KeralaNEWS

തന്നെ ബസിടിപ്പിച്ച് പോലീസുകാർ കൊല്ലാൻ ശ്രമിച്ചെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ; ഇടിച്ചത് പിണറായി വിജയന്റെ വാഹന വ്യൂഹത്തിലെ അകമ്ബടി ബസ് 

പന്തളം: ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ കാറില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിലെ അകമ്ബടി ബസ് ഇടിച്ചു.സ്‌ട്രൈക്കര്‍ ഫോഴ്‌സ് ബസാണ് ഇടിച്ചത്.തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും താൻ  രക്ഷപ്പെട്ടതെന്ന് നടൻ പറഞ്ഞു.

 മനപ്പൂര്‍വ്വമായിരുന്നു ബസ് കാറിലിടിപ്പിച്ചതെന്നും അപകട ശേഷം ബസിലുണ്ടായിരുന്ന പൊലീസുകാര്‍ തന്നെ അധിക്ഷേപിക്കുകയും തെറി വിളിക്കുകയും ചെയ്തെന്നും കൃഷ്ണകുമാർ പറഞ്ഞു.

സംഭവത്തിൽ നടൻ പൊലീസില്‍ പരാതി നൽകി.പന്തളം പൊലീസ് സ്‌റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്.അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും പൊതു സ്ഥലത്ത് അസഭ്യം പറഞ്ഞതിനും നടപടി വേണമെന്നാണ് ആവശ്യം. പുതുപ്പള്ളിയിലെ പ്രചരണത്തിന് കാറിലാണ് മുഖ്യമന്ത്രി പോയത്.കൃഷ്ണകുമാറും പുതുപ്പള്ളി യാത്രയിലായിരുന്നു. ഇതിനിടെയാണ് റോഡില്‍ വച്ച്‌ കൃഷ്ണകുമാറിന്റെ കാറിൽ മുഖ്യമന്ത്രിയുടെ അകമ്പടി ബസ്  ഇടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: