CrimeNEWS

പത്തു വയസുകാരന് അധ്യാപകന്റെ വക മൂന്നാംമുറ; പൊലീസിനെ തോല്‍പ്പിക്കുന്ന മര്‍ദനം പഞ്ചാബില്‍

ചണ്ഡീഗഡ്: പഞ്ചബില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ അദ്ധ്യാപകന്റെ കണ്ണില്ലാത്ത ക്രൂരത. പത്ത് വയസുളള വിദ്യാര്‍ത്ഥിയുടെ കൈകാലുകള്‍ ബലമായി ഇരുവശത്തേക്ക് പിടിച്ചുവച്ച് വടികൊണ്ട് ക്രൂരമായി അദ്ധ്യാപകന്‍ മര്‍ദ്ദിക്കുകയായിരുന്നു. ലുധിയാനയിലെ ബാലവികാസ് സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുട്ടിയെ അദ്ധ്യാപകന്‍ മര്‍ദ്ദിച്ചിരുന്നുയെന്ന് റിപ്പോര്‍ട്ട്.സംഭവത്തില്‍ ഷെര്‍പൂര്‍ കലാന്‍ സ്വദേശിയായ ശ്രീ ഭഗവാന്‍ എന്ന അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവരം വീട്ടില്‍ അറിയിക്കരുതെന്നും അല്ലാത്ത പക്ഷം കുട്ടിയെ സ്‌കൂളില്‍ നിന്നും പുറത്താക്കുമെന്നും അദ്ധ്യാപകന്‍ ഭീഷണിമുഴക്കിയിരുന്നു. എന്നാല്‍ വീട്ടിലെത്തിയ കുട്ടിക്ക് നടക്കാന്‍ ബുദ്ധിമുട്ടുളളതായി മനസിലാക്കിയ മാതാവ് കുട്ടിയില്‍ നിന്നും വിവരം ചോദിച്ചറിയുകയായിരുന്നു.

Signature-ad

തുടര്‍ന്ന് പ്രാഥമിക ചികിത്സയ്ക്കായി കുട്ടിയെ മാതാവ് അടുത്തുളള ആശുപത്രിയില്‍ എത്തിച്ചു.കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു.

അടുത്തിടെയാണ് ഉത്തര്‍പ്രദേശിലും സമാന സംഭവം അരങ്ങേറിയത്. രണ്ടാം ക്ലാസുകാരനെ അദ്ധ്യാപിക മറ്റ് വിദ്യാര്‍ത്ഥികളെകൊണ്ട് മര്‍ദ്ദിപ്പിച്ച സംഭവം രാജ്യമൊട്ടാകെ കടുത്ത പ്രതിക്ഷേധത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ മാസം 24 ന് മുസാഫര്‍ നഗറിലെ പബ്ലിക് സ്‌കൂളിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അദ്ധ്യാപികയായ തൃപ്തി ത്യാഗിക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: