Month: September 2023
-
India
ജയിലറിന്റെ വൻവിജയം, രജനികാന്തിന് രണ്ട് ബിഎംഡബ്ല്യു കാര്‍ സമ്മാനമായി നല്‍കി നിര്‍മ്മാതാക്കള്‍
ചെന്നൈ:ജയിലര്‍ സിനിമയുടെ വൻവിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചിത്രത്തിലെ നായകൻ രജനികാന്തിന് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്‌സ് രണ്ട് ബി.എം.ഡബ്ല്യു എസ്.യു.വി സമ്മാനമായി നല്‍കി. അതേസമയം ബി.എം.ഡബ്ല്യു എക്സ് 7, ബി.എം.ഡബ്ല്യു ഐ7 എന്നീ കാറുകളില്‍ നിന്ന് എക്സ്7 ആണ് രജനികാന്ത് തിരഞ്ഞെടുത്തത്. നിര്‍മ്മാതാവ് കലാനിധി മാരൻ കാറിന്റെ താക്കോല്‍ രജനികാന്തിന് കൈമാറി. ഇതിന്റെ വീഡിയോ സണ്‍ പിക്ചേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പെട്രോള്‍ , ഡീസൻ വേരിയന്റുകളില്‍ ബി,എം,.ഡബ്ല്യു എക്സ് 7 വിപണിയില്‍ ലഭ്യമാണ്. 1.22 കോടി രൂപ മുതല്‍ 1.24 കോടി രൂപ വരെയാണ് ഇന്ത്യയിലെ എക്സ്‌ഷോറൂം വില. 5.8 സെക്കൻഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ എക്സ് 7ന് കഴിയും. പെട്രോള്‍ മോഡലിന് 381 ബിഎച്ച്‌പി പവറും 520 ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഡിസല്‍ എൻജിനിലാകട്ടെ 340 ബി.എച്ച്.പിയും 700 എൻ.എം ടോര്‍ക്കുമാണ്. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ഒരുക്കിയ ജയിലര്‍ ബോക്‌സോഫീസില്‍ ഉജ്ജ്വല കളക്ഷൻ നേടിക്കൊണ്ടിരിക്കുകയാണ്.ആഗസ്റ്റ് പത്തിന് റിലീസ് ചെയ്ത ചിത്രം 22…
Read More » -
NEWS
ഏഷ്യാകപ്പ് 2023; ഇന്ത്യ-പാക് പോരാട്ടം ഇന്ന്
ശ്രീലങ്ക: കഴിഞ്ഞ ഒക്‌ടോബര്‍ 23ന് മെല്‍ബണില്‍ നടന്ന ടി20 ലോകകപ്പ് പോരാട്ടത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും വീണ്ടും പരസ്‌പരം ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. ഏഷ്യാ കപ്പ് 2023ലെ ഗ്രൂപ്പ് എ മത്സരത്തില്‍ സെപ്റ്റംബര്‍ 2, ശനിയാഴ്‌ച ശ്രീലങ്കയിലെ പല്ലേക്കലെയിലാണ് ബദ്ധവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുക. ഒക്‌ടോബര്‍ 14ന് ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് മത്സരത്തിന്റെ മുന്നോടിയായുള്ള തയ്യാറെടുപ്പ് എന്ന നിലയിലാണ് ഏഷ്യാ കപ്പിനെ നോക്കികാണുന്നത്. അതേസമയം ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്ന ഇന്ത്യ പാകിസ്താൻ പോരാട്ടം കാണാൻ ദശലക്ഷക്കണക്കിന് കാഴ്ചക്കാര്‍ കാത്തിരിക്കുമ്ബോള്‍ മഴ വില്ലനാകുമെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച ഇന്ത്യൻ ടീം കാൻഡിയില്‍ എത്തിയെങ്കിലും വ്യാഴാഴ്ച പരിശീലനത്തിനായി ഇറങ്ങിയിരുന്നില്ല. അടുത്ത മൂന്ന് ദിവസത്തേക്ക് മഴയ്‌ക്ക് സാധ്യതയുളളതിനാല്‍ ഇന്ത്യ-പാകിസ്താൻ മത്സരം സംബന്ധിച്ച് വളരെയധികം അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയാണ്. സെപ്റ്റംബര്‍ 4 ന് നേപ്പാളിനെതിരെ നടക്കുന്ന മത്സരം ജയിക്കണം.ജയിക്കാനായില്ലെങ്കില്‍ അടുത്ത റൗണ്ടിലേയ്‌ക്ക് മുന്നേറുന്നത് പ്രയാസകരമാകും.
Read More » -
Kerala
കേരളത്തിലെ എൻഡിഎ മുന്നണിയില്‍ ഭിന്നത; ഏഴുസീറ്റ് ആവശ്യപ്പെട്ട് ബിഡിജെഎസ്
തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥി നിര്‍ണയം ആരംഭിച്ചപ്പോഴേ കേരളത്തിലെ എൻഡിഎ മുന്നണിയില്‍ ഭിന്നത.ഇത്തവണ തങ്ങള്‍ക്ക് ഏഴുസീറ്റ് വേണം എന്നാണ് ബിഡിജെഎസിന്റെ ആവശ്യം. തൃശൂര്‍, പാലക്കാട്, വയനാട്, കോട്ടയം, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നീ സീറ്റുകളാണ് ബിഡിജെഎസ് നോട്ടമിടുന്നത്. കഴിഞ്ഞ തവണ വയനാട്, ഇടുക്കി, ആലത്തൂര്‍, മാവേലിക്കര മണ്ഡലങ്ങള്‍ മാത്രമാണ് ബിഡിജെഎസിന് നല്‍കിയത്. ബിജെപി സംസ്ഥാന നേതൃത്വത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ അഖിലേന്ത്യ പ്രസിഡന്റ് ജെ പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരെ നേരിട്ടുകണ്ടാണ് തുഷാര്‍ വെള്ളാപ്പള്ളി ഈ ആവശ്യമുന്നയിച്ചത്. സീറ്റ് നിര്‍ണയം കേരളത്തില്‍ ചര്‍ച്ച ചെയ്യാതെ കേന്ദ്രനേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചതില്‍ ബിജെപി സംസ്ഥാന ഘടകത്തിന് അതൃപ്തിയുണ്ട്. സുരേഷ് ഗോപി നോട്ടമിട്ടിരിക്കുന്ന തൃശൂരും പ്രധാന നേതാക്കളിലാരെയെങ്കിലും മത്സരിപ്പിക്കാൻ ശ്രമിക്കുന്ന പാലക്കാടും വിട്ടുകൊടുക്കാനാകില്ല എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. ഘടകകക്ഷിയെന്ന നിലയില്‍ ബിഡിജെഎസ് വട്ടപ്പൂജ്യമാണ് എന്ന വാദമുയര്‍ത്തി അവരുടെ ആവശ്യത്തിനു തടയിടാനുള്ള നീക്കങ്ങള്‍ ബിജെപി ഇതിനകം തന്നെ…
Read More » -
Kerala
പുതുപ്പള്ളിയില്‍ മറ്റ് അവകാശവാദങ്ങൾക്കില്ല: എം വി ഗോവിന്ദന്‍
കോട്ടയം: പുതുപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ അവകാശവാദങ്ങള്‍ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.അതേസമയം യുഡിഎഫിന് എളുപ്പമായിരിക്കില്ല പുതുപ്പള്ളിയിലെ കാര്യങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. “പുതുപ്പള്ളിയിലെ വികസന വിഷയങ്ങള്‍ അടക്കം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ഉമ്മൻചാണ്ടിയെ മാത്രം മുന്നില്‍ നിര്‍ത്തിയാണ് യുഡിഎഫ് മത്സരിക്കുന്നത്.ഉമ്മൻചാണ്ടിയെപ്പോലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ഇടതു പക്ഷത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ല, യുഡിഎഫ് കരുതും പോലെ ഈസി വാക്ക്‌ഓവര്‍ ആയിരിക്കില്ല ഇത്തവണ പുതുപ്പള്ളിയിൽ” എം വി ഗോവിന്ദന്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.സെപ്തംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ്.എട്ടാം തീയതി വോട്ടെടുപ്പ് നടക്കും. ഉമ്മന്‍ ചാണ്ടിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ത്തി. ജെയ്ക്ക് സി തോമസാണ് എല്‍ഡിഎഫിനായി മത്സരിക്കുന്നത്. ജി ലിജിന്‍ലാലാണ് ബിജിപി സ്ഥാനാര്‍ഥി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലധികമായി ഉമ്മന്‍ ചാണ്ടിക്കൊപ്പമായിരുന്നു പുതുപ്പള്ളി. എന്നാല്‍ 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിന് താഴെ എത്തിക്കാന്‍ ജെയ്ക്കിനായിരുന്നു.അതേസമയം ചാണ്ടി…
Read More » -
India
538 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ജെറ്റ് എയര്‍വേസ് മേധാവി നരേഷ് ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തു
ദില്ലി: ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 538 കോടിയുടെ ബാങ്ക് തട്ടിപ്പ്-കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആണ് നടപടി. എട്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈയിലെ ഇഡി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യംചെയ്യല്‍. ഗോയലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കനറാ ബാങ്കില്‍ 538 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ നരേഷ് ഗോയലിന്റെ വീട്ടിലും ജെറ്റ് എയര്‍വെയ്സ് ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. മുംബൈയില്‍ 7 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. നരേഷ് ഗോയല്‍, ഭാര്യ അനിത ഗോയല്‍, കമ്ബനി മുൻ ഡയറക്ടര്‍ ഗൗരങ്ക ഷെട്ടി എന്നിവരുടെ വസതികള്‍ റെയ്ഡ് ചെയ്ത ശേഷമാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.ഗോയലിന്റെ ഭാര്യ അനിതയ്ക്കും കമ്ബനിയിലെ ചില മുന്‍ എക്‌സിക്യുട്ടീവുകള്‍ക്കെതിരെയും സിബിഐ കേസെടുത്തിരുന്നു.
Read More » -
Kerala
കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ വളകള്‍ മോഷ്ടിച്ച വീട്ടമ്മ പോലീസ് പിടിയില്‍
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ വളകള്‍ മോഷ്ടിച്ച വീട്ടമ്മ പോലീസ് പിടിയില്‍.റാന്നി അത്തിക്കയം സ്വദേശിനിയായ മേഴ്സിയാണ്(49) പിടിയിലായത്. ഓഗസ്റ്റ് 28ന് രാവിലെ പത്തിന് ജ്വല്ലറിയില്‍ എത്തിയ മേഴ്സി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് അഞ്ച് പവനോളം വരുന്ന രണ്ട് വളകള്‍ കൈക്കലാക്കുകയായിരുന്നു. ഇവരുടെ രണ്ട് മക്കളും വിദേശത്താണ്. മക്കളറിയാതെ മേഴ്സി അയല്‍വാസികളില്‍ നിന്നും മൂന്ന് ലക്ഷത്തോളം രൂപ വായ്പ വാങ്ങിയിരുന്നു. ഇത് തിരിച്ചു നല്‍കുവാനാണ് മോഷണം നടത്തിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ദൃശങ്ങള്‍ സഹിതം മോഷണ വിവരം പുറത്ത് വന്നതോടെ ഇവരെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ വീട്ടിലെത്തി പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
Read More » -
Kerala
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കൂട്ടബലാല്‍സംഗം ; ഒത്താശ ചെയ്ത യുവതി അറസ്റ്റിൽ
കോഴിക്കോട്:സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ ഇരയുടെ സുഹൃത്തായ യുവതി അറസ്റ്റില്‍.കണ്ണൂര്‍ മുണ്ടയാട് സ്വദേശിനി അഫ്‌സീന(29)യെയാണ് കോഴിക്കോട് ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ ജോലിചെയ്തിരുന്ന കോട്ടയം സ്വദേശിനിയാണ് പീഡനത്തിനിരയായെന്നു കാണിച്ച് പരാതി നല്‍കിയത്. സിനിമയില്‍ അവസരം നല്‍കാനെന്നു പറഞ്ഞ കോഴിക്കോട് കാരപ്പറമ്ബിലുള്ള ഫ്ലാറ്റിലെത്തിച്ച് പീഢിപ്പിച്ചെന്നാണ് പരാതി. പരാതിക്കാരിയുമായി സൗഹൃദത്തിലായ ശേഷം അഫ്‌സീന സുഹൃത്ത് ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്‌ലാറ്റിലെത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്‌തെന്നാണ് പരാതി.അഫ്‌സീനയും ഷമീറും തന്നെയാണ് പരാതിക്കാരിയെയും കൊണ്ട് നടക്കാവ് പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്‌സീന പിടിയിലായത്. അന്വേഷണത്തില്‍ മലപ്പുറം സ്വദേശികളായ അബൂബക്കര്‍, സെയ്തലവി എന്നിവരെ നേരത്തേ കുടകിലെ ഒരു റിസോര്‍ട്ടില്‍നിന്ന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് സഹായം നല്‍കിയ അഫ്‌സീനയുടെ സുഹൃത്ത് ഷമീര്‍ കുന്നുമ്മലിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read More » -
Kerala
വിവാഹവാഗ്ദാനം നല്‍കി നക്ഷത്ര ഹോട്ടലില്‍ എത്തിച്ച് പീഡനം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡനത്തിന് ഇരയാക്കിയത് ആദ്യരാത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച്
തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം. എറണാകുളത്തു നിന്നും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കളിയിക്കാവിള സ്വദേശിനിയായ പാറശ്ശാലയിലെ പ്ലസ് വണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി നക്ഷത്ര ഹോട്ടലിലെത്തിച്ച് ആദ്യരാത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച് രാത്രിയും പകലും പീഡിപ്പിച്ച കേസിലാണ് കാമുകനും നാലു സുഹൃത്തുക്കള്‍ക്കുമെതിരെ തിരുവനന്തപുരം പോക്‌സോ കോടതിയില്‍ പാറശ്ശാല പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ കാമുകനായ ആലുവയ്ക്കു സമീപം ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി ഹൗസില്‍ അജിൻസാം എന്ന അജിൻ സാബു (23), ഇയാള്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയ കാലടി കിഴക്കാപുറത്ത് കുടി വീട്ടില്‍ അഖിലേഷ് ഷിബു(23), കിഴക്കുംഭാഗം കാഞ്ഞൂര്‍ ഐക്കംപുറത്ത് പൂര്‍ണിമ നിവാസില്‍ പൂര്‍ണിമ ദിനേശ് (21), വൈക്കം കായിപ്പുറത്ത് വീട്ടില്‍ ശ്രുതി സിദ്ധാര്‍ത്ഥ് (25) , കിഴക്കുംഭാഗം കാഞ്ഞൂര്‍ കാച്ചപ്പള്ളി വീട്ടില്‍ ജെറിൻ വര്‍ഗ്ഗീസ് (29) എന്നിവരാണ് കുറ്റപത്രത്തിലെ 1 മുതല്‍ 5 വരെയുള്ള പ്രതികള്‍. 2023 ഏപ്രില്‍…
Read More » -
India
എസ് ബി ഐയില്‍ 6160 ഒഴിവുകള്‍ ; അപേക്ഷിക്കേണ്ടതിങ്ങനെ
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ് ബി ഐ) നിരവധി തൊഴിലവസരങ്ങള്‍.വിവിധ തസ്തികകളിലേക്ക് നടത്തുന്ന നിയമനത്തിന്റെ രജിസ്ട്രേഷൻ സെപ്‌റ്റംബര്‍ 1-ന് തുടങ്ങി 21-ന് അവസാനിക്കും. ആകെ 6160 ഒഴിവുകളാണുള്ളത്. കേരളത്തില്‍ മാത്രം 424 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ എസ് ബി ഐയുടെ ഔദ്യോഗിക സൈറ്റായ sbi.co.in വഴി അപേക്ഷിക്കണം. ഉദ്യോഗാര്‍ഥികള്‍ക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. എങ്ങനെ അപേക്ഷിക്കാം ? പ്രധാന തീയതികള്‍ അപേക്ഷിച്ച് തുടങ്ങാവുന്ന തീയതി: സെപ്റ്റംബര്‍ 1, 2023 അപേക്ഷ നല്‍കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 21, 2023 ഓണ്‍ലൈൻ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 21, 2023 എഴുത്തുപരീക്ഷ: ഒക്ടോബര്‍/ നവംബര്‍ 2023 യോഗ്യത : ഉദ്യോഗാര്‍ഥികള്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നോ ബിരുദം നേടിയവരാകണം. പ്രായം: 20 നും 28 നും ഇടയില്‍. തിരഞ്ഞെടുപ്പ് പ്രക്രിയ ഓണ്‍ലൈൻ എഴുത്തുപരീക്ഷയും പ്രാദേശിക ഭാഷാ പരീക്ഷയും ഉള്‍പ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. 60മിനിട്ട് ദൈര്‍ഘ്യവും…
Read More » -
Kerala
പുതിയ ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും മഴ, ഗവി പാതയില്‍ മണ്ണിടിച്ചിൽ, യാത്ര നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനം തിട്ട ജില്ലയിൽ കിഴക്കന്‍ മലയോരമേഖലയില്‍ ഇന്നലെ വൈകുന്നേരം മുതൽ രാത്രി വരെ അതിശക്തമായ മഴയാണ് പെയ്തത്. വനമേഖലയിൽ മഴ ശക്തമായതോടെ ഗവി റൂട്ടിലുള്ള യാത്ര നിരോധിച്ചതായി പത്തനംതിട്ട കളക്ടർ അറിയിച്ചു. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ രീതിയിലുള്ള മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. പത്തനംതിട്ട ജില്ലയിൽ മഴ കനക്കുകയും ഉരുൾപൊട്ടൽ ഉണ്ടാവുകയും ചെയ്തതോടെ മണിയാര്‍, മൂഴിയാര്‍ ഡാമുകള്‍ തുറന്നുവിട്ടിരുന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ച് പരമാവധി വെള്ളമാണ് ഒഴുക്കുന്നത്. അതിനിടെ പുഴകളെല്ലാം…
Read More »