Month: September 2023
-
Crime
പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയ എക്‌സൈസ് ഞെട്ടി; പിടിച്ചെടുത്തത് 35 ലിറ്റര്‍ ചാരായം
എറണാകുളം: ആലുവ കരുമാല്ലൂരില്‍ വീട്ടിലെ ഷെഡ്ഡില്‍ വാറ്റുചാരായം സൂക്ഷിച്ച കേസില്‍ ഉള്‍പ്പെട്ട പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. മറിയപ്പടി കാരുകുന്ന കളപ്പറമ്പത്ത് വീട്ടില്‍ ജോയ് ആന്റണി (48) യെയാണ് ആലുവ റൂറല്‍ എസ്.പി. അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ 16-ന് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഇയാളുടെ വീടിനോടുചേര്‍ന്നുള്ള ഷെഡ്ഡില്‍നിന്ന് എട്ട് ലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷും പിടികൂടിയിരുന്നു. ആലുവ ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് ജോയ് ആന്റണി. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം, പോലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ച് ജോലിക്ക് ഹാജരാകുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും എഡിജിപി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം എസ്എച്ച്ഒ അടക്കമുള്ള മേലധികാരികള്‍ക്കായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. പെരുമാറ്റ ദൂഷ്യമുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി കൗണ്‍സിലിംഗും മറ്റും…
Read More » -
Kerala
സൈനികന്റെ മുതുകത്തെ പി.എഫ്.ഐ. ചാപ്പകുത്ത് അസല്‍ ഉഡായിപ്പ്; സൈനികനടക്കം രണ്ടുപേര്‍ കസ്റ്റഡിയില്‍
കൊല്ലം: കടയ്ക്കലിൽ സൈനികനെ മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പിഎഫ്ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന പരാതി വ്യാജം. സൈനികനടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ശരീരത്തിൽ പിഎഫ്ഐയെന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ തേടുകയാണെന്ന് പൊലീസ് അറിയിച്ചു. സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിൽ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പരാതിയിലെ അന്വേഷണത്തിൽ നിർണായകമായത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ പെയിന്റും ബ്രഷും കണ്ടെത്തി ചിറയിൻകീഴിൽ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും തന്നെക്കൊണ്ട് ഷൈൻ ടീഷർട്ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിച്ചുവെന്നും ജോഷി പൊലീസിനോട് വിശദീകരിച്ചു. മർദ്ദിക്കാൻ ആവശ്യപെട്ടുവെങ്കിലും ചെയ്‌തില്ലെന്നും ജോഷി പറയുന്നു.
Read More » -
Crime
പത്തു വയസുകാരന് അധ്യാപകന്റെ വക മൂന്നാംമുറ; പൊലീസിനെ തോല്‍പ്പിക്കുന്ന മര്‍ദനം പഞ്ചാബില്‍
ചണ്ഡീഗഡ്: പഞ്ചബില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ അദ്ധ്യാപകന്റെ കണ്ണില്ലാത്ത ക്രൂരത. പത്ത് വയസുളള വിദ്യാര്‍ത്ഥിയുടെ കൈകാലുകള്‍ ബലമായി ഇരുവശത്തേക്ക് പിടിച്ചുവച്ച് വടികൊണ്ട് ക്രൂരമായി അദ്ധ്യാപകന്‍ മര്‍ദ്ദിക്കുകയായിരുന്നു. ലുധിയാനയിലെ ബാലവികാസ് സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുട്ടിയെ അദ്ധ്യാപകന്‍ മര്‍ദ്ദിച്ചിരുന്നുയെന്ന് റിപ്പോര്‍ട്ട്.സംഭവത്തില്‍ ഷെര്‍പൂര്‍ കലാന്‍ സ്വദേശിയായ ശ്രീ ഭഗവാന്‍ എന്ന അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവരം വീട്ടില്‍ അറിയിക്കരുതെന്നും അല്ലാത്ത പക്ഷം കുട്ടിയെ സ്‌കൂളില്‍ നിന്നും പുറത്താക്കുമെന്നും അദ്ധ്യാപകന്‍ ഭീഷണിമുഴക്കിയിരുന്നു. എന്നാല്‍ വീട്ടിലെത്തിയ കുട്ടിക്ക് നടക്കാന്‍ ബുദ്ധിമുട്ടുളളതായി മനസിലാക്കിയ മാതാവ് കുട്ടിയില്‍ നിന്നും വിവരം ചോദിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പ്രാഥമിക ചികിത്സയ്ക്കായി കുട്ടിയെ മാതാവ് അടുത്തുളള ആശുപത്രിയില്‍ എത്തിച്ചു.കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. Horrific! LKG student brutaIIy beåten by teacher in Ludhiana school, causing serious injuries– accused teacher tørtured him…
Read More » -
Kerala
ജോലിയല്ലാതെ കൂലിയില്ല! കൊല്ലം ജവഹര്‍ ബാലഭവനില്‍ ശമ്പളം മുടങ്ങിയിട്ട് 11 മാസം
കൊല്ലം: സംസ്ഥാനത്തെ ജവഹര്‍ ബാലഭവനുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നുവെന്ന് ആക്ഷേപം. കൊല്ലം ജില്ലയില്‍ മാത്രം ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് 11 മാസം കഴിഞ്ഞു. സാംസ്‌കാരിക വകുപ്പില്‍ നിന്നുള്ള ഗ്രാന്‍ഡ് വൈകുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുറഞ്ഞ ഫീസ് നിരക്കില്‍ നൃത്തവും സംഗീതവും വാദ്യോപകരണങ്ങളും അഭ്യസിപ്പിക്കുന്ന കലാകാരന്മാരോടാണ് സര്‍ക്കാരിന്റെ അവഗണന. മാസങ്ങളായി ശമ്പളം കിട്ടാതായാതോടെ ദുരിതത്തിലാണ് ഈ കലാകാരന്മാര്‍. സംസ്ഥാനത്തെ അഞ്ച് ജവഹര്‍ ബാലഭവനുകളില്‍ കൊല്ലത്തെ ബാലഭവനിലെ ജീവനക്കാര്‍ക്ക് ഏകദേശം ഒരു കൊല്ലമായി ശമ്പളമില്ല. തൃശ്ശൂരിലും ആലപ്പുഴയിലും ശമ്പളം മുടങ്ങിയിട്ട് ആറു മാസമായി. പ്രതിവര്‍ഷം രണ്ടു കോടി ബാലഭവനുകള്‍ക്കുള്ള രൂപയാണ് സര്‍ക്കാര്‍ ഗ്രാന്‍ഡ്. ഇത് മുടങ്ങിയതോടെയാണ് ശമ്പളമടക്കമുള്ള ചെലവുകള്‍ക്ക് പ്രതിന്ധിയായത്. 25 പേര്‍ ജോലി ചെയ്യുന്ന കൊല്ലത്ത് മാത്രം ശമ്പളത്തിനായി വേണ്ടത് പ്രതിവര്‍ഷം 85 ലക്ഷം രൂപയാണ്. ഫീസ് ഇനത്തിലും ഓഡിറ്റോറിയം വാടക ഇനത്തിലും തനതു വരുമാനമുണ്ടെങ്കിലും സര്‍ക്കാര്‍ ഗ്രാന്‍ഡ് കൃത്യമായി കിട്ടാത്തതിനാല്‍ അതു മാത്രം മതിയാകില്ല ശമ്പളത്തിന്. സാംസ്‌കാരിക വകുപ്പ്…
Read More » -
Crime
സൈനികനെ ആക്രമിച്ച് മുതുകില്‍ പി.എഫ്.ഐയെന്ന് എഴുതി; അടിമുടി ദുരൂഹത, അന്വേഷണം ഊര്‍ജിതം
കൊല്ലം: കടയ്ക്കല്‍ ഇട്ടിവ ചാണപ്പാറയില്‍ സൈനികനെ മര്‍ദിച്ച് മുതുകില്‍ പി.എഫ്.ഐ. എന്നെഴുതിയ സംഭവത്തില്‍ മിലിറ്ററി ഇന്റലിജന്‍സും പോലീസും അന്വേഷണം തുടങ്ങി. മര്‍ദനമേറ്റ ചാണപ്പാറ ബി.എസ്.ഭവനില്‍ ഷൈനു(35)മായി പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുത്തു. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ ആരംഭിച്ച തെളിവെടുപ്പ് ഉച്ചവരെ നീണ്ടു. രാജസ്ഥാനില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗത്തില്‍ ഹവില്‍ദാറാണ് ഷൈന്‍. ഒരുമാസംമുമ്പ് അവധിക്ക് നാട്ടിലെത്തിയ ഷൈന്‍ തിങ്കളാഴ്ച മടങ്ങാനിരിക്കെ ഞായറാഴ്ച രാത്രി 12-നാണ് സംഭവം നടന്നതായി പറയുന്നത്. മുക്കടയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയതിനുശേഷം ബൈക്കില്‍ മടങ്ങിയ ഷൈനിനെ മുക്കട സ്‌കൂളിനും ചാണപ്പാറയ്ക്കും ഇടയ്ക്കുള്ള റബ്ബര്‍ തോട്ടത്തിനു സമീപംവെച്ച് മൂന്നുപേര്‍ കൈകാണിച്ചു നിര്‍ത്തുകയായിരുന്നു. പരിക്കേറ്റുകിടക്കുന്ന ഒരാളെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കാമോ എന്നു ചോദിച്ചുകൊണ്ട് തോട്ടത്തിലേക്ക് കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന മൂന്നുപേര്‍ ഉള്‍പ്പെടെ ആറുപേര്‍ചേര്‍ന്ന് മര്‍ദിച്ചു. വായിലും കൈകളിലും ടേപ്പ് ഒട്ടിച്ചശേഷം ടീ ഷര്‍ട്ട് വലിച്ചുകീറി പച്ച പെയിന്റുകൊണ്ട് പി.എഫ്.ഐ. എന്ന് എഴുതുകയായിരുന്നെന്നാണ് ഷൈന്‍ പോലീസിനു നല്‍കിയ മൊഴി. ഷൈന്‍ ആദ്യം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും…
Read More » -
Crime
ലോണ്‍ വാഗ്ദാനം നിരസിച്ചു; യുവാവിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു!
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ വായ്പാക്കെണി. ലോണ്‍ നിരസിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഓണ്‍ലൈന്‍ മാഫിയ സംഘം. തന്റെ നഗ്‌നചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അടക്കമുള്ള സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച് നല്‍കിയതോടെ യുവാവ് പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിച്ചു. തുകലശ്ശേരി കുന്നുംപുറത്ത് എസ്. അനില്‍ കുമാര്‍ എന്ന യുവാവാണ് ഓണ്‍ലൈന്‍ വായ്പ കെണിയില്‍ കുടുങ്ങിയത്. തിരുവല്ലയില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന അനില്‍ കുമാര്‍ ഓഗസ്റ്റ് 31 തീയതിയാണ് ഫേസ്ബുക്കില്‍ നിന്നും ഓണ്‍ലൈന്‍ വായ്പയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ഇതിന് പിന്നാലെ ഇയാള്‍ക്ക് 7 ദിവസത്തെ വായ്പ തിരിച്ചടവില്‍ പ്രകാരം 9060 രൂപയുടെ ഓഫര്‍ മെസ്സേജ് ആപ്പില്‍ ലഭിച്ചു. ഇത് അക്‌സെപ്റ്റ് ചെയ്തതിന് പിന്നാലെ രൂപ പേ – റ്റിഎം വഴി അക്കൗണ്ടില്‍ 4500 ഓളം രൂപ എത്തി. അഞ്ചാം ദിനം അനില്‍കുമാര്‍ പണം തിരികെ അടച്ചു. പിന്നാലെ 15,000 രൂപയുടെ അടുത്ത ലോണ്‍ വാഗ്ദാനം എത്തി.…
Read More » -
Kerala
ട്രോളി ബാഗുമായി മറുനാടന്‍ ഷാജന്‍ ഇ.ഡി. ഓഫീസില്‍; കള്ളപ്പണക്കേസിലെ തെളിവുകളെന്ന് വിശദീകരണം
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ട്രോളി ബാഗുമായി മറുനാടന്‍ മലയാളി എഡിറ്ററും ഉടമയുമായ ഷാജന്‍ സ്‌കറിയ. കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കാനാണ് എത്തിയതെന്നായിരുന്നു അദേഹത്തിന്റെ വിശദീകരണം. കള്ളപ്പണ ഇടപാട് നടന്നെന്ന് ആരോപിച്ച് ഇഡിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഷാജനോട് വിവരങ്ങള്‍ തേടിയിരുന്നു. ഇക്കാര്യത്തില്‍ ഷാജനോട് രേഖകള്‍ ഹജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അദേഹം ട്രോളി ബാഗില്‍ രേഖകളുമായി ഇഡി ഓഫീസില്‍ എത്തിയിരിക്കുന്നത്. വിദേശ പണമിടപാടില്‍ അടക്കം കള്ളപ്പണ ഇടപാട് നടന്നു എന്നായിരുന്നു പ്രധാനപ്പെട്ട ആരോപണം. ഇതിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനും വിവര ശേഖരണത്തിന്റെയും ഭാഗമായിട്ടാണ് ഷാജന്‍ സ്‌കറിയ ഇഡി ഓഫീസില്‍ എത്തിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. വിദേശ കള്ളപ്പണ ഇടപാട് ആരോപിച്ചുകൊണ്ട് ഷാജനെതിരെ ഇഡിക്ക് പരാതി ലഭിക്കുകയും ആ പരാതിയുടെ അടിസ്ഥാനത്തില്‍ വിവരശേഖരണം നടത്തുകയും ചെയ്യുന്നത്. ഇന്നു രാവിലെയാണ് കൊച്ചിയിലെ ഇഡി ഓഫീസില്‍ രേഖകളുമായി ഷാജന്‍ സ്‌കറിയ എത്തിയിരിക്കുന്നത്.
Read More » -
Crime
പണമിടപാട് സ്ഥാപനത്തിലെ 42 ലക്ഷത്തിന്റെ തട്ടിപ്പ്; ദമ്പതിമാരെ ഒരാഴ്ചമുമ്പ് ‘പുറത്താക്കി’ സി.പി.എം.
കോട്ടയം: തലയോലപ്പറമ്പിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളായ ദമ്പതികളെ ഒരാഴ്ചമുമ്പ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നെന്ന് സി.പി.എം. ജില്ലാസെക്രട്ടറി എ.വി. റസ്സല്‍. അതേസമയം, കേസില്‍ കൂടുതല്‍പേരെ പോലീസ് ചോദ്യംചെയ്തു. ഒന്നാംപ്രതി തലയോലപ്പറമ്പ് പുത്തന്‍പുരയ്ക്കല്‍ കൃഷ്‌ണേന്ദു (27), രണ്ടാംപ്രതി വൈക്കപ്രയാര്‍ ബ്രിജേഷ് ഭവനില്‍ ദേവിപ്രജിത്ത്(35) എന്നിവരുമായി ബന്ധപ്പെട്ടവരെയും ഇവര്‍ പണം ഇട്ടുകൊടുത്ത അക്കൗണ്ട് ഉടമകളെയുമാണ് ചോദ്യംചെയ്തത്. അനന്തുവിന് എതിരേ ഇതേവരെ പോലീസ് കേസെടുത്തിട്ടില്ല. കൃഷ്‌ണേന്ദു ഡി.വൈ.എഫ്.ഐ. മേഖലാ ജോയിന്റ് സെക്രട്ടറിയും അനന്തു ഉണ്ണി സി.പി.എം. ലോക്കല്‍ കമ്മിറ്റി മുന്‍അംഗവുമാണ്. സ്ഥാപനത്തിലെ രജിസ്റ്ററും മറ്റും പരിശോധിച്ച് പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. കൃഷ്‌ണേന്ദുവും ദേവിപ്രജിത്തും അനന്തു ഉണ്ണിയും ഇപ്പോഴും ഒളിവിലാണ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫാണെന്ന് പോലീസ് പറഞ്ഞു. 2023 ഏപ്രില്‍ മുതല്‍ ഉപഭോക്താക്കള്‍ പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുമ്പോള്‍ നല്‍കുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ജീവനക്കാരായ കൃഷ്‌ണേന്ദുവും ദേവിപ്രജിത്തും അടച്ചില്ല. ഇങ്ങനെ 19 പേരില്‍നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്തു.…
Read More » -
Kerala
പുത്തന്‍ പ്രതീക്ഷകളുമായി ഓട്ടോ ഇറക്കിയിട്ട് നാലുമാസം; ബദിയടുക്കയില്‍ മരിച്ച അഞ്ചു പേരില്‍ നാലുപേര്‍ ഒരേ കുടുംബത്തില്‍നിന്ന്
കാസര്‍കോട്: ബദിയടുക്കയില്‍ തിങ്കളാഴ്ച ഉണ്ടായ അപകടത്തില്‍ തകര്‍ന്നു തരിപ്പണമായ ഓട്ടോറിക്ഷ നിരത്തിലിറക്കിയിട്ട് നാലുമാസം മാത്രം. കെഎല്‍ 14 എഡി 1329 നമ്പര്‍ ഓട്ടോ ജൂണ്‍ 13 നാണ് രജിസ്ട്രേഷന്‍ നടത്തിയത്. പുത്തന്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ എ എച്ച് അബുദുള്‍ റൗഫിന് പുത്തന്‍ പ്രതീക്ഷകളും ഉണ്ടായിരുന്നു. എന്നാല്‍, വൈകിട്ട് പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രതീക്ഷകളെല്ലാം തരിപ്പണമായി. അമിതവേഗതയില്‍ വന്ന ബസിന്റെ ഇടിയില്‍ ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസ് അല്‍പദൂരം മുന്നോട്ടുപോയതോടെ ഒരാള്‍ക്ക് പുറത്തിറങ്ങാന്‍പോലും കഴിയാത്ത വിധം ഓട്ടോ തകരുകയായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തെയും ബാധിച്ചു. സംഭവമറിഞ്ഞയുടന്‍ തന്നെ പ്രദേശവാസികള്‍ സ്ഥലത്ത് എത്തിയെങ്കിലും ഓട്ടോറിക്ഷയുടെ ഉള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല. കമ്പികള്‍ക്കിടയില്‍ ഞെരുങ്ങിയ അവസ്ഥയില്‍ ആയിരുന്നു എല്ലാവരും. ഏറെ നേരത്തെ ശ്രമത്തിന് ഒടുവിലാണ് ഓരോരുത്തരെയും പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഓട്ടോ ഡ്രൈവര്‍ റൗഫിനെ പുറത്തെടുക്കുമ്പോള്‍ ജീവന്റെ നേരിയ തുടിപ്പ് ഉണ്ടായിരുന്നു. എന്നാല്‍, രക്ഷിക്കാനായില്ല. റോഡിന്റെ അപാകവും ബസ് ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന്…
Read More »
