Month: September 2023
-
India
40-ൽ പരം സർവീസ് ചാർജ്ജ് ഒഴിവാക്കി പുതിയ സേവിംഗ്സ് അക്കൗണ്ടുമായി ആക്സിസ് ബാങ്ക്
മിനിമം ബാലൻസ്, സർവീസ് ചാർജ്ജ് തുടങ്ങിയ ഏടാകൂടങ്ങളൊന്നുമില്ലാതെ പുതിയ സേവിംഗ്സ് അക്കൗണ്ടുമായി ആക്സിസ് ബാങ്ക്.40 -ൽ അധികം ചാര്‍ജ്ജുകളാണ് ഈ സേവിംഗ്സ് അക്കൗണ്ടില്‍ ഒഴിവാക്കിയിരിക്കുന്നത്. അക്കൗണ്ടില്‍ മിനിമം ബാലൻസ് നിലനിര്‍ത്തണമെന്നതും, സര്‍വ്വീസ് ചാര്‍ജ്ജുകളുമെല്ലാം പലപ്പോഴും ഉപഭോക്താക്കളെ സംബന്ധിച്ച് തലവേദന തന്നെയാണ്.എന്നാല്‍ ഈ ആകുലതകള്‍ക്ക് പരിഹാരമായി , മിനിമം ബാലൻസ് നിബന്ധനയില്ലാതെ , സര്‍വ്വീസ് ചാര്‍ജ്ജുകളൊഴിവാക്കി സേവിംഗ്സ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ആക്സിസ് ബാങ്ക്. ഇൻഫിനിറ്റി സേവിംഗ്സ് അക്കൗണ്ട് എന്ന പേരിലാണ് പുതിയ സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചിരിക്കുന്നത്. വരിസംഖ്യ നല്‍കി സ്കീമുകളില്‍ അംഗമാകുന്ന ടെക്നോളജി തല്‍പരരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ആക്സിസ് ബാങ്ക് പുതിയ സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. പ്രവര്‍ത്തനരീതി ആക്‌സിസ് ബാങ്ക് വെബ്‌സൈറ്റ് പ്രകാരം, ഇൻഫിനിറ്റി സേവിംഗ്സ് അക്കൗണ്ട് ഒരു നിശ്ചിത ഫീസ് അല്ലെങ്കില്‍ വരിസംഖ്യ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടാണ്. അതായത് നിരവധി ആനൂകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഈ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിനായി ഉപഭോക്താവ് ബാങ്കിന് മുൻകൂട്ടി നിശ്ചയിച്ച തുക അഥവാ വരിസംഖ്യ നല്‍കേണ്ടതുണ്ട്…
Read More » -
India
2000 നോട്ടുകള്‍ മാറ്റാനുള്ള അവസാന തിയതി ഈ മാസം 30 വരെ;ഒരു വ്യക്തിക്ക് ഒരു സമയം മാറ്റാൻ സാധിക്കുന്നത് പത്ത് 2000 രൂപ നോട്ടുകള്‍ വരെ
ന്യൂഡൽഹി:രണ്ടായിരത്തിന്റെ നോട്ടുകള്‍ മാറ്റാനുള്ള അവസാന തിയതി ഈ മാസം 30 വരെ.മേയ് 19 ന് ആണ് റിസര്‍വ് ബാങ്ക് 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നത്.0.24 ലക്ഷം കോടി രൂപയുടെ കറന്‍സികളാണ് ഇനി തിരിച്ചെത്താനുള്ളത്.രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപാ കറന്‍സികളില്‍ 93 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതാായിഇന്നലെ റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. 2023 സെപ്റ്റംബര്‍ 30 വരെയാണ് 2000 രൂപാ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് റിസര്‍വ് ബാങ്ക് സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്.എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി പൊതുജനങ്ങള്‍ക്ക് നോട്ടുകള്‍ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.ബാങ്ക് അക്കൗണ്ട് ഉള്ള ആളുകള്‍ക്ക് അവരുടെ ബ്രാഞ്ച് സന്ദര്‍ശിച്ച് 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാവുന്നതാണ്.നോട്ടുകള്‍ മാറ്റുന്നതിന് റിക്വിസിഷന്‍ സ്ലിപ്പോ ഐഡി പ്രൂഫോ ആവശ്യമില്ല. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് പോലും ഐഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപയുടെ നോട്ടുകള്‍ മാറ്റാം. അതേസമയം ഒരു വ്യക്തിക്ക് ഒരു സമയം പത്ത് 2000 രൂപ നോട്ടുകള്‍ വരെ മാത്രമെ മാറ്റാന്‍ സാധിക്കൂ. 2016…
Read More » -
Movie
ആർ സി സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആഗോള ചിത്രത്തിൽ സ്റ്റൈലിഷ്ഹീറോ കിച്ച സുധീപ് നായകൻ, തിരക്കഥ വിജയേന്ദ്രപ്രസാദ്; പ്രഖ്യാപിച്ചത് താരത്തിന്റെ പിറന്നാൾ ദിനമായ ഇന്നലെ
ഇന്ത്യൻ സിനിമയെ ആഗോള തലത്തിലേക്ക് പിടിച്ചുണർത്താനായി വമ്പൻ സിനിമയുടെ പ്രഖ്യാപനവുമായി കന്നഡ പ്രൊഡക്ഷൻ കമ്പനിയായ ആർ.സി സ്റ്റുഡിയോസ്. മിസ്റ്റർ പെർഫെക്ട്, സ്റ്റൈലിഷ് ഹീറോ, പാൻ ഇന്ത്യൻ സ്റ്റാർ തുടങ്ങിയ സൂപ്പർ വിശേഷണങ്ങൾ നേടിയ കിച്ച സുധീപിന്റെ ജന്മദിനമായ ഇന്നലെയാണ് ആരാധകർക്ക് സന്തോഷം പകരുന്ന സിനിമയുടെ പ്രഖ്യാപനം. മഗധീര, ബാഹുബലി, ആർ.ആർ.ആർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം കഥയും തിരക്കഥയുമൊരുക്കിയ വി വിജയേന്ദ്ര പ്രസാദ് ആണ് ഈ ചിത്രത്തിന്റെ രചന. ആർ ചന്ദ്രുവാണ് സംവിധാനം നിർവഹിക്കുന്നത്. എസ് എസ് രാജമൗലിക്കു വേണ്ടി ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കാൻ ശക്തമായ കഥയും തിരക്കഥയുമായി അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്ന വിജയേന്ദ്ര പ്രസാദും, പാൻ ഇന്ത്യൻ താരം കിച്ച സുധീപും സംവിധായകൻ ആർ ചന്ദ്രുവും ആർ.സി സ്റ്റുഡിയോസുമായി കൈ കോർക്കുന്നത് അന്താരാഷ്ട്രതലത്തിലുള്ള വമ്പൻ ചിത്രത്തിന് വേണ്ടിയാണ്. കർണാടകയിലെ പ്രശസ്ത നിർമ്മാതാക്കളായ ആർ സി സ്റ്റുഡിയോസ് അവരുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന അഞ്ച് വൻ സിനിമകൾ ഈ വർഷം തിയേറ്ററുകളിലെത്തിക്കും.…
Read More » -
NEWS
വിഘ്‌നങ്ങള്‍ക്കിടയിൽ വീണുപോകാതെ പ്രവര്‍ത്തനനിരതമാകൂ, അതാണ് യഥാര്‍ത്ഥ ശക്തി.
വെളിച്ചം സമാധാനം പ്രമേയമാക്കി ഒരു ചിത്രരചനാമത്സരം സംഘടിപ്പിക്കപ്പെട്ടു. നിരവധി പേര്‍ ആ മത്സരത്തില്‍ പങ്കെടുത്തു. അതില്‍ നിന്നും രണ്ട് ചിത്രമാണ് അവസാന റൗണ്ടില്‍ എത്തിയത്. ശാന്തമായ തടാകവും നീലാകാശവും തെളിഞ്ഞ അടിത്തട്ടും ആദ്യ ചിത്രത്തെ അര്‍ത്ഥവത്താക്കി. രണ്ടാം ചിത്രം ഉണങ്ങിവരണ്ട മലനിരകളും മരുഭൂമിയും ഇടിമിന്നലും എല്ലാം ഉള്‍പ്പെടുന്നതായിരുന്നു. ഒന്നാം സമ്മാനം ആദ്യചിത്രത്തിന് തന്നെ ലഭിക്കുമെന്ന് എല്ലാവരും കരുതിയെങ്കിലും വിജയിച്ചത് രണ്ടാമത്തെ ചിത്രമായിരുന്നു. കാരണമന്വേഷിച്ച ജനങ്ങളോട് സംഘാടകര്‍ പറഞ്ഞു: “രണ്ടാം ചിത്രത്തില്‍ മലമുകളില്‍ കാറ്റിലാടി ഇടിമിന്നലേറ്റ് നില്‍ക്കുന്ന മരത്തിന്റെ ചാഞ്ഞുകിടക്കുന്ന ചില്ലയില്‍ തള്ളക്കുരുവി തന്റെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. അവയെക്കാള്‍ സമാധാനം അനുഭവിക്കുന്ന മറ്റൊരു ജീവിയും ഉണ്ടാകില്ല. ശാന്തമായി ഇരിക്കുമ്പോള്‍ രൂപപ്പെടുന്നതല്ല, അസ്വസ്ഥമായിരിക്കുമ്പോഴും ഉരുത്തിരിയേണ്ടതാണ് സമാധാനം. പ്രശ്‌നങ്ങളും പ്രതിസന്ധികളും ഇല്ലാതിരിക്കുമ്പോള്‍ സന്തോഷിക്കാന്‍ ആര്‍ക്കും സാധിക്കും. പരിമുറുക്കമുണ്ടാകുമ്പോഴും സംഘര്‍ഷമുണ്ടാകുമ്പോഴും ശാന്തത കൈവിടാത്തതാണ് യഥാര്‍ത്ഥ സമാധാനം…” വിഘ്‌നങ്ങള്‍ക്കിടയിലും വീണുപോകാതെ പ്രവര്‍ത്തനനിരതമാകുന്നതാണ് യഥാര്‍ത്ഥ ശക്തി. തനിക്കിഷ്ടപ്പെട്ട സാഹചര്യങ്ങളിലൂടെ മാത്രം കടന്നുപോകുന്ന ആരും ഉണ്ടാകില്ല.…
Read More » -
Business
2000ത്തിന്റെ നോട്ട് നിരോധിച്ച ശേഷം 93 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക്
ദില്ലി: 2000ത്തിന്റെ നോട്ട് നിരോധിച്ച ശേഷം 93 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2023 ഓഗസ്റ്റ് 31 വരെ തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.32 ലക്ഷം കോടി രൂപയാണെന്നും ആർബിഐ അറിയിച്ചു. ബാങ്കുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം, 2023 ഓഗസ്റ്റ് 31 വരെ തിരികെ ലഭിച്ച 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.32 ലക്ഷം കോടി രൂപയാണെന്നും ഇനി പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 0.24 ലക്ഷം കോടി രൂപയാണെന്നും ആർബിഐ വ്യക്തമാക്കി. നോട്ട് പുറത്തിറക്കി 2023 മെയ് 19വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തി. തിരിച്ചെത്തിയ മൊത്തം 2,000 രൂപ നോട്ടുകളുടെ 87 ശതമാനവും നിക്ഷേപ രൂപത്തിലാണെന്നും ബാക്കിയുള്ള 13 ശതമാനം മറ്റ് മൂല്യങ്ങളുടെ നോട്ടുകളായി മാറ്റിയെന്നും റിസർവ് ബാങ്ക് അറിയിച്ചു. 2000 നോട്ടുകൾ മാറ്റിയെടുക്കാൻ 2023 സെപ്റ്റംബർ 30 വരെയാണ് സമയം…
Read More » -
Kerala
ആറന്മുള ഉത്തൃട്ടാതി വള്ളം കളി; പത്തനംതിട്ടയിൽ നാളെ പ്രാദേശിക അവധി
പത്തനംതിട്ടയിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. ആറന്മുള ഉത്തൃട്ടാതി വള്ളം കളിയോട് അനുബന്ധിച്ചാണ് അവധി. പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. അതേസമയം പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read More » -
Kerala
ഇത്തവണ ഓണത്തിന് കോളടിച്ചത് കർഷകർ
പത്തനംതിട്ട: ഇത്തവണ ഓണത്തിന് കോളടിച്ചത് കർഷകർ.നേന്ത്രക്കായയ്ക്ക് മെച്ചപ്പെട്ട വില ലഭിച്ചതിനൊപ്പം മഴ കാരണമുണ്ടാവുന്ന കൃഷിനാശം ഇല്ലാതിരുന്നതുമാണ് കര്‍ഷകര്‍ക്ക് ഇത്തവണ ആശ്വാസത്തിന്റെ പൊന്നോണമായത്. നേന്ത്രക്കായയ്ക്ക് കിലോയ്ക്ക് 60- 70 രൂപവരെ എത്തിയിരുന്നു. ഓണത്തിരക്ക് തുടങ്ങുന്നതിന് മുമ്ബ് 40 മുതല്‍ 45 വരെയായിരുന്ന വിലയാണ് 60ലേക്കും 70ലേക്കും കുതിച്ചത്. വാഴയിലയ്ക്കും നല്ല വില ലഭിച്ചതോടെ കര്‍ഷകര്‍ക്ക് ഡബിള്‍ ഹാപ്പി. കാലവര്‍ഷം കനക്കുന്നതോടെ വലിയ കൃഷിനാശം ഉണ്ടാവുന്ന സാഹചര്യം ഇത്തവണ ഉണ്ടായില്ല. മഴ കുറഞ്ഞതോടെ മുഴുവൻ വിളവും കര്‍ഷകര്‍ക്ക് ലഭിച്ചു.ഒപ്പം ന്യായമായ വിലയും. നേന്ത്രക്കായയ്ക്ക് വില കൂടിയതോടെ വറുത്ത ഉപ്പേരിക്കും ശര്‍ക്കര ഉപ്പേരിക്കും വില കൂടിയിരുന്നു. ഓണം വിപണി ലക്ഷ്യമിട്ട് വറുത്ത ഉപ്പേരി, ശര്‍ക്കര ഉപ്പേരി, കായ വറുത്തത്, പഴം വറുത്തത് എന്നിവയ്ക്കായി മെച്ചപ്പെട്ട വിലയില്‍ തന്നെയാണ് നേന്ത്രക്കായ ശേഖരിച്ചത്. നേന്ത്രക്കായ കൂടുതല്‍ എത്തുന്ന തമിഴ്നാട്ടിൽ നിന്ന് ഇത്തവണ കാര്യമായി എത്താഞ്ഞതും കർഷകർക്ക് ഗുണമായി. അടുക്കളത്തോട്ടം വഴിയും അല്ലാതെയും പച്ചക്കറി കൃഷി നടത്തിയ കർഷകർക്കും ഇത്തവണ…
Read More » -
Kerala
പുതുപ്പള്ളിയില്‍ ബിജെപിയ്ക്ക് പിന്തുണയില്ല: എൻഎസ്എസ്
ചങ്ങനാശേരി:പുതുപ്പള്ളിയില്‍ ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന പ്രചാരണം നിഷേധിച്ച് എന്‍എസ്‌എസ്. പുതുപ്പള്ളിയിലും സമദൂരമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. എന്‍എസ്‌എസിന്‍റെ പ്രഖ്യാപിത നിലപാടാണ് സമദൂരം. ഇത് ഉപേക്ഷിച്ചിട്ടില്ല. സമദൂരം ഉപേക്ഷിച്ച് പുതുപ്പള്ളിയില്‍ എന്‍എസ്‌എസ് ബിജെപിയെ പിന്തുണയ്ക്കുമെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത് തെറ്റാണ്. പ്രവര്‍ത്തകര്‍ക്ക് അവരുടെ രാഷ്ട്രീയത്തില്‍ വിശ്വസിക്കാനും പ്രവര്‍ത്തിക്കാനും സ്വതന്ത്ര്യമുണ്ടെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു. സമദൂര നിലപാട് ഉപേക്ഷിച്ചുകൊണ്ട് എന്‍എസ്‌എസ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയത്.
Read More » -
Kerala
ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് കോടതി; പോലീസിനും പ്രോസിക്യൂഷനും വിമർശനം
കൊച്ചി:മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി.ആലുവാ പോലീസ് എടുത്ത കേസിലാണ് അറസ്റ്റ് തടഞ്ഞത്. പോലീസിന്‍റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന പരാതിയിലായിരുന്നു കേസ്.നേരത്തെ, വയര്‍ലെസ് സംവിധാനം ചോര്‍ന്നതിന് ഷാജനെതിരേ സൈബര്‍ പോലീസ് തിരുവനന്തപുരത്ത് കേസെടുത്തിരുന്നു.എന്നാല്‍ ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകള്‍ എന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം.കേസ് പരിഗണിച്ചപ്പോള്‍ ഉത്തരവാദിത്തപ്പെട്ട പോലീസ് ഉദ്യോഗസസ്ഥര്‍ ആരും കോടതിയില്‍ ഹാജരാകാഞ്ഞതിനെയും കോടതി വിമര്‍ശിച്ചു. ‘അതേ കുറ്റത്തിന് എന്തിനാണ് ആലുവാ പോലീസ് പൊടുന്നനെ ഒരു കേസ് എടുക്കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്?’ ഉത്തരവാദിത്തപ്പെട്ടവര്‍ ഇല്ലാതെ എങ്ങനെയാണ് ഈ കേസ് പരിഗണിക്കുന്നത്…?’ എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിന് മറുപടി നല്‍കിയില്ല. പ്രോസിക്യൂഷന്‍ പോലീസിന്‍റെ ഏറാന്‍ മൂളിയാകരുത്. കോടതിയെ സഹായിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
Read More » -
Kerala
തന്നെ ബസിടിപ്പിച്ച് പോലീസുകാർ കൊല്ലാൻ ശ്രമിച്ചെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ; ഇടിച്ചത് പിണറായി വിജയന്റെ വാഹന വ്യൂഹത്തിലെ അകമ്ബടി ബസ്
പന്തളം: ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ കാറില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിലെ അകമ്ബടി ബസ് ഇടിച്ചു.സ്‌ട്രൈക്കര്‍ ഫോഴ്‌സ് ബസാണ് ഇടിച്ചത്.തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും താൻ രക്ഷപ്പെട്ടതെന്ന് നടൻ പറഞ്ഞു. മനപ്പൂര്‍വ്വമായിരുന്നു ബസ് കാറിലിടിപ്പിച്ചതെന്നും അപകട ശേഷം ബസിലുണ്ടായിരുന്ന പൊലീസുകാര്‍ തന്നെ അധിക്ഷേപിക്കുകയും തെറി വിളിക്കുകയും ചെയ്തെന്നും കൃഷ്ണകുമാർ പറഞ്ഞു. സംഭവത്തിൽ നടൻ പൊലീസില്‍ പരാതി നൽകി.പന്തളം പൊലീസ് സ്‌റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്.അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും പൊതു സ്ഥലത്ത് അസഭ്യം പറഞ്ഞതിനും നടപടി വേണമെന്നാണ് ആവശ്യം. പുതുപ്പള്ളിയിലെ പ്രചരണത്തിന് കാറിലാണ് മുഖ്യമന്ത്രി പോയത്.കൃഷ്ണകുമാറും പുതുപ്പള്ളി യാത്രയിലായിരുന്നു. ഇതിനിടെയാണ് റോഡില്‍ വച്ച് കൃഷ്ണകുമാറിന്റെ കാറിൽ മുഖ്യമന്ത്രിയുടെ അകമ്പടി ബസ് ഇടിച്ചത്.
Read More »