IndiaNEWS

ഒരൊറ്റ പ്രസ്താവനയിലൂടെ തമിഴ്‌നാട്ടിൽ ബിജെപിയുടെ ചീട്ട് കീറി;ഉദയനിധിയാണ് താരം

ചെന്നൈ: ഒരൊറ്റ പ്രസ്താവനയിലൂടെ തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം തകര്‍ത്ത ഉദയനിധി സ്റ്റാലിനാണിപ്പോള്‍ ‘ഇന്ത്യ’യിലെ താരം.

തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ മര്‍മ്മം നോക്കിയായിരുന്നു സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യേണ്ടതാണെന്ന ഉദയനിധിയുടെ പ്രസ്താവന. ഉടന്‍ ബിജെപി ദേശീയ തലത്തില്‍തന്നെ പ്രസ്താവനയെ എതിര്‍ത്തു രംഗത്തുവന്നു. ഇതോടെ പ്രസ്താവന തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലായി അണ്ണാ ഡിഎംകെ.ഒടുവിൽ ബിജെപിയുമായുള്ള ബന്ധം തന്നെ അവർക്ക് അവസാനിപ്പിക്കേണ്ടി വന്നു. ‍തമിഴ്‌നാട്ടിൽ ബിജെപിയുടെ സഖ്യകക്ഷിയാണ് എഐഎഡിഎംകെ.

Signature-ad

ഒന്നാം മോദി സര്‍ക്കാരിന്‍റെ കാലത്ത് എന്‍ഡിഎയിലെ രണ്ടാമത് ഘടകകക്ഷിയായിരുന്നു അണ്ണാ ഡിഎംകെ.തമിഴ്‌നാട്ടില്‍ ബിജെപിയുടെ പ്രതീക്ഷയും എഐഎഡിഎംകെ ആയിരുന്നു. ആ സഖ്യമാണ് ഇപ്പോഴവര്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്. ഇതോടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 39 സീറ്റുകളും പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ അരക്കിട്ടുറപ്പിച്ചു എന്നുതന്നെ പറയാം.

കേവല ഭൂരിപക്ഷമായ 272 ൽ നിന്നും  233 സീറ്റുകള്‍ എന്ന ലക്ഷ്യത്തിലേയ്ക്ക് പോരാട്ടം ലഘൂകരിക്കാന്‍ ‘ഇന്ത്യ’യ്ക്ക് കഴിഞ്ഞു എന്നതുകൊണ്ടുതന്നെ ഉദയനിധി സ്റ്റാലിനാണിപ്പോള്‍ ‘ഇന്ത്യ’യിലെ താരം എന്ന് നിസ്സംശയം പറയാം !

Back to top button
error: