Month: September 2023
-
Crime
പശുത്തൊഴുത്ത് വൃത്തിയാക്കാൻ വിളിച്ചുവരുത്തി, ഓടുന്ന കാറിലിട്ട് 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; അയൽവാസികളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ
കുശിനഗർ: ഉത്തർപ്രദേശിൽ ഓടുന്ന കാറിലിട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്തംബർ ആദ്യമാണ് യുപിയെ ഞെട്ടിച്ച പീഡനം നടന്നത്. അയൽവാസികളായ യുവാക്കളാണ് 16 കാരിയായ പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ തിങ്കളാഴ്ച വൈകിട്ടോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുപിയിലെ കുശിനഗറിലാണ് ക്രൂര പീഡനം നടന്നത്. 16 കാരിയായ പെൺകുട്ടിയെ അയൽവാസിയായ യുവാവ് പശുത്തൊഴുത്ത് വൃത്തിയാക്കാനായി സെപ്തംബർ ഒൻപതാം തീയതി വിളിച്ച് വരുത്തുകയായിരുന്നു. ജോലിക്കായെത്തിയ പെൺകുട്ടിയെ പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒരു കുടിലിലേക്ക് കൊണ്ട് പോയി പീഡിപ്പിച്ചു. തടഞ്ഞ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലപ്രയോഗത്തിലൂടെയായിരുന്നു യുവാവിൻറെ അതിക്രമണം. പിന്നീട് യുവാവിൻറെ രണ്ട് സുഹൃത്തുക്കളും സംഭവ സ്ഥലത്തേക്കെത്തി. ഇവർ പെൺകുട്ടിയെ ബലമായി വാഹനത്തിൽ കയറ്റി. പിന്നീട് ഓടുന്ന വാഹനത്തിൽ വെച്ച് മാറി മാരി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കൂട്ട ബലാത്സംഗത്തിന് ശേഷം ബോധം നഷ്ടപ്പെട്ട…
Read More » -
LIFE
ഇന്ത്യയിലെ ജനപ്രിയ പുരുഷ താരങ്ങളുടെ ലിസ്റ്റിൽ ഒന്നാമൻ തെന്നിന്ത്യന്‍ താരം; ഷാരൂഖിനെയും പ്രഭാസിനെയും മറികടന്ന് ആ ഒന്നാം സ്ഥാനക്കാരൻ ആരാണ് ?
വാണിജ്യപരതയുടേതായ നോട്ടത്തിൽ ഇന്ത്യൻ സിനിമയെന്നാൽ ഒരുകാലത്ത് ബോളിവുഡ് ആയിരുന്നു. എന്നാൽ ഇന്നത് മാറി. ബജറ്റിലും കളക്ഷനിലും ബോളിവുഡിലെ വെല്ലുന്ന വിജയങ്ങൾ ഇന്ന് തെന്നിന്ത്യൻ സിനിമകൾ സ്വന്തമാക്കിയിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകൾ ജനപ്രീതി നേടിയതോടെ ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറത്ത് സിനിമകൾ ഇന്ന് ആസ്വദിക്കപ്പെടുകയും ചെയ്യുന്നു. താരങ്ങളുടെ ജനപ്രീതിയിലും അത് പ്രതിഫലിക്കുന്നുണ്ട്. പലപ്പോഴും പോപ്പുലാരിറ്റി ലിസ്റ്റുകളിൽ ബോളിവുഡ് താരങ്ങളേക്കാൾ മുന്നിലെത്താറുണ്ട് തെന്നിന്ത്യൻ താരങ്ങൾ. ഇപ്പോഴിതാ പുതിയൊരു ലിസ്റ്റും അങ്ങനെ തന്നെയാണ്. പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ ഇന്ത്യയിലെ ജനപ്രിയ പുരുഷ താരങ്ങളുടെ ലിസ്റ്റിലാണ് ബോളിവുഡ് താരങ്ങളേക്കാൾ തെന്നിന്ത്യൻ താരങ്ങൾ ഇടംപിടിച്ചിരിക്കുന്നത്. ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന പത്ത് ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിൽ ബോളിവുഡിൽ നിന്ന് ആകെ മൂന്ന് പേരേ ഉള്ളൂ! ഷാരൂഖ് ഖാനും സൽമാൻ ഖാനും അക്ഷയ് കുമാറുമൊക്കെയുള്ള ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് വിജയ് ആണ്. രണ്ടാമത് ഷാരൂഖ് ഖാൻ. മൂന്നാം സ്ഥാനത്ത് പ്രഭാസ്. ഓഗസ്റ്റ് മാസത്തിലെ കണക്കാണ് ഓർമാക്സ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ 10…
Read More » -
Kerala
രാഷ്ട്രീയകാര്യ സമിതിയിൽ അഞ്ചു ഒഴിവുകൾ; കൂടുതല്‍പ്പേരെ പുതിയ പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചേക്കും, കോണ്‍ഗ്രസില്‍ ആലോചനകള്‍ തുടങ്ങി
തിരുവനന്തപുരം: രാഷ്ട്രീയകാര്യ സമിതിയിലെ ഒഴിവുകള്‍ നികത്താന്‍ കോണ്‍ഗ്രസില്‍ ആലോചനകള്‍ തുടങ്ങി. നിലവില്‍ അഞ്ചുപേരുടെ ഒഴിവുകളാണുള്ളതെങ്കിലും കൂടുതല്‍പ്പേരെ പുതിയ പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചേക്കും. യൂത്തുകോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്ന ഷാഫി പറമ്പില്‍ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായേക്കുമെന്നാണ് വിവരം. കൂടുതൽ നേതാക്കളെ ഉൾപ്പെടുത്തി കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിക്കാൻ ആണ് ആലോചന. ഉമ്മന്‍ചാണ്ടിയും എംഐ ഷാനവാസും മരിച്ച ഒഴിവുകള്‍, കെവി തോമസും പിസി ചാക്കോയും പാര്‍ട്ടിവിട്ട ഒഴിവുകള്‍, വിഎം സുധീരന്‍ രാജിവച്ച ഒഴിവ്. ഈ അഞ്ചിന് പുറമെ പതിവായി വിട്ടുനില്‍ക്കുന്ന മുല്ലപ്പള്ളിയെയും ഒഴിവാക്കിയാല്‍ ഒഴിവുകള്‍ ആറെണ്ണമാണ്. പിടി തോമസ് പങ്കെടുത്തത് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റ് എന്ന നിലയിലായതിനാല്‍ ഒഴിവായി കണക്കാക്കാനാകില്ല. വര്‍ക്കിങ് കമ്മിറ്റിയംഗമായി തിരഞ്ഞെടുത്ത ശശി തരൂര്‍ രാഷ്ട്രീയകാര്യ സമിതിയിലംഗമാകും. തരൂരിന്‍റെ പിന്തുണയില്‍ എംകെ രാഘവനും എത്തിയേക്കും. പാര്‍ട്ടിയില്‍ നിലവില്‍ പദവികളില്ലാത്ത ജോസഫ് വാഴയ്ക്കന്‍റെയും ശൂരനാട് രാജശേഖരന്‍റെയും പേരുകളാവും ഐ ഗ്രൂപ്പ് നല്‍കുക. യൂത്തുകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഒഴിയാനിരിക്കുന്ന ഷാഫി പറമ്പില്‍ എംഎല്‍എ സമിതിയിലെത്താനുള്ള…
Read More » -
Kerala
കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും കാക്കി യൂണിഫോമിലേക്ക്; രണ്ട് ജോഡി വീതം സൗജന്യമായി നല്‍കും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി വീണ്ടും പഴയ കാക്കി യൂണിഫോമിലേക്ക് മാറാനൊരുങ്ങുന്നു. രണ്ട് മാസത്തിനുള്ളില്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമുള്ള കാക്കി യൂണിഫോം വിതരണം പൂര്‍ത്തിയാക്കും. രണ്ട് ജോഡി വീതം യൂണിഫോം ജീവനക്കാര്‍ക്ക് സൗജന്യമായി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിലെ നീലഷര്‍ട്ടും പാന്റുമാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടേയും യൂണിഫോം. അതേസമയം മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് നിലവിലുള്ള നീല യൂണിഫോം തന്നെ തുടരാനാണ് തീരുമാനം. ജീവനക്കാരുടെ യൂണിഫോം കാക്കിയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ തൊഴിലാളി യൂണിയന്‍ സംഘടനകളും അനുകൂലിച്ചിരുന്നു. നാഷണല്‍ ടെക്‌സ്റ്റെല്‍ കോര്‍പ്പറേഷനില്‍ നിന്നാണ് യൂണിഫോമിനുള്ള തുണി എടുക്കുന്നത്. ഇതിനുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിട്ടുണ്ട്. മൂന്ന് കോടി രൂപയോളമാണ് യൂണിഫോമിന് ചെലവായി വരുന്നത്.
Read More » -
LIFE
അതിഥിക്ക് അന്തിക്കൂട്ടായി ഭാര്യയെ വിട്ടുകൊടുക്കും! ഇത് ഹിംബകളുടെ സ്വര്‍ഗരാജ്യം
ചന്ദ്രനിലേക്കും സൂര്യനിലേക്കും ബഹിരാകാശ പേടകങ്ങള്‍ അയക്കുന്ന തിരക്കിലാണ് ലോകം. എന്നാല്‍, ഇതേ ലോകത്തിന്‍െ്‌റ മറ്റൊരു േകാണില്‍ വിചിത്രമായ ആചാരങ്ങളും അനുഷ്ടാനങ്ങളുമായി ജീവിക്കുകയാണ് നമ്മുടെ സഹജീവികള്‍. ഇതിനൊരുദാഹരണാണ് നമീബിയയില്‍ നിന്നുള്ള ഹിംബ ഗോത്രം. അസാധാരണമായ ആചാരങ്ങള്‍ക്ക് പേരു കേട്ട ഹിംബകള്‍ എണ്ണത്തില്‍ 50,000 പേരുണ്ട്്. നമീബിയയുടെ വടക്കന്‍ പ്രദേശമായ കുനെന്‍ മേഖലയിലാണ് ഇവരുടെ വാസം. പശു വളര്‍ത്തലാണ് ഹിംബകളുടെ കുലത്തൊഴില്‍. സ്വന്തമായി ഭക്ഷണവും വിഭവങ്ങളും ശേഖരിക്കുന്ന ഇവര്‍ സ്വന്തമായി വീടുകളും നിര്‍മ്മിക്കുന്നു. മുകുരു എന്ന ദൈവമാണ് ഇവരുടെ പ്രധാന ദേവത. ഗോത്രത്തിലെ മരിച്ചുപോയ ആളുകള്‍ മരണാനന്തരം ദൈവത്തിന്റെ സന്ദേശവാഹകരായി മാറുകയും ജീവിച്ചിരിക്കുന്നവരും ദൈവവും തമ്മിലുള്ള ആശയവിനിമയത്തിന്റെ പ്രധാന കണ്ണികളുമയി മാറുന്നുവെന്നും ഇവര്‍ വിശ്വസിക്കുന്നു. ഗോത്രത്തിലെ സ്ത്രീകള്‍ ഭര്‍ത്താവിന്റെ സമ്മതത്തോടെ അതിഥികളുമായി അന്തിയുറങ്ങത് ഇവര്‍ക്കിടയിലെ ഒരാചാരമാണ്. ആളുകള്‍ക്കിടയില്‍ അസൂയ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു ആചാരമാണിത്. ഹിംബ പുരുഷന്‍ അതിഥികള്‍ക്ക് ‘ഒകുജെപിസ ഒമുകസെന്ദു ചികിത്സ’ നല്‍കി തന്റെ നന്ദി പ്രകടിപ്പിക്കുന്നു. ‘ഒകുജെപിസ ഒമുകസെന്ദു ചികിത്സ’ എന്നാല്‍…
Read More » -
Kerala
അട്ടപ്പാടി ഷോളയൂരിൽ ആദിവാസി വിദ്യാർത്ഥികളെ മറ്റുള്ള വിദ്യാർത്ഥികൾക്ക് മുൻപിൽ വെച്ച് വസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി
പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ ആദിവാസി വിദ്യാർത്ഥികളെ മറ്റുള്ള വിദ്യാർത്ഥികൾക്ക് മുൻപിൽ വെച്ച് വസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി. നടപടിയിൽ രക്ഷിതാക്കളുടെ പരാതിയിൽ ഷോളയൂർ പ്രീ മെട്രിക്ക് ഹോസ്റ്റലിലെ നാല് ജീവനക്കാർക്കെതിരെ കേസ് എടുത്തു. ഹോസ്റ്റലിലെ ജീവനക്കാരായ കസ്തൂരി, ആതിര, സുജ, കൗസല്യ എന്നിവർക്കെതിരെയാണ് ഷോളയൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. ഷോളയൂർ പ്രീ മെട്രിക്ക് ഹോസ്റ്റലിലെ നാല് വിദ്യാർത്ഥികളെയാണ് ജീവനക്കാർ അപമാനിച്ചത്. വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. വിദ്യാർത്ഥികൾ പരസ്പരം വസ്ത്രം മാറിയിട്ടതിനാണ് മറ്റ് വിദ്യാർത്ഥികൾക്ക് മുൻപിൽ വെച്ച് ഹോസ്റ്റലിലെ ജീവനക്കാർ നിർബന്ധിച്ച് വസ്ത്രം അഴിപ്പിച്ചത്. മാനസിക സമ്മർദ്ദത്തിലായ വിദ്യാർത്ഥികൾ രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കളെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. അതെ സമയം ഹോസ്റ്റലിൽ പകർച്ച വ്യാധി പടരുന്നത് തടയാനാണ് വസ്ത്രം മാറിയിടുന്നത് തടഞ്ഞതെന്നാണ് ഹോസ്റ്റൽ അധികൃതരുടെ വിശദീകരണം.
Read More » -
Local
വർഷാവർഷം ലക്ഷങ്ങളുടെ അറ്റക്കുറ്റപ്പണി നടത്തിയിട്ടും കുഴിയടയാതെ പാൽചുരം; സര്‍ക്കാര്‍ ഇവിടെ ഓഫ് റോഡ് എക്സിപീരിയന്‍സാണ് ഒരുക്കിത്തരുന്നതെന്ന് നാട്ടുകാര്‍
കണ്ണൂർ: ലക്ഷങ്ങളുടെ അറ്റക്കുറ്റപ്പണി വർഷാവർഷം നടത്തിയിട്ടും പാൽചുരത്തിൽ കുഴിയടയുന്നില്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം റോഡിനായി ഒന്നരക്കോടിയിലധികം രൂപയാണ് ചിലവാക്കിയത്. റോഡ് പൂർണമായും ടാർ ചെയ്തിട്ട് ഒന്നര പതിറ്റാണ്ടിലധികമായെന്ന് നാട്ടുകാരും ജനപ്രതിനിധികളും പറയുന്നു. കാര്യങ്ങൾ ഇങ്ങനെയായിട്ടും പാൽച്ചുരത്തിലൂടെയുള്ള ദുരിതയാത്ര തുടരുകയാണെന്ന് മാത്രം. കോടികൾ ചിലവിട്ടിട്ടും അവയെല്ലാം വെള്ളത്തിലാക്കി സർക്കാർ ഇവിടെ ഓഫ് റോഡ് എക്സിപീരിയൻസ് ആണ് ഒരുക്കിത്തരുന്നതെന്നാണ് നാട്ടുകാർ രോഷത്തോടെ പറയുന്നത്. ഓരോ വർഷവും അറ്റകുറ്റപണിക്കായി ചുരം അടച്ചിടുമ്പോൾ കരുതും എല്ലാം ശരിയാകുമെന്ന്. എന്നാൽ, ചുരം തുറന്നശേഷവും എല്ലാം പഴയതുപോലെ. ചിലയിടങ്ങളിൽ ഇൻർലോക്ക് പതിച്ചു സുരക്ഷിതമാക്കിയതൊഴിച്ചാൽ ചുരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും തകർന്നു തരിപ്പണമായിരിക്കുകയാണ്. ഓരോ വർഷവും ചുരത്തിൻറെ അറ്റകുറ്റപണിക്കായി തുക അനുവദിക്കുന്നുണ്ടെങ്കിലും അവയൊന്നും റോഡിൽ കാണുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. 2020ൽ 25 ലക്ഷം, 2021ൽ 65 ലക്ഷം 2022ൽ 85 ലക്ഷം എന്നിങ്ങനെ റോഡിൻറെ അറ്റകുറ്റപണിക്കായി തുക അനുവദിച്ചിട്ടുണ്ടെന്ന് വാർഡ് മെന്പർ ഷാജി പറയുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഒന്നരക്കോടിയിലധിക റോഡിനായി അനുവദിച്ചിട്ടും…
Read More » -
Health
നിപയിൽ ആശങ്ക അകലുന്നതിന്റെ ആശ്വാസത്തിൽ കോഴിക്കോട്; പതിനൊന്നാം ദിവസവും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല
കോഴിക്കോട്: നിപയിൽ ആശങ്ക അകലുന്നതിന്റെ ആശ്വാസത്തിൽ കോഴിക്കോട്. പതിനൊന്നാം ദിവസവും പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സമ്പർക്കപ്പട്ടികയിലെ 915 പേരാണ് ഐസോലേഷനിൽ കഴിയുന്നത്. ചികിത്സയിലുളളവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. നിപ പരിശോധന വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇടങ്ങളിൽ ട്രൂ നാറ്റ് ടെസ്റ്റ് വ്യാപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബോറട്ടറിയിലും കോഴിക്കോട്, വയനാട്, മലപ്പുറം കണ്ണൂർ ജില്ലകളിലും ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിപ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായുളള നിയന്ത്രണങ്ങൾ വിലയിരുത്തി വിദഗ്ധ സമിതി ഇന്ന് ആരോഗ്യ വകുപ്പിന് റിപ്പോർട്ട് നൽകും. കൂടുതൽ ഇളവുകൾ ഏർപ്പെടുത്തുന്നതിനെ കുറിച്ചും ചർച്ചയാകും. നിലവിലെ നിയന്ത്രണങ്ങൾ അടുത്തമാസം 1വരെ തുടരാനാണ് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസമിറക്കിയ ഉത്തരവിലെ നിർദ്ദേശം. ഇന്നലെ ജില്ലയിലെ സ്കൂളുകൾ തുറന്ന് പ്രവർത്തിച്ചു തുടങ്ങി. കണ്ടെയ്ൻമെന്റ് സോണുകളിൽ സ്കൂളുകൾ തുറക്കില്ല. ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ സ്കൂളുകളാണ് നിയന്ത്രണങ്ങളോടെ തുറക്കുന്നത്. സെപ്തംബർ 15ന് ചെറുവണ്ണൂർ സ്വദേശിയുടെ നിപ പരിശോധന…
Read More » -
Crime
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് ഇരട്ടകളിലെ ‘ഒരു പരട്ട’; കണ്‍ഫ്യൂഷനൊടുവില്‍ പ്രതിയെ തിരിച്ചറിഞ്ഞത് ഇങ്ങനെ
തിരുവനന്തപുരം: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ഇരട്ടസഹോദരന്‍മാരില്‍ ഒരാളായതോടെ പൊലീസ് കുഴങ്ങി. ഒടുവില്‍ തന്ത്രപരമായി ഇരട്ടസഹോദരന്‍മാരെ രണ്ടുപേരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. കണ്ടല കണ്ണംകോട് ഷമീര്‍ മന്‍സിലില്‍ മുഹമ്മദ് ഹസന്‍ എന്ന ആസിഫ്(19) ആണ് പ്രതി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. കാഴ്ചയില്‍ സാമ്യത ഉള്ളതിനാല്‍ ഇരട്ടസഹോദരന്‍മാരില്‍ ആരാണ് യഥാര്‍ഥ പ്രതിയെന്ന് പൊലീസിന് ആദ്യം തിരിച്ചറിയാനായില്ല. ഇതേത്തുടര്‍ന്ന് രണ്ടുപേരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അതിജീവിതയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തന്നെ പീഡിപ്പിച്ചയാളെ പെണ്‍കുട്ടി തിരിച്ചറിയുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ പ്രതിയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയതുകൊണ്ടാണ് രണ്ടുപേരെയും കസ്റ്റഡിയില്‍ എടുക്കേണ്ട സാഹചര്യമുണ്ടായതെന്ന് മാറനല്ലൂര്‍ പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 450, 366, 354 എ(1) (എന്‍), 376(2)(എന്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Read More » -
NEWS
റഷ്യയുടെ കരിങ്കടൽ സേനാ കമാണ്ടറും 33 ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി യുക്രൈന്‍; യുക്രൈന്‍ വാദത്തോട് പ്രതികരിക്കാതെ റഷ്യ
മോസ്കോ: റഷ്യയുടെ കരിങ്കടൽ സേനാ കമാണ്ടർ കൊല്ലപ്പെട്ടതായി യുക്രൈൻ. അഡ്മിറൽ വിക്ടർ സൊഖോലോവ് കൊല്ലപ്പെട്ടത് വെള്ളിയാഴ്ച നടന്ന ആക്രമണത്തിലാണെന്നാണ് യുക്രൈൻ വാദിക്കുന്നത്. എന്നാൽ യുക്രൈൻ വാദത്തേക്കുറിച്ച് റഷ്യ ഇനിയും പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് യുക്രൈൻറെ പ്രത്യേക സേന അഡ്മിറൽ വിക്ടർ സൊഖോലോവ് കൊല്ലപ്പെട്ടെന്ന അവകാശവാദം ഉയർത്തിയത്. ക്രീമിയയിലെ സെവാസ്റ്റോപോളിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഒപ്പമുണ്ടായിരുന്ന 33 ഉദ്യോഗസ്ഥർക്കൊപ്പമാണ് വിക്ടർ സൊഖോലോവ് കൊല്ലപ്പെട്ടതെന്നാണ് വാദം. റഷ്യയിലെ ഏറ്റവും മുതിർന്ന നാവിക ഉദ്യോഗസ്ഥരിലൊരാളാണ് വിക്ടർ സൊഖോലോവ്. ക്രീമിയയിൽ യുക്രൈൻ ആക്രമണം ശക്തമായതിന് പിന്നാലെ റഷ്യ കൂടുതൽ ഉദ്യോഗസ്ഥരേയും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. 19 മാസമായി തുടരുന്ന യുദ്ധത്തിൽ യുക്രൈനെതിരായ ആകാശ പോരിന് റഷ്യക്ക് താവളമായിരുന്ന മേഖലയാണ് ക്രീമിയ. കീവിന്റെ സുപ്രധാന തിരിച്ചടികളിലൊന്നായാണ് വിക്ടർ സൊഖോലോവിന്റെ കൊലയെ യുക്രൈൻ വിശേഷിപ്പിക്കുന്നത്. 2014ലാണ് റഷ്യ ക്രീമിയ യുക്രൈനിൽ നിന്ന് പിടിച്ചെടുത്തത്. കരിങ്കടലിലെ സേനാ വിന്യാസത്തിന്റെ ഹെഡ്ക്വാട്ടേഴ്സിനെ നേരെയുണ്ടായ ആക്രമണത്തിൽ 34 ഉദ്യോഗസ്ഥർ കൊല്ലപ്പട്ടതായാണ് റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്…
Read More »