KeralaNEWS

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് കോടതി; പോലീസിനും പ്രോസിക്യൂഷനും വിമർശനം

കൊച്ചി:മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി.ആലുവാ പോലീസ് എടുത്ത കേസിലാണ് അറസ്റ്റ് തടഞ്ഞത്.

 പോലീസിന്‍റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന പരാതിയിലായിരുന്നു കേസ്.നേരത്തെ, വയര്‍ലെസ് സംവിധാനം ചോര്‍ന്നതിന് ഷാജനെതിരേ സൈബര്‍ പോലീസ് തിരുവനന്തപുരത്ത് കേസെടുത്തിരുന്നു.എന്നാല്‍ ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകള്‍ എന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം.കേസ് പരിഗണിച്ചപ്പോള്‍ ഉത്തരവാദിത്തപ്പെട്ട പോലീസ് ഉദ്യോഗസസ്ഥര്‍ ആരും കോടതിയില്‍ ഹാജരാകാഞ്ഞതിനെയും കോടതി വിമര്‍ശിച്ചു.

‘അതേ കുറ്റത്തിന് എന്തിനാണ് ആലുവാ പോലീസ് പൊടുന്നനെ ഒരു കേസ് എടുക്കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്?’ ഉത്തരവാദിത്തപ്പെട്ടവര്‍ ഇല്ലാതെ എങ്ങനെയാണ് ഈ കേസ് പരിഗണിക്കുന്നത്…?’ എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിന് മറുപടി നല്‍കിയില്ല.

Signature-ad

പ്രോസിക്യൂഷന്‍ പോലീസിന്‍റെ ഏറാന്‍ മൂളിയാകരുത്. കോടതിയെ സഹായിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: