Social MediaTRENDING

“സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല”; കെടിഡിസിയുടെ ഓണസദ്യയെ പുകഴ്ത്തി നടി സജിത മഠത്തില്‍

തിരുവനന്തപുരം: കെടിഡിസിയുടെ ഓണസദ്യയെ പുകഴ്ത്തി നടി സജിത മഠത്തിൽ. പ്രതീക്ഷിച്ചതിനെക്കാൾ വളരെ മികച്ചതായിരുന്നു സദ്യയെന്നും സർക്കാർ സ്ഥാപനത്തിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും സജിത പറഞ്ഞു. പാക്കിങ്ങ് എടുത്തു പറയേണ്ടതാണ്. പ്ലാസ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കാത്തതിന് പ്രത്യേക നന്ദി. വീട്ടിലെ സദ്യ എന്ന ‘പഴഞ്ചൻ’ സങ്കൽപ്പത്തെ കെടിഡിസി തകർത്തെറിഞ്ഞെന്നും സജിത ഫേസ്ബുക്കിൽ കുറിച്ചു.

സജിതയുടെ കുറിപ്പ്: ”സാധാരണ ഓണത്തിന് വീട്ടിലെ സദ്യയാണ് എനിക്ക് ഇഷ്ടം. പല തരം കറികൾ ഉണ്ടാക്കി ഒന്നിച്ചിരുന്നു കഴിക്കുന്നതാണ് സന്തോഷം. അതാണ് എനിക്ക് ആഘോഷം. ഇത്തവണ വിധു Vidhu Vincent നൽകിയ ഓണം ഓഫറിൽ ‘സജി വന്നാൽ മതി സദ്യ ഞാനൊരുക്കും’ എന്നതായിരുന്നു തലവാചകം. അല്പം പേടിയോടെയാണ് തല വെച്ച് കൊടുത്തത്. പക്ഷെ ഉള്ളതു പറയാമല്ലോ അവൾ സദ്യ വാങ്ങിക്കാൻ തീരുമാനിച്ചത് എന്റെ ഭാഗ്യം. അവൾ ഏർപ്പാക്കിയ KTDCയുടെ സ്‌പെഷൽ സദ്യ പ്രതീക്ഷയെക്കാൾ വളരെ മുകളിലായിരുന്നു. ഗംഭീര സദ്യ! പാക്കിങ്ങ് എടുത്തു പറയേണ്ടതാണ്. പ്ലാസ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കാത്തതിന് പ്രത്യേക നന്ദി. വീട്ടിലെ സദ്യ എന്ന എന്റെ ‘പഴഞ്ചൻ’ സങ്കൽപ്പത്തെ അവർ തകർത്തെറിഞ്ഞു. ഒരു ബോക്‌സു കൊണ്ട് രണ്ടു പേർക്ക് ഗംഭീരമായി കഴിക്കാം. ഇത് സ്ഥിരമായി ഒരുക്കുന്ന സദ്യയാണോ എന്നെനിക്കറിയില്ല. എന്നാലും ഒരു സർക്കാർ സ്ഥാപനത്തിൽ നിന്ന് ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല. കൊച്ചിയിൽ ഇത് കിട്ടാൻ മാർഗ്ഗമുണ്ടോ? ഏതായാലും വലിയ സംരംഭമായി മാറട്ടെ! NB :എന്റെ പഴയ അയൽ ഫ്‌ലാറ്റിയുടെ മടി കൊണ്ട് ചിലപ്പോൾ ചില ഗുണങ്ങളുമുണ്ടെന്ന് മനസ്സിലായില്ലെ! വില പലരും ചോദിച്ചതിനാൽ അന്വേഷിച്ചു. ഒരു ചെറിയ കുടുബത്തിനുള്ള പാക്കറ്റിന് 1499നും ചെറിയ പാക്കറ്റിന് 899നും ആണെന്ന് അറിയുന്നു. ”

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: