KeralaNEWS

പുതുപ്പള്ളിയില്‍ ബിജെപിയ്ക്ക് പിന്തുണയില്ല: എൻഎസ്എസ്

ചങ്ങനാശേരി:പുതുപ്പള്ളിയില്‍ ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന പ്രചാരണം നിഷേധിച്ച്‌ എന്‍എസ്‌എസ്. പുതുപ്പള്ളിയിലും സമദൂരമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

എന്‍എസ്‌എസിന്‍റെ പ്രഖ്യാപിത നിലപാടാണ് സമദൂരം. ഇത് ഉപേക്ഷിച്ചിട്ടില്ല. സമദൂരം ഉപേക്ഷിച്ച്‌ പുതുപ്പള്ളിയില്‍ എന്‍എസ്‌എസ് ബിജെപിയെ പിന്തുണയ്ക്കുമെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത് തെറ്റാണ്.

പ്രവര്‍ത്തകര്‍ക്ക് അവരുടെ രാഷ്ട്രീയത്തില്‍ വിശ്വസിക്കാനും പ്രവര്‍ത്തിക്കാനും സ്വതന്ത്ര്യമുണ്ടെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Signature-ad

സമദൂര നിലപാട് ഉപേക്ഷിച്ചുകൊണ്ട് എന്‍എസ്‌എസ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: