Month: September 2023
-
Kerala
കെ.ജി.ജോര്‍ജിന് അന്ത്യാഞ്ജലി; സംസ്‌കാരം ഇന്ന്
കൊച്ചി: സംവിധായകന്‍ കെ.ജി.ജോര്‍ജിന് കേരളത്തിന്റെ അന്ത്യാഞ്ജലി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ചൊവ്വാഴ്ച വൈകീട്ട് 4.30-ന് എറണാകുളം രവിപുരം ശ്മശാനത്തില്‍ സംസ്‌കാരിക്കും. പകല്‍ 11 മുതല്‍ മൂന്നുവരെ എറണാകുളം ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനുശേഷമാണ് സംസ്‌കാരച്ചടങ്ങുകള്‍. ഞായറാഴ്ച രാത്രി ജോര്‍ജിന്റെ ഭൗതികശരീരത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മമ്മൂട്ടി അടക്കമുള്ളവര്‍ എത്തിയിരുന്നു. ഞായറാഴ്ച രാവിലെ 10.15-ന് കാക്കനാട്ടെ വയോജന കേന്ദ്രത്തിലാണ് കെ.ജി.ജോര്‍ജ് അന്തരിച്ചത്. ഭാര്യയും മക്കളും സ്ഥലത്തില്ലാത്തതിനാല്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. ജോര്‍ജിന്റെ ഭാര്യ സല്‍മയും മകന്‍ അരുണും കുടുംബവും ഗോവയില്‍ നിന്നും മകള്‍ താര ദോഹയില്‍ നിന്നും തിങ്കളാഴ്ച കൊച്ചിയിലെത്തി. ജോര്‍ജിന്റെ ആഗ്രഹപ്രകാരമാണ് ഭൗതികശരീരം രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കുന്നത്. സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ചൊവ്വാഴ്ച ടൗണ്‍ഹാളിലെത്തി ജോര്‍ജിന് അന്ത്യാഞ്ജലിയര്‍പ്പിക്കും. സംസ്‌കാരത്തിനുശേഷം വൈകീട്ട് ആറിന് മാക്ടയുടെയും ഫെഫ്കയുടെയും നേതൃത്വത്തില്‍ വൈ.എം.സി.എ. ഹാളില്‍ അനുശോചനയോഗം ചേരും.
Read More » -
Crime
മതിയായ വിലയ്ക്കല്ലാതെ വില്‍ക്കില്ലെന്ന് അറിയിച്ചു; പിറ്റേന്ന് പോത്തിന്റെ വാല്‍ അറുത്തുമാറ്റി
കോഴിക്കോട്: വീട്ടുപറമ്പില്‍ കെട്ടിയിട്ട പോത്തിന്റെ വാല്‍ സാമൂഹിക വിരുദ്ധര്‍ അറുത്തുമാറ്റി. താമരശേരി കട്ടിപ്പാറ ചമലിലെ കര്‍ഷകന്‍ കെ.ടി ജോസഫിന്റെ പോത്തിനോടാണ് കൊടുംക്രൂരത. ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച പുലര്‍ച്ചെയ്ക്കുമിടയിലാണ് പോത്തിന്റെ വാല്‍ മുറിച്ചുമാറ്റിയത്. ജോസഫിന്റെ പരാതിയില്‍ താമരശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശനിയാഴ്ച ചിലര്‍ പോത്തിനെ വാങ്ങാന്‍ എത്തിയിരുന്നു. വിലയില്‍ ധാരണയാകാത്തതിനെ തുടര്‍ന്ന് കച്ചവടം നടന്നില്ല. പോത്തിനെ വാങ്ങാന്‍ എത്തിയവരാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് സംശയിക്കുന്നതായി ജോസഫ് നല്‍കിയ പരാതിയില്‍ പറയുന്നു. വെട്ടിഒഴിഞ്ഞതോട്ടം സ്വദേശിയുള്‍പ്പെടെ മൂന്നുപേരാണ് രണ്ടുവയസുള്ള പോത്തിനെ വാങ്ങാനായി വന്നിരുന്നത്. പ്രതീക്ഷിച്ച വില ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവരെ മടക്കി അയച്ചത്. പിന്നീട് ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴും മതിയായ വില ലഭിക്കാതെ വില്‍ക്കില്ലെന്നാണ് അറിയിച്ചത്. പിറ്റേന്ന് പുലര്‍ച്ചെ പോത്തിനെ വാല്‍ വെട്ടിമാറ്റി ചോരയൊലിക്കുന്ന നിലയില്‍ പറമ്പില്‍ കാണുകയായിരുന്നെന്ന് ജോസഫ് പറഞ്ഞു. അറുത്തു മാറ്റിയ വാലിന്റെ ഭാഗവും പറമ്പില്‍ തന്നെ ഉണ്ടായിരുന്നു. പോത്തിന്റെ ശരീരത്തില്‍ മറ്റു പരിക്കുകളില്ല. ഇതിനാല്‍ വന്യമൃഗങ്ങളുടെ ആക്രമണത്തിലല്ല വാല്‍…
Read More » -
India
കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിച്ചു; കേരളത്തില്‍ മഴ തുടരും
ന്യൂഡല്‍ഹി: തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി. സാധാരണയില്‍ (സെപ്റ്റംബര്‍ 17) നിന്ന് 8 ദിവസം വൈകിയാണ് ഇത്തവണ പിന്‍വാങ്ങല്‍ ആരംഭിച്ചത്. തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളില്‍ രൂപപ്പെട്ട അതിമര്‍ദ മേഖല, കഴിഞ്ഞ 5 ദിവസമായി തുടരുന്ന വരണ്ട അന്തരീക്ഷ സ്ഥിതി, ഉപഗ്രഹം ചിത്രങ്ങള്‍ നല്‍കുന്ന വരണ്ട അന്തരീക്ഷ സ്ഥിതി എന്നീ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പിന്‍വാങ്ങല്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ ഇനിയുള്ള ദിവസവും മഴ തുടരാന്‍ സാധ്യതയുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ബുധനാഴ്ച മുതല്‍ വീണ്ടും മഴ സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » -
Crime
തലയ്ക്കടിച്ചു, കഴുത്തില്‍ കുത്തി വീഴ്ത്തി; ഗോവയില്‍ മലയാളി യുവാവിനെ കൊന്നത് പട്ടാപ്പകല്‍
കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് രണ്ടുവര്‍ഷം മുന്‍പ് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ ഗോവയില്‍ കൊലപ്പെടുത്തിയത് പട്ടാപ്പകലാണെന്ന് കണ്ടെത്തി. അഞ്ജുന വാഗത്തൂരിലെ ആളൊഴിഞ്ഞ കുന്നിന്‍പ്രദേശത്തു വെച്ചാണ് കൊല നടത്തിയത്. 2021 നവംബര്‍ പകുതിയോടെയായിരുന്നു കൊലപാതകം. ഗോവയില്‍ പുതിയ ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞ് ജെഫിനെ വിളിച്ചുവരുത്തിയ പ്രതികള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചും കത്തി കൊണ്ട് കഴുത്തില്‍ കുത്തിയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഗോവ അഞ്ജുന വാഗത്തൂരിലെ കടല്‍തീരത്തിനടുത്തുള്ള കുന്നിന്‍പ്രദേശത്ത് നിന്ന് ലഭിച്ച അജ്ഞാത മൃതദേഹത്തിന്റെയും ജെഫിന്റെയും ഡി.എന്‍.എ. സാംപിളുകളുടെ പരിശോധന വേഗത്തിലാക്കാന്‍ അപേക്ഷ നല്‍കും. ഈ ഡി.എന്‍.എ. പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. ഗോവയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങിയ എറണാകുളം സൗത്ത് എസ്.എച്ച്.ഒ. എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം സംഘം തിങ്കളാഴ്ച മടങ്ങിയെത്തും. കേസില്‍ പ്രതികളായ രണ്ട് തമിഴനാട് സ്വദേശികളുടെ അറസ്റ്റും ഉടനുണ്ടാകും. ഒന്നാം പ്രതിയായ അനിലും ജെഫും ബിസിനസ് നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ പേരില്‍ വാങ്ങിയ പണം ജെഫ് തിരികെ നല്‍കാത്തതും…
Read More » -
Crime
നഗരസഭയിലെ താല്‍ക്കാലിക ജോലി ഉപേക്ഷിച്ച് എംഡിഎംഎ വില്‍പന; കച്ചവടം പൊടിപൊടിച്ചപ്പോള്‍ പിടിവീണു
ആലപ്പുഴ: കായംകുളത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍. എരുവ കണ്ണാട്ട് കിഴക്കേതില്‍ വിജിത്തിനെ (23) യാണ് 4.5 ഗ്രാം എംഡിഎംഎയുമായി വീട്ടില്‍നിന്ന് പിടികൂടിയത്. കായംകുളം പോലീസും ജില്ലാ ഡാന്‍സാഫും നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. കര്‍ണാടകത്തില്‍നിന്നു ട്രെയിന്‍ മാര്‍ഗം കായംകുളത്തെ വീട്ടില്‍ എത്തിച്ച് ചെറു പൊതികളാക്കി നാട്ടിലുള്ള ചെറുപ്പക്കരെ ഉപയോഗിച്ചാണ് മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്. നഗരസഭാ താത്ക്കാലിക ഡ്രൈവറായിരുന്ന വിജിത്ത് മയക്കുമരുന്ന് വില്‍പനയിലേക്ക് തിരിഞ്ഞതോടെ ഡ്രൈവര്‍ ജോലി ഉപേക്ഷിച്ചിരുന്നു. മാസങ്ങളായി മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നെങ്കിലും ആദ്യമായാണ് പിടിയിലാകുന്നത്. കാര്‍ത്തികപ്പള്ളി, മുതുകുളം, ചിങ്ങോലി, എരുവ ഭാഗത്ത് ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇയാളാണെന്ന് പോലീസ് പറയുന്നു. ഇയാളുടെ വീട്ടില്‍നിന്ന് ധാരാളം കുട്ടികളും ചെറുപ്പക്കാരും മയക്കുമരുന്ന് വാങ്ങുന്നുവെന്ന് പരാതി ലഭിച്ചിരുന്നതയി പോലീസ് അറിയിച്ചു. കായംകുളം എസ്‌ഐ ശ്രീകുമാര്‍, സിപിഒ റെജി, സബീഷ്, ഷജഹാന്‍ എന്നിവരും ജില്ലാ ലഹരി വിരുദ്ധ സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍നിന്നു വാങ്ങിയ എംഡിഎംഎ കായംകുളം, ഹരിപ്പാട്, തൃക്കുന്നപ്പുഴ മേഖലകളില്‍…
Read More » -
NEWS
കാനഡ ഭീകരരുടെ താവളം, ട്രൂഡോയുടേത് തെളിവില്ലാത്ത ആരോപണം; ഇന്ത്യയെ പിന്തുണച്ച് ശ്രീലങ്ക
കൊളംബോ: നയതന്ത്ര സംഘര്‍ഷത്തില്‍ കാനഡയെ രൂക്ഷമായി വിമര്‍ശിച്ചും ഇന്ത്യയെ പിന്തുണച്ചും ശ്രീലങ്ക. ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറിയെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തെളിവില്ലാത്ത ആരോപണങ്ങളാണ് ഇന്ത്യയ്‌ക്കെതിരെ ഉന്നയിക്കുന്നതെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി കുറ്റപ്പെടുത്തി. ”ചില ഭീകരര്‍ കാനഡയെ സുരക്ഷിത താവളമായാണു കാണുന്നത്. കാനഡ പ്രധാനമന്ത്രി അന്യായമായ ആരോപണങ്ങളുമായി രംഗത്തുവന്നതു തെളിവിന്റെ യാതൊരു പിന്തുണയുമില്ലാതെയാണ്. ഇതേകാര്യം അവര്‍ ശ്രീലങ്കയോടും ചെയ്തിരുന്നു. ശ്രീലങ്ക വംശഹത്യ നടത്തിയെന്ന അങ്ങേയറ്റത്തെ നുണയാണു കാനഡ പറഞ്ഞത്. ഞങ്ങളുടെ രാജ്യത്ത് യാതൊരു വംശഹത്യയുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം.” വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അലി സാബ്രി പറഞ്ഞു. ”ഒരാളും മറ്റൊരു രാജ്യത്തിന്റെ കാര്യങ്ങളിലേക്കു തലയിടുകയോ എങ്ങനെ ഭരിക്കണമെന്ന് നിര്‍ദേശിക്കുകയോ ചെയ്യേണ്ടതില്ല. ഇന്ത്യന്‍ മഹാസമുദ്രമെന്ന മേല്‍വിലാസം വളരെ പ്രധാനപ്പെട്ടതാണ്. മേഖലയെ ശക്തിപ്പെടുത്താനായി ഒരുമിച്ച് നില്‍ക്കണം. അങ്ങനെയാണു സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാവുക.” -അലി സാബ്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഖലിസ്ഥാനി സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്‌ജെ) പ്രതിഷേധപ്രകടനം കണക്കിലെടുത്ത് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനും…
Read More » -
India
മധ്യപ്രദേശില്‍ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി; 3 കേന്ദ്രമന്ത്രിമാരും മത്സരരംഗത്ത്
ഭോപ്പാല്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കി ബിജെപി. 39 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രണ്ടാം ഘട്ടപട്ടികയില്‍ മൂന്ന് കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെട്ടിട്ടുണ്ട്. നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിങ് പട്ടേല്‍, ഫഗ്ഗന്‍ സിംഗ് കുലസ്‌തെ എന്നീ കേന്ദ്ര മന്ത്രിമാരുടെ പേരാണ് പട്ടികയിലുള്ളത്. അതിന് പുറമെ, എംപിമാരും ദേശീയ നേതാക്കളും പട്ടികയില്‍ ഉള്‍പെട്ടിട്ടുണ്ട്. ഇതോടെ കേന്ദ്ര മന്ത്രിസഭാ പുനസംഘടനയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നരേന്ദ്ര സിങ് തോമര്‍ ഡിമാനി മണ്ഡലത്തില്‍ നിന്നും പ്രഹ്ലാദ് സിങ് പട്ടേല്‍ നരസിംഗപുര്‍ മണ്ഡലത്തില്‍ നിന്നും ഫഗ്ഗന്‍ സിംഗ് കുലസ്‌തെ നിവാസ് മണ്ഡലത്തില്‍ നിന്നുമാണ് മത്സരിക്കുന്നത്. മന്ത്രിമാര്‍ക്ക് പുറമെ, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയെയും ഇന്‍ഡോര്‍-1 സീറ്റില്‍ നിന്ന് മത്സരിക്കുന്നുണ്ട്. ഓഗസ്റ്റില്‍ തന്നെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇതാദ്യമായാണ് ബിജെപി സ്ഥാനാര്‍ത്ഥികളുടെ പേര് പ്രഖ്യാപിക്കുന്നത്. മധ്യപ്രദേശില്‍ 230…
Read More » -
Kerala
രണ്ടാം വന്ദേ ഭാരതത്തിന്റെ ആദ്യ സര്‍വീസ് ഇന്ന്; തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 4.05ന് പുറപ്പെടും
തിരുവനന്തപുരം:രണ്ടാം വന്ദേ ഭാരതത്തിന്റെ ആദ്യ സര്‍വീസ് ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്തുനിന്ന് ഇന്ന് വൈകിട്ട് 4.05ന് ട്രെയിന്‍ പുറപ്പെടും. കാസര്‍കോട് നിന്ന് നാളെ രാവിലെ ഏഴിനാണ് സര്‍വീസ്. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് നടത്തുക.തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ കാസര്‍കോട്ടുനിന്നും സര്‍വീസ് നടത്തും. 7 എസി ചെയര്‍ കാറുകളും ഒരു എക്‌സിക്യൂട്ടീവ് കോച്ചും ഉള്‍പ്പടെ 530 സീറ്റുകളാണ് രണ്ടാം വന്ദേ ഭാരത് ട്രെയിനില്‍ ഉള്ളത്. ഞായറാഴ്ച ഓണ്‍ലൈനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്. മലപ്പുറം തിരൂരിലും ആലപ്പുഴയിലും ഉൾപ്പെടെ 10 സ്റ്റോപ്പുകളാണുള്ളത്.
Read More » -
Crime
ബാങ്ക് ജീവനക്കാരുടെ ഭീഷണി; അയ്മനത്ത് വ്യാപാരി ജീവനൊടുക്കി
കോട്ടയം: ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്തു. അയ്മനം കുടയംപടി സ്വദേശി ബിനു(50)വാണ് ആത്മഹത്യ ചെയ്തത്. കര്‍ണാടക ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്നാണ് വ്യാപാരി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. ഇന്നലെ ഉച്ചയോടെയാണ് ചെരുപ്പുകട നടത്തുന്ന കെസി ബിനുവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടക ബാങ്ക് മാനേജര്‍ പ്രദീപ് എന്നയാളുടെ നിരന്തരഭീഷണിയാണ് അച്ഛന്റെ ആത്മഹത്യക്ക് കാരണമെന്ന് മകള്‍ പറഞ്ഞു. രണ്ടുമാസത്തെ കുടിശ്ശിക മാത്രമാണ് നല്‍കാനുണ്ടായിരുന്നത്. ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലും മാനജേര്‍ കടയിലെത്തി അച്ഛനെ ഭീഷണിപ്പെടുത്തയതായും പണം തിരിച്ചടയ്ക്കാനാകാത്തതിലെ നാണക്കേടുകൊണ്ടാണ് അച്ഛന്‍ ജീവനൊടുക്കിയതെന്നും മകള്‍ പറഞ്ഞു. വ്യാപാരിയായ ബിനു നേരത്തെ രണ്ടുതവണ കര്‍ണാടക ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. അത് യഥാസമയം തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇത്തവണ അഞ്ച് ലക്ഷം രൂപയാണ് വായ്പയായി എടുത്തത്. അതില്‍ രണ്ടുമാസത്തെ കുടിശ്ശിക ബാങ്കില്‍ അടയ്ക്കാനുണ്ടായിരുന്നതായി കുടുംബം പറയുന്നു. കച്ചവടം കുറവായതുകൊണ്ടാണ് തിരിച്ചടവ് വൈകുന്നതെന്ന് ബിനു ബാങ്ക് ജീവനക്കാരെ അറിയിച്ചിരുന്നു. മാനേജര്‍ പ്രദീപ് ഇന്നലെ കടയിലെത്തുകയും അപമാനിക്കും…
Read More » -
NEWS
ഇന്ത്യക്കാര്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം; ഇന്ത്യയിലെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കാനഡ
ഇന്ത്യയിലെ കനേഡിയന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി കാനഡ സര്‍ക്കാര്‍. കാനഡയില്‍ ഖാലിസ്ഥാന്‍ വാദികള്‍ ഇന്ത്യക്കാര്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടാന്‍ ആഹ്വാനം നൽകിയതായാണ് റിപ്പോർട്ടുകൾ. ഖാലിസ്ഥാനികള്‍ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്നും ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നവെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാനഡ അനുമതിയും പ്രോത്സാഹനവും നല്‍കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
Read More »