തൃശൂർ: ഓണത്തിനോടനുബന്ധിച്ച് നടക്കുന്ന പുലികളി എന്ന കലാരൂപം നിലനിൽക്കേണ്ടതാണെന്നും ഓരോ പുലികളി സംഘത്തിനും 50,000 രൂപ സഹായം നൽകുമെന്നും നടനും മുൻ എംപിയുമായ സുരേഷ് ഗോപി പറഞ്ഞു.
പുലികളി നടത്തിപ്പില്‍ വലിയ ബാധ്യത വരാതിരിക്കാൻ കേന്ദ്രസര്‍ക്കാര്‍ സാധ്യമാകുന്നതൊക്കെ ചെയ്തുവെന്നും സുരേഷ് ഗോപി പറഞ്ഞു.സംസ്ഥാനത്തിന്റെ സാംസ്കാരിക പ്രതീകമായ പുലിക്കളിയെ സംസ്ഥാന സര്‍ക്കാര്‍ അവഗണിയ്‌ക്കുകയാണ്.15 ഓളം പുലികളി സംഘങ്ങളുണ്ടായിരുന്നത് സാമ്ബത്തിക ബാധ്യത മൂലം ഇപ്പോള്‍ ചുരുങ്ങി അഞ്ചെണ്ണമായി. കഴിഞ്ഞ വര്‍ഷം ടൂറിസം വകുപ്പ് പ്രഖ്യാപിച്ച സഹായധനം ഇതുവരെ കലാകാരന്മാര്‍ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം നിലക്ക് ഓരോ ദേശത്തിനും താൻ 50000 രൂപ വെച്ച് നല്‍കും. സ്ത്രീകളുടെ പങ്കാളിത്തം വളരെ സന്തോഷം നല്‍കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.