നേന്ത്രക്കായയ്ക്ക് കിലോയ്ക്ക് 60- 70 രൂപവരെ എത്തിയിരുന്നു. ഓണത്തിരക്ക് തുടങ്ങുന്നതിന് മുമ്ബ് 40 മുതല്‍ 45 വരെയായിരുന്ന വിലയാണ് 60ലേക്കും 70ലേക്കും കുതിച്ചത്. വാഴയിലയ്ക്കും നല്ല വില ലഭിച്ചതോടെ കര്‍ഷകര്‍ക്ക് ഡബിള്‍ ഹാപ്പി.
കാലവര്‍ഷം കനക്കുന്നതോടെ വലിയ കൃഷിനാശം ഉണ്ടാവുന്ന സാഹചര്യം ഇത്തവണ ഉണ്ടായില്ല. മഴ കുറഞ്ഞതോടെ മുഴുവൻ വിളവും കര്‍ഷകര്‍ക്ക് ലഭിച്ചു.ഒപ്പം ന്യായമായ വിലയും.
നേന്ത്രക്കായയ്ക്ക് വില കൂടിയതോടെ വറുത്ത ഉപ്പേരിക്കും ശര്‍ക്കര ഉപ്പേരിക്കും വില കൂടിയിരുന്നു. ഓണം വിപണി ലക്ഷ്യമിട്ട് വറുത്ത ഉപ്പേരി, ശര്‍ക്കര ഉപ്പേരി, കായ വറുത്തത്, പഴം വറുത്തത് എന്നിവയ്ക്കായി മെച്ചപ്പെട്ട വിലയില്‍ തന്നെയാണ് നേന്ത്രക്കായ ശേഖരിച്ചത്. നേന്ത്രക്കായ കൂടുതല്‍ എത്തുന്ന തമിഴ്നാട്ടിൽ നിന്ന് ഇത്തവണ കാര്യമായി എത്താഞ്ഞതും കർഷകർക്ക് ഗുണമായി.
അടുക്കളത്തോട്ടം വഴിയും അല്ലാതെയും പച്ചക്കറി കൃഷി നടത്തിയ കർഷകർക്കും ഇത്തവണ നേട്ടത്തിന്റെ ഓണമായിരുന്നു.റോക്കറ്റുപോലെ കുതിച്ചു പാഞ്ഞ പച്ചക്കറി വിലയെ പിടിച്ചു കെട്ടാനും ഇതുമൂലം സാധിച്ചു.