KeralaNEWS

ട്രോളി ബാഗുമായി മറുനാടന്‍ ഷാജന്‍ ഇ.ഡി. ഓഫീസില്‍; കള്ളപ്പണക്കേസിലെ തെളിവുകളെന്ന് വിശദീകരണം

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ട്രോളി ബാഗുമായി മറുനാടന്‍ മലയാളി എഡിറ്ററും ഉടമയുമായ ഷാജന്‍ സ്‌കറിയ. കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കാനാണ് എത്തിയതെന്നായിരുന്നു അദേഹത്തിന്റെ വിശദീകരണം.

കള്ളപ്പണ ഇടപാട് നടന്നെന്ന് ആരോപിച്ച് ഇഡിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഷാജനോട് വിവരങ്ങള്‍ തേടിയിരുന്നു. ഇക്കാര്യത്തില്‍ ഷാജനോട് രേഖകള്‍ ഹജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അദേഹം ട്രോളി ബാഗില്‍ രേഖകളുമായി ഇഡി ഓഫീസില്‍ എത്തിയിരിക്കുന്നത്.

Signature-ad

വിദേശ പണമിടപാടില്‍ അടക്കം കള്ളപ്പണ ഇടപാട് നടന്നു എന്നായിരുന്നു പ്രധാനപ്പെട്ട ആരോപണം. ഇതിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനും വിവര ശേഖരണത്തിന്റെയും ഭാഗമായിട്ടാണ് ഷാജന്‍ സ്‌കറിയ ഇഡി ഓഫീസില്‍ എത്തിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

വിദേശ കള്ളപ്പണ ഇടപാട് ആരോപിച്ചുകൊണ്ട് ഷാജനെതിരെ ഇഡിക്ക് പരാതി ലഭിക്കുകയും ആ പരാതിയുടെ അടിസ്ഥാനത്തില്‍ വിവരശേഖരണം നടത്തുകയും ചെയ്യുന്നത്. ഇന്നു രാവിലെയാണ് കൊച്ചിയിലെ ഇഡി ഓഫീസില്‍ രേഖകളുമായി ഷാജന്‍ സ്‌കറിയ എത്തിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: