരട്ടിയാക്കുകയും ചെയ്തു. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായ ഡറ്റോ വിന്റ്സർ ജോൺ ഈ മത്സരം കാണാൻ നേരിട്ട് എത്തിയിരുന്നു.കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ ആരാധകർ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.എന്നാൽ ഇത്രയും ആരാധകർ ഒരുമിച്ച് കൊച്ചി സ്റ്റേഡിയത്തിൽ തടിച്ചു കൂടുന്നതിന്റെ അശാസ്ത്രീയതയെ പറ്റിയും ദുരന്ത സാധ്യതകളെ പറ്റിയും അദ്ദേഹം വിലയിരുത്തുകയും ചെയ്തു. ഫുട്ബോളിന് മാത്രമായി ഒരു സ്റ്റേഡിയം നിർമ്മിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ നിർദേശം.ഒരു വലിയ ആരാധക കൂട്ടവും ഉള്ളതിനാൽ ബാക്കിയുള്ളതൊന്നും നോക്കേണ്ട കാര്യമില്ല എന്നാണ് ഇദ്ദേഹം പറയുന്നത്.എല്ലാവിധ സുരക്ഷാ സൗകര്യങ്ങളോടും കൂടിയുമുള്ള ഒരു പുതിയ സ്റ്റേഡിയം നിർമ്മിക്കുക മാത്രമാണ് ചെയ്യേണ്ടത്, ബാക്കിയെല്ലാം ഇതിനോടകം…

    Read More »
  • Kerala

    15 ലക്ഷം ചതുരശ്രയടി വിസ്തീർണം; നെടുമ്പാശ്ശേരിയിൽ രാജ്യാന്തര ടെർമിനൽ വികസിപ്പിക്കുന്നു

    കൊച്ചി:ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രവർത്തനലാഭം കരസ്ഥമാക്കി കേരളത്തിൻ്റെ അഭിമാനമായി നിൽക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വികസന പ്രവർത്തനങ്ങൾ. ഒക്ടോബർ 2ന് മുഖ്യമന്ത്രി പിണറായി വിജയൻ 7 മെഗാ പദ്ധതികളാണ് കൊച്ചി വിമാനത്താവളത്തിൽ ഉദ്ഘാടനം ചെയ്യുന്നത്. അതിലൊന്നാണ് രാജ്യാന്തര ടെർമിനലിൻ്റെ വികസനം. നിലവിലെ രാജ്യാന്തര ടെർമിനലിന്റെ വടക്കുഭാഗത്തായി 15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പുതിയ ഏപ്രൺ നിർമ്മിക്കുന്നതിനൊപ്പം 8 പുതിയ  എയ്‌റോബ്രിഡ്ജുകൾ  ഉൾപ്പെടെ  5 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ രാജ്യാന്തര  ടെർമിനലിൻ്റെ വികസനവും സാധ്യമാക്കുകയാണ്. ഇതോടെ കൊച്ചിയിലെ  വിമാന പാർക്കിംഗ് ബേയുടെ എണ്ണം 44 ആയി ഉയരും. വിയറ്റ്നാമിലേക്കുൾപ്പെടെ പുതിയ ഫ്ലൈറ്റുകൾ കടന്നുവരികയും കൊച്ചിയിലേക്കുള്ള ബിസിനസ് ജറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാവുകയും ചെയ്യുന്നതിനാൽ വലിയ ട്രാഫിക്കാണ് അധികൃതർ ഭാവിയിൽ പ്രതീക്ഷിക്കുന്നത്. ഇത് സഞ്ചാരികളെ പ്രതികൂലമായി ബാധിക്കാതിരിക്കുന്നതിനും കൊച്ചി വിമാനത്താവളത്തിൻ്റെ സുഗമമായ പ്രവർത്തനത്തിനുമായാണ് ഇപ്പോഴത്തെ വികസനം. 15ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ ഏപ്രൺ, 5ലക്ഷം ചതുരശ്ര അടിയിൽ ടെർമിനൽ വിപുലീകരണം 8…

    Read More »
  • Kerala

    കോട്ടയത്ത് നാഷണല്‍ പെര്‍മിറ്റ് ലോറിയും കാറും കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഗുരുതര പരിക്ക്

    കോട്ടയം: പാലാ – പൊൻകുന്നം റോഡിൽ നാഷണല്‍ പെര്‍മിറ്റ് ലോറിയും കാറും കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഗുരുതര പരിക്ക്. പൈക സ്വദേശികളായ കുടുംബാംഗങ്ങള്‍ ഡാല്‍വിൻ (45), നിജിത (38), ഡിയോണ (13), ഡിയ (11), ഡാലിൻ (4), ഡ്രൈവര്‍ അനൂപ് (35) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം.

    Read More »
  • Kerala

    പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ആലപ്പുഴയിൽ ആശുപത്രിക്കെതിരെ കേസ്

    ആലപ്പുഴ:പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. പൊന്നാട് പുത്തൻപുരയിൽ വേളി രവീന്ദ്രൻ-രേണുക ദമ്പതികളുടെ മകൾ 33 കാരിയായ രജിത ആണ് മരിച്ചത്. കുമരകം സ്വദേശി നിധീഷിന്റെ ഭാര്യയാണ് രജിത. സംഭവത്തിൽ ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും പോലീസിനും പരാതി നൽകി. കഴിഞ്ഞ വ്യാഴാഴ്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് രജിത പ്രസവിച്ചത്. പ്രസവശേഷം അബോധാവസ്ഥയിലായ രജിതയെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നുവെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു. അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

    Read More »
Back to top button
error: