HealthLIFE

മസില്‍ കൂട്ടാന്‍ പുരുഷന്മാര്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍…

ല്ല ആരോഗ്യത്തിന് നല്ല ഭക്ഷണശീലം പ്രധാനമാണ്. ശരിയായ ഭക്ഷണത്തിലൂടെ നല്ല ആരോഗ്യമുള്ള ശരീരം നേടിയെടുക്കാൻ സാധിക്കും. പുരുഷന്മാർ പലപ്പോഴും ജിമ്മിൽ പോയി മസിൽ കൂട്ടാൻ ശ്രമിക്കാറുണ്ട്. എന്നാൽ മസിൽ കൂട്ടാൻ ഭക്ഷണകാര്യത്തിൽ കൂടി ശ്രദ്ധ വേണം. അത്തരത്തിൽ മസിൽ കൂട്ടാൻ പുരുഷന്മാർ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

Signature-ad

ചോറാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. പലരും ശരീരഭാരം വർധിക്കുമെന്ന് കരുതി ചോറ് പൂർണ്ണമായും ഒഴിവാക്കാറുണ്ട്. എന്നാൽ മസിൽ കൂട്ടാൻ വർക്കൗട്ട് ചെയ്യുന്നവർ പതിവായി ചോറ് കഴിക്കുന്നത് ശരീരത്തിന് ഊർജവും ആരോഗ്യവും ലഭിക്കാൻ സഹായിക്കും.

രണ്ട്…

ഓട്സ് ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രോട്ടീനും ഫൈബറും കാർബോഹൈട്രേറ്റും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഓട്സ് പതിവായി കഴിക്കുന്നതും നല്ലതാണ്.

മൂന്ന്…

നേന്ത്രപ്പഴമാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ദഹനം മെച്ചപ്പെടുത്താനും വയറിൻറെ ആരോഗ്യത്തിനും മസിൽ കൂടാനും ഇവ സഹായിക്കും. ശരീരത്തിന് വേണ്ട ഊർജം പകരാനും ഇവ സഹായിക്കും.

നാല്…

മുട്ടയാണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. പുരുഷന്മാർക്ക് മസിൽ വളർച്ചയ്ക്കും ആരോഗ്യത്തിനുമെല്ലാം ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്. ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.

അഞ്ച്…

മധുരക്കിഴങ്ങാണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഗ്ലൈസമിക് സൂചിക കുറഞ്ഞ ഇവ പ്രമേഹ രോഗികൾക്കും പതിവായി കഴിക്കാം. ഇവ മസിൽ കൂട്ടാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Back to top button
error: