IndiaNEWS

2000 നോട്ടുകള്‍ മാറ്റാനുള്ള അവസാന തിയതി ഈ മാസം 30 വരെ;ഒരു വ്യക്തിക്ക് ഒരു സമയം മാറ്റാൻ സാധിക്കുന്നത് പത്ത് 2000 രൂപ നോട്ടുകള്‍ വരെ  

ന്യൂഡൽഹി:രണ്ടായിരത്തിന്റെ നോട്ടുകള്‍ മാറ്റാനുള്ള അവസാന തിയതി ഈ മാസം 30 വരെ.മേയ് 19 ന് ആണ് റിസര്‍വ് ബാങ്ക് 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നത്.0.24 ലക്ഷം കോടി രൂപയുടെ കറന്‍സികളാണ് ഇനി തിരിച്ചെത്താനുള്ളത്.രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപാ കറന്‍സികളില്‍ 93 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതാായിഇന്നലെ  റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു.
2023 സെപ്റ്റംബര്‍ 30 വരെയാണ് 2000 രൂപാ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് റിസര്‍വ് ബാങ്ക് സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്.എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി പൊതുജനങ്ങള്‍ക്ക് നോട്ടുകള്‍ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.ബാങ്ക് അക്കൗണ്ട് ഉള്ള ആളുകള്‍ക്ക് അവരുടെ ബ്രാഞ്ച് സന്ദര്‍ശിച്ച്‌ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാവുന്നതാണ്.നോട്ടുകള്‍ മാറ്റുന്നതിന് റിക്വിസിഷന്‍ സ്ലിപ്പോ ഐഡി പ്രൂഫോ ആവശ്യമില്ല. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് പോലും ഐഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപയുടെ നോട്ടുകള്‍ മാറ്റാം. അതേസമയം ഒരു വ്യക്തിക്ക് ഒരു സമയം പത്ത് 2000 രൂപ നോട്ടുകള്‍ വരെ മാത്രമെ മാറ്റാന്‍ സാധിക്കൂ.

2016 ല്‍ പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ 2000 രൂപാ നോട്ട് പുറത്തിറക്കിയത്.നിലവില്‍ 500 രൂപയുടെ നോട്ടാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള കറന്‍സി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: